ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീ ക്വാർട്ടറിൽ; ഗാലറിയിൽ ആവേശം വിതറി മലയാളി ഫുട്ബോൾ ക്ലബ് എഫ്സിസി ഡാളസ്

ആർലിംഗ്ടൺ (ടെക്സസ്): ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ പുതിയ അധ്യായമെഴുതി മിസ്രhide ഈജിപ്ഷ്യൻ പട . ടെക്സസിലെ ആർലിംഗ്ടൺ ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ഈജിപ്ത് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനായിരുന്നു ഈജിപ്തിന്റെ ചരിത്ര വിജയം. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഈജിപ്ത് നേടുന്ന ചരിത്രത്തിലെ ആദ്യ വിജയമാണിത്. മത്സരത്തിനപ്പുറം ഗാലറിയിലെ ആരാധകരുടെ ആവേശം എടുത്തുപറയേണ്ടതായിരുന്നു. ഈജിപ്തിൽ നിന്ന് നേരിട്ടെത്തിയവരും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുമായ പതിനായിരക്കണക്കിന് ഈജിപ്ഷ്യൻ ആരാധകരാണ് ഡാളസ് സ്റ്റേഡിയത്തെ ഒരു ചുവന്ന കടലാക്കി മാറ്റിയത്. പരമ്പരാഗത ഈജിപ്ഷ്യൻ സംഗീതവും, ഡ്രംസിന്റെ താളവും, മുദ്രാവാക്യങ്ങളുമായി അവർ ഗാലറി ഇളക്കിമറിച്ചു. നായകൻ…

കുട്ടികൾക്കായുള്ള ‘ട്രംപ് അക്കൗണ്ട്’ പദ്ധതിയിലേക്ക് 250 ദശലക്ഷം ഡോളർ പ്രഖ്യാപിച്ച് മൈക്രോൺ സി.ഇ.ഒ സഞ്ജയ് മെഹ്റോത്ര

വാഷിംഗ്‌ടൺ ഡി സി:അമേരിക്കയിലെ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സമ്പാദ്യ പദ്ധതിയായ “ട്രംപ് അക്കൗണ്ട്സ്” പ്രോഗ്രാമിലേക്ക് മൈക്രോൺ ടെക്നോളജി  250 ദശലക്ഷം ഡോളർ നിക്ഷേപിക്കുമെന്ന് സി.ഇ.ഒ സഞ്ജയ് മെഹ്റോത്ര പ്രഖ്യാപിച്ചു. ജൂലൈ 4 മുതൽ ഈ പദ്ധതി പ്രാബല്യത്തിൽ വരും. സാങ്കേതികവിദ്യയിൽ നിക്ഷേപിക്കുന്നതുപോലെ തന്നെ ജനങ്ങളിൽ നിക്ഷേപിക്കുന്നതും പ്രധാനമാണെന്ന് മെഹ്റോത്ര വ്യക്തമാക്കി. മൈക്രോൺ ജീവനക്കാരുടെ കുട്ടികൾക്ക് 1,000 ഡോളർ വരെയുള്ള മാച്ചിങ് കോൺട്രിബ്യൂഷനും, കമ്പനിക്ക് പ്രവർത്തനങ്ങളുള്ള സംസ്ഥാനങ്ങളിലെ (ന്യൂയോർക്ക്, കാലിഫോർണിയ, ടെക്സസ് ഉൾപ്പെടെ) കുട്ടികൾക്ക് ഒറ്റത്തവണയായി 250 ഡോളർ നിക്ഷേപവും നൽകുന്നതാണ് ഈ പദ്ധതി. ഏകദേശം 10 ലക്ഷം കുട്ടികളിലേക്ക് ഈ സഹായം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതൊരു ചരിത്രപരമായ കോർപ്പറേറ്റ് നിക്ഷേപമാണെന്നും തന്റെ സാമ്പത്തിക നയങ്ങളുടെ വിജയമാണിതെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. നേരത്തെ, ഡെൽ ടെക്നോളജീസ് സ്ഥാപകൻ മൈക്കൽ ഡെല്ലും ഭാര്യയും ചേർന്ന് ഈ പദ്ധതിയിലേക്ക്…

ഇന്ത്യയിൽ നിന്ന് അമേരിക്കൻ സ്വപ്നത്തിലേക്ക്: ഒരു കുടിയേറ്റക്കാരന്റെ 55 വർഷത്തെ സ്മരണകൾ

2026 ജൂലൈ 4-ന് അമേരിക്കൻ ഐക്യനാടുകൾ അതിന്റെ 250-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1776-ൽ ചരിത്രപ്രസിദ്ധമായ സ്വാതന്ത്ര്യപ്രഖ്യാപനം ഒപ്പുവെച്ചതിന്റെ ഇരുനൂറ്റമ്പതാം വാർഷികം ലോകചരിത്രത്തിൽത്തന്നെ സവിശേഷമായ ഒരു സുദിനമാണ്. കൃതജ്ഞതയോടെയും പ്രത്യാശയോടെയും ഓർമ്മിക്കേണ്ട ഒരു നിമിഷം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രത്യാശയും മികച്ച അവസരങ്ങളും നൽകിയ രാജ്യമാണ് അമേരിക്ക. അരനൂറ്റാണ്ടിലധികമായി ഇവിടെ ജീവിക്കുന്ന ഒരു കുടിയേറ്റക്കാരൻ എന്ന നിലയിൽ, ഈ ചരിത്രപരമായ ആഘോഷത്തിന് എനിക്ക് വ്യക്തിപരമായി വലിയൊരു അർത്ഥതലമുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കറുത്ത നാളുകളിൽ, 1943-ലാണ് ഞാൻ ജനിച്ചത്.ലോകം മുഴുവൻ അനിശ്ചിതത്വത്തിലും യുദ്ധക്കെടുതികളിലും ഉലയുന്ന കാലം. അന്ന് കേരളത്തിലെ ആനിനട് (ആനിക്കാട്) എന്ന ചെറിയ ഗ്രാമത്തിൽ വളർന്ന എനിക്ക് അമേരിക്ക എന്നത് പുസ്തകങ്ങളിലൂടെയും മിഷനറിമാരുടെ കഥകളിലൂടെയും മാത്രം കേട്ടറിഞ്ഞ ഒരു വിദൂര സ്വപ്നമായിരുന്നു. സ്വാതന്ത്ര്യത്തിന്റെയും മികച്ച വിദ്യാഭ്യാസത്തിന്റെയും പുരോഗതിയുടെയും പ്രതീകമായാണ് ഞാൻ അമേരിക്കയെ കണ്ടത്. ആ വിദൂര സ്വപ്നം 1971…

ഡാളസ് കേരള അസോസിയേഷന്റെ സ്വാതന്ത്ര്യദിനാഘോഷം: ഇന്ന് (ജൂലൈ 4 ശനിയാഴ്ച)

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ (KAD) സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും (1976-2026), അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന വാർഷികത്തിന്റെയും) ഭാഗമായി അസോസിയേഷൻ പ്രത്യേക പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിക്കുന്നു. 2026 ജൂലൈ 4 ശനിയാഴ്ച രാവിലെ 10:00 മണിക്ക് ഗാർലൻഡിലുള്ള കെ.എ.ഡി / ഐ.സി.ഇ.സി (KAD / ICEC) ഓഫീസിൽ വെച്ചാണ് (3821 Broadway, Garland TX 75043) ഈ പ്രൗഢഗംഭീരമായ ചടങ്ങ് നടക്കുക. അമേരിക്കയുടെ സ്വാതന്ത്ര്യത്തെയും, ഒപ്പം ഡാളസ് കേരള അസോസിയേഷന്റെ 50 വർഷത്തെ സാംസ്കാരിക കൂട്ടായ്മയെയും സേവനങ്ങളെയും ഒരേപോലെ ആദരിക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ചടങ്ങിനെത്തുന്നവർക്കായി ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

രാശിഫലം (03-07-2026 വെള്ളി)

ചിങ്ങം: ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്‍നങ്ങളുണ്ടാകാം. എതിരാളികള്‍ കൂടുതല്‍ സജീവമാകുകയൂം പ്രതിബന്ധങ്ങളുണ്ടക്കുകയും ചെയ്തേക്കാം. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടില്‍നിന്നുള്ള ചീത്ത വാര്‍ത്ത നിങ്ങളെ ഉല്‍കണ്‌ഠാ കുലനാക്കും. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. എന്നാലും നിരാശപ്പെടരുത്. കന്നി: എന്ത് ഭക്ഷണം കഴിക്കുന്നു എന്നതില്‍ ശ്രദ്ധിക്കുക. ആമാശയസംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുണ്ട്. ഇന്ന് വിചാരിച്ചപോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ചര്‍ച്ചകളില്‍നിന്ന് അകന്നുനില്‍ക്കുക. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും. തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും എളുപ്പമാവില്ല. നിങ്ങള്‍ ഇന്ന് പ്രകോപിതനാകും. നിങ്ങളുടെ മനസ്സിലുള്ള എന്തോ ഒന്ന് ചിന്തയുടെ വ്യക്തതയെ ബാധിക്കുന്നു. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. നിങ്ങളുടെ അമ്മയുമായി ബന്ധപ്പെട്ട എന്തോ ഒന്ന്, അല്ലെങ്കില്‍ അമ്മ തന്നെ, നിങ്ങളുടെ വിഷമത്തിന് കാരണമാകുന്നുണ്ടാകാം. ക്ഷമ പാലിക്കുക. വൃശ്ചികം: ദിവസം മുഴുവന്‍…

2026 ഫിഫ ലോക കപ്പ്: പോർച്ചുഗൽ ക്രൊയേഷ്യയെ 2-1ന് പരാജയപ്പെടുത്തി; ടീം റൗണ്ട് ഓഫ് 16 ലേക്ക് കടന്നു

2026 ഫിഫ ലോകകപ്പിലെ ആവേശകരമായ റൗണ്ട് ഓഫ് 32 മത്സരത്തിൽ പോർച്ചുഗൽ ക്രൊയേഷ്യയെ 2-1ന് പരാജയപ്പെടുത്തി. ടൊറന്റോയിലാണ് മത്സരം നടന്നത്. അവസാന നിമിഷങ്ങളിലെ ഒരു VAR തീരുമാനം മത്സരത്തെ വളരെയധികം വിവാദപരമാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 53-ാം മിനിറ്റിൽ ക്രൊയേഷ്യ മുന്നിലെത്തി. ജോസിപ് സ്റ്റാനിസിച്ചിന്റെ മികച്ച ക്രോസിൽ നിന്ന് ഇവാൻ പെരിസിച്ച് ഗോൾ നേടി തന്റെ ടീമിന് 1-0 ലീഡ് നൽകി. ഗോളിനു ശേഷവും പോർച്ചുഗൽ സമ്മർദ്ദം തുടർന്നു. 68-ാം മിനിറ്റിൽ അവർക്ക് ഒരു പെനാൽറ്റി ലഭിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ അത് എളുപ്പത്തിൽ ഗോളാക്കി മാറ്റി, ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ അദ്ദേഹത്തിന്റെ ആദ്യ ഗോൾ. സ്കോർ 1-1. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുന്നതായി തോന്നി, പക്ഷേ സ്റ്റോപ്പേജ് ടൈമിൽ പോർച്ചുഗൽ ഗോൾ നേടി. റാഫേൽ ലിയോയുടെ മികച്ച ക്രോസിൽ നിന്ന് ഗൊൺകാലോ റാമോസ് ഒരു മികച്ച ഹെഡ്ഡർ…

സാറാമ്മ (71) ജർമനിയിൽ നിര്യാതയായി

കൊളോൺ: റാന്നി മക്കപ്പുഴ ചെറുവാഴക്കുന്നേൽ ഷാജിയുടെ ഭാര്യ സാറാമ്മ (71) ജൂലൈ രണ്ടാം തിയതി വ്യാഴാഴ്ച രാവിലെ ജർമനിയിൽ വെച്ച് നിര്യാതയായി. 45-ൽ പരം വർഷങ്ങൾ ജർമനിയിൽ നേഴ്‌സ് ആയി ജോലി ചെയ്തു വിശ്രമ ജീവിതത്തിലായിരുന്നു പരേത. റാന്നി കഞ്ഞിക്കാവിൽ കുടുബാംഗമാണ്. മക്കൾ: ഡോണാ, ഡെക്‌സി, ഡാർവിൻ. ശവസംസ്‌കാരം പിന്നീട്. For more information: John thomas 972 898 0525

നാഷണൽ യൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എം.ശ്രീ പ്രതിഷേധ സംഗമവും, ‘ബാക്ക് ടു ബാലറ്റ്’ ക്യാമ്പയിൻ ഉദ്ഘാടനവും സംഘടിപ്പിച്ചു

കണ്ണൂർ : ദേശിയ പാഠ്യപദ്ധതി കുറുക്കുവഴിയിലൂടെ നടപ്പാക്കാനുള്ള പദ്ധതിയാണ് പി എം ശ്രീ പദ്ധതി എന്നറിഞ്ഞിട്ടും പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന യുഡിഎഫ് സർക്കാരിന്റെ തെറ്റായ നയത്തിൽ പ്രതിഷേധിച്ച് നാഷണൽ യൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എം.ശ്രീ പ്രതിഷേധ സംഗമവും മാർച്ചും കണ്ണൂരിൽ വെച്ച് നടന്നു. പ്രതിഷേധ സംഗമം മുൻ കേരള നിയമസഭ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. ജനങ്ങളെ വഞ്ചിച്ചുകൊണ്ട് ആണ് പി എം ശ്രീ പദ്ധതിയുമായി കേരള സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഇടതുപക്ഷ സർക്കാർ മരവിപ്പിച്ച പി എം ശ്രീ വീണ്ടും നടപ്പാക്കേണ്ട സാഹചര്യമില്ലെന്നും ബിജെപിയുടെ താൽപ്പര്യങ്ങൾകൊപ്പം ആണ് സതീശനും കൂട്ടാളികളും എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വലിയ രീതിയിൽ ഹാക്ക് ചെയ്ത് കൊണ്ട് ബിജെപി തങ്ങളുടെ അധികാരം വെട്ടിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ രാജ്യം ബാലറ്റിലേക്ക് തിരികെ പോകേണ്ട അനിവാര്യഘട്ടത്തിൽ…

കേരള പി.എസ്.സി ഉദ്യോഗാർഥികളെ നശിപ്പിക്കരുത് : കാരൂർ സോമൻ, (ചാരുംമൂടൻ)

ഏത് മനുഷ്യരായാലൂം അവരുടെ പ്രവർത്തികളിലാണ് മഹത്വം വെളിപ്പെടുന്നത്. അധി കാരത്തിൽ വരുന്ന മന്ത്രിയാകട്ടെ, ഉദ്യോഗസ്ഥനാകട്ടെ ആ വ്യക്തിയുടെ  ക്രിയാത്മകമായ മനുഷ്യ പ്രയ്‌നവും മാനുഷികതയുടെ ആർദ്രതയും കണ്ടിട്ടാണ് ഒരു ജനസേവകൻ എന്നറിയ പ്പെടുന്നത്. കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്ന അധികാര സ്വാർത്ഥതാല്പര്യങ്ങൾ ആത്യാന്തി കമായി, ധർമ്മികമായി ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കുന്നതാണ്. അധികാരത്തിൽ വരുന്നവർ ആരോടും പക്ഷപാതം കാണിക്കില്ലെന്നും തുല്യനീതി പുലർത്തുമെന്നാണ് സത്യപ്ര തിജ്ഞ ചെയ്യുന്നത്. അധികാരത്തിൽ വന്നുകഴിഞ്ഞാൽ ആളെ നോക്കേണ്ട കോള് നോക്കി യാൽ മതി. അല്ലെങ്കിൽ ഞമ്മടെ മതം ഞമ്മടെ പാർട്ടി. തുറന്ന മനസ്സോടെ, കണ്ണുകളോടെ മനുഷ്യരെ കാണാത്ത പെറ്റിബൂർഷ്വാകൾ. വാക്കുകൾകൊണ്ട് കോട്ട കെട്ടാത്ത, പൊടിപ്പും തൊങ്ങലുമില്ലാത്ത ക്രാന്തദർശികളായ ഭരണകർത്താക്കൾ കേരളത്തിലുണ്ടാകുമോ? കേരളത്തിലെ പിഎസ്‌സി യിൽ ഉദ്യോഗാർഥികൾക്ക് ഒരു വിശ്വാസമുണ്ടായിരുന്നു. ഇന്ന്    സംശയത്തിന്റെ കരിനിഴലിലാണ്. ആസൂത്രണ ബോർഡിലെ മൂന്ന് തസ്തികകളിലേക്കുള്ള പരീക്ഷയിൽ 228 പേര് പരീക്ഷയെഴുതി. ഒന്നേകാൽ ലക്ഷം…

15 രേഖകൾ ഹാജരാക്കിയിട്ടും ഇന്ത്യൻ പൗരത്വം തെളിയിക്കാനായില്ല; ദിവസ വേതനക്കാരന്റെ ഹര്‍ജിയില്‍ അസം ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി

ഒരു ദിവസ വേതനക്കാരന്റെ ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട് അസം ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. ഹർജിക്കാരന് തന്റെ ഇന്ത്യൻ പൗരത്വം തെളിയിക്കാൻ കഴിയുന്ന നിയമപരമായി സ്വീകാര്യവും വിശ്വസനീയവുമായ ഒരു തെളിവും ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതി പറഞ്ഞത്. ഗുവാഹത്തി: ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ച ഒരു ദിവസവേതന തൊഴിലാളിയുടെ ഇന്ത്യൻ പൗരത്വം സംബന്ധിച്ച കേസ് വഴിത്തിരിവില്‍. വിദേശിയായി പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രൈബ്യൂണലിന്റെ തീരുമാനം കോടതി ശരി വെച്ചതാണ് ഹര്‍ജിക്കാരന് തിരിച്ചടിയായത്. ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന നിയമപരമായി സ്വീകാര്യവും വിശ്വസനീയവുമായ തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരൻ പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. എന്നാല്‍, കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഹർജിക്കാരന്റെ ഐഡന്റിറ്റി കോടതി പുറത്തുവിട്ടിട്ടില്ല, കാരണം അദ്ദേഹത്തിന് ഇപ്പോഴും കൂടുതൽ നിയമപരമായ ഓപ്ഷനുകൾ ലഭ്യമാണ്. ജൂൺ 30-ന് നടന്ന വാദം കേൾക്കലിന് ശേഷം ജസ്റ്റിസ് കല്യാൺ റായ് സുരാന, ജസ്റ്റിസ് ഷമീമ ജഹാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്…