മലപ്പുറം: സംഘ്പരിവാറിന്റെ വംശീയ ഉന്മൂലന പദ്ധതിയുടെ ഭാഗമായി ആസാമിൽ നടക്കുന്ന ദളിത് – മുസ്ലിം – ആദിവാസി സമൂഹത്തെ അവരുടെ കിടപ്പാടങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കൽ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭത്തെ കൊന്നുതീർക്കാൻ മുതിരുന്ന രക്തദാഹിയായ മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമയെ പുറത്താക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെവി സഫീർഷ ആവശ്യപ്പെട്ടു. ആസാമിലെ അന്യായമായ കുടിയൊഴിപ്പിക്കലിനെതിരെ ഗോൾപാറായിൽ ജനങ്ങൾ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പിലും കൊലപാതകത്തിലും പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം നാസർ കീഴ്പറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, വൈസ് പ്രസിഡണ്ടുമാരായ ആരിഫ് ചുണ്ടയിൽ, രജിത മഞ്ചേരി, സെക്രട്ടറിമാരായ അഷ്‌റഫലി കട്ടുപ്പാറ, ബിന്ദു പരമേശ്വരൻ, ജംഷീൽ അബൂബക്കർ, വിമൻ ജസ്റ്റിസ് ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി,…
Author: .
നഴ്‌സിംഗ് സ്റ്റാഫിന്റെ ദുരൂഹ മരണം: കുറ്റിപ്പുറം അമാന ഹോസ്പിറ്റിലേക്ക് വിമൻ ജസ്റ്റിസ് മൂവ്മെൻറ് പ്രതിഷേധ മാർച്ച്
കുറ്റിപ്പുറം: സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫിന്റെ ദുരൂഹ മരണത്തിന് കാരണക്കാരായ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിൽ കാലതാമസം സംഭവിക്കുന്നതിൽ വിമൻ ജസ്റ്റിസ് മൂവ്മെൻറ് മലപ്പുറം ജില്ലാ സമിതി കുറ്റിപ്പുറം അമാന ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഹോസ്പിറ്റൽ അധികൃതരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് ബോധ്യമായിട്ടും പ്രതികളായ ഹോസ്പിറ്റൽ അധികൃതർക്കെതിരിൽ ഇതുവരെയും നിയമ നടപടികൾ സ്വീകരിക്കാത്തതിൻ്റെ പിന്നിലും ദുരൂഹതയുണ്ടെന്നും ജസ്റ്റിസ് മൂവ്മെൻറ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. വിമൻ ജസ്റ്റിസ് മൂവ്മെൻറ് ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മൈമൂന ടീച്ചർ, ഷഹനാസ് ടീച്ചർ, മണ്ഡലം അസി: കൺവീനർ ഫൗസിയ തുടങ്ങിയവർ സംസാരിച്ചു.
ഉമ്മന്‍ ചാണ്ടി കാരുണ്യ പുരസ്‌കാരം ഡിഫറന്റ് ആര്‍ട് സെന്ററിന് സമ്മാനിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കുന്ന രണ്ടാമത് ഉമ്മന്‍ ചാണ്ടി കാരുണ്യ പുരസ്‌കാരം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നും ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് ഏറ്റുവാങ്ങി. കുട്ടികളിലെ നൈസര്‍ഗികമായ ശേഷികളെ പ്രത്യേക പരിശീലനം നല്‍കി പരിപോഷിപ്പിക്കുന്ന സെന്ററിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം നല്‍കിയത്. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ സജീവമായി ഇടപെടുകയും മാജിക് എന്ന കലാരൂപത്തെ ജനകീയമാക്കുകയും ചെയ്ത ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ 2019 മുതലാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സമൂഹത്തിലെ ഭിന്നശേഷിക്കാരായ നിരവധി കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിന് സെന്ററിലൂടെ സാധിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ രണ്ടാമത് ചരമവാര്‍ഷികാചരണങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്‌കാരം വിതരണം ചെയ്തത്. ഇതിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല…
ബ്രിട്ടനിൽ 16 വയസ്സുള്ള കൗമാരക്കാര്‍ക്ക് വോട്ടവകാശം ലഭിക്കും
ചരിത്രപരമായ ഒരു തീരുമാനമെടുത്ത്, 16 ഉം 17 ഉം വയസ്സുള്ള കൗമാരക്കാർക്ക് വോട്ടവകാശം നൽകുമെന്ന് യുകെ സർക്കാർ പ്രഖ്യാപിച്ചു. ബ്രിട്ടന്റെ ജനാധിപത്യ ചരിത്രത്തിലെ ഒരു വഴിത്തിരിവായി ഈ തീരുമാനം കണക്കാക്കപ്പെടുന്നു. ഇത് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിലേക്ക് ഏകദേശം 16 ലക്ഷം പുതിയ വോട്ടർമാരെ ചേർക്കും. 1970-ന്റെ തുടക്കത്തിൽ, വോട്ടവകാശത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 21-ൽ നിന്ന് 18 ആയി കുറച്ചിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. കഴിഞ്ഞ 50 വർഷത്തിനിടയിലെ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ ചുവടുവയ്പ്പായിട്ടാണ് ഈ പുതിയ തീരുമാനത്തെ വിശേഷിപ്പിക്കുന്നത്. ഇതുവരെ, സ്കോട്ട്ലൻഡിലും വെയിൽസിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ 16 വയസ്സ് പ്രായമുള്ളവർക്ക് വോട്ടു ചെയ്യാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ, ഇനി മുതൽ ഈ നിയമം മുഴുവൻ യുണൈറ്റഡ് കിംഗ്ഡത്തിലും ബാധകമാകും. ഈ തീരുമാനം ലോകമെമ്പാടും വോട്ടുചെയ്യൽ പ്രായത്തെക്കുറിച്ച് ഒരു പുതിയ ചർച്ചയ്ക്ക് കാരണമായി. 16 വയസ്സിൽ…
സുവർണ്ണ ക്ഷേത്രം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റിൽ
അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ ഏജൻസികൾ ജാഗ്രത പാലിച്ചു. ഈ കേസിൽ, ഗുരുഗ്രാമിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ഫരീദാബാദിൽ നിന്നുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശുഭം ദുബെയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ലാപ്‌ടോപ്പും ഫോണും പിടിച്ചെടുത്തിട്ടുണ്ട്, ഫോറൻസിക് അന്വേഷണം പുരോഗമിക്കുകയാണ്. പഞ്ചാബിലെ പുണ്യസ്ഥലമായ ശ്രീ ഹർമന്ദിർ സാഹിബിൽ (സുവർണ്ണ ക്ഷേത്രം) ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിൽ അയച്ച കേസിൽ നടപടിയെടുക്കുന്നതിനിടെ, സംശയാസ്പദമായ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, ഫരീദാബാദിൽ നിന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഗുരുഗ്രാമിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. ഫരീദാബാദിൽ നിന്നുള്ള ശുഭം ദുബെ എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തതായി പഞ്ചാബ് പോലീസ് പറഞ്ഞു. ഗുരുഗ്രാമിലെ ഒരു ഐടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഇയാൾ ഫരീദാബാദിലെ ജവഹർ കോളനിയിലാണ്…
ഇന്ത്യയില്ലാതെ ചൈനയ്ക്ക് പ്രവർത്തിക്കാൻ കഴിയില്ല!: ചൈനീസ് വിദേശകാര്യ മന്ത്രി
ഇന്ത്യ, റഷ്യ, ചൈന എന്നിവ തമ്മിലുള്ള സഹകരണം ഈ മൂന്ന് രാജ്യങ്ങൾക്കും ഗുണകരമാണെന്ന് മാത്രമല്ല, പ്രാദേശിക, ആഗോള തലങ്ങളിൽ സമാധാനം, സുരക്ഷ, സ്ഥിരത, പുരോഗതി എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആഗോളതലത്തിൽ പുതിയൊരു ചലനാത്മകത കൊണ്ടുവരാൻ ഈ മൂന്ന് ശക്തരായ രാജ്യങ്ങളുടെ സഖ്യത്തിന് കഴിവുണ്ട്. ഈ ത്രികക്ഷി സഹകരണത്തിലൂടെ സാമ്പത്തിക, തന്ത്രപരമായ, സാംസ്കാരിക മേഖലകളിൽ പോസിറ്റീവ് മാറ്റങ്ങൾ കാണാൻ കഴിയും. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഈ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത ചൈന ആവർത്തിച്ചു. “ത്രികക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി റഷ്യയുമായും ഇന്ത്യയുമായും ആശയവിനിമയം നിലനിർത്താൻ ചൈന തയ്യാറാണ്” എന്ന് ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശിക സ്ഥിരതയ്ക്ക് മാത്രമല്ല, ആഗോള ക്ഷേമത്തിനും ചൈന ഈ സഖ്യത്തെ പ്രധാനമായി കണക്കാക്കുന്നു എന്നതിന്റെ സൂചനയാണ് ഈ പ്രസ്താവന. ഇന്ത്യയും റഷ്യയും ചൈനയും തമ്മിലുള്ള സഹകരണം സാമ്പത്തിക വികസനത്തിന് പുതിയ പ്രചോദനം…
‘ഓതിരം 2025’ മെഗാ ഷോയുമായി ദിവാൻ കളരി സംഘ൦ – കിക്കോഫ് വൻ വിജയം
ഹ്യൂസ്റ്റൺ: കഴിഞ്ഞ ആറ് വർഷമായി ഹൂസ്റ്റണിലെ നൂറിലധികം ആളുകളെ കളരി പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്ന ദിവാൻ കളരി ആൻഡ് മാർഷ്യൽ ആർട് അക്കാദമി അവരുടെ ആദ്യത്തെ കളരിപ്പയറ്റ് ഷോയുമായി എത്തുകയാണ്. സ്റ്റാഫോർഡ് സിവിക് സെന്ററിൽ ഒക്ടോബർ 5, 2025 നാണ് ഷോ അരങ്ങേറുക. കഴിഞ്ഞദിവസം മിസോറി സിറ്റിയിലെ അപ്‌നാ ബസാർ ഓഡിറ്റോറിയത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് ജൂലീ മാത്യു, ക്യാപ്റ്റൻ മനോജ്‌കുമാർ പൂപ്പാറയിൽ എന്നിവർ ഒരുമിച്ച് പരിപാടിയുടെ മുഖ്യ സ്പോൺസർ ഷിജിമോൻ ജേക്കബിന് ആദ്യ ടിക്കറ്റ് നൽകി കിക്കോഫ് ചെയ്തു. പരിപാടിയുടെ തുടക്കത്തിൽ മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് ജൂലി മാത്യു, ക്യാപ്റ്റൻ മനോജ്‌കുമാർ പൂപ്പാറയിൽ, സ്പോൺസർ ഷിജിമോൻ ജേക്കബ്, ജഗന്നാഥൻ ചിറയിൽ, ഇന്ദിര ജഗന്നാഥൻ, ദിവാൻ…
ഡോ. എം. അനിരുദ്ധന്‍ – ഒരു പ്രസ്ഥാനം (ഓര്‍മ്മക്കുറിപ്പ്): രാജു മൈലപ്ര
ഒരു വ്യക്തിയെന്ന നിലയിലുപരി ഒരു പ്രസ്ഥാനമായാണ് ഞാന്‍ അന്തരിച്ച ഡോ. എം. അനിരുദ്ധനെ വിലയിരുത്തുന്നത്. 1983 ജൂലൈ മാസത്തില്‍ മന്‍ഹാട്ടനിലെ ഷെറട്ടണ്‍ സെന്‍ററില്‍വെച്ചാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി നേരില്‍ കാണുന്നത്. അവസാനമായി കണ്ടത് 2022-ലെ ഒര്‍ലാന്‍ഡോ ‘ഫൊക്കാന’ കണ്‍വന്‍ഷന്‍ വേദിയില്‍വെച്ചും. കാലമേറെ കഴിഞ്ഞിട്ടും അതേ രൂപം, അതേ സൗമ്യമായ പെരുമാറ്റം, ഒരിക്കലും മായാതെ മുഖമുദ്രയായി നില്‍ക്കുന്ന അതേ പുഞ്ചിരി. മലയാളി സമാജങ്ങളുടെ, ഓണാഘോഷമുള്‍പ്പെടെയുള്ള പരിപാടികള്‍ വല്ല സായിപ്പിന്‍റേയും പള്ളികളുടെ ബേസ്മെന്‍റിലോ, പബ്ലിക് സ്കൂളുകളുടെ ‘ഇന്‍ഡോര്‍’ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടിലോ അരങ്ങേറിയിരുന്ന ആ കാലത്ത്, ലോക തലസ്ഥാനമായ ന്യൂയോര്‍ക്ക് നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ‘ഷെറാട്ടണ്‍ സെന്‍ററില്‍’ വെച്ച് ഒരു സമ്മേളനം നടത്താന്‍ ധൈര്യം കാട്ടിയ അനിരുദ്ധന്‍റെ ആത്മവിശ്വാസത്തെ ഞാന്‍ മനസ്സാ അഭിനന്ദിച്ചു. എന്നാല്‍, അമേരിക്കയില്‍ അങ്ങോളമിങ്ങോളമുള്ള, അന്നേ തമ്മില്‍ത്തല്ലി ചിതറിക്കൊണ്ടിരുന്ന മലയാളി സമാജങ്ങളേയെല്ലാം ഒരുമിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവന്ന്…
കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് ഒരുക്കുന്ന 15 ദിന ഉപവാസവും സന്ധ്യാ നമസ്കാരവും, വചന സന്ദേശവും; ഓഗസ്റ്റ് 2,3 തീയതികളിൽ സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ
കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസിന്റെ (ബ്രൂക്ലിൻ, ക്വീൻസ്, ലോംഗ് ഐലൻഡ്) നേതൃത്വത്തിൽ 15 ദിവസത്തെ ഉപവാസവും സന്ധ്യാ നമസ്കാരവും വചന പ്രഘോഷണവും ഓഗസ്റ്റ് 2,3 (ശനി, ഞായർ) തീയതികളിൽ വൈകുന്നേരം 6 മണി മുതൽ സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. (Venue: St. Stephen’s Malankara Orthodox Church 858 Roosevelt St., Franklin Square, NY 11010 Phone: 516 515 6175). കൗൺസിൽ ക്വയർ ഒരുക്കുന്ന ശ്രുതിമധുരമായ ഗാനങ്ങളോടെയാണ് നമസ്കാരം ആരംഭിക്കുക . നാഗ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പലും കേരളത്തിന് പുറത്തുള്ള ഓർത്തഡോക്സ് സിറിയൻ സൺഡേ സ്‌കൂൾ അസോസിയേഷൻ ഡയറക്ടറുമായ ഫാ. ഡോ . ബിജേഷ് ഫിലിപ്പ് മുഖ്യ പ്രഭാഷകനായിരിക്കും. നമസ്കാരത്തിലും വചന പ്രഘോഷണത്തിലും പങ്കെടുക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. ഗ്രിഗറി…
ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് 60 ദിവസത്തിനുള്ളിൽ രാജ്യം വിടേണ്ടിവരും
വാഷിംഗ്ടൺ ഡി.സി: 1999 മുതൽ അമേരിക്കയിൽ നിയമപരമായി താമസിക്കുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് 60 ദിവസത്തിനുള്ളിൽ രാജ്യം വിടാൻ നിർദ്ദേശം. ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനപ്രകാരം, പതിറ്റാണ്ടുകളായി യുഎസിൽ കഴിയുന്ന 50,000-ത്തിലധികം ഹോണ്ടുറാസ്, നിക്കരാഗ്വ പൗരന്മാർക്ക് സെപ്റ്റംബറോടെ താൽക്കാലിക സംരക്ഷണ പദവി (TPS) നഷ്ടമാകും. നഴ്‌സുമാർ, മെക്കാനിക്കുകൾ, ശുചീകരണ തൊഴിലാളികൾ, എക്‌സിക്യൂട്ടീവുകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരാണ് ഈ കുടിയേറ്റക്കാർ. ഇവർ ഇവിടെ വിവാഹം കഴിക്കുകയും വീടുകൾ വാങ്ങുകയും കുട്ടികളെ വളർത്തുകയും ചെയ്തിട്ടുണ്ട്. റെസ്റ്റോറന്റുകളും നിർമ്മാണ കമ്പനികളും ഉൾപ്പെടെ നിരവധി ബിസിനസ്സുകൾ ഇവർ ആരംഭിക്കുകയും നികുതി അടയ്ക്കുകയും സാമൂഹിക സുരക്ഷയ്ക്ക് സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്. 1999 മുതൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരാണിവർ. കുടിയേറ്റത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. ഹോണ്ടുറാസിലും നിക്കരാഗ്വയിലും “സാഹചര്യങ്ങൾ…
