മർകസ് ത്വൈബ ഗാർഡൻ 14-ാം വാർഷികം: ‘വെരിറ്റാസ് ലെക്സ് ത്വൈബ’ ലീഗൽ സെൽ സമർപ്പിച്ചു

മാജിഖണ്ഡ(പശ്ചിമ ബംഗാൾ): മർകസ് ദേശീയ മിഷനായ ബംഗാൾ ത്വൈബ ഗാർഡന്റെ 14-ാമത് വാർഷിക സ്ഥാപക ദിനാഘോഷവും 15-ാം വാർഷിക  പ്രഖ്യാപനവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. പശ്ചിമ ബംഗാളിലെ മാജിഖണ്ഡയിലുള്ള ത്വൈബ ഗാർഡൻ പ്രധാന ക്യാമ്പസിൽ നടന്ന പരിപാടികൾ ത്വൈബ ഗാർഡൻ സ്ഥാപകനും ഡയറക്ടറുമായ സുഹൈറുദ്ദീൻ നൂറാനി ഉദ്ഘാടനം ചെയ്തു. ത്വൈബ ഗാർഡൻ സമൂഹത്തിന് നൽകുന്ന പതിനാലാം വാർഷിക ഉപഹാരമായി, സ്ഥാപനത്തിന്റെ ഔദ്യോഗിക പൂർവവിദ്യാർഥി സംഘടനയായ ‘ബീഹാൻ ഫൗണ്ടേഷന്റെ’ കീഴിൽ രൂപീകരിച്ച ‘വെരിറ്റാസ് ലെക്സ് ത്വൈബ’ ലീഗൽ സെല്ലിന്റെ പ്രഖ്യാപനവും സമർപ്പണവും ചടങ്ങിൽ സുഹൈറുദ്ദീൻ നൂറാനി നിർവഹിച്ചു. പൊതുജനങ്ങൾക്കിടയിൽ നിയമസാക്ഷരത വളർത്തുക, അടിസ്ഥാന അവകാശങ്ങളെക്കുറിച്ച് കൃത്യമായ ബോധവൽക്കരണം നടത്തുക, നിയമരംഗത്തെ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കുമിടയിൽ മികച്ച ശൃംഖല രൂപീകരിക്കുക എന്നിവയാണ് ഈ ലീഗൽ സെല്ലിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇതിനു പുറമെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനുള്ള കമ്മ്യൂണിറ്റി അധിഷ്ഠിത ഇടപെടലുകൾക്കും ഈ…

വൺ മില്യൻ തൂഫാൻ ഗോൾസ് വേൾഡ് കപ്പ്: തലവടി സിഎംഎസ് ഹൈസ്ക്കൂളില്‍ പ്രവചന മത്സരം

തലവടി: അങ്ങ് അമേരിക്കയിൽ കാൽപന്ത് കളിയുടെ ലോക കപ്പിന് വേണ്ടിയുള്ള പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി ശേഷിക്കുമ്പോൾ തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ ആവേശം വാനോളമുയർത്തി പ്രവചന മത്സരത്തിൽ പങ്കാളികളായി. ലോക കപ്പ് കിരീടം അണിയുവാൻ സാധൃതയുള്ള രാജ്യങ്ങളുടെ പേര് എഴുതി പ്രവചന പെട്ടിയില്‍ സ്കൂൾ ചെയർമാൻ വിജിൽ വർക്കി ആദ്യ കൂപ്പൺ നിക്ഷേപ്പിച്ചു. ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്പോർട്ട്സ് കൺവീനർ രമ്യ ബാബു, മേഴ്സി മാത്യു, സൂസൻ വി. ഡാനിയേൽ, ഫാത്തിമ കബീർ, പ്രവീണ സുരേഷ്, സംഗീത എം. കെ, ജോസി സാറാ ജോർജ്ജ്, നീതു മാത്യു, വിൻ്റു മെറിൻ ജെയിംസ്, ആൻസി ജോസഫ്, സുഗു ജോസഫ്, ശ്രീകാന്ത് ആർ, ജോബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. ലഹരി വിമുക്ത തലമുറ ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ വൺ മില്യൻ തൂഫാൻ…

മോഷ്ടിച്ച ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഊരിമാറ്റി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സിസി ടിവിയില്‍ പതിഞ്ഞ മൂന്ന് ബൈക്ക് മോഷ്ടാക്കളെ പിടികൂടി

കൂത്താട്ടുകുളം: എം.സി.റോഡിന് സമീപം പാർക്ക് ചെയ്‌തിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ബൈക്ക് മോഷ്‌ടിച്ച അന്തർസംസ്ഥാന വാഹന മോഷണ സംഘത്തിലെ മൂന്നുപേരെ കൂത്താട്ടുകുളം പോലീസ് അറസ്‌റ്റ് ചെയ്‌തു. മലപ്പുറം വാസപ്പടി പണിക്ക വീട്ടില്‍ മുഹമ്മദ് ഷാഹുൽ (20), പാലക്കാട് തൃത്താല ഞാങ്ങാട്ടിരി കണ്ണന്നൂർ കൂരിപറമ്പിൽ ജിബിൻ ബെൻഷാദ് (24), പാലക്കാട് കൂറ്റനാട് ബാവന്നൂർ തട്ടാരത്തൊടി, സ്വദേശി ടി കെ ആഷിഫ് (18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 11 രാത്രിയാണ് സംഭവം നടന്നത്. കൂത്താട്ടുകുളം പാലക്കുഴയിൽ എംസി റോഡിന് സമീപം ആനന്ദഭവന് മുന്നിൽ നിർത്തിയിട്ടിരുന്ന 2.40 ലക്ഷം രൂപ വിലവരുന്ന ബൈക്കാണ് സംഘം മോഷ്ടിച്ചത്. കോട്ടയം ചിങ്ങവനത്ത് നമ്പർ പ്ലേറ്റില്ലാത്ത ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പാലക്കുഴയിൽ നിന്ന് മോഷ്ടിച്ച അതേ ബൈക്ക് തന്നെയാണെന്ന് കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട സ്ഥലത്തെയും കവർച്ച നടന്ന സ്ഥലത്തെയും…

പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.ടി. പൗലോസ് (79) അന്തരിച്ചു

ന്യുയോർക്ക്: പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.ടി. പൗലോസ്, 79, (പുന്നത്തനാട്ടു പുത്തൻ പുരയിൽ തെക്കേടത്തു വീട്) അന്തരിച്ചു. സാഹിത്യനുള്ള കേരള സെന്റർ പുറമെ ഇ-മലയാളിയുടെ അവാർഡ് ജേതാവും പ്രവാസ സാഹിത്യകാരനുമായ പി.ടി. പൗലോസ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്. 1968 മുതൽ കാൽ നൂറ്റാണ്ടുകാലം കൽക്കട്ടയിലും, പിന്നീട് 15 വർഷം കൊച്ചിയിലും പ്രവർത്തിച്ചു. 2010 മുതൽ ന്യൂയോർക്കിലെ ഫ്രാങ്ക്ളിൻ സ്ക്വയറിൽ താമസിക്കുന്നു. ന്യൂയോർക്ക് സർഗ്ഗവേദിയുടെ അമരക്കാരിൽ ഒരാളാണ്. കൽക്കട്ട മലയാളി അസ്സോസിയേഷൻ സ്ഥാപകാംഗവും പ്രസിഡന്റും, ബംഗാൾ റാഷണലിസ്റ്റ് അസ്സോസിയേഷൻ സ്ഥാപക സെക്രട്ടറിയുമായിരുന്നു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. കൽക്കട്ടയിൽ പത്രപ്രവർത്തനം, നാടകം (നടൻ, സംവിധായകൻ) എന്നീ മേഖലകളിൽ സജീവമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ അറിയപ്പെടാത്ത കഥകൾ പുറത്തുവിട്ടതിനെത്തുടർന്ന് വധഭീഷണി നേരിട്ടിട്ടുണ്ട്. നാടകങ്ങളും കഥകളും ലേഖനങ്ങളുമായി 6 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘കുഡോസ്’ ആണ് ആദ്യം പ്രസിദ്ധീകരിച്ച നാടകം. ഭാര്യ:…

മാധ്യമ പ്രവർത്തകൻ പി. ടി. പൗലോസിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ഓഫ് നോർത്ത് ടെക്സാസ് അനുശോചിച്ചു

ഡാളസ്: പ്രമുഖ അമേരിക്കൻ മലയാളി എഴുത്തുകാരനും മാധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തകനും സമൂഹത്തിലെ ആദരണീയനായ വ്യക്തിത്വവുമായ പി. ടി. പൗലോസിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ഓഫ് നോർത്ത് ടെക്സാസ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വേർപാട് സാഹിത്യ ലോകത്തിനും അമേരിക്കൻ മലയാളി സമൂഹത്തിനും നികത്താനാകാത്ത വലിയൊരു നഷ്ടമാണെന്നും പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു തന്റെ എഴുത്തുകളിലൂടെയും പത്രപ്രവർത്തനത്തിലൂടെയും സാമൂഹിക സേവനത്തിലൂടെയും എണ്ണമറ്റ ജീവിതങ്ങളെ സ്പർശിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സത്യത്തോടും സാഹിത്യത്തോടും മനുഷ്യത്വത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വരുംതലമുറകൾക്ക് എന്നും പ്രചോദനമായിരിക്കും. അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളിലൂടെയും സാഹിത്യ സൃഷ്ടികളിലൂടെയും അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും നിലനിൽക്കും. പി. ടി. പൗലോസ് ഒരു മികച്ച എഴുത്തുകാരൻ മാത്രമല്ല, സമൂഹത്തിന്റെ നന്മയ്ക്കായി അശ്രാന്തം പരിശ്രമിച്ച കാരുണ്യമനസ്കനായ ഒരു മനുഷ്യൻ കൂടിയായിരുന്നു. അമേരിക്കൻ മലയാളി സമൂഹത്തിന് അദ്ദേഹം നൽകിയ വിലയേറിയ സംഭാവനകൾ വഴി നിരവധി ആളുകളുടെ…

ഡാളസ് സിറ്റി-വൈഡ് കോൺഫറൻസ് ആഗസ്റ്റ് 21 മുതൽ 23 വരെ; പാസ്റ്റർ അനീഷ് കൊല്ലം മുഖ്യപ്രഭാഷകൻ

ഡാളസ് : ഡാളസ് സിറ്റി – വൈഡ് ഫെലോഷിപ്പിന്റെ വാർഷിക കോൺഫറൻസ് ആഗസ്റ്റ് 21 മുതൽ 23 വരെ (വെള്ളി മുതൽ ഞായർ വരെ) മെസ്കീറ്റിലുള്ള ഷാരോൺ ഇവന്റ് സെന്ററിൽ നടക്കും. ഈ വർഷത്തെ കോൺഫറൻസിനോടനുബന്ധിച്ച് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാം വാർഷികാഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ പ്രഭാഷകരായ പാസ്റ്റർ അനീഷ് കൊല്ലം, റവ. ഡസ്റ്റി സ്മോൾ (Rev. Dusty Small), ഡോ. സൂസൻ തോമസ് (ബഹ്റൈൻ) എന്നിവർ വിവിധ സെഷനുകളിൽ ദൈവവചന ശുശ്രൂഷ നിർവഹിക്കും. ആഗസ്റ്റ് 21 വെള്ളിയാഴ്ച്ച വൈകുന്നേരം 6:00 മണിക്ക് ഉദ്ഘാടന സമ്മേളനത്തോടെ കോൺഫറൻസിന് തുടക്കമാകും. ആഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 10:00 മണിക്ക് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാം വാർഷികാഘോഷം നടക്കും. ഉച്ചയ്ക്ക് 2:00 മണിക്ക് സഹോദരന്മാർക്കായി പ്രത്യേക സമ്മേളനവും (Men’s Fellowship) അതേ സമയം തന്നെ സഹോദരിമാർക്കായി പ്രത്യേക സമ്മേളനവും (Women’s…

ശ്രീ നാരായണ ഗുരു നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 6): ജയശങ്കര്‍ പിള്ള

ഡോ. പൽപ്പുവും ശ്രീ നാരായണ ഗുരുവും ആത്മീയ ദർശനവും സാമൂഹിക നവോത്ഥാനവും കൈകോർത്തപ്പോൾ ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തെ പഠനവിഷയമാക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്,അദ്ദേഹം മഹത്തായ ഒരു ആത്മീയ ഗുരു മാത്രമായിരുന്നില്ല; സമൂഹത്തിന്റെ വേദനയെ സ്വന്തം വേദനയായി ഏറ്റെടുത്ത ഒരു മഹത്തായ മനുഷ്യസ്നേഹിയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആത്മീയ ദർശനം ഒരു സംഘടിത സാമൂഹിക പ്രസ്ഥാനമായി വളരുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഡോ. പത്മനാഭൻ പൽപ്പു, പൊതുവെ ഡോ. പൽപ്പു എന്നറിയപ്പെടുന്ന സാമൂഹികപരിഷ്കർത്താവ്. കേരള നവോത്ഥാനചരിത്രത്തിൽ ശ്രീ നാരായണ ഗുരുവും ഡോ. പൽപ്പുവും തമ്മിലുള്ള ബന്ധം ഗുരു-ശിഷ്യബന്ധം മാത്രമായിരുന്നില്ല. അത് ഒരു മഹത്തായ ദൗത്യത്തിനുവേണ്ടി ഒരുമിച്ച രണ്ട് വ്യക്തിത്വങ്ങളുടെ സഹകരണമായിരുന്നു. ഒരാളുടെ കൈയിൽ ആത്മീയ ദർശനവും മറ്റൊരാളുടെ കൈയിൽ സാമൂഹിക-ഭരണപരമായ അനുഭവവും ഉണ്ടായിരുന്നു. ഈ രണ്ട് ശക്തികൾ ഒന്നിച്ചുചേർന്നപ്പോൾ കേരളത്തിലെ അധഃസ്ഥിത ജനവിഭാഗങ്ങളുടെ ചരിത്രത്തിൽ പുതിയ അധ്യായം ആരംഭിച്ചു.സാമൂഹിക…

ഫിഫ ലോക കപ്പ് ഫൈനൽ: ട്രോഫിയിൽ നിന്ന് സ്പെയിൻ ഒരു പടി അകലെ

2026 ഫിഫ ലോക കപ്പിന്റെ ആദ്യ സെമിഫൈനലിൽ ഫ്രാൻസിനെ 2-0 ന് പരാജയപ്പെടുത്തി സ്പെയിൻ ഫൈനലിലേക്ക് മുന്നേറി. ടൂർണമെന്റിലുടനീളം അവരുടെ മികച്ച പ്രതിരോധത്തിനും സമതുലിതമായ കളിയ്ക്കും നന്ദി, സ്പെയിൻ ഇപ്പോൾ കിരീടത്തിനായുള്ള ശക്തമായ മത്സരാർത്ഥിയായി കണക്കാക്കപ്പെടുന്നു. ഡാളസ്: 2026 ഫിഫ ലോകകപ്പ് ഇപ്പോൾ അതിന്റെ നിർണായക ഘട്ടത്തിലാണ്, ടൂർണമെന്റ് ഇപ്പോൾ അതിന്റെ ആദ്യ ഫൈനലിസ്റ്റിനെ ഉറപ്പിച്ചു കഴിഞ്ഞു. സെമി ഫൈനലിൽ ഫ്രാൻസിനെ 2-0 ന് പരാജയപ്പെടുത്തി സ്പെയിൻ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. മത്സരത്തിലുടനീളം ആക്രമണാത്മകവും അച്ചടക്കമുള്ളതുമായ കളിയിൽ സ്പെയിൻ തികഞ്ഞ സന്തുലിതാവസ്ഥയാണ് നിലനിര്‍ത്തിയത്. ഇപ്പോൾ അവരുടെ ലക്ഷ്യം ലോക കപ്പ് ട്രോഫിയിലാണ്. ഫുട്ബോൾ വിദഗ്ധരും സ്പെയിൻ ഇപ്പോൾ ലോകത്തിലെ ഏറ്റവും സന്തുലിതവും ശക്തവുമായ ടീമായി കണക്കാക്കുന്നു. ഫ്രാൻസ് പോലുള്ള ശക്തമായ ടീമിനെതിരെ, തുടക്കം മുതൽ തന്നെ മത്സരത്തിൽ സ്പെയിൻ നിയന്ത്രണം നിലനിർത്തി. ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ ലീഡ്…

ഫിഫ ലോക കപ്പ് 2026: സ്പെയിനിനോട് തോറ്റതിന് ശേഷമുള്ള തന്റെ വേദന എംബാപ്പെ പ്രകടിപ്പിച്ചുF

2026 ലെ ഫിഫ ലോകകപ്പ് സെമി ഫൈനലിൽ സ്പെയിനിനോട് തോറ്റതിന് ശേഷം, ഫ്രാൻസ് തന്ത്രപരമായും സാങ്കേതികമായും പരാജയപ്പെട്ടുവെന്ന് കൈലിയൻ എംബാപ്പെ സമ്മതിച്ചു. തോൽവിയുടെ ഏറ്റവും വലിയ കാരണമായി മധ്യനിരയിലെ ബലഹീനതകൾ അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി. ഡാളസ്: 2026 ഫിഫ ലോക കപ്പ് സെമി ഫൈനലിൽ സ്‌പെയിനിനോട് 0-2 ന് പരാജയപ്പെട്ടതിന് ശേഷം, ഫ്രാൻസ് ക്യാപ്റ്റൻ കൈലിയൻ എംബാപ്പെ ടീമിന്റെ പ്രകടനത്തെക്കുറിച്ച് തുറന്നു പറഞ്ഞു. ഫ്രാൻസ് തങ്ങളുടെ തന്ത്രം ശരിയായി നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം സമ്മതിച്ചു. എംബാപ്പെയുടെ അഭിപ്രായത്തിൽ, സ്‌പെയിൻ മധ്യനിരയിൽ പൂർണ്ണ നിയന്ത്രണം നിലനിർത്തി, ഇത് ഫ്രാൻസിന് തിരിച്ചുവരവ് തടയുകയായിരുന്നു. തോൽവിക്ക് ശേഷം അദ്ദേഹത്തിന്റെ പ്രസ്താവന പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. മധ്യനിരയിൽ ഫ്രാൻസ് പലതവണ ഗോളുകൾക്ക് പിന്നിലായിരുന്നുവെന്ന് എംബാപ്പെ പറഞ്ഞു. സ്‌പെയിനിന്റെ റോഡ്രി, ഡാനി ഓൾമോ, ഫാബിയൻ റൂയിസ് എന്നിവരായിരുന്നു കളിയുടെ വേഗത നിയന്ത്രിച്ചിരുന്നത്.…

ഇംഗ്ലണ്ട് vs അർജന്റീന FIFA World Cup 2026: സെമി ഫൈനലിൽ അര്‍ജന്റീനയും ഇംഗ്ലണ്ടും ഏറ്റുമുട്ടും

2026 ഫിഫ ലോക കപ്പിന്റെ രണ്ടാം സെമി ഫൈനലിൽ അർജന്റീനയും ഇംഗ്ലണ്ടും പരസ്പരം ഏറ്റുമുട്ടും. ഫൈനലിൽ ഇടം നേടുക എന്നതാണ് ഇരു ടീമുകളുടെയും ലക്ഷ്യം. 2026 ഫിഫ ലോകകപ്പ് ഇപ്പോൾ ഏറ്റവും ആവേശകരമായ ഘട്ടത്തിലാണ്. ടൂർണമെന്റ് അതിന്റെ രണ്ടാമത്തെ സെമി ഫൈനൽ തീരുമാനിക്കുന്നതിന് ഒരു ചുവട് മാത്രം അകലെയാണ്. രണ്ടാം സെമി ഫൈനലിൽ, നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കരുത്തുറ്റ ഇംഗ്ലണ്ടിനെ നേരിടും. ലയണൽ മെസ്സിയുടെ ടീം തുടർച്ചയായ രണ്ടാം ലോകകപ്പ് നേടുമെന്ന് സ്വപ്നം കാണുന്നു, അതേസമയം ഇംഗ്ലണ്ട് നീണ്ട കാത്തിരിപ്പിന് ശേഷം ഫൈനലിലെത്താൻ ശ്രമിക്കും. ഇരു ടീമുകളും തമ്മിലുള്ള ഈ മത്സരം ഫുട്ബോൾ ആരാധകർക്ക് ഒരു വലിയ ആഘോഷമായി കണക്കാക്കപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഇതുവരെ 14 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ ആറ് മത്സരങ്ങളിൽ ഇംഗ്ലണ്ട് വിജയിച്ചപ്പോൾ, മൂന്ന് മത്സരങ്ങളിൽ അർജന്റീന വിജയിച്ചു. കൂടാതെ, അഞ്ച്…