ഉക്രൈന്‍: 19 വിമാനങ്ങളില്‍ 3726 പേര്‍ ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തും

ന്യുഡല്‍ഹി: സംഘര്‍ഷ ഭരിതമായ ഉക്രെയ്‌നില്‍ നിന്നും പലായനം ചെയ്ത് അതിര്‍ത്തി രാജ്യങ്ങളില്‍ എത്തിയ ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ നടപടി ഊര്‍ജിതമായി തുടരുന്നു. ഓപറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ന് 19 വിമാനങ്ങളില്‍ 3726 പേര്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്ന് എട്ട് വിമാനങ്ങളും സുസേവയില്‍ നിന്ന് രണ്ട് വിമാനങ്ങളും കോസിസെയില്‍ നിന്ന് ഒരു വിമാനവും എത്തും. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്ന് അഞ്ച് വിമാനങ്ങളും പോളണ്ടിലെ റിസെസോവില്‍ നിന്ന് മൂന്നു വിമാനങ്ങളും ഇന്ത്യയിലെത്തും.

അതേസമയം, ഖര്‍കീവ്, സൂമി എന്നിവിടങ്ങളില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്കുള്ള ട്രെയിനുകള്‍ പ്രതീക്ഷിച്ച് ആയിരക്കണക്കിന് വിദ്യആര്‍ത്ഥികള്‍ ഖര്‍കീവ് റെയില്‍വേ സ്‌റ്റേഷനില്‍ തമ്പടിച്ചിട്ടുണ്ട്. ഉക്രൈന്‍ പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നത്. ഇന്ത്യക്കാരായ പുരുഷന്മാരാണ് റെയില്‍വേ സ്‌റ്റേഷനുകളില്‍ ഏറെയും കുടുങ്ങിയിരിക്കുന്നത്.

എന്നാല്‍ ഖര്‍കീവില്‍ നിന്ന് ഇന്നലെ 800 വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ മാര്‍ഗം പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എത്തിയതായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി പറഞ്ഞു. അവശേഷിക്കുന്നവരെയും വൈകാശത അതിര്‍ത്തിയില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ്. കീവില്‍ ഇന്ത്യക്കാരാരും അവശേഷിക്കുന്നില്ലെന്നാണ് റിപ്പോര്‍ടെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News