കളമശേരി ബോംബ് സ്‌ഫോടനം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ നാലായി

എറണാകുളം: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ സമ്മേളനത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഈ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ആലുവ തായിക്കാട്ടുകര സ്വദേശി മോളി ജോയിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മോളി ജോയ് മരണത്തിന് കീഴടങ്ങിയത്. പെരുമ്പാവൂർ ഇരിങ്ങോളിൽ ലിയോണ പൗലോസ് (55), ഇടുക്കി കാളിയാർ സ്വദേശി കുമാരി (53), മലയാറ്റൂർ സ്വദേശി ലിബിന (12) എന്നിവരാണ് നേരത്തെ മരിച്ചത്. സ്‌ഫോടനം നടന്ന സ്ഥലത്ത് ലിയോണ പൗലോസിന് ജീവൻ നഷ്ടപ്പെട്ടു, ചികിത്സയിലിരിക്കെ കുമാരിയും ലിബിനയും മരിച്ചു. സ്ഫോടനത്തിൽ പരിക്കേറ്റ 19 പേര്‍ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്, അവരിൽ പത്ത് പേർ തീവ്രപരിചരണ വിഭാഗത്തിലും (ഐസിയു) ഒമ്പത് പേർ സാധാരണ വാർഡുകളിലുമാണ്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. പ്രതിയായ ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന…

കുപ്രസിദ്ധ ക്രിമിനലും സിപിഐ എം അനുഭാവിയുമായ കൊടി സുനിയുടെ നേതൃത്വത്തില്‍ വിയ്യൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ കലാപം; മൂന്ന് ജയിലര്‍മാര്‍ക്കും രണ്ട് തടവുകാര്‍ക്കും പരിക്കേറ്റു

തൃശൂർ: തൃശൂർ ജില്ലയിലെ അതീവ സുരക്ഷയുള്ള വിയ്യൂർ സെന്‍‌ട്രല്‍ ജയിലിൽ കലാപം നടന്നതായി റിപ്പോർട്ട്. അക്രമത്തിൽ മൂന്ന് ജയിലർമാർക്കും രണ്ട് കുറ്റവാളികൾക്കും പരിക്കേറ്റു. സംഭവത്തിൽ പത്ത് അന്തേവാസികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുപ്രസിദ്ധ ക്രിമിനലും സിപിഐ എം അനുഭാവിയുമായ കൊടി സുനിയാണ് കലാപകാരികളിൽ ഒരാൾ. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികളുമായി ഭക്ഷണം വിതരണം ചെയ്യുന്നതിനെച്ചൊല്ലി പത്തംഗ സംഘം വഴക്കിട്ടതിനെ തുടർന്നാണ് കലാപം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. പിന്നീട് കൊടി സുനിയും മറ്റ് സംഘാംഗങ്ങളും രണ്ട് പ്രതികളെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മൂന്ന് ജയിലർമാർക്കും ആക്രമണത്തിൽ പരിക്കേറ്റു. ജയിലർമാരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ തൃശൂർ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കലാപവും ആക്രമണവും രൂക്ഷമായതിനെ തുടർന്ന് ജയിൽ അധികൃതർ വിയ്യൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ച് സഹായം അഭ്യര്‍ത്ഥിച്ചതായി പറയപ്പെടുന്നു. കേരളത്തിലെ…

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ലോറിഡ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ചാണ്ടി ഉമ്മൻ നിർവഹിച്ചു

ഫ്ലോറിഡ :ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ലോറിഡ ചാപ്റ്റർ ഔദ്യഗിക പ്രവർത്തനോദ്ഘാടനം പുതുപ്പളി നിയോജക മണ്ഡലത്തിൽനിന്നും ഉജ്വല വിജയം നേടിയ ശ്രീ ചാണ്ടി ഉമ്മൻ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ലോറിഡ ചാപ്റ്റർ പ്രസിഡൻ്റെ ശ്രീ പനംഗയിൽ ഏലിയാസിനോടൊപ്പം മറ്റ് വിശിഷ്ടഅതിഥിതികളും ഭദ്രദീപം കൊളുത്തിനിർവഹിച്ചു. ഉൽഘാടനത്തോടനുബന്ധിച്ചു ചേർന്ന സമ്മേളനത്തിൽ ചാണ്ടി ഉമ്മൻ എം എൽ ഏ ക്കു ഗംഭീര സ്വീകരണവും നൽകി. നവംബർ 5, ഞായറാഴ്ച 10 മണിക്ക് 811 Glenn Parkway, Hollywood ൽ വെച്ച് കൂടിയ പ്രൗഢഗംഭീരമായ യോഗത്തിൽ സൗത്ത് ഫ്ലോറിഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും കൂടാതെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ ലീഡേഴ്സും മത, സാംസ്കാരിക, കലാ പ്രവർത്തകരും വിവിധ മലയാളി അസോസിയേഷൻ പ്രതിനിധികളും സംബന്ധിച്ചു. 1998 ൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഉത്ഘാടന വേളയിൽ തൻ്റെ…

ഷിക്കാഗോ തിരുഹൃദയ ഫൊറോന ഇടവക വിമൺസ് മിനിസ്ട്രിയുടെ അമ്മ ഊണ് പദ്ധതിക്ക് തുടക്കമായി

ഷിക്കാഗോ: തിരുഹൃദയ ക്നാനായ കാത്തലിക് ഫൊറോന ഇടവക വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ “അമ്മ ഊണ്” പദ്ധതിക്ക് തുടക്കമായി. ഇടവകയിലെ ഓരോ കൂടാരയോഗത്തിലെയും വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതിയതായി വാങ്ങുന്ന ദൈവാലയത്തിന്റെ ധനശേഖരണാർത്ഥം കൂടാരയോഗത്തിലെ അമ്മമാർ വിവിധ ഭക്ഷണങ്ങൾ ഉണ്ടാക്കി കൊണ്ടുവന്ന് നൽകുന്നു. ഓരോ ഞായറാഴ്ചയും വിവിധ കൂടാരയോഗ വിമൺസ് മിനിസ്ട്രിയുടെ ആത്മാർത്ഥ സഹകരണത്തിൽ പദ്ധതി വലിയ വിജയമായി മാറി.

പ്രധാന സംസ്ഥാനങ്ങളിൽ ബൈഡനെക്കാൾ ട്രംപിന് മുൻതൂക്കമുണ്ടെന്ന് സർവ്വേ റിപ്പോർട്ട്

ന്യൂയോർക് :ഞായറാഴ്ച പുറത്തുവിട്ട ന്യൂയോർക്ക് ടൈംസിന്റെയും സിയീന കോളേജിന്റെയും പുതിയ പോളിംഗ് കണക്കുകൾ പ്രകാരംമുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഞ്ച് പ്രധാന സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ജോ ബൈഡനെകാൾ മുന്നിട്ടു നിൽക്കുന്നു . അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, പെൻസിൽവാനിയ എന്നിവിടങ്ങളിലെ വോട്ടർമാരിൽ ട്രംപ്  മുന്നിട്ടുനിൽക്കുമ്പോൾ ബൈഡൻ വിസ്‌കോൺസിനിൽട്രംപിനെ പിന്നിലാക്കുന്നുവെന്ന് പോളിംഗ് ഡാറ്റ കാണിക്കുന്നു. ആറ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഡാറ്റ സംയോജിപ്പിച്ച്,സാധ്യതയുള്ള വോട്ടർമാരെ മാത്രം കണക്കാക്കിയാൽ വിസ്കോൺസിനും മിഷിഗനും ഒഴികെ എല്ലായിടത്തും ട്രംപ് മുന്നിലാണ് പോൾ ചെയ്ത ആറ് സംസ്ഥാനങ്ങളും സമീപകാല തെരഞ്ഞെടുപ്പുകളിൽ ഇലക്ടറൽ കോളേജിൽ നിർണായകമായിരിക്കും. ഈ പ്രവണത 2024-ലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 30 വയസ്സിന് താഴെയുള്ള വോട്ടർമാർ, ഹിസ്പാനിക് വോട്ടർമാർ, ആഫ്രിക്കൻ അമേരിക്കൻ വോട്ടർമാർ, നഗര വോട്ടർമാർ എന്നിവരുൾപ്പെടെ നിരവധി പ്രധാന ജനസംഖ്യാ വിഭാഗങ്ങളിൽ പ്രസിഡന്റിന്റെ സംഖ്യകൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പ്രചാരണത്തെയും നിരാശപ്പെടുത്താൻ സാധ്യതയുണ്ട്. “ഇരു…

ഫ്ലാഷ്ബാക്ക്: എൽബിഎസ് കോളേജ് പൂർവവിദ്യാർത്ഥി സംഗമം അവിസ്മരണീയമായി

ഡാളസ് :  “ഓർമ്മയുണ്ടോ ഈ മുഖം?” എന്ന അന്വർത്ഥമായ ടാഗ് ലൈനുമായി എൽ ബി എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാസർഗോഡ്-ൻറെ നോർത്ത് അമേരിക്ക പൂർവവിദ്യാർത്ഥിസംഗമം ഒക്ടോബർ 27, 28 തീയതികളിലായി ഡാലസിൽ വച്ച് നടത്തപ്പെട്ടു. 1997-2006 വരെയുള്ള ബാച്ചുകളിൽ നിന്നായി 70-ഇൽ പരം പൂർവ്വവിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഈ കൂട്ടായ്മ , എൽ ബി എസ് കോളേജിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൂർവവിദ്യാർത്ഥി സംഗമമായി മാറി. ‘ഫ്ലാഷ്ബാക്ക്’ എന്ന പേരിൽ, ഗ്രേപ്-വൈനിലെ ഹിൽട്ടൺ ഹോട്ടലിൽ വച്ചായിരുന്നു ഈ പുനഃ സമാഗമം. തിരക്കുകൾക്കും പ്രാരാബ്ദ്ധങ്ങൾക്കും ഒരിടവേള കൊടുത്തു പഴയ സൗഹൃദങ്ങൾ പുതുക്കിയെടുക്കാനും, ജീവിതത്തിൽ ഓർത്തുവയ്ക്കാൻ കുറച്ചു നല്ല നിമിഷങ്ങൾ എല്ലാവർക്കും സമ്മാനിക്കാനും, പിന്നെയാ പഴയ പതിനെട്ടുകാരിയിലേക്കും പത്തൊൻപതുകാരനിലേക്കും അവരെയൊന്നു തിരിച്ചുനടത്തിക്കാനുമുള്ള, അബ്രാഹാം തോമസിൻറെ നിസ്വാർഥചിന്തയിൽ നിന്നാണ് ഫ്ലാഷ്ബാക്ക് പിറവിയെടുക്കുന്നത്. പിന്നീട് ഭാരവാഹിത്വം (ഷാജിൻ ജോസഫ്,…

ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് ലോക സൺഡേ സ്കൂൾ ദിനമാചരിച്ചു

മസ്‌കീറ്റ്(ഡാളസ്): മലങ്കര മാർത്തോമാ സുറിയാനി സഭ  ആഗോള വ്യാപകമായി വേൾഡ് സൺ‌ഡേ സ്കൂൾ ദിനമായ ആചരിക്കുന്നതിന്റെ ഭാഗമായി നോർത്ത് അമേരിക്ക കാനഡ ഭദ്രാസനത്തിലെ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിലും നവംബര് 5 ഞായറാഴ്ച ലോക സൺഡേ സ്കൂൾ ദിനമാഘോഷിച്ചു. ഞായറാഴ്ച രാവിലെ പത്തുമണിയോടെ സൺ‌ഡേ സ്‌കൂൾ വിദ്യാർത്ഥികൾ ഇടവക വികാരി റവ ഷൈജു  സി ജോയ് അച്ചൻ , സൺഡേസ്കൂൾ സൂപ്രണ്ട് തോമസ് ഈശോ , സൺ‌ഡേ സ്‌കൂൾ അധ്യാപകർ എന്നിവരുടെ നേത്വത്വത്തിൽ   പള്ളി പരിസരത്തു നിന്നും പതാകകൾ കൈകളിലേന്തി ,ഘോഷയാത്രയായി ദേവാലയത്തിനകത്തേക്കു പ്രവേശിച്ചു .പ്രത്യേകം തയാറാക്കിയ ലോക സൺഡേ സ്കൂൾ ദിന ആരാധനയോടെ ശുശ്രുഷകൾ ആരംഭിച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാനക്ക് റവ ഷൈജു  സി ജോയ് മുഖ്യ കാര്മീകത്വം വഹിച്ചു . ജോതം പി സൈമൺ ,ബേസിലാൽ ജോർജ് എന്നിവർ സഹ…

രാശിഫലം (06-11-2023 തിങ്കൾ)

ചിങ്ങം: നിങ്ങൾ പ്രഭാതത്തിൽ ഉദ്ദേശിച്ച ഒരു പ്രത്യേക ലക്ഷ്യം ഇന്നു നേടാൻ കഴിയാതെ വരും. പക്ഷേ ദിവസം പുരോഗമിക്കവേ പ്രശ്‌നങ്ങൾക്ക്‌ ആശ്വാസം കിട്ടും. നിങ്ങളുടെ സ്വതസിദ്ധമായ കഴിവുകൾ വിജയത്തിന്‍റെ അളവ്‌ കൂട്ടാൻ സഹായിക്കും. നിങ്ങളുടെ കഴിവുകളും കഴിവുകേടുകളും വിശകലനം ചെയ്യാനായി ഇരിക്കുമ്പോൾ അത്‌ ഒരു വിമർശനാത്മക രീതിയിൽ പക്ഷപാതമില്ലാതെയും മുൻ വിധിയില്ലാതെയും ചെയ്യുക. കന്നി: നിങ്ങളെക്കുറിച്ച് മറ്റുള്ളവർ അറിയുന്നതിനേക്കാൾ കൂടുതൽ നിസ്വാർഥനും ഉദാരമതിയുമായിരിക്കും നിങ്ങൾ. പങ്കാളിയുമായോ സുഹൃത്തുക്കളുമായോ ചെയ്‌ത ജോലിയിൽ നിന്ന് പിന്നീട് നിങ്ങൾ ലാഭമുണ്ടാക്കിയേക്കാം. ഇന്നത്തെ സായാഹ്നം ബിസിനസിലും, ഉല്ലാസ സമ്മേളനങ്ങളിലും, അതുപോലെ സുഹൃത്തുക്കളുമായും, കുടുംബാംഗങ്ങളുമായും, സഹപ്രവർത്തകരുമായും ഉള്ള ഒത്തുചേരലുകളിലും നിങ്ങൾ പങ്കെടുക്കും. തുലാം: ഇന്ന് നിങ്ങൾ ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നൽകും. എന്നാൽ അത് വിചിത്ര രീതിയിൽ അവസാനിക്കും. ഉച്ചതിരിഞ്ഞ്, നിങ്ങളുടെ കാർ കഴുകാനോ, ഉപകരണങ്ങൾ പുനഃക്രമീകരിക്കാനോ, വൃത്തിയാക്കാനോ, ആസൂത്രണം ചെയ്യും. പൊതുവേ, വസ്‌തുക്കളോടുള്ള…

മാനവീയം വീഥിയില്‍ കൂട്ടത്തല്ല്; ഒരാളെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം : സംസ്ഥാന തലസ്ഥാനത്തെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയിൽ നടന്ന കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് കരമന സ്വദേശി ശിവ എന്ന യുവാവിനെ മ്യൂസിയം പോലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി 2 മണിയോടെ മാനവീയം വീഥിയിൽ പൂന്തുറ സ്വദേശിയായ യുവാവിനെ ഒരു സംഘം യുവാക്കൾ മർദിച്ചതാണ് സംഭവത്തിന്റെ തുടക്കം. യുവാവിനെ ഒരു സംഘം ആളുകൾ മർദിക്കുകയും മറ്റ് യുവാക്കൾ അയാൾക്ക് ചുറ്റും നൃത്തം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ, സംഭവത്തിൽ ഉൾപ്പെട്ട പൂന്തുറ സ്വദേശിയിൽ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സംഘർഷത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ലെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു. പരിക്കേറ്റ യുവാവിനെ കണ്ടെത്തി മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ‘നൈറ്റ് ലൈഫ്’ എന്ന ആശയം അവതരിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ വേദിയാണ് മാനവീയം വീഥി. നൈറ്റ് ലൈഫിന്റെ തുടക്കം മുതൽ ചെറുതും വലുതുമായ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

കാമ്പസ് തെരെഞ്ഞെടുപ്പിൽ വിജയിച്ച ഫ്രറ്റേണിറ്റി സാരഥികളെ വെൽഫെയർ പാർട്ടി ആദരിച്ചു

വടക്കാങ്ങര: കാലിക്കറ്റ്‌ യൂനിവേഴ്സിറ്റിയുടെ വിവിധ കാമ്പസുകളിൽ വിജയിച്ച ഫ്രറ്റേണിറ്റി സ്ഥാനാർത്ഥികളായ റിദ കെ, നുസ്ഹ സി.ടി (എൻ.എസ്‌.എസ്‌ മഞ്ചേരി), സന പി (ഗവ. വിമൺസ് കോളേജ് മലപ്പുറം), ഷിഫ്ന പി.കെ (എം.ഇ.എസ്‌ പെരിന്തൽമണ്ണ) എന്നിവരെ വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് ആദരിച്ചു. ഫ്രറ്റേണിറ്റി മങ്കട മണ്ഡലം പ്രസിഡന്റ് ഡോ. നബീൽ അമീൻ അദ്ധ്യക്ഷത വഹിച്ചു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ, സക്കീർ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വെൽഫെയർ പാർട്ടി യൂനിറ്റ് വൈസ് പ്രസിഡന്റ് സമീറ തങ്കയത്തിൽ, ജോയിന്റ് സെക്രട്ടറി കെ.ടി മുനീബ, സൈഫുന്നീസ നിരപ്പിൽ എന്നിവർ വിജയികളെ മധുരം നൽകി ഹാരാർപ്പണം നടത്തി. വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് സുധീർ സി.കെ സ്വാഗവും സെക്രട്ടറി നാസർ കിഴക്കേതിൽ നന്ദിയും പറഞ്ഞു.