അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ രമേശ് ചെന്നിത്തലയെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി യുവ നേതാവ് വി.ടി ബല്‍റാം. ഒരു പൊതുപരിപാടിയില്‍ വേദിയില്‍ രമേശ് ചെന്നിത്തലയെ നിര്‍ത്തി തന്നെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോ എന്നാണ് പിണറായി വിജയന്‍ പൊതുവേദിയില്‍ പറഞ്ഞത്. ഇതോടെ പരിഹാസം വൈറലായി. പിന്നാലെ പിണറായിക്കും സിപിഎമ്മുമാര്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് വി.ടി ബല്‍റാം. ‘ശരിയാണ് സെര്‍. ഞങ്ങള്‍ക്കൊക്കെ ഇന്ന് ദുര്‍ദ്ദിനം തന്നെയാണ്. ഞങ്ങള്‍ക്കതിന്റെ ദുഃഖവുമുണ്ട്.ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവര്‍ സന്തോഷിച്ചാട്ടെ, ആഘോഷിക്കാന്‍ തോന്നുന്നവര്‍ ആഘോഷിച്ചാട്ടെ.’ ബല്‍റാം കുറിച്ചു രമേശ് ചെന്നിത്തലയുടെ അഭിമാന പദ്ധതിയായ വലിയഴീക്കല്‍ പാലം ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് സ്വാഗത പ്രസംഗത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണു മുഖ്യമന്ത്രിയുടെ പരിഹാസം.
Author: .
‘ചെന്നിത്തലയ്ക്ക് ഇന്ന് ദുര്‍ദിനം’; വേദിയില്‍ ഇരുത്തി പരിഹസിച്ച് മുഖ്യമന്ത്രി
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം നേരിടുകയാണ്. ഈ അവസ്ഥയില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രമേശ് ചെന്നിത്തലയെ അടുത്ത് നിര്‍ത്തി തന്നെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോ എന്നാണ് പിണറായി വിജയന്‍ പൊതുവേദിയില്‍ പറഞ്ഞത്. രമേശ് ചെന്നിത്തലയുടെ അഭിമാന പദ്ധതിയായ വലിയഴീക്കല്‍ പാലം ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് സ്വാഗത പ്രസംഗത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണു മുഖ്യമന്ത്രിയുടെ പരിഹാസം. ‘സ്വാഗത പ്രസംഗം നടത്തുമ്പോള്‍ രമേശ് ചെന്നിത്തല പറഞ്ഞ വാക്കുകളാണ് ഓര്‍ക്കുന്നത്. നാടിന്റെ വികസന പദ്ധതികള്‍ക്ക് നാമെല്ലാവരും ഒന്നിച്ച് നില്‍ക്കണം. ഈ പാലം യാഥാര്‍ഥ്യമായതില്‍ രമേശ് ചെന്നിത്തലയ്ക്ക് അഭിമാനിക്കാം. അദ്ദേഹം ഇന്ന് ഏറെ സന്തോഷമുള്ള…
ഉക്രൈനില്‍ നിന്ന് 600 വിദ്യാര്‍ഥികള്‍ കൂടി പോളണ്ടിലെത്തി; 119 പേരെ ഡല്‍ഹിയിലെത്തിച്ചു
കീവ്: ഉക്രൈനിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച 600 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടി പോളണ്ടിലെത്തി. അതേസമയം, ബുക്കാറെസ്റ്റില്‍ നിന്നും 119 വിദ്യാര്‍ഥികളും 27 വിദേശികളുമായി പ്രത്യേക വിമാനം രാവിലെ ഡല്‍ഹിയിലുമെത്തി. സൂമിയില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ബസില്‍ പോള്‍ട്ടോവയില്‍ എത്തിച്ചിരുന്നു. അവിടെനിന്നും പ്രത്യേക ട്രെയില്‍ നേരത്തെ ലവീല്‍ എത്തിക്കുകയും അവിടെനിന്നു മറ്റൊരു ട്രെയിനില്‍ പോളണ്ടിലെത്തിക്കുകയുമായിരുന്നു. പോളണ്ടിലെത്തിയതായും ഇവിടെ നിന്നും ഇന്ത്യയിലേക്ക് തിരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ജിസ്‌ന ജിജി പറഞ്ഞു. 14 ദിവസം നീണ്ട ദുരിതത്തിനൊടുവിലാണ് പോളണ്ടിലെത്തിയത്. യുക്രൈനിലെ ജനങ്ങളോടും സര്‍ക്കാരിനോടും നന്ദി പറയുന്നു. ഇന്ത്യാ സര്‍ക്കാരിനോടും നന്ദി അറിയിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി- വിദ്യാര്‍ഥികള്‍ പറഞ്ഞു.
കുഞ്ഞിനെ കൊന്നത് അമ്മ നാട്ടിലെത്തുന്നത് അറിഞ്ഞത്; കുട്ടിയെ കിട്ടാതിരിക്കാന്‍ മനപൂര്‍വ്വം െകാന്നതെന്ന് അമ്മ
കൊച്ചി: മുത്തശ്ശിയുടെ കാമുകന്‍ ഹോട്ടലിലെ കുളിമുറിയില്‍ മുക്കിക്കൊന്ന ഒന്നര വയസ്സുകാരി നോറ മരിയ യാത്രയായത് അമ്മയെ അവസാനമായി കാണാനാവാതെ. കുട്ടികളെ ഉപയോഗിച്ച് മുത്തശ്ശി ലഹരി ഇടപാടുകള്‍ നടത്തുന്നതറിഞ്ഞാണ് കുട്ടികളുടെ അമ്മ ഡിക്‌സി ദുബായില്‍ നിന്നും നാട്ടിലെത്തിയത്. കുട്ടികളെ വിട്ടുകിട്ടാന്‍ ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കിയിരുന്നു. താന്‍ വരുന്നതറിഞ്ഞ് കുട്ടികളെ നല്‍കാതിരിക്കാന്‍ മനപൂര്‍വ്വം കൊന്നതാണെന്ന് ഡിക്‌സി പറയുന്നു. എനിക്കു കിട്ടാതിരിക്കാന്‍ അവര്‍ മനഃപൂര്‍വം കൊന്നതാണ് എന്റെ കുഞ്ഞിനെ. നാട്ടിലേക്കു വന്നാല്‍ അവളെ കാണില്ലെന്നു ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, കൊന്നുകളയുമെന്നു കരുതിയില്ല. കഴിഞ്ഞ 6ന് നാട്ടില്‍ വരാനിരുന്നതാണ്. എന്നാല്‍ കഫെറ്റീരിയയില്‍ ഒപ്പം ജോലി നോക്കിയിരുന്ന ആള്‍ നാട്ടില്‍ പോയതിനാല്‍ അവധി കിട്ടി യില്ല. വരാന്‍ പറ്റിയിരുന്നെങ്കില്‍ എന്റെ മകള്‍ക്ക് ഈ ഗതി വരുമായിരുന്നില്ല’… നോറയുടെ അമ്മ ഡിക്‌സിയുടെ കണ്ണീരടങ്ങുന്നില്ല. മകളുടെ ചേതനയറ്റ ശരീരം കണ്ടു തളര്‍ന്നു വീണതാണു ഡിക്‌സി.…
കുഞ്ഞിനെ കൊന്ന സംഭവം: മുത്തശ്ശിക്ക് പലരുമായി ബന്ധം, ലഹരി ഇടപാട്, കുഞ്ഞുങ്ങളെ മറയാക്കിയിരുന്നു
കൊച്ചി: കുഞ്ഞിനെ ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ സംശയ നിഴലില്‍ നില്‍ക്കുന്ന മുത്തശ്ശി സിപ്‌സിക്ക് മറ്റു പലരുമായും വഴിവിട്ട ബന്ധമുണ്ടെന്ന് പോലീസിന്റെ കണ്ടെത്തല്‍. ഇതിലുള്ള അസംതൃപ്തി മൂലമാണു താന്‍ സിപ്‌സിയുമായി അകന്നതെന്നാണു കാമുകന്‍ ജോണ്‍ ബിനോയ് ഡിക്രൂസ് മൊഴി കൊടുത്തത്. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്‌സിയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്നു പൊലീസ് പറയുന്നു. ഒട്ടേറെ മോഷണ, ലഹരി മരുന്നു കേസുകളിലെ പ്രതികളാണ് ഇരുവരും. തന്റെ ലഹരി മരുന്ന് ഇടപാടുകള്‍ക്കു മറയായാണു സിപ്‌സി കുട്ടികളെ ഉപയോഗിച്ചിരുന്നത്. അതിനാല്‍തന്നെ ഇവരുടെ യാത്രകളില്‍ കുട്ടികളെയും കൂടെ കൊണ്ടുപോകും. ഹോട്ടലുകളില്‍ പലര്‍ക്കുമൊപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടിളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി. കാണുന്നവര്‍ക്കു സംശയം തോന്നാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഇവരുടെ നടപടികളെ എതിര്‍ത്തിരുന്ന കുട്ടികളുടെ മാതാവ് ഡിക്‌സി, ഗത്യന്തരമില്ലാതെ ഭര്‍ത്താവുമൊത്തുള്ള ജീവിതം മതിയാക്കി സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു. എന്നാല്‍ കുട്ടികളെ ഡിക്‌സിക്കു…
കോഴിക്കോട് ചൂരക്കണ്ടി മലമകുളില്‍ യുവാവും പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ഒരേ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: മരുമല ചുരക്കണ്ടി മലമകുളില്‍ യുവാവനേയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയേയും ഒരേ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിനാലൂര്‍ പൂളക്കണ്ടി തൊട്ടല്‍ മീത്തല്‍ പരേതനായ അനില്‍ കുമാറിന്റെ മകന്‍ അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മല്‍ ഗിരീഷ് ബാബുവിന്റെ മകള്‍ ശ്രീലക്ഷ്മി (15) എന്നിവരെയാണ് ഇന്നു പുലര്‍ച്ചയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി കോരങ്ങാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയെ ഇന്നലെ വൈകിട്ട് മുതല്‍ കാണാതായിരുന്നു. കോരങ്ങാട് ചപ്പാത്തി കമ്പനിയിലെ ജീവനക്കാരനായിരുന്നു അഭിനവ്. മരക്കൊമ്പില്‍ തൂക്കിയിട്ട ഷാളിന്റെ രണ്ടറ്റത്തായാണു ഇരുവരും തൂങ്ങിമരിച്ചത്. അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പൊലീസ് പരിശോധനകള്‍ക്കു ശേഷം മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
മീഡിയ വണ്‍ വിലക്ക്: എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം; ചൊവ്വാഴ്ച വാദം കേള്‍ക്കും
ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാത്തതിന് കാരണമായ എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും എഡിറ്റര്‍ പ്രമോദ് രാമന്‍ ഉള്‍പ്പടെ ചാനലിലെ മൂന്ന് ജീവനക്കാരും നല്‍കിയ ഹര്‍ജിയില്‍ ആണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഹര്‍ജികളിലും സ്റ്റേ ആവശ്യത്തിലും അടുത്ത ചൊവ്വാഴ്ച്ച കോടതി വാദം കേള്‍ക്കും. ഹൈക്കോടതി വിധിയോടെ മീഡിയ വണ്‍ ചാനല്‍ നിലവില്‍ അടച്ച് പൂട്ടിയിരിക്കുകയാണെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടി. മുന്നൂറില്‍ അധികം ജീവനക്കാര്‍ക്ക് ശമ്പളം ഉള്‍പ്പടെ നല്‍കുന്നത് പ്രതിസന്ധിയിലാണ്. അതിനാല്‍ അടിയന്തിരമായി കോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി നാല് ആഴ്ചയ്ക്ക് ശേഷമാണ് വിധി പ്രസ്താവിച്ചത് എന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ്…
ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ആശ്വസിപ്പിച്ചവര്‍ക്ക് നന്ദിയറിയിച്ച് മകന്‍ മുഈനലി തങ്ങള്‍
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ആശ്വസിപ്പിച്ച് കൂടെനിന്നവര്‍ക്ക് മകന്‍ മുഈനലി ശിഹാബ് തങ്ങള്‍ നന്ദിയറിയിച്ചു. മന്ത്രിമാര്‍, മതപണ്ഡിതര്‍, സാമൂഹിക സാംസ്‌കാരിക രംഗത്ത പ്രമുഖര്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദിയറിയിച്ചു. ഖബറടക്കം തീരുമാനിച്ച സമയത്തില്‍ നിന്നും നേരത്തെ നടത്തിയതില്‍ ക്ഷമചോദിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. മുഈനലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:. പ്രിയപ്പെട്ട പിതാവിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളെ പോലെ നിങ്ങളും അതീവ ദുഃഖിതരാണെന്നറിയാം. കുടുംബത്തിന്റെ വേദനയില്‍ നേരിട്ടും അല്ലാതെയും ആശ്വസിപ്പിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത എല്ലാ സുമനസ്സുകള്‍ക്കും നന്ദി. ബഹു: മുഖ്യമന്ത്രി മുതല്‍ ശ്രീ: രാഹുല്‍ ഗാന്ധി, മതപണ്ഡിതര്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിവിധ കക്ഷി നേതാക്കള്‍, പ്രയാസപ്പെട്ട് ട്രാഫിക് നിയന്ത്രിച്ച പോലീസ് ഉദ്യോഗസ്ഥര്‍, വൈറ്റ് ഗാര്‍ഡ്, വിഖായ, വാപ്പയെ ചികിത്സിച്ച ഡോക്ടര്‍മാര്‍, പരിചരിച്ച നഴ്സുമാര്‍… ഇതിലെല്ലാമുപരി അഭിവന്ദ്യ പിതാവിനെ ഹൃദയത്തില്‍…
വര്‍ക്കലയിലെ തീപിടുത്തം: ബൈക്കില്‍നിന്ന് പടര്‍ന്ന തീ ടാങ്ക് പൊട്ടി ആളിപ്പടര്‍ന്നു
വര്‍ക്കല: അയന്തിയില്‍ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ വീട്ടിലേക്ക് തീ പടര്‍ന്നത് ബൈക്കില്‍നിന്നെന്ന് പ്രാഥമിക നിഗമനം. പോലീസിനു ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നും വീട്ടിലെ കാര്‍പോര്‍ച്ചിലെ ബൈക്കിലാണ് തീ ആദ്യം കാണുന്നത്. ബൈക്കിന്റെ ടാങ്ക് പൊട്ടി തീ ആളിപ്പടരുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. തൊട്ടടുത്തുള്ള വീടുകളിലെ സി.സി.ടി.വി.കള്‍ പരിശോധിച്ചപ്പോഴാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. പുലര്‍ച്ചെ 1.46-നാണ് തീ കത്തുന്നതായി സി.സി.ടി.വി.യില്‍ കാണുന്നത്. അഞ്ചു മിനിറ്റ് കഴിഞ്ഞ് തീ വീടിന്റെ ഭാഗത്തേക്കു പടരുന്നതും കാണാം. പിന്നീട് ചെറിയ പൊട്ടിത്തെറിയോടെ വീട്ടിലേക്ക് തീ വ്യാപിക്കുന്നതും കാണാം. 25 മിനിറ്റ് ഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നത്. താഴെനിന്നും മുകള്‍നിലയിലേക്കാണ് തീ വ്യാപിച്ചിട്ടുള്ളത്. പോര്‍ച്ചില്‍ ബൈക്കുകള്‍ ഇരുന്നതിന്റെ മുകള്‍ഭാഗത്ത് ഹോള്‍ഡര്‍ ഉണ്ടായിരുന്നു. അതില്‍ സ്പാര്‍ക്കുണ്ടായി തീ ബൈക്കിലേക്ക് എത്തിയതാണെന്നു സംശയിക്കുന്നു. തീപ്പിടിത്തമുണ്ടായ വീട്ടിലും സി.സി.ടി.വി. ക്യാമറകള്‍ ഉണ്ടായിരുന്നു. എന്നാല്‍, തീപ്പിടിത്തതില്‍ ഹാര്‍ഡ് ഡിസ്‌കിനു കേടുപാടുണ്ടായി. ഇവയിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ഫൊറന്‍സിക്…
അഞ്ചില്‍ നാലിടത്തും ബി.ജെ.പി; പഞ്ചാബില്‍ എഎപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്
ന്യുഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ടിടത്ത് ബി.ജെ.പി കേവല ഭുരിപക്ഷത്തിലേക്ക്. രണ്ട് സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഭരണം ഉറപ്പാക്കിയപ്പോള്‍ ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നു. അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണാനാവുന്നത്. യു.പിയില്‍ ആകെയുള്ള 403 സീറ്റില്‍ ലീഡ് അറിവായ 403ല്‍ 265 ഇടത്തും ബി.ജെ.പി ലീഡ് ചെയ്യുന്നു. സമാജ്‌വാദി പാര്‍ട്ടി 125 ഇടത്തും ബി.എസ്.പി ആറിടത്തും േകാണ്‍ഗ്രസ് നാലിടത്തും മറ്റുള്ളവര്‍ നാല് ഇടത്തും ലീഡ് ചെയ്യുന്നു. സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യമായ 202 എന്ന കേവല ഭൂരിപക്ഷം ലീഡില്‍ ബി.ജെ.പി നേടിയിട്ടുണ്ട്. കര്‍ഹല്‍ മണ്ഡലത്തില്‍ മത്സരിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആകെ വോട്ടില്‍ 90 ശതമാനത്തിലേറെ നേടിക്കഴിഞ്ഞു. ഉപമുഖ്യമന്ത്രി കേശവ് മൗര്യ രണ്ടാം റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍…
