പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. രണ്ടു ദിവസമായി മണിമലയാര്‍ കരകവിഞ്ഞൊഴുകുകയാണ്. തിരുവല്ലയില്‍ വിവിധ സ്ഥലങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് 218 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മല്ലപ്പള്ളി ടൗണില്‍ വെള്ളം കയറി കടകള്‍ക്ക് നാശം വരുത്തി. അതിനിടെ കുത്തിയൊഴുകുന്ന മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട കടത്തുവള്ളം പിടിച്ചുകെട്ടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഉള്ള വള്ളമാണ് കഴിഞ്ഞ ദിവസം കുത്തൊഴുക്കിൽ കെട്ടു പൊട്ടി ഒഴുകി പോയത്. കല്ലൂപ്പാറ കോമളം പാലത്തിന്‍റെ അപ്രോച്ച് റോഡ് തകർന്നതിനെ തുടർന്നാണ് ഇവിടെ കടത്തുവള്ളം ഏർപ്പെടുത്തിയത്. മൂന്നു കിലോമീറ്ററോളം മണിമലയാറ്റിലൂടെ ഒഴുകിപ്പോയ വള്ളമാണ് തിരികെ കരയ്ക്ക് എത്തിച്ചത്. വിവരം അറിഞ്ഞ കടത്തുകാരനും സുഹൃത്തും പുറമറ്റം ഇരുമ്പു പാലത്തിൽ എത്തി അവിടെ നിന്ന് ആറ്റിലേക്ക് ചാടിയാണ് വള്ളം പിടിച്ചെടുത്തത്. ഒരു മണിക്കൂറോളം സമയം എടുത്താണ് വള്ളം തിരികെ കരയിലെത്തിച്ചത്. സഹായത്തിന് നാട്ടുകാരും സംഭവസ്ഥലത്ത്…
Author: .
ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സുനിത അഗർവാളിനെ സുപ്രീം കോടതി നിർദ്ദേശിച്ചു
ഗാന്ധിനഗർ : ജസ്റ്റിസ് സുനിത അഗർവാളിനെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം മുന്നോട്ടുവച്ചു. ഈ വർഷം ആദ്യം ജസ്റ്റിസ് സോണിയ ഗൊകാനി വിരമിച്ചതിനെത്തുടർന്ന് ആ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇടക്കാലത്തേക്ക്, എജെ ദേശായി എന്നറിയപ്പെടുന്ന ജസ്റ്റിസ് ആശിഷ് ദേശായി ഗുജറാത്ത് ഹൈക്കോടതിയുടെ കാര്യങ്ങൾ മേൽനോട്ടം വഹിക്കുന്ന ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റിരുന്നു. എന്നാൽ, ജസ്റ്റിസ് അഗർവാളിന്റെ നിയമനം കേന്ദ്ര സർക്കാരിന്റെ അനുമതിക്ക് വിധേയമാണ്. ഈ ശുപാർശ അംഗീകരിക്കപ്പെടുകയാണെങ്കിൽ, ഇന്ത്യയിലെ ഏതൊരു ഹൈക്കോടതിയുടെയും ആദ്യ വനിതാ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് അഗർവാൾ മാറും. അതുവഴി രാജ്യത്തെ ജുഡീഷ്യറിയുടെ ഉയർന്ന തലങ്ങളിൽ ലിംഗ വൈവിധ്യം കൈവരിക്കുന്നതിലേക്ക് സുപ്രധാനമായ മുന്നേറ്റമാകും. 1966 ഏപ്രിൽ 30 ന് ജനിച്ച ജസ്റ്റിസ് അഗർവാൾ നിയമ, ജുഡീഷ്യറി മേഖലകളിൽ മികച്ച സേവനം കാഴ്ച വെച്ചിട്ടുണ്ട്. 1989-ൽ അവധ് യൂണിവേഴ്‌സിറ്റിയിൽ…
ഇന്‍ഡോര്‍ എംടിഎച്ച് ആശുപത്രിയിൽ മോശം പാൽ കുടിച്ച് 15 നവജാത ശിശുക്കൾ മരിച്ചു
ഇൻഡോർ: ഇന്ന് (ജൂലൈ 6 വ്യാഴാഴ്ച), മധ്യപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനമായ ഇൻഡോറിലെ സർക്കാർ നടത്തുന്ന മഹാരാജ ടുക്കോജി റാവു (എംടിഎച്ച്) ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിച്ചു. പാല് കുടിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടവും മറ്റ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ അഞ്ച് കുട്ടികൾ മരിച്ചതായി കണ്ടെത്തിയെങ്കിലും മോശം പാൽ കുടിച്ച് കുട്ടികളുടെ മരണസംഖ്യ 15 വരെയാണെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാല്‍, ഈ പാൽ ആശുപത്രി വിതരണം ചെയ്തതാണോ, അതോ ഏതെങ്കിലും സാമൂഹിക പ്രവർത്തകര്‍ വന്ന് വിതരണം ചെയ്തതാണോ എന്ന് ഇതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. നിലവിൽ ഒരു സംഘം ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് നിലയുറപ്പിച്ച് അന്വേഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
‘കാര്‍നെറ്റ് ബുക്ക്സ്’ ഇനി അമേരിക്കയിലും; ജൂലൈ 2 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു
നോട്ട്ബുക്ക് നിര്‍മ്മാണ രംഗത്ത് നവീന വിദ്യയുമായി വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിച്ച ‘കാര്‍നെറ്റ് ബുക്ക്‌സ്’ അവസരങ്ങളുടെ പറുദീസയായ അമേരിക്കയിലും പ്രവര്‍ത്തനം ആരംഭിച്ചു. കുറഞ്ഞ വിലയും ഉയര്‍ന്ന ഗുണനിലവാരവുമായി കാര്‍നെറ്റ് ബുക്ക്സ് ഗള്‍ഫിലുടനീളം നേരത്തേതന്നെ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ലഭിച്ച സ്വീകാര്യതയാണ് അമേരിക്കയിലേക്ക് കൂടി പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ അലക്സ് കുരുവിള പറഞ്ഞു. ജൂലൈ രണ്ട് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഫിലാഡല്‍ഫിയ സെന്റ്. തോമസ് സീറോമലബാര്‍ കാത്തലിക് ഫൊറോന ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫാ. ജോര്‍ജ് പാറയില്‍, ഡോ. ബേബി സാം സാമുൽ , റോഷന്‍ പ്ലാമൂട്ടില്‍, കാര്‍നറ്റ് ബുക്ക്‌സ് മാനേജിങ് ഡയറക്ടർ അലക്സ് കുരുവിള ആന്‍ഡ് ഫാമിലി, ഡയറക്ടേര്‍സായ ജോസ് കുന്നേല്‍ ആന്‍ഡ് ഫാമിലി, ജെയിംസ് കുരുവിള ആന്‍ഡ്…
ഓട്ടിസത്തെ അറിഞ്ഞും അറിയിച്ചും ഡോ. സ്റ്റീഫൻ മാർക്ക് ഷോർ
തിരുവനന്തപുരം, ജൂലൈ 6, 2023: ഓട്ടിസം ഒരു ന്യുനതയായാണ് ഇപ്പോഴും സമൂഹം കാണുന്നത്. എന്നാൽ ഓട്ടിസം എന്തെന്ന് അറിയുകയും അതിനെ മനസ്സിലാക്കുകയും ചെയ്താൽ ഈ ചിന്താഗതിക്ക് മാറ്റം വരും. ഓട്ടിസത്തെ നേരിട്ടറിഞ്ഞും, മനസ്സിലാക്കിയുമുള്ള പ്രവർത്തനം അതു ബാധിച്ച ആളുകളെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കുമെന്നു അഡൽഫി സർവകലാശാല പ്രൊഫസർ ഡോ സ്റ്റീഫൻ മാർക്ക് ഷോർ. ഡിഫറൻറ് ആര്ട്ട് സെന്ററിൽ നടക്കുന്ന ത്രിദിന അന്താരാഷ്ട്ര ശില്പശാലയുടെ രണ്ടാം ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറവോ വൈകല്യമോ ഉള്ളവരായി കാണാതെ അവരിലെ കഴിവുകളെ മനസ്സിലാക്കി, അവരെ അവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു നയിച്ചാൽ അവർക്ക് മുന്നിലെ സാധ്യതകൾ വിശാലമാണ്. മരുന്നുകൊണ്ട് ഭേദപ്പെടുത്തേണ്ട ഒരു അവസ്ഥയല്ല ഓട്ടിസം. മറിച്ച് അവരിലെ വ്യത്യസ്തതകളെ അംഗീകരിച്ചു സമൂഹത്തിൽ അവർക്ക് ഒരിടം ഒരുക്കുകയാണ് വേണ്ടത്, അദ്ദേഹം പറഞ്ഞു. ഓരോ ഓട്ടിസ്റ്റിക് കുട്ടിയിലും വ്യത്യസ്തമായ കഴിവുകൾ ഉണ്ടാകും. അവയെ തിരിച്ചറിയുകയും അതിനെ…
കേരളാ പയനിയർ ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്കിൽ 17-മത് വാർഷിക ആഘോഷം നടത്തി
ന്യൂയോർക്ക്: മലയാളികളുടെ അമേരിക്കൻ കുടിയേറ്റത്തിൻറെ ആദ്യകാലങ്ങളിൽ അതായത്, 1960-1970 കാലഘട്ടങ്ങളിൽ ന്യൂയോർക്കിലും ചുറ്റുവട്ടത്തുള്ള സംസ്ഥാനങ്ങളായ ന്യൂജേഴ്‌സി, കണക്ടിക്കട്ട്, പെൻസിൽവാനിയ എന്നിവിടങ്ങളിലായി കുടിയേറി പാർത്തുവരുന്ന മലയാളികളുടെ കൂട്ടായ്മയായ “ദി പയനിയർ ക്ളബ്ബ് ഓഫ് കേരളൈറ്റ്സ് ഓഫ് നോർത്ത് അമേരിക്ക” (The Pioneer Club of Keralites of North America) അതിൻറെ പതിനേഴാമത് വാർഷിക ആഘോഷം ന്യൂയോർക്ക് ഫ്ലോറൽപാർക്കിൽ നടത്തപ്പെട്ടു. നിലവിലുള്ള ക്ലബ്ബ് പ്രസിഡൻറ് ജോണി സക്കറിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആദ്യകാല കുടിയേറ്റ സമൂഹത്തിന്റെ ഒത്തുചേരലായി ശ്രദ്ധേയമായി. 2006-ൽ ട്രൈ-സ്റ്റേറ്റ് ഭാഗത്തുള്ള ഏകദേശം ഇരുന്നൂറോളം ആദ്യകാല കുടിയേറ്റ മലയാളികളുടെ സൗഹൃദ കൂട്ടായ്മയായി ന്യൂയോർക്കിൽ രൂപം കൊണ്ട പയനിയർ ക്ലബ്ബ് സീനിയർ അംഗങ്ങളുടെ ആദ്യകാല സ്മരണകൾ പങ്കു വച്ചുകൊണ്ടുള്ള സംഗമമായി മുന്നേറുന്നു. വർഷത്തിൽ മൂന്നോ നാലോ തവണ ഏതെങ്കിലും സൗകര്യപ്രദമായ സ്ഥലത്തു ഒത്തുചേർന്ന് വന്നിരുന്ന മുതിർന്ന അംഗങ്ങളിൽ കാലയവനികക്കുള്ളിൽ…
വേൾഡ് മലയാളി കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ ഓഫ് കാനഡ കാൽഗറിയിൽ ക്രിക്കറ്റ് ടൂർണമെൻറ് നടത്തുന്നു
കാൽഗറി : വേൾഡ് മലയാളി കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ ഓഫ് കാനഡ (WMCWAC) യുടെ നേതൃത്വത്തിൽ കാൽഗറിയിൽ ആദ്യമായി ക്രിക്കറ്റ് ടൂർണമെൻറ് നടത്തുന്നു. ജൂലൈ 15 ശനിയാഴ്ച രാവിലെ മുതൽ ബ്രൈഡൽവുഡ് ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. കാൽഗറിയിലെ ഏറ്റവും പ്രബലരായ ഏഴ് ടീമുകളാണ് ഈ ക്രിക്കറ്റ് മാമാങ്കത്തിൽ മാറ്റുരക്കുന്നത്. ബ്രൈഡൽ സ്റ്റാർസ്, കലിംഗ വാരിയേഴ്‌സ്, മക് ലൗഡ് റേൻജേർസ്, കേരള റോയൽസ്, കാൽഗറി ഡെക്കാൻ ചാർജേർസ്, ട്രാവൻകൂർ ടൈറ്റൻസ് കാൽഗറി, സിൽവറാഡോ എന്നീ പ്രമുഖ ടീമുകൾ ആണ് മത്സരിക്കുന്നത്. മൂന്നു നോക്ക് ഔട്ട് മാച്ചുകൾ, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെയാണ് മാച്ചുകൾ ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് അഞ്ഞൂറ് കനേഡിയൻ ഡോളറും ട്രോഫിയും, രണ്ടാം സ്ഥാനത്ത് എത്തുന്നവർക്ക് ഇരുന്നൂറ്റമ്പത് കനേഡിയൻ ഡോളറും ട്രോഫിയുമാണ് ലഭിക്കുക. കൂടാതെ മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ്…
ഓട്ടോറിക്ഷ വെള്ളം നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് വീണ് ഡ്രൈവർ മരിച്ചു
പത്തനംതിട്ട: അടൂർ നഗരത്തിന് സമീപം വെള്ളം നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പന്തളം തെക്കേക്കര മിനിഭവനിൽ ഉണ്ണികൃഷ്ണക്കുറുപ്പാണ് മരിച്ചത്. ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട് ഉണ്ണികൃഷ്ണക്കുറുപ്പ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. അടൂർ വാട്ടർ അതോറിറ്റി ഓഫീസിന് സമീപം വിനോബാജി നഗറിൽ അടൂർ വലിയ തോട്ടിലേക്ക് ചേരുന്ന തോട്ടിലേക്കാണ് ഓട്ടോറിക്ഷ മറിഞ്ഞത്. കനത്ത മഴയിലും തോട് കരകവിഞ്ഞൊഴുകിയതിനാലും ഓട്ടോയുടെ അടിയിൽ വീണ ഉണ്ണിക്കൃഷ്ണക്കുറുപ്പിന് രക്ഷപ്പെടാനായില്ലെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് അടൂരില്‍ നിന്ന് ഫയർഫോഴ്‌സ് സംഘം എത്തി ഓട്ടോയിൽ കുടുങ്ങിയ ഉണ്ണിക്കൃഷ്ണക്കുറുപ്പിനെ പുഴയിൽ നിന്ന് പുറത്തെടുത്തു. പുറത്തെടുത്ത ഉടൻ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അടൂർ പൊലീസ് സബ് ഇൻസ്പെക്‌ടർ അജികുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി…
സംസ്ഥാനത്തുടനീളം കനത്ത മഴ നാശം വിതച്ചു; രണ്ടു മരണം
തിരുവനന്തപുരം: കേരളത്തില്‍ തുടരുന്ന കനത്ത മഴയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഒരാളെ കാണാതായിടുണ്ട്. നിരവധി മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചില യാത്രക്കാര്‍ക്ക് പരിക്കേറ്റു. പാലക്കാട് വടക്കാഞ്ചേരി കണക്കന്‍തുരുത്തി പള്ളറോഡില്‍ നെല്‍കൃഷി ചെയ്യുന്നതിനിടെ തെങ്ങ് കടപുഴകിവീണ് ആദിവാസി തൊഴിലാളിയായ തങ്കമണി (53) മരിച്ചു. അടൂരില്‍ ഓട്ടോറിക്ഷ വെള്ളം നിറഞ്ഞ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വിമുക്തഭടന്‍ ഉണ്ണികൃഷ്ണക്കുറുപ്പ് (53) ആണ് മരിച്ചത്. കൊടിയത്തൂര്‍ കാരക്കുറ്റി സ്വദേശി സി കെ ഉസൈന്‍ കുട്ടിയെയാണ് മുക്കം ഇരുവഞ്ഞിപ്പുഴയില്‍ കാണാതായത്. കഴിഞ്ഞ ദിവസം ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍ കാണാതായ ബിഹാര്‍ സ്വദേശിക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എല്ലാ ജില്ലകളിലും മലയോര മേഖലകളിലെ രാത്രിയാത്രയ്ക്ക് നിയ്ന്തതണം ഏര്‍പ്പെടുത്തി. ബീച്ചുകളിലേക്കുള്ള ഉല്ലാസ യാത്രകള്‍ നിരോധിച്ചിരിക്കുന്നു. ഇന്നും നാളെയും മത്സ്യബന്ധനത്തിനു പോകരുത്. ആകെ 137 വീടുകള്‍ തകര്‍ന്നു. കോട്ടയത്ത് മീനച്ചല്‍,…
ഡാളസ് കേരള അസോസിയേഷൻ അമേരിക്കൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഗാർലാൻഡ് (ഡാളസ് ) :ഡാളസ് കേരള അസോസിയേഷൻ അമേരിക്കയുടെ ഇരുന്നൂറ്റി നാൽപത്തി ആറാമതു അമേരിക്കൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു . 1776 ജൂലൈ നാലിന് പതിമൂന്ന് അമേരിക്കൻ സംസ്ഥാനങ്ങൾ ചേർന്ന് ബ്രിട്ടൻറെ നിയന്ത്രണ – ഉടമസ്ഥാവകാശത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ . ആഘോഷങ്ങൾ രാജ്യം മുഴുവൻ അരങ്ങേറുമ്പോൾ ഡാളസ് കേരള അസോസിയേഷനും സ്വാതന്ത്ര്യദിനം ആഘോഷത്തിന്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു ചൊവാഴ്ച രാവിലെ അസോസിയേഷൻ ഓഫിസിനു മുൻപിൽ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ ദേശീയ പതാകയുയർത്തി.അമേരിക്ക ബ്രിട്ടീഷ് രാജഭരണത്തിൽ നിന്ന് മോചനം നേടുകയും ബ്രിട്ടൻറെ രാഷ്ട്രീയാധികാരം അവസാനിപ്പിക്കുകയും ചെയ്തുവെന്നും . പതിമൂന്ന് സംസ്ഥാനങ്ങൾ ചേർന്ന് സ്വാതന്ത്ര്യം നേടിയതിൻറെ ഓർമ്മക്കായി ജൂലൈ നാലിന് രാവിലെയും വൈകുന്നേരവും 13 ആചാരവെടികൾ മുഴക്കിയാണ്, അമേരിക്ക സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്നു പ്രസിഡന്റ് ചൂണ്ടിക്കാട്ടി.തുടർന്ന് അമേരിക്കൻ ദേശീയ ഗാനാലാപനത്തോടെ പരിപാടികൾ സമാപിച്ചു. ഐ വര്ഗീസ് ,…
