രാശിഫലം (03-07-2026 വെള്ളി)

ചിങ്ങം: ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്‍നങ്ങളുണ്ടാകാം. എതിരാളികള്‍ കൂടുതല്‍ സജീവമാകുകയൂം പ്രതിബന്ധങ്ങളുണ്ടക്കുകയും ചെയ്തേക്കാം. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടില്‍നിന്നുള്ള ചീത്ത വാര്‍ത്ത നിങ്ങളെ ഉല്‍കണ്‌ഠാ കുലനാക്കും. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. എന്നാലും നിരാശപ്പെടരുത്.

കന്നി: എന്ത് ഭക്ഷണം കഴിക്കുന്നു എന്നതില്‍ ശ്രദ്ധിക്കുക. ആമാശയസംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുണ്ട്. ഇന്ന് വിചാരിച്ചപോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ചര്‍ച്ചകളില്‍നിന്ന് അകന്നുനില്‍ക്കുക. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും.

തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും എളുപ്പമാവില്ല. നിങ്ങള്‍ ഇന്ന് പ്രകോപിതനാകും. നിങ്ങളുടെ മനസ്സിലുള്ള എന്തോ ഒന്ന് ചിന്തയുടെ വ്യക്തതയെ ബാധിക്കുന്നു. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. നിങ്ങളുടെ അമ്മയുമായി ബന്ധപ്പെട്ട എന്തോ ഒന്ന്, അല്ലെങ്കില്‍ അമ്മ തന്നെ, നിങ്ങളുടെ വിഷമത്തിന് കാരണമാകുന്നുണ്ടാകാം. ക്ഷമ പാലിക്കുക.

വൃശ്ചികം: ദിവസം മുഴുവന്‍ ഉന്മേഷം തോന്നും. പുതിയ പദ്ധതികളും ദൗത്യങ്ങളും വന്നുചേരും. സഹപ്രവര്‍ത്തകര്‍ സഹായവും സഹകരണവും കാണിക്കും. അടുത്ത സുഹൃത്തിനേയോ ബന്ധുവിനേയോ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. ഇന്ന് ഏറ്റെടുക്കുന്ന ദൗത്യം വിജയിക്കും. സാമ്പത്തിക നേട്ടത്തിനും യോഗം കാണുന്നു. സഹോദരങ്ങള്‍ വഴി നേട്ടമുണ്ടാകും. പരീക്ഷകളിലും മത്സരങ്ങളിലും ഇന്ന് വിജയം ഉറപ്പ്. ഒരു ചെറിയ യാത്രക്കും സാധ്യത.

ധനു: തീരുമാനം പതുക്കെ എടുക്കുക. മാനസികമായ അസ്വസ്ഥത നിങ്ങളെ ഉല്‍കണ്‌ഠാകുലനാക്കുന്നു. പിരിമുറുക്കം ശമിപ്പിച്ചില്ലെങ്കില്‍ നിങ്ങളിന്ന് പ്രിയപ്പെട്ടവരോട് കയര്‍ക്കുകയും, അവരെ വേദനിപ്പിക്കുകയും ചെയ്യും. തൊഴില്‍രംഗത്തെ അപ്രതീക്ഷിത പരാജയമോ നഷ്‌ടമോ നിങ്ങളില്‍ പ്രതികൂല മനോഭാവമുണ്ടാക്കുന്നുണ്ടെങ്കില്‍, എല്ലാം നല്ലതിനാണെന്ന് വിശ്വസിക്കുക. ഇന്ന് ജോലിയില്‍ നിങ്ങൾക്ക് സമ്മര്‍ദ്ദമേറാം. ചെലവുകള്‍ വര്‍ദ്ധിക്കാം.

മകരം: ഓരോ ചുവടും ശ്രദ്ധിക്കുക. വീഴ്‌ച പറ്റാനോ ചെറിയ അപകടങ്ങള്‍ക്കോ ഇന്ന് സാധ്യത. ഇതൊഴിച്ചാല്‍ ഈ ദിനം സന്തോഷാനുഭവങ്ങള്‍ നിറഞ്ഞതാണ്. ജോലിയില്‍ നിങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കുകയും ഇത് അപ്രതീക്ഷിതമായ ജോലിക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യാന്‍ സാധ്യത. ഏറ്റവും ചുരുങ്ങിയത് നിങ്ങളുടെ മാന്യതയും തൊഴില്‍പരമായ നിലപാടും പ്രകടമാം വിധം ഉയരും.പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കലുമായും ഉള്ള കൂടിക്കാഴ്‌ച സന്തുഷ്‌ടി പകരും.

കുംഭം: ഇന്ന് ജാമ്യം നില്‍ക്കുകയോ സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ആരോഗ്യ പ്രശ്‍നങ്ങളുണ്ടാകാം. പണം മുടക്കുന്നതുനുമുൻമ്പ് രണ്ടുവട്ടം ആലോചിക്കുക. കുടുംബാംഗങ്ങളും ബന്ധുക്കളും നിങ്ങളോട് യോജിക്കണമെന്നില്ല. നിങ്ങളെ ബാധിക്കത്ത പ്രശ്‍നങ്ങളില്‍ ഇടപെടരുത്. തെറ്റായ ചിന്തകള്‍ക്കും പ്രേരണകള്‍ക്കും വഴിപ്പെടരുത്.

മീനം: സൗഹൃദങ്ങള്‍ നിങ്ങള്‍ക്കിന്ന് ഗുണകരമാകും. സുഹൃത്തുക്കള്‍ക്കളേയും സഹപ്രവര്‍ത്തകരേയും സല്‍ക്കരിക്കാന്‍ വേണ്ടി പണം ചെലവഴിക്കും. സമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക താല്‍പര്യം കാണിക്കും. മുതിര്‍ന്നവരും മേലധികാരികളും ആയി ഒത്തുചേരാന്‍ എല്ലാ സാധ്യതകളും ഉണ്ട്. നിങ്ങള്‍ ഏര്‍പ്പെട്ടേക്കാവുന്ന കരാറുകള്‍ ഭാവിയില്‍ വളരെ പ്രയോജനപ്രദമാകും. കുടുംബത്തില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സന്തോഷ വാര്‍ത്ത വന്നെത്തും. അപ്രതീക്ഷിത സമ്പത്ത് വന്നുചേരും. ഒരു ഉല്ലാസ യാത്രക്ക് സാധ്യത കാണുന്നു.

മേടം: ഇന്ന് നിങ്ങൾ സമ്മർദ്ദത്തിലാണെങ്കിൽ അത് ഒരു നല്ല കാര്യമാണ് കാരണം അത് നിങ്ങളുടെ കഴിവുകളെ പൂർണ്ണമായും പൂർത്തീകരിക്കും. ഒറ്റ രാത്രിയിൽ തന്നെ എല്ലാം സംഭവിക്കുകയില്ലല്ലോ. അതുകൊണ്ട് നിങ്ങൾ ക്ഷമിച്ചിരിക്കണം.

ഇടവം: നിങ്ങളുടെ നിയമനിർമ്മാണകൗശലവും സംയോജന വൈദഗ്ധ്യവും പ്രദർശിപ്പിക്കുന്നതിനുള്ള മികച്ച ദിവസമാണിന്ന്. നിങ്ങളുടെ ജോലിസ്ഥലത്ത് അല്ലെങ്കിൽ നിങ്ങളുടെ കച്ചവടസ്ഥലത്ത് പോയി നിങ്ങളുടെ കഴിവുകൾ ഉപയോഗിക്കുക. ഇന്ന് നിങ്ങൾക്ക് ങ്ങളുടെ സഹപ്രവർത്തകരേയും, മേലധികാരികളേയും, പങ്കാളികളേയും, എതിരാളികളേയും ആകർഷിക്കുന്നതിനും അവരുടെ ആരാധനയും പിന്തുണയും നേടിയെടുക്കുന്നതിനും ഉറപ്പായും സാധിക്കും. ഒരു കാര്യം മാത്രം അധികമായി ഒന്നും ചെയ്യരുത്. നിങ്ങളുടെ കഴിവുകൾക്കും പാടവങ്ങൾക്കും അപ്പുറത്തുള്ള ഒന്നും ചെയ്യരുത്.

മിഥുനം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കുകയില്ല. ജാഗ്രത നിങ്ങള്‍ കൈവിടാന്‍ പാടില്ല. ഇന്ന് നിങ്ങളുടെ ഇന്ദ്രിയങ്ങളേയും ആഗ്രഹങ്ങളേയും കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍, നിങ്ങള്‍ കയ്യോടെ പിടികൂടപ്പെടും. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാവക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്‍ക്കുക. ചികിത്സാ നടപടിക്രമങ്ങള്‍ നീട്ടി വെക്കുക. തര്‍ക്കങ്ങള്‍ക്കും, കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തികപ്രതിസന്ധി നിങ്ങളെ ഇന്ന് വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക. പിന്നീട് ഖേദിക്കേണ്ടിവരുന്ന വാക്കുകള്‍ നിങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

കര്‍ക്കടകം: കാൽപ്പനിക ബന്ധങ്ങള്‍, പലതരക്കാരുമായുള്ള ഇടപഴകലുകള്‍‍, വിവിധങ്ങളായ വിനോദങ്ങള്‍, ഷോപ്പിംഗ്‌ എന്നിവയിലെല്ലാം ഇന്ന് നടക്കും. ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും. വിദൂര ദേശത്തുനിന്ന് വരുന്ന അപരിചിതനായ ഒരാള്‍ ഇന്ന് നിങ്ങളെ ആകര്‍ഷിക്കും. ഇത് പിന്നീട് രണ്ട് പേര്‍ക്കും ഗുണകരമാമയേക്കാവുന്ന ഒരു ബന്ധത്തിന്‍റെ തുടക്കമാകാം. തൊഴിലില്‍ അല്ലെങ്കില്‍ ബിസിനസില്‍ വിജയം നിങ്ങളെ കാത്തിരിക്കുന്നു. നേട്ടങ്ങളും, പ്രശസ്‌തിയും, അംഗീകാരവും ഇന്ന് നിങ്ങളെ തേടിയെത്തും. നല്ല ഭക്ഷണവും, ക്രിയാത്മക മേഖലയിലെ പരിശ്രമങ്ങളുമായി സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കുക. ആരോഗ്യവും മെച്ചമായിരിക്കും. വാഹനയോഗവും ഉണ്ട്.

Leave a Comment

More News