ഇടതുപക്ഷ സർക്കാരിൻ്റെ നയങ്ങളിൽ പ്രതിഷേധിച്ച് സിപിഐ എം അനുകൂല സംഘടനയിലെ അംഗങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് അവധിയെടുത്തു

തിരുവനന്തപുരം: കേരളത്തിലെ ഇടത് സർക്കാരിൻ്റെ നയങ്ങളിൽ പ്രതിഷേധിച്ച് സിപിഐഎം അനുകൂല സംഘടനയിലെ അംഗങ്ങളും കുടുംബാംഗങ്ങളും കൂട്ടത്തോടെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് അവധിയെടുത്തു. മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തതോടെ സിപിഐഎം വൃത്തങ്ങളിൽ ചർച്ച ചൂടുപിടിച്ചിരിക്കുകയാണ്.

വെള്ളനാട് യൂണിറ്റിലെ കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ (കമ്മ്യൂണിസ്റ്റ് അനുകൂല സംഘടന) അംഗങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് വോട്ടെടുപ്പിന് തൊട്ടുമുമ്പ് വിനോദ യാത്രക്ക് പോയി. അവരുടെ പത്തു ദിവസത്തെ യാത്രയിൽ ഡൽഹി പോലുള്ള സ്ഥലങ്ങൾ ഉൾപ്പെടുന്നു.

സംസ്ഥാന സർക്കാർ നിരവധി പെൻഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെത്തുടർന്ന് സംഘടനയിലെ അംഗങ്ങൾ അസ്വസ്ഥരായിരുന്നു. തെറ്റായ നയങ്ങൾ തിരുത്തിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഇവർ സിപിഐഎം നേതൃത്വത്തെ സമീപിച്ചിരുന്നു. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാരാണ് അംഗങ്ങൾ.

ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടിംഗ് ശതമാനം 69.36% ആയിരുന്നു, ഇത് മുൻ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ 4.5% കുറവാണ്. ഇത്തവണ വോട്ടർമാരുടെ എണ്ണം കുറഞ്ഞത് ഇടതുസർക്കാരിനോടുള്ള അതൃപ്തിയുടെ സൂചനയാണെന്നാണ് വിലയിരുത്തല്‍.

ആറ്റിങ്ങലിനെ ഇടതുപക്ഷത്തിൻ്റെ ശക്തികേന്ദ്രമായാണ് കാണുന്നതെങ്കിലും മണ്ഡലത്തിൽ ഇടതുസർക്കാരിനെതിരെ വൻ തിരിച്ചടിയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്`. പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിന് ഉത്തരവാദികളായവരെ സഹായിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളിൽ ആറ്റിങ്ങലിലെ വോട്ടർമാർ തൃപ്തരല്ല. സിദ്ധാർത്ഥിൻ്റെ കുടുംബാംഗങ്ങൾ ആറ്റിങ്ങൽ മണ്ഡലത്തിൽ പെട്ടവരാണ്.

ഇടതു-കോൺഗ്രസ് മുന്നണികളോട് വോട്ടർമാർ അതൃപ്തരായതോടെ മണ്ഡലത്തിൽ ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്. എൻഡിഎ കേന്ദ്ര സഹമന്ത്രി വി മുരളീധരനെ മത്സരിപ്പിച്ചപ്പോൾ ഇടതുമുന്നണി സ്ഥാനാർഥി വർക്കല എംഎൽഎ വി ജോയിയാണ്. അടൂർ പ്രകാശാണ് കോൺഗ്രസ് സ്ഥാനാർഥി.

 

 

Print Friendly, PDF & Email

Leave a Comment

More News