ആശങ്കകള്‍ക്ക് വിരാമമിട്ട് ആര്യയും സേറയും ഒടുവില്‍ നാട്ടിലെത്തി

ന്യൂഡല്‍ഹി: ഉക്രെയ്നില്‍ നിന്നുമെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി ആര്യ ആല്‍ഡ്രിന്‍ വളര്‍ത്തുനായ സേറയ്‌ക്കൊപ്പം നാട്ടിലെത്തി. എയര്‍ഇന്ത്യയുടെ വിമാനത്തിലാണ് ആഇരുവരുമെത്തിയത്. സൈബീരിയന്‍ നായ ആണ് സേറ. ഉ്രെകയ്‌നില്‍ ആര്യ ഓമനിച്ചുവളര്‍ത്തിയിരുന്ന സേറയെ യുദ്ധഭൂമിയില്‍ നിന്നുള്ള പാലയനത്തിനിടെ അതിര്‍ത്തി രാജ്യത്ത് എത്തിക്കുകയും അവിടെ നിന്ന് വ്യോമസേന വിമാനത്തില്‍ ഡല്‍ഹിയിലെത്തുകയുമായിരുന്നു.

എന്നാല്‍ നായയെ കയറ്റാന്‍ പറ്റില്ല എന്ന കേരള സര്‍ക്കാര്‍ നിയോഗിച്ച ചാര്‍ട്ടേഡ് വിമാന കമ്പനി എയര്‍ ഏഷ്യ വ്യക്തമാക്കിയതോടെയാണ് ഇരുവരും ഡല്‍ഹിയില്‍ കുടുങ്ങിയത്. പ്രശ്‌നം അറിഞ്ഞ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടലിലാണ് ആര്യയ്ക്കും സേറയ്ക്കും കേരളത്തിലേക്കുള്ള യാത്ര സാധ്യമായത്. ഇവര്‍ക്കുള്ള യാത്രാസൗകര്യമൊരുക്കാന്‍ മന്ത്രി റെസിഡന്റ് കമ്മീഷണറെയും നോര്‍ക്ക സിഇഒയെയും ചുമതലപ്പെടുത്തി.

നേരത്തെ, സേറയെ വിമാനത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് എയര്‍ഏഷ്യ കമ്പനി നിലപാട് സ്വീകരിച്ചിരുന്നു. ഉക്രെയ്നില്‍ നിന്നും ഡല്‍ഹിയിലെത്തിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പാട് ചെയ്തത് എയര്‍ഏഷ്യ വിമാനമായിരുന്നു.

 

 

Print Friendly, PDF & Email

Leave a Comment

More News