അപൂർവവും അസാധാരണവുമായ ഒരു ചിലന്തിയെ ശാസ്ത്രജ്ഞർ കണ്ടെത്തി

പ്രാണികളെ സ്നേഹിക്കുന്നവരെയും ശാസ്ത്രജ്ഞരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് തായ്‌ലൻഡിലെ നിബിഡ വനങ്ങളിൽ നിന്ന് ഒരു അവിശ്വസനീയമായ വാർത്ത പുറത്തു വന്നു. ശാസ്ത്രജ്ഞർ ഒരു അസാധാരണവും അപൂർവവുമായ ചിലന്തിയെ കണ്ടെത്തി, അതിന്റെ ഒരു ഭാഗം ആണും മറുഭാഗം പെണ്ണുമാണ്. അതിന്റെ അതുല്യവും അപൂർവവുമായ ജൈവ ഘടന കാരണം ഈ ചിലന്തി ചർച്ചാ വിഷയമായി മാറി. ഈ കണ്ടെത്തൽ പ്രകൃതിയുടെ മറ്റൊരു പര്യവേക്ഷണം ചെയ്യപ്പെടാത്ത വശം വെളിപ്പെടുത്തുകയും നമ്മുടെ അറിവിനപ്പുറം എത്ര നിഗൂഢതകൾ മറഞ്ഞിരിക്കുന്നുവെന്ന് തെളിയിക്കുകയും ചെയ്യുന്നു. ഈ ജീവി ഒരു വശത്ത് പുരുഷ സ്വഭാവ സവിശേഷതകളും മറുവശത്ത് സ്ത്രീ സ്വഭാവ സവിശേഷതകളും ഉള്ളതിനാൽ ഇതിനെ വളരെ അപൂർവമാക്കുന്നു. ഇന്റർനെറ്റില്‍ ഇതിനെ “ലേഡിബോയ് സ്പൈഡർ” എന്ന് വിളിപ്പേരുണ്ടാക്കി. അതിന്റെ ഇടതുവശം ഓറഞ്ച് നിറമാണ്, ഇത് സ്ത്രീ സ്വഭാവ സവിശേഷതകളെ പ്രതിനിധീകരിക്കുന്നു, അതേസമയം വലതുവശം വെളുത്തതാണ്, ഇത് പുരുഷ സ്വഭാവസവിശേഷതകളെ പ്രതിനിധീകരിക്കുന്നു. ശരീരഭാഗങ്ങളും…

ഭരണഘടനാവകാശങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഔദാര്യമല്ല: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ ഔദാര്യമല്ലെന്നും ഭരണഘടനയും നിയമ നീതി സംവിധാനങ്ങളും നല്‍കുന്ന സംരക്ഷണവും കരുതലും ആരുടെയും മുമ്പില്‍ അടിയറവ് വെയ്ക്കില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. എയ്ഡഡ്, അണ്‍എയ്ഡഡ് വ്യത്യാസമില്ലാതെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനും അതിന്റെ ഭാഗമായി അദ്ധ്യാപകരെ തെരഞ്ഞെടുക്കാനും നിയമിക്കാനും അവകാശമുണ്ട്. ഈ അവകാശത്തിന്മേലുള്ള കൈകടത്തലും കടന്നുകയറ്റവുമാണ് ഭിന്നശേഷി നിയമനത്തിന്റെ മറവില്‍ അണിയറയിലൊരുങ്ങുന്നത്. ന്യൂനപക്ഷ വിദ്യാഭ്യാസമേഖലകളെയും ഇതര ഏജന്‍സികളും ട്രസ്റ്റുകളും നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഒരേ തട്ടില്‍വെച്ച് തൂക്കുന്നത് വിരോധാഭാസമാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭരണഘടന നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും കൃത്യതയോടെ മനസ്സിലാക്കി പ്രതികരിക്കുവാനും അവസരോചിത ഇടപെടല്‍ നടത്തുവാനും സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കാകണം. കേരളത്തിലെ ക്രൈസ്തവ മാനേജുമെന്റുകള്‍ സര്‍ക്കാരിനോട് സഹകരിച്ചുകൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചതും പ്രവര്‍ത്തിക്കുന്നതും.…

ധന്തേരസിന്റെ യഥാർത്ഥ അർത്ഥം; ആരോഗ്യവും കുട്ടികളും ഭാഗ്യത്തിന്റെ പ്രതീകമാകുമ്പോൾ: ഡോ. ചഞ്ചൽ ശർമ്മ

ധന്തേരസിൽ ആരംഭിക്കുന്ന അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് ദീപാവലി. ധന്തേരസ് വളരെ മംഗളകരമായ ദിവസമായി കണക്കാക്കപ്പെടുന്നു, ഈ ദിവസം സ്വർണം, വെള്ളി, പാത്രങ്ങൾ മുതലായവ. വാങ്ങുന്നു. ഈ ദിവസം നിങ്ങൾ വാങ്ങുന്നതെന്തും നിങ്ങളുടെ ജീവിതത്തിൽ അഭിവൃദ്ധി കൊണ്ടുവരുമെന്ന് ആളുകൾ വിശ്വസിക്കുന്നു. എന്നാൽ ധന്തേരസിന്റെ മുഴുവൻ കഥയും നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങളുടെ ആരോഗ്യത്തിന്റെയും കുട്ടികളുടെ സന്തോഷത്തിന്റെയും വീക്ഷണകോണിൽ നിന്ന് ഈ ദിവസം നല്ലതായി കണക്കാക്കപ്പെടുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാകും. ധന്തേരസിൻ്റെ ആത്മീയ അർത്ഥം എന്താണ്? ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മയുടെ അഭിപ്രായത്തിൽ ധന്തേരസ് എന്നാൽ അക്ഷരാർത്ഥത്തിൽ സമ്പത്തും തേരസും എന്നാണ് അർത്ഥമാക്കുന്നത്. കാർത്തികമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം ദിവസമാണ് ഇത്. ഹിന്ദുമതത്തിൽ ധന്തേരസ് ദിനത്തിൽ ഭഗവാൻ ധന്വന്തരി പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. ഒരു കയ്യിൽ ഒരു പാത്രം വെള്ളവും മറുകൈയിൽ ഒരു മൺപാത്രവുമുണ്ടായിരുന്നു. ആരോഗ്യം, ക്ഷേമം, ദീർഘായുസ്സ് എന്നിവയുടെ…

ഹഡ്സൺ വാലി സി.എസ്.ഐ കോൺഗ്രിഗേഷൻ കൺവൻഷൻ ഒക്ടോ :24 വെള്ളി മുതൽ

ഹഡ്സൺ വാലി: സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഹഡ്സൺ വാലിയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന  ഗോസ്പൽ കൺവൻഷൻ നടത്തപ്പെടുന്നു. ഒക്ടോബർ 24 വെള്ളി ,25 ശനിവൈകിട്ട് 7 മണിക്കും,26 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്കും 65 ബ്രോഡ്‌വേ, ഹോത്തോർൺ, ന്യൂയോർക്കിൽ വെച്ച് നടക്കുന്ന കൺവൻഷനിൽ “ജീവിതത്തിലെ വെല്ലുവിളികൾക്കിടയിൽ വിശ്വാസത്തിലും ലക്ഷ്യത്തിലും സ്ഥിരത പുലർത്തുകയും വിജയം നേടുകയും ചെയ്യുക” എന്ന വിഷയത്തെ കുറിച്ച് പ്രമുഖ ഭിഷഗ്വരനും വേദ പണ്ഡിതനുമായ ഡോ. വീനോ ജോൺ ഡാനിയേൽ മുഖ്യ  പ്രഭാഷണം  നടത്തും എല്ലാവരേയും കൺവെൻഷനിലേക്കു  ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വസ്ത്രധാരണത്തിൻ്റെ പേരിൽ വിദ്യാർഥിനിയെ മാനസികമായി പീഡിപ്പിച്ച സ്കൂൾ അധികൃതർക്കെതിരെ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

എറണാകുളം: മതവിശ്വാസം അനുശാസിക്കുന്ന വസ്ത്രം ധരിക്കുന്നതിൻ്റെ പേരിൽ വിദ്യാർഥിനിയെ മാനസികമായി പീഡിപ്പിച്ച കൊച്ചി പള്ളുരുത്തി സെന്റ് റിത്താസ് സ്കൂൾ അധികൃതർക്കെതിരെ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മതേതര പുരോഗമന കേരളത്തിൽ വിദ്യാഭ്യാസം നേടാനും സ്കൂളിൽ വരാനും മതബോധം ഒരു മാനദണ്ഡമായി മാറ്റാനാണ് പള്ളുരുത്തിയിലെ സ്കൂൾ അധികൃതർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മഹാത്മാ അയ്യൻകാളിയുടെ നേതൃത്വത്തിൽ പൊരുതി നേടിയ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ ജനാധിപത്യവൽക്കരണത്തെ കൊഞ്ഞനം കുത്താനാണ് സ്കൂൾ അധികൃതർ, അധ്യാപകർ, പി.ടി.എ എന്നിവരുടെ ശ്രമമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഈ നെറികേടിനെ ജനാധിപത്യ കേരളം ചെറുത്ത് തോൽപിക്കുക തന്നെ ചെയ്യും. എറണാകുളം എം.പി ഹൈബി ഈഡൻ, എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസ് എന്നിവർ സ്കൂൾ അധികൃതരും രക്ഷിതാക്കളുമായി ചർച്ച നടത്തി മുന്നോട്ട് വെച്ച ആവശ്യങ്ങൾ അങ്ങേയറ്റം ക്രൂരമാണ്.…

ഗാസ ഞങ്ങളുടേതായി തുടരും; ആയുധങ്ങൾ ഉപേക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ല: ഹമാസ്

ടെല്‍ അവീവ്: ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് സ്ഥിരമായ ഒരു സമാധാന ചട്ടക്കൂടിനുള്ള പദ്ധതിയിൽ അമേരിക്കയും സഖ്യരാജ്യങ്ങളും പ്രവര്‍ത്തിച്ചതിന്റെ ഫലമായി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന സംരംഭത്തിന്റെ ആദ്യ ഘട്ടമായി ബന്ദികളെ മോചിപ്പിക്കാൻ ഹമാസും ഇസ്രായേലും സമ്മതിച്ചിരുന്നു. ഈ പ്രക്രിയ ഇതിനകം ആരംഭിക്കുകയും ചെയ്തു. എന്നാല്‍, കരാറിലെ കൂടുതൽ നടപടികൾക്ക് തടസ്സങ്ങൾ നേരിടേണ്ടിവരുമെന്ന് ഹമാസിന്റെ സമീപകാല പ്രസ്താവനകൾ സൂചിപ്പിക്കുന്നു. അതേസമയം, ഗാസയിൽ സുരക്ഷ നിലനിർത്താൻ ഹമാസ് ശ്രമിക്കുമെന്നും, നിരായുധീകരണം ഇപ്പോൾ ചർച്ചയ്ക്ക് വിഷയമല്ലെന്നും മുതിർന്ന ഹമാസ് നേതാവ് മുഹമ്മദ് നസ്സാൽ ഒരു വാർത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. ഹമാസ് ആയുധങ്ങൾ വെച്ച് കീഴടങ്ങിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് ഹമാസിന്റെ ഈ പ്രസ്താവന. ട്രംപിന്റെ പദ്ധതിയെ വിമർശിച്ച ഹമാസ് നേതാവ് നസ്സാൽ, ഗാസ പുനർനിർമ്മിക്കുന്നതിനായി അഞ്ച് വർഷത്തെ വെടിനിർത്തലിന് തങ്ങൾ തയ്യാറാണെന്നും…

ഡാലസിൽ കവർച്ച വാഹനത്തിൽ നിന്ന് മയക്കുമരുന്ന് പിടികൂടി, യുവാവ് അറസ്റ്റിൽ

ഡാളസ് :ഡാലസിൽ  കവർച്ച ചെയ്ത വാഹനത്തിൽ നിന്ന് മാരിജുവാന അടങ്ങിയ ഗ്രോസറി ബാഗ്, ആയുധങ്ങൾ, പണം ഉൾപ്പെടെ വസ്തുക്കൾ കണ്ടെത്തി. 19 കാരനായ നാഥനിയൽ സെപെഡയെ പോലീസ് അറസ്റ്റ് ചെയ്തു. കവർച്ച വാഹനങ്ങൾ ഓടിച്ച് പോലീസ് പിടിയിലാകാതിരിക്കാൻ ശ്രമിച്ച ഇയാളെ റിയൽടൈം ട്രാക്കിങ് സിസ്റ്റം ഉപയോഗിച്ച് പോലീസ് പിന്തുടർന്നു. അയാളിൽ നിന്ന് നിരവധി കുറ്റകൃത്യങ്ങൾക്ക് കേസെടുത്തിട്ടുണ്ട്. (ഉറവിടം: ഈ ലേഖനത്തിലെ വിവരങ്ങൾ ഡാളസ് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ളതാണ്).

നോർത്ത് അമേരിക്കൻ ക്നാനായ കാത്തലിക് വിമന്‍സ് ഫോറം (KCWFNA) 5-ാമത് സമ്മിറ്റ് ഒക്ടോബർ 23 മുതൽ 26 വരെ കാൻകൂണിൽ

ഡാളസ്: ചരിത്രത്തിലാദ്യമായി അതിരുകൾ കടന്ന് KCWFNA അന്തർദേശീയ തലത്തിൽ 5-ാം സമ്മിറ്റ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 23 മുതൽ 26 വരെ മെക്സിക്കോയിലെ കാൻകുൻ നഗരത്തിലെ മൂൺ പാലസ് റിസോർട്ടിൽ നടക്കാനിരിക്കുന്ന ഈ മഹാസമ്മേളനം വിശ്വാസം, സ്ത്രീശക്തീകരണം, ഐക്യം, സഹോദരിത്വം എന്നിവയുടെ ഉത്സവമായി മാറും. ക്നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക (KCWFNA) യുടെ മുഖ്യ സമ്മേളനം ആദ്യമായി യു എസിന് പുറത്ത് സംഘടിപ്പിക്കപ്പെടുന്നതിലൂടെ സംഘടനയുടെ വളർച്ചയുടെയും ആഗോള ഐക്യത്തിന്റെയും പുതിയ അദ്ധ്യായം ആരംഭിക്കുന്നതായി KCWFNA എക്സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ്‌ ഡാനി പല്ലാട്ടുമഠം അറിയിച്ചു. നാല് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഈ സമ്മിറ്റിന് തുടക്കം കുറിച്ചുകൊണ്ട് വിശുദ്ധ കുർബാനയും ഉദ്ഘാടന ചടങ്ങും ആദ്യ ദിനത്തിൽ നടക്കും. പ്രധാന ഹൈലൈറ്റുകൾ: വിശുദ്ധ കുർബാനയും ഉദ്ഘാടനചടങ്ങും –വിശ്വാസത്തിൻ്റെയും സൗഹൃദത്തിൻ്റെയും സമന്വയം. ഫ്ലാഷ്‌മോബ് പ്രകടനങ്ങളും സാംസ്കാരിക അവതരണങ്ങളും – വൈവിധ്യത്തിന്റെ നിറചാർത്തുകൾ.…

കെ.എം. ഫിലിപ്പ് (79) ഡാളസില്‍ അന്തരിച്ചു

ഡാളസ്: കരിപ്പുഴ കാരനാട്ടു കുടുംബാംഗം കെ.എം. ഫിലിപ്പ് (നെബു) ഒക്ടോബര്‍ 17 വെള്ളിയാഴ്ച ഡാളസിൽ അന്തരിച്ചു ഡാളസ് സെന്റ് ജോർജ്ജ് മലങ്കര ഓർത്തഡോക്സ്‌ ഇടവകാംഗമാണ്. ഭാര്യ:ഏലിയാമ്മ (മോളി) എഴുമറ്റൂർ കുന്നുംപുറത്തു കുടുംബാംഗം. മക്കൾ: സിമി ബിനോജ് (ഡാളസ്), മാത്യു ഫിലിപ്പ് (ഹൂസ്റ്റൺ). മരുമക്കൾ: ബിനോജ് പീറ്റർ, ഏമി മാത്യു സഹോദരങ്ങൾ: കുര്യൻ മാത്യു, പരേതരായ റോയ് മാത്യു, ബാബു മാത്യു, ജോർജ്ജ് മാത്യൂസ് (സണ്ണി), ശാന്തമ്മ ജേക്കബ് ശവസംസ്കാര ചടങ്ങുകളുടെയും ശുശ്രൂഷയുടെ വിശദാംശങ്ങൾ പിന്നീട് കൂടുതൽ വിവരങ്ങൾക്കു മാത്യു: 9723109404

വിദ്യാർത്ഥികൾ ഉൾപ്പടെ യാത്രക്കാര്‍ പെരുവഴിയിൽ; കെഎസ്ആർടിസി അമ്പലപ്പുഴ ഷെൽറ്ററിൽ ബസുകൾ കയറുന്നില്ല

എടത്വ: പൊതു ഗതാഗതം സംവിധാനം പരമാവധി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ബസ് ഡിപ്പോകൾ മുന്തിയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സംസ്ഥാന ഗതാഗത വകുപ്പ് പ്രഖ്യാപിക്കുപ്പോഴും അമ്പലപ്പുഴയിൽ സ്കൂള്‍/കോളേജ് വിദ്യാർത്ഥികൾ ഉൾപ്പടെ യാത്രക്കാര്‍ പെരുവഴിയിൽ. കെ സി വേണുഗോപാൽ എംപി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും നിർമ്മിച്ച അമ്പലപ്പുഴ കെഎസ്ആർടിസി വിശ്രമ കേന്ദ്രവും കംഫോർട്ട് സ്റ്റേഷനും 2011 ഒക്ടോബർ 1ന് ആണ് ശിലാസ്ഥാപനം നടത്തിയത്. സൗജന്യ ഇന്റർനെറ്റ് സംവിധാനത്തോട് ആഘോഷകരമായി 2013 മാർച്ച് 9ന് ഉദ്ഘാടനം ചെയ്ത കെഎസ്ആർടിസി ബസ് ഷെൽറ്റർ ഇന്ന് കാട് കയറി മാലിന്യ കൂമ്പാരവുമായി നശിച്ചുകൊണ്ടിരിക്കുകയാണ്. രാത്രി കാലങ്ങളിൽ ഇവിടം സാമൂഹിക വിരുദ്ധരുടെ താവളവും പകൽ സമയങ്ങളിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രവുമായി മാറിയിരിക്കുന്നു. കെഎസ്ആർടിസി അമ്പലപ്പുഴ ഡിപ്പോയിൽ കെഎസ്ആർടിസി ബസുകൾ കയറുകയോ യാത്രക്കാരെ കയറ്റുകയോ ചെയ്യുന്നില്ല. എന്നാൽ, ചുട്ടു പൊള്ളുന്ന വെയിലത്തും മഴയത്തും…