പ്രവാസി ജീവനക്കാര്‍ക്കായി പിഎഫ് മോഡല്‍ സന്പാദ്യ പദ്ധതിയുമായി ദുബായ്

ദുബായ്: പൊതുമേഖലയിലെ പ്രവാസി ജീവനക്കാര്‍ക്കായി സന്പാദ്യ പദ്ധതി അവതരിപ്പിച്ചു. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ 2020ല്‍ സ്വദേശികള്‍ക്കായി ആരംഭിച്ച പദ്ധതിയുടെ ചുവടു പിടിച്ചാണ് പ്രവാസികള്‍ക്കുള്ള പദ്ധതി തയ്യാറാക്കുന്നത്. പ്രവാസികള്‍ക്ക് സേവന കാലാവധി കഴിയുന്‌പോള്‍ നല്‍കുന്ന ഏന്‍ഡ് ഓഫ് സര്‍വീസ് ബെനഫിറ്റ്‌സ് നു പുറമെയാണ് സന്പാദ്യ പദ്ധതി തയ്യാറാക്കുന്നത്. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതി ഉദ്ഘാടനം ചെയ്തു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതിയില്‍ ചേരുന്നതിന് അവസരമുണ്ടെങ്കിലും നിര്‍ബന്ധമില്ലെന്നു അറിയിച്ചിട്ടുണ്ട്. പ്രവാസി ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സന്പാദ്യം പരമാവധി വര്‍ധിക്കാനുള്ള അവസരങ്ങള്‍ നല്‍കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര സാന്പത്തിക വിപണിയിലെ വിവിധ സന്പാദ്യ പദ്ധതികളുടെ ഭാഗമാകാനാണ് ഇതിലൂടെ ജീവനക്കാര്‍ക്ക് അവസരം ലഭിക്കുക. അനില്‍ സി ഇടിക്കുള  

കോവിഡ് മുന്‍നിര പോരാളികള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം മാര്‍ച്ച് മൂന്നിന്

കുവൈറ്റ് സിറ്റി : വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ കോവിഡ് പ്രതിരോധത്തില്‍ പങ്കെടുത്ത കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം മാര്‍ച്ച് മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അരി, പഞ്ചസാര, പാല്‍, വെജിറ്റബിള്‍ ഓയില്‍, ടൊമാറ്റോ, പേസ്റ്റ്, കോഴി ഇറച്ചി തുടങ്ങി നിരവധി വിഭവങ്ങള്‍ അടങ്ങുന്ന കിറ്റാണ് നല്‍കുക. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഇതോടെ ആരോഗ്യ, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളില്‍ ജോലി ചെയ്ത സ്വദേശികള്‍ക്കും വിദേശികള്‍ക്കും റേഷന്‍ ലഭിക്കും. നേരത്തെ ദേശീയ ദിന അവധിദിനങ്ങള്‍ കണക്കിലെടുത്ത് സൗജന്യ റേഷന്‍ വിതരണം മാര്‍ച്ച് 6 മുതല്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. അതിനിടെ എത്ര ജീവനക്കാര്‍ക്കാണ് സൗജന്യ റേഷന്‍ വിതരണം ഉണ്ടാകുമെന്ന കാര്യത്തില്‍ ഇപ്പോഴും ധാരണയായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സലിം കോട്ടയില്‍  

ഭാരത മാതാവിന് ജയ് വിളിച്ച് കുട്ടികള്‍; മോദിക്ക് ജയ് വിളിയില്ല; രക്ഷാദൗത്യം വൈകിയതിലെ അതൃപ്തി പ്രകടിപ്പിച്ച് ഉക്രെയ്‌നില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: യുദ്ധഭൂമിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ അതൃപ്തി പരസ്യമാക്കി ഉഴെക്രയ്‌നില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ യുദ്ധം ആരംഭിക്കുന്നതിനു മുന്‍പ് രക്ഷാദൗത്യം നടത്താതിരുന്ന കേന്ദ്രസര്‍ക്കാരിനോടുള്ള നീരസമാണ് ഇന്ന് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി എയര്‍ ഫോഴ്‌സ് വിമാനത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ പ്രകടിപ്പിച്ചത്. വിമാനത്തിനുള്ളില്‍ പ്രതിരോധ സഹമന്ത്രി അജയ്ഭട്ട് പ്രധാനമന്ത്രി മോദിക്ക് ജയ് വിളിച്ചെങ്കിലും വിദ്യാര്‍ഥികള്‍ ഏറ്റുവിളിച്ചില്ല. വിമാനം ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ രക്ഷാദൗത്യം വിവരിച്ച ശേഷം മന്ത്രി ജയ് വിളിച്ചത്. സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ പ്രകീര്‍ത്തിച്ച് പലതും മന്ത്രി പറഞ്ഞെങ്കിലും കുട്ടികള്‍ കൈയ്യടിക്കാന്‍ മനസ്സുവച്ചില്ല. ഭാരത് മാതാ കീ ജയ് എന്ന് മന്ത്രി വിളിച്ചുകൊടുത്തപ്പോള്‍ വിദ്യാര്‍ഥികള്‍ ഏറ്റുവിളിച്ചു. എന്നാല്‍ മോദി കി ജയ് എന്ന മുദ്രാവാക്യത്തിന് വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായില്ല. നിരവധി തവണ മന്ത്രി ആവര്‍ത്തിച്ചെങ്കിലും മോദിക്ക് മാത്രം വിദ്യാര്‍ഥികള്‍ ജയ് വിളിച്ചില്ല. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍…

ഉക്രെയ്‌നില്‍ നിന്ന് മൂവായിരം പൗരന്‍മാരെ 24 മണിക്കൂറിനിടെ ഒഴിപ്പിച്ചതായി കേന്ദ്രം; 193 മലയാളികള്‍ കൂടി നാട്ടിലെത്തി

ന്യൂഡല്‍ഹി: ഉക്രെയ്ന്‍ യുദ്ധമുഖത്തുനിന്നും 3000 ഇന്ത്യന്‍ പൗരന്‍മാരെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒഴിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍. 15 വിമാനങ്ങളിലായാണ് ഇന്ത്യയിലേക്ക് ഇവരെ മടക്കി കൊണ്ടുവന്നത്. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വിദ്യാര്‍ഥികളെ വീട്ടിലെത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഓപ്പറേഷന്‍ ഗംഗയിലൂടെ 6400 ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നുവെന്നും കേന്ദ്രം അറിയിച്ചു. അതിനിടെ, ഉക്രെയ്‌നില്‍നിന്ന് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി രാജ്യത്തേക്ക് എത്തിച്ച 193 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച കേരളത്തില്‍ എത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്ക് ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ 166 പേരും മുംബൈയില്‍നിന്ന് എത്തിയ 15 പേരും ബുധനാഴ്ച ഡല്‍ഹിയില്‍നിന്നു പുറപ്പെട്ട 12 പേരുമാണ് കേരളത്തില്‍ എത്തിയത്. ഇതോടെ യുക്രെയ്‌നില്‍നിന്ന് എത്തിയവരില്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 550 ആയി.      

കേരളത്തില്‍ 2222 പേര്‍ക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 3 മരണങ്ങള്‍

കേരളത്തില്‍ 2222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട് 177, തൃശൂര്‍ 126, ഇടുക്കി 118, ആലപ്പുഴ 114, മലപ്പുറം 102, പത്തനംതിട്ട 100, വയനാട് 89, കണ്ണൂര്‍ 85, പാലക്കാട് 70, കാസര്‍ഗോഡ് 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,061 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 83,309 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 81,767 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1542 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 224 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 19,051 കോവിഡ് കേസുകളില്‍, 8.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍…

സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും; ഷംസീറും റിയാസുമടക്കം ആറു പുതുമുഖങ്ങള്‍ സെക്രട്ടറിയേറ്റിലേക്ക്

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരുമെന്ന് ഉറപ്പായി. ഇത് മൂന്നാം തവണയാണ് കോടിയേരി സംസ്ഥാന സെക്രട്ടറി പദവിയിലേക്കെത്തുന്നത്. അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങള്‍ എത്തുമെന്നും ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ടുണ്ട്. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, തലശേരി എംഎല്‍എ എ.എന്‍.ഷംസീര്‍ എന്നിവരാകും യുവനിരയില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് എത്തുക. എം.സ്വരാജിന്റെ പേര് നിലവില്‍ പരിഗണിക്കുന്നില്ലെന്നാണ് വിവരം. മന്ത്രിമാരായ സജി ചെറിയാന്‍, വി.എന്‍.വാസവന്‍ എന്നിവരും സെക്രട്ടറിയേറ്റിലേക്ക് എത്തുമെന്നാണ് സൂചന. കടകംപള്ളി സുരേന്ദ്രന്റെയും സി.കെ. രാജേന്ദ്രന്റെയും പേരുകളും പരിഗണിക്കുന്നുണ്ട്. പി.ജയരാജന്‍ സെക്രട്ടറിയേറ്റിലേക്ക് എത്തുമോ എന്നാണ് ഏവരുടെയും ആകാംഷ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രായം പരിഗണിച്ച് ജയരാജന്‍ ഒഴിവാക്കപ്പെടും എന്നാണ് സൂചന. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ് സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് എം.വി ജയരാജന്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. എന്നാല്‍ വടകരയില്‍ പരാജയപ്പെട്ടതിന്…

യുദ്ധഭൂമിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ സേറയ്ക്ക് ആര്യയ്‌ക്കൊപ്പം വീട്ടിലെത്താന്‍ കേരള ഹൗസ് കനിയണം

ന്യുഡല്‍ഹി: ഉക്രെയ്‌നിലെ ബോംബുകള്‍ക്കും മിസൈലുകള്‍ക്കുമിടയില്‍ പ്രാണനുമായി യജമാനനൊപ്പം മൈലുകള്‍ താണ്ടി ഡല്‍ഹിയിലെത്തിയ സേറയ്ക്ക് യജമാനന്റെ ഇടുക്കിയിലെ വീട്ടിലെത്താന്‍ ഇനി അധികൃതര്‍ കനിയണം. ഇടുക്കി സ്വദേശിനിയായ ആര്യ ഉക്രെയ്‌നില്‍ ഓമനിച്ചു വളര്‍ത്തിയ സൈബിരീയന്‍ നായ ആണ് സേറ. യുദ്ധഭൂമിയില്‍ പുസ്തകങ്ങളും വസ്ത്രങ്ങളും കുടിവെള്ളവും പോലും ഉപേക്ഷിച്ച് മരംകോച്ചുന്ന തണുപ്പില്‍ റൊമനിയന്‍ അതിര്‍ത്തിയിലേക്ക് പലായനം ചെയ്ത ആര്യ ഒപ്പം കൂട്ടിയതാണ് സേറയെ. തണുപ്പിലുടെ കിലോമീറ്ററുകള്‍ നടക്കേണ്ടി വന്ന സേറ തണുത്തുവിറങ്ങലിച്ചതോടെയാണ് ആര്യ മറ്റെല്ലാം ഉപേക്ഷിച്ച് സേറയെ തോളിലേന്തി അതിര്‍ത്തിയില്‍ എത്തിയത്. ഉക്രെയ്ന്‍ അധികൃതരുടെയും ഇന്ത്യന്‍ എംബസിയുടെയും കനിവില്‍ ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ ഇടംകിട്ടിയ സേറയ്ക്ക് ഇനി കേരളത്തിലെത്താന്‍ കടമ്പകള്‍ ഏറെ കടക്കണം. ആര്യ മാത്രമല്ല, ചെങ്ങന്നൂര്‍ സ്വദേശിനിയായ അഞ്ജുവും പ്രതിസന്ധിയിലാണ്. അഞ്ജുവിനൊപ്പം വളര്‍ത്തുപൂച്ചയാണ് ഡല്‍ഹിയിലെത്തിയത്. എന്നാല്‍ വിദ്യാര്‍ഥികള്‍ വളര്‍ത്തുമൃഗങ്ങളുമായി സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് പോകണമെന്ന നിലപാടിലാണ് കേരള ഹൗസ്. വളര്‍ത്തുമൃഗങ്ങളെ വിമാനത്തില്‍…

കണ്ണൂരില്‍ രണ്ടിടത്തും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ കാമ്പസിലും തീപിടിത്തം

കണ്ണൂര്‍: കണ്ണൂരില്‍ രണ്ടിടത്തും തൃശുര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ കാമ്പസിലും തീപിടിത്തം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കിന് സമീപത്തുള്ള ഉണക്കപ്പുല്ലില്‍ നിന്നാണ് ആദ്യം തീപടര്‍ന്നത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ എക്‌സ്പ്രസ് മുക്കാല്‍ മണിക്കൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. തീ പൂര്‍ണമായും അണച്ചശേഷമാണ് വണ്ടി കടത്തിവിട്ടത്. കണ്ണൂരിലെ മലയോര മേഖലയിലാണ് രണ്ടാമത് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തത്. ആറളം ഫാം, കോളിത്തട്ട്, കല്ലേരിമല എന്നിവിടങ്ങളിലാണ് തീപടര്‍ന്നത്. അഗ്‌നിശമനസേനയും നാട്ടുകാരും തീയണച്ചു. സ്‌കൂള്‍ ഓഫ് ഡ്രാമ ക്യാമ്പസിന് പുറകിലെ പാടത്ത് നിന്നാണ് തീപടര്‍ന്നത്. കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റിലുള്‍പ്പെടെ തീ പടര്‍ന്നു. നിലവില്‍ തീ നിയന്ത്രണ വിധേയമായി.ആര്‍ക്കും പരിക്കുകളില്ല. തൃശൂരില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചു.

കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ലെന്ന് സതീശന്‍; പാര്‍ട്ടിയുടെ അവസാനവാക്ക് കെപിസിസി പ്രസിഡന്റെന്ന്: ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തന്റെ പേരില്‍ ഗ്രൂപ്പുണ്ടാക്കുന്നതായി ചിലര്‍ അധിക്ഷേപ പ്രചാരണം നടത്തുകയാണ്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് ആറിയാം. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും സതീശന്‍ പറഞ്ഞു. തന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടായാല്‍ പാര്‍ട്ടി ആസ്ഥാനത്തുണ്ടാകില്ലെന്നും സ്ഥാനമാനങ്ങള്‍ രാജിവയ്ക്കുമെന്നും സതീശന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനുമായി ചര്‍ച്ച നടത്തി ഉടന്‍ പുനസംഘടന പട്ടിക പുറത്ത് വിടുമെന്നും സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, പാര്‍ട്ടിയുടെ അവസാനവാക്ക് കെപിസിസി പ്രസിഡന്റാണെന്നു മുതിര്‍ന്ന നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കഴിഞ്ഞ രണ്ടു മാസമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എല്ലാവരുമായി ചര്‍ച്ച ചെയ്താണു പട്ടിക തയാറാക്കിയത് ഇനിയും ചര്‍ച്ച വേണമെങ്കില്‍ സുധാകരന്‍ ചര്‍ച്ച ചെയ്യുമെന്നാണു പ്രതീക്ഷ. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു പോകും. കെ.മുരളീധരന്‍ ആരാധ്യനായ എന്റെ നേതാവ്…

ഉക്രൈന്‍: 19 വിമാനങ്ങളില്‍ 3726 പേര്‍ ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തും

ന്യുഡല്‍ഹി: സംഘര്‍ഷ ഭരിതമായ ഉക്രെയ്‌നില്‍ നിന്നും പലായനം ചെയ്ത് അതിര്‍ത്തി രാജ്യങ്ങളില്‍ എത്തിയ ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ നടപടി ഊര്‍ജിതമായി തുടരുന്നു. ഓപറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ന് 19 വിമാനങ്ങളില്‍ 3726 പേര്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്ന് എട്ട് വിമാനങ്ങളും സുസേവയില്‍ നിന്ന് രണ്ട് വിമാനങ്ങളും കോസിസെയില്‍ നിന്ന് ഒരു വിമാനവും എത്തും. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്ന് അഞ്ച് വിമാനങ്ങളും പോളണ്ടിലെ റിസെസോവില്‍ നിന്ന് മൂന്നു വിമാനങ്ങളും ഇന്ത്യയിലെത്തും. അതേസമയം, ഖര്‍കീവ്, സൂമി എന്നിവിടങ്ങളില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്കുള്ള ട്രെയിനുകള്‍ പ്രതീക്ഷിച്ച് ആയിരക്കണക്കിന് വിദ്യആര്‍ത്ഥികള്‍ ഖര്‍കീവ് റെയില്‍വേ സ്‌റ്റേഷനില്‍ തമ്പടിച്ചിട്ടുണ്ട്. ഉക്രൈന്‍ പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നത്. ഇന്ത്യക്കാരായ പുരുഷന്മാരാണ് റെയില്‍വേ സ്‌റ്റേഷനുകളില്‍ ഏറെയും കുടുങ്ങിയിരിക്കുന്നത്. എന്നാല്‍ ഖര്‍കീവില്‍…