ന്യൂഡല്‍ഹി: അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി രാജിവച്ചു. കേന്ദ്രസര്‍ക്കാരിന് രണ്ടുവരി രാജിക്കത്ത് കൈമാറി. രാജിക്കുള്ള കാരണം കത്തില്‍ വ്യക്തമാക്കിയിട്ടില്ല. 2ജി സ്‌പെക്ട്രം, കല്‍ക്കരി കുംഭക്കോണം തുടങ്ങിയ പ്രധാന കേസുകളില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായിട്ടുണ്ട്. 2018 മാര്‍ച്ചില്‍ നിയമിതനായ അമന്‍ ലേഖിയുടെ കാലാവധി 2023 ജൂണ്‍ 30 വരെ നീട്ടിയിരുന്നു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ പദവിയില്‍ നിന്നൊഴിയാന്‍ ഉടന്‍ തന്നെ രാജി സമര്‍പ്പിക്കുകയാണെന്ന് നിയമ-നീതി മന്ത്രി കിരണ്‍ റിജിജുവിന് അയച്ച കത്തില്‍ ലേഖി പറഞ്ഞു.
Author: .
കുവൈറ്റില്‍ മാര്‍ച്ച് 16 ബുധനാഴ്ച രാവിനും പകലിനും തുല്യ സമയ ദൈര്‍ഘ്യം
കുവൈറ്റ് സിറ്റി : മാര്‍ച്ച് 16 ന് ബുധനാഴ്ച കുവൈറ്റില്‍ പകലും രാത്രിയും തുല്യ ദൈര്‍ഘ്യത്തിന് സാക്ഷ്യം വഹിക്കും. ബുധനാഴ്ച സൂര്യോദയം പുലര്‍ച്ചെ 5.57 നും സൂര്യാസ്തമയം വൈകുന്നേരം 5.57 നും ആയിരിക്കുമെന്ന് അല്‍-ഒജൈരി സയന്റിഫിക് സെന്ററിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഖാലിദ് അല്‍-ജമാന്‍ അറിയിച്ചു. ഈ സമയങ്ങളില്‍ താപനിലയില്‍ വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.വര്‍ഷത്തില്‍ മാര്‍ച്ചിലും സെപ്റ്റംബറിലുമാണ് ദിനവും രാവും തുല്യമായ സമയ ദൈര്‍ഘ്യം ആകുന്ന പ്രതിഭാസം സംഭവിക്കാറുള്ളത്. സലിം കോട്ടയില്‍
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പിസിആര്‍ പരിശോധനകള്‍ റദ്ദു ചെയ്യണം
കുവൈറ്റ് സിറ്റി : കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പിസിആര്‍ പരിശോധനകള്‍ റദ്ദു ചെയ്യണമെന്ന് പാര്‍ലിമെന്റ് അംഗം ഡോ. ഹമദ് അല്‍ മതാര്‍ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ സ്വീകരിക്കാത്തതോ, ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിനെടുക്കുന്നതില്‍ ഇളവ് അനുവദിച്ചതോ ആയ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പിസിആര്‍ പരിശോധന നിര്‍ബന്ധമാണ് . നിലവില്‍ വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളിലേക്ക് പ്രവേശിക്കുന്നതിനായി നിശ്ചിത കാലയളവില്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ അനുദിനം കുറയുകയാണ്. അടുത്ത മാസങ്ങളില്‍ സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പിസിആര്‍ നിബന്ധന പിന്‍വലിക്കാതിരിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സലിം കോട്ടയില്‍
കല കുവൈറ്റ് മൈക്രൊ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്ദാനം മാര്‍ച്ച് 11ന്
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച നാലാമത് മൈക്രൊ ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡ്ദാനം മാര്‍ച്ച് 11ന് നടക്കും. ജനുവരി 20, 21 തീയതികളിലായി നടന്ന ഫെസ്റ്റിവലില്‍ പൂര്‍ണമായും കുവൈറ്റില്‍ ചിത്രീകരിച്ച 42 ചിത്രങ്ങളാണു മല്‍സരിച്ചത്. നിഷാന്ത് ജോര്‍ജ് സംവിധാനം ചെയ്ത ‘Judges please note… Chest No-1 56 inch on stage” മികച്ച ചിത്രമായി തെരഞ്ഞെടുത്തിരുന്നു. രതീഷ് സി.വി അമ്മാസ് സംവിധാനം ചെയ്ത ‘Day 378’മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജിജോ വര്‍ഗീസ് (സംമോഗ ഉറവ്), മികച്ച തിരക്കഥാകൃത്തായി മനു രാമചന്ദ്രന്‍ (മൂന്ന്), മികച്ച ക്യാമറാമാനായി രാജേഷ്, ബിന്ദു (Light),, മികച്ച എഡിറ്ററായി സൂരജ് എസ് പ്ലാത്തോട്ടത്തില്‍ (Treasure Hunt), മികച്ച നടനായി വിനോയ് വില്‍സണ്‍ (‘ഖൗ(‘Judges please note… Chest No-1 56 inch on…
വാക്‌സിനേഷന്‍ യജ്ഞം; കേരളത്തില്‍ രണ്ട് പേര്‍ക്ക് മികച്ച വാക്‌സിനേറ്റര്‍മാരുടെ ദേശീയ പുരസ്‌കാരം
തിരുവനന്തപുരം: ദേശീയ കോവിഡ് 19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ട് പേരെ മികച്ച വാക്‌സിനേറ്റര്‍മാരായി തെരഞ്ഞെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ പ്രിയ, കണ്ണൂര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ജെപിഎച്ച്എന്‍ ഗ്രേഡ് വണ്‍ ടി. ഭവാനി എന്നിവരാണ് ദേശീയ തലത്തിലെ പുരസ്‌കാരത്തിന് അര്‍ഹരായത്. മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ഇവര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കും. മികച്ച വാക്‌സിനേറ്റര്‍മാരായി തെരഞ്ഞെടുത്ത പ്രിയയേയും ഭവാനിയേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
ആശങ്കകള്‍ക്ക് വിരാമമിട്ട് ആര്യയും സേറയും ഒടുവില്‍ നാട്ടിലെത്തി
ന്യൂഡല്‍ഹി: ഉക്രെയ്നില്‍ നിന്നുമെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി ആര്യ ആല്‍ഡ്രിന്‍ വളര്‍ത്തുനായ സേറയ്‌ക്കൊപ്പം നാട്ടിലെത്തി. എയര്‍ഇന്ത്യയുടെ വിമാനത്തിലാണ് ആഇരുവരുമെത്തിയത്. സൈബീരിയന്‍ നായ ആണ് സേറ. ഉ്രെകയ്‌നില്‍ ആര്യ ഓമനിച്ചുവളര്‍ത്തിയിരുന്ന സേറയെ യുദ്ധഭൂമിയില്‍ നിന്നുള്ള പാലയനത്തിനിടെ അതിര്‍ത്തി രാജ്യത്ത് എത്തിക്കുകയും അവിടെ നിന്ന് വ്യോമസേന വിമാനത്തില്‍ ഡല്‍ഹിയിലെത്തുകയുമായിരുന്നു. എന്നാല്‍ നായയെ കയറ്റാന്‍ പറ്റില്ല എന്ന കേരള സര്‍ക്കാര്‍ നിയോഗിച്ച ചാര്‍ട്ടേഡ് വിമാന കമ്പനി എയര്‍ ഏഷ്യ വ്യക്തമാക്കിയതോടെയാണ് ഇരുവരും ഡല്‍ഹിയില്‍ കുടുങ്ങിയത്. പ്രശ്‌നം അറിഞ്ഞ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടലിലാണ് ആര്യയ്ക്കും സേറയ്ക്കും കേരളത്തിലേക്കുള്ള യാത്ര സാധ്യമായത്. ഇവര്‍ക്കുള്ള യാത്രാസൗകര്യമൊരുക്കാന്‍ മന്ത്രി റെസിഡന്റ് കമ്മീഷണറെയും നോര്‍ക്ക സിഇഒയെയും ചുമതലപ്പെടുത്തി. നേരത്തെ, സേറയെ വിമാനത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് എയര്‍ഏഷ്യ കമ്പനി നിലപാട് സ്വീകരിച്ചിരുന്നു. ഉക്രെയ്നില്‍ നിന്നും ഡല്‍ഹിയിലെത്തിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പാട് ചെയ്തത് എയര്‍ഏഷ്യ വിമാനമായിരുന്നു.
കോണ്‍ഗ്രസ് പുനഃസംഘടന തര്‍ക്കം: സുധാകരനും സതീശനുമിടയില്‍ മഞ്ഞുരുകുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമിടയിലെ തര്‍ക്കം തീരുന്നു. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പുനഃസംഘടന സംബന്ധിച്ച് തിങ്കളാഴ്ച ഇരുനേതാക്കളും വീണ്ടും ചര്‍ച്ച നടത്തും. അന്തിമ പ്രഖ്യാപനം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഉണ്ടാകുമെന്നാണ് സൂചന. പുനഃസംഘടനാ പട്ടികയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസമായി ഉരുണ്ടുകൂടിയ പ്രശ്‌നങ്ങളാണ് ഇതോടെ അവസാനിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. പട്ടികയില്‍ ചില പേരുകള്‍കൂടി ഉള്‍പ്പെടുത്തണമെന്ന നിലപാടാണ് സതീശന്‍ സ്വീകരിച്ചതെന്നാണു സൂചന. ഇക്കാര്യം നേരിട്ടുള്ള ചര്‍ച്ചയിലൂടെ പരിഗണിക്കാമെന്നാണു സുധാകരനും അഭിപ്രായപ്പെട്ടത്. കെ.സി. വേണുഗോപാലിന്റെ പട്ടികയാണ് സതീശന്‍ വഴി കെപിസിസി പ്രസിഡന്റിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണു ഗ്രൂപ്പ് നേതൃത്വങ്ങള്‍ ആരോപിക്കുന്നത്. തനിക്കു ഗ്രൂപ്പില്ലെന്നും ഗ്രൂപ്പിന്റെ പേരില്‍ തന്നെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നുള്ള പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു പുനഃസംഘടനാ നടപടികള്‍ തടഞ്ഞ…
ഉക്രെയ്‌നില്‍നിന്നും എത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ട; ഇന്ന് കേരളത്തിലെത്തിയത് 238 പേര്‍
ന്യൂഡല്‍ഹി: ഉക്രെയ്‌നില്‍നിന്ന് ഡല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗില്‍നിന്ന് വെടിയുണ്ട കണ്ടെത്തി. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് വെടിയുണ്ട കണ്ടെത്തിയത്. ഇതോടെ വിദ്യാര്‍ഥിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. വിദ്യാര്‍ഥിയെ സിഐഎസ്എഫ് ചോദ്യം ചെയ്തു വരികയാണ്. കേരളത്തിലേക്കുള്ള വിദ്യാര്‍ഥിയുടെ യാത്രയും തടഞ്ഞിരിക്കുകയാണ്. കേരള ഹൗസിനെ ഇക്കാര്യം അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, യുക്രെയ്‌നില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ വഴി ഡല്‍ഹിയിലും മുംബൈയിലുമെത്തിയ 238 മലയാളികളെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കേരളത്തില്‍ എത്തിച്ചു. ഡല്‍ഹിയില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ 180 പേരെയും മുംബൈയില്‍ എത്തിയ 58 പേരെയുമാണ് വെള്ളിയാഴ്ച കേരളത്തില്‍ എത്തിച്ചത്. ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം 890 പേരെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിച്ചു. ഉക്രെയ്‌നില്‍നിന്നു കൂടുതലായി ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്കു പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഹരിദാസന്‍ വധം: പ്രതികളായ ബി.ജെ.പി പ്രവര്‍ത്തകരില്‍ ഒരാള്‍ ഒരാള്‍ കൊടകര കുഴല്‍പ്പണ കേസിലും പ്രതി
തലശേരി: ന്യൂമാഹി പുന്നോല്‍ താഴെവയലില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊരമ്പില്‍ താഴെകുനിയില്‍ ഹരിദാസ(54) നെ വെട്ടികൊലപ്പെടുത്തിയ സംഘത്തില്‍ കൊടകര കുഴല്‍പ്പണ കേസിലെ പ്രതിയും ഉള്ളതായി റിപ്പോര്‍ട്ട് ബിജെപി സംസ്ഥാന നേതൃത്വത്തെത്തന്നെ മുള്‍മുനയിലാക്കിയ കൊടകര കേസിലെ പ്രതിയും ഹരിദാസന്‍ വധക്കേസില്‍ ഉള്‍പ്പെട്ടതോടെ പോലീസ് കേസന്വേഷണം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിച്ചു. കുടകിലെ ഒന്നരക്കോടിയുടെ കുഴല്‍പ്പണ തട്ടിപ്പ് കേസിലും ഉള്‍പ്പെട്ട ചിലരും ഹരിദാസന്‍ വധക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹരിദാസനെ കൊലപ്പെടുത്തിയ സംഘത്തിലെ നിഖില്‍, ദീപു എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. ഇരുവരും ചെന്നൈയിലുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേരള പോലീസ് ചെന്നയില്‍ ക്യാമ്പ് ചെയ്ത തിരച്ചില്‍ നടത്തി വരികയാണ്. കേസില്‍ ആത്മജന്‍ എന്ന ഒരാളെകൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ഗൂഢാലോചന കേസില്‍ പ്രതികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ബിജെപി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് ഉള്‍പ്പെടെ നാലു…
കമന്റടിച്ചത് ചോദ്യം ചെയ്തു; പാലായില്‍ ഗര്‍ഭിണിയെ ചവിട്ടിവീഴ്ത്തി, ഭര്‍ത്താവിനെ മര്‍ദ്ദിച്ചു; നാലംഗ സംഘം അറസ്റ്റില്‍
പാലാ: ഗര്‍ഭിണിയായ ആശുപത്രി ജീവനക്കാരിയെ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. പാലാ ഞൊണ്ടിമാക്കല്‍ കവലയിലാണ് സംഭവം വര്‍ക്ക്ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍ കെ.എസ് (30), അമ്പാറനിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്‍സണ്‍ (38), വര്‍ക്ക്ഷോപ്പിലെ ജീവനക്കാരായ നരിയങ്ങാനം ചെമ്പന്‍പുരയിടത്തില്‍ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ് (55) എന്നിവരാണ് അറസ്റ്റിലായത്. ഞൊണ്ടിമാക്കല്‍ കവലയിലാണ് സംഘം വര്‍ക്ക്‌ഷോപ്പ് നടത്തുന്നത്. യുവതിയും ഭര്‍ത്താവും നടന്നു പോകുന്‌പോള്‍ വര്‍ക്ക്‌ഷോപ്പില്‍നിന്ന് കമന്റടിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണം. ഭര്‍ത്താവിനെ നാലംഗ സംഘം അടിച്ചു വീഴ്ത്തുകയായിരുന്നു. തടസം പിടിക്കാന്‍ ചെന്ന യുവതിയെ ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. പോലീസിനെ വിളിക്കാന്‍ തുടങ്ങിയ ദമ്പതികളെ വാഹനമിടിപ്പിക്കാനും സംഘം ശ്രമിച്ചു. ചവിട്ടേറ്റതിനെ തുടര്‍ന്ന് 22 ആഴ്ച ഗര്‍ഭിണിയായ യുവതിക്ക് ബ്ലീഡിംഗ് ഉണ്ടായി. തുടര്‍ന്ന് ഇവരെ…
