ഗവണ്മെന്റ് ‘ഷട്ട്ഡൗൺ’ (എഡിറ്റോറിയല്‍)

ജനാധിപത്യ സംവിധാനങ്ങളിൽ, ഭരണം സർക്കാർ നയങ്ങളെയോ ഭരണകക്ഷിയുടെ ഉദ്ദേശ്യങ്ങളെയോ മാത്രമല്ല, പാർലമെന്ററി സമവായം, സാമ്പത്തിക അച്ചടക്കം, സ്ഥാപന സന്തുലിതാവസ്ഥ എന്നിവയെയും ആശ്രയിച്ചിരിക്കുന്നു. അമേരിക്കയില്‍ ബജറ്റ് പാസാക്കൽ പ്രക്രിയയിൽ ഓരോ വർഷവും ഉണ്ടാകുന്ന സംഘർഷങ്ങൾ ഈ ജനാധിപത്യ ഘടനയുടെ സങ്കീർണ്ണതയെ എടുത്തുകാണിക്കുന്നു. ഇവിടെ പാർലമെന്റ് അല്ലെങ്കിൽ കോൺഗ്രസ് ബജറ്റ് അല്ലെങ്കിൽ ചെലവുകൾ അംഗീകരിക്കാത്തപ്പോൾ, പല സർക്കാർ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ ഭാഗികമായോ പൂർണ്ണമായോ നിലയ്ക്കുന്നു, ഈ പ്രക്രിയയെ “ഷട്ട്ഡൗൺ” എന്ന് വിളിക്കുന്നു. അത്യാവശ്യമല്ലാത്ത സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നു, ജീവനക്കാർക്ക് ശമ്പളമില്ലാത്ത അവധി നൽകുന്നു, സുരക്ഷ, പ്രതിരോധം, ആരോഗ്യം, ക്രമസമാധാനം തുടങ്ങിയ അവശ്യ സേവനങ്ങൾ മാത്രമേ പരിമിതമായ ശേഷിയിൽ പ്രവർത്തിക്കൂ. 1976 മുതൽ അമേരിക്കയിൽ ഏകദേശം രണ്ട് ഡസൻ അടച്ചുപൂട്ടലുകൾ ഉണ്ടായിട്ടുണ്ടെന്ന് ചരിത്രം വ്യക്തമാക്കുന്നു. ചിലപ്പോൾ അവ ഒന്നോ രണ്ടോ ദിവസം മാത്രമേ നീണ്ടുനിന്നിട്ടുള്ളൂ. ചിലപ്പോൾ ആഴ്ചകളോളം നീണ്ടുനിന്നേക്കാം. ഉദാഹരണത്തിന്, ട്രംപ്…

രാശിഫലം (10-10-2025 വെള്ളി)

ചിങ്ങം: ദിവസത്തിൻ്റെ പകുതിയിൽ കൂടുതൽ സമയവും ജോലിയിൽ ചെലവഴിക്കും. അത്ഭുതപ്പെടുത്തുന്ന ഫലങ്ങൾ കാത്തിരിക്കുന്നു. ജോലിസ്ഥലത്ത്‌ ബന്ധങ്ങൾ നിലനിർത്താൻ പക്വതയും പരസ്‌പര ധാരണയും ആവശ്യമായി വരും. ഈ ദിനത്തിൽ ബിസിനസു ചെയ്യുന്നവർക്ക് വലിയ ബഹുമതികളും ലാഭവും നേടാൻ കഴിയും. കന്നി: നിരാശ അലട്ടിക്കൊണ്ടിരിക്കും. അതിൽ നിന്ന് വിട്ടു നിൽക്കാൻ മറ്റ് വഴികൾ കണ്ടെത്തുന്നതാണ്. ഇത് നിങ്ങൾക്ക് ആശ്വാസം പകരും. ആഗ്രഹിക്കുന്ന പോലൊരു പരിസരം ചുറ്റും കാണാൻ കഴിയില്ല. തുലാം: കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു ദിനമാകും ഇന്ന്. ഒളിഞ്ഞിരിക്കുന്ന കലാവാസനകൾ തിരിച്ചറിയും. ഇൻ്റീരിയർ ഡിസൈനിങിലുള്ള താത്‌പര്യം പല മാറ്റങ്ങൾ കൊണ്ടുവരുന്നതിലേക്ക് ചിന്തിപ്പിക്കും. വൃശ്ചികം: ഇന്ന് വളരെയധികം ക്ഷമ ഉണ്ടായിരിക്കണം. മറ്റുള്ളവർ നിങ്ങളെ പല കാര്യങ്ങൾക്കും വേണ്ടി സമീപിക്കാം. എന്നാൽ അവ ദുഷ്‌ടലാക്കോടെയായിരിക്കാമെന്നുള്ള തിരിച്ചറിവ് ഉണ്ടായിരിക്കണം. ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്ന് നടക്കും. ധനു: സ്വീകാര്യമല്ലാത്ത മാര്‍ഗനിര്‍ദേശങ്ങള്‍ നിങ്ങളിലേക്ക് വന്നേക്കാം. എന്നാല്‍ അവ തള്ളിക്കളയരുത്.…

മോഷണക്കുറ്റം ആരോപിച്ച് തമിഴ്നാട് സ്വദേശിയെ ആറംഗ സംഘം തല്ലിക്കൊന്നു

കായംകുളം: രണ്ടര വയസ്സുകാരിയുടെ സ്വർണ്ണ മാല മോഷ്ടിച്ചുവെന്ന് ആരോപിച്ച് തമിഴ്നാട്ടിൽ നിന്നുള്ള മധ്യവയസ്‌കനെ ആറംഗ സംഘം തല്ലിക്കൊന്നു. കായംകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കന്യാകുമാരി ദേവിക്കോട് സ്വദേശി ഷിബുവിനെ (സജി – 49) യാണ്  ആറംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ കായംകുളം പോലീസ് രണ്ടര വയസ്സുള്ള പെൺകുട്ടിയുടെ അച്ഛൻ വിഷ്ണു, ഭാര്യ അഞ്ജന, വിഷ്ണുവിന്റെ അമ്മ കനി എന്നിവരെ അറസ്റ്റ് ചെയ്തു. മൂന്ന് അയൽക്കാരും സുഹൃത്തുക്കളും ഒളിവിലാണ്. ഷിബുവിന്റെ ചെവിക്ക് താഴെയേറ്റ അടിയേറ്റ് കഴുത്തിലെ ഞരമ്പ് പൊട്ടിയതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബുധനാഴ്ച രാവിലെ വിഷ്ണുവിന്റെ മകൾ അയൽക്കാരനായ ഷിബുവിന്റെ വീട്ടിൽ പോയിരുന്നു. തിരിച്ചെത്തിയപ്പോൾ രണ്ട് ഗ്രാം സ്വർണ്ണമാല കാണാനില്ലായിരുന്നു. ചോദ്യം ചെയ്തപ്പോൾ തനിക്കറിയില്ലെന്ന് ഷിബു പറഞ്ഞു. എന്നാല്‍, കുട്ടിയുടെ കുടുംബം പ്രദേശത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ അന്വേഷണത്തിൽ, കായംകുളം മേനത്തേരിൽ എന്ന…

ഇസ്രായേൽ-ഹമാസ് ഗാസ സമാധാന കരാറിന് ശേഷം ട്രംപ് വെള്ളിയാഴ്ച മിഡിൽ ഈസ്റ്റ് സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു.

ഇസ്രായേലും ഹമാസും ഗാസയിൽ ചരിത്രപരമായ സമാധാന കരാറിൽ എത്തിയതിനാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉടൻ മിഡിൽ ഈസ്റ്റ് സന്ദർശിച്ചേക്കാം. വൈറ്റ് ഹൗസ് സന്ദർശനം സ്ഥിരീകരിച്ചു. മേഖലയിലെ സമാധാനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായ ഗാസ സമാധാന പദ്ധതിയിൽ ഇസ്രായേലും ഹമാസും ഒപ്പുവച്ചതായി ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചു. വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച മിഡിൽ ഈസ്റ്റ് സന്ദർശനത്തിനായി പുറപ്പെടും. ഗാസയിലെ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കലും സംബന്ധിച്ച് ട്രംപിന്റെ മധ്യസ്ഥതയിൽ തയ്യാറാക്കിയ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ധാരണയിലെത്തിയ സമയത്താണ് ഈ സന്ദർശനം. സ്ഥിരമായ ഒരു പരിഹാരത്തിനായുള്ള സുപ്രധാന നയതന്ത്ര ശ്രമത്തിന്റെ ഭാഗമാണ് ട്രംപിന്റെ ഈ സന്ദർശനമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. അദ്ദേഹം സന്ദർശിക്കുന്ന രാജ്യങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സ്രോതസ്സുകൾ പ്രകാരം, അദ്ദേഹം ഇസ്രായേലും ഈജിപ്തും സന്ദർശിച്ചേക്കാം. എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കുമെന്നും…

ലോക തപാൽ ദിനത്തിൽ തലവടി സിഎംഎസ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ മാതാപിതാക്കൾക്ക് സ്നേഹ സന്ദേശം അയച്ചു.

തലവടി: സ്മാർട്ട് ഫോണിന്റേയും സോഷ്യൽ മീഡിയയുടേയും വരവോടെ തപാലോഫീസുകളുടെ സേവനം ഔദ്യോഗികമായ ആവശ്യങ്ങളിൽ മാത്രം ചുരുങ്ങി പോയി എന്ന നിലയിൽ എത്തിയ സാഹചര്യത്തില്‍ വിദ്യാർത്ഥികൾക്ക് ഇടയിൽ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ആണ് ഇത് സംഘടിപ്പിച്ചത്. കത്തുകളും കാത്തിരിപ്പുമൊക്കെ അത്ഭുതമായി കാണുംവിധം ആളുകൾ മാറിപ്പോയിരിക്കുന്നു. കത്തുകളുടെ ലോകത്തേക്ക് ഇറങ്ങി ചെല്ലണം, ഉള്ളു തുറന്നെഴുതണം, മറുപടിക്കായ്‌ കാത്തിരിക്കണം,  ഒറ്റപ്പെടലുകളിൽ..  സ്നേഹത്തിന്റെ മഷി പുരണ്ട കത്തുകൾ പിന്നേയും വായിക്കണം, വീണ്ടുമെഴുതണം എന്ന സന്ദേശം നല്കിയാണ് ഇപ്രകാരം ഒരു ദിനാചരണം സംഘടിപ്പിച്ചതെന്ന് പ്രധാന അദ്ധ്യാ ധ്യാപകൻ റെജിൽ സാം മാത്യു പറഞ്ഞു. കുന്തിരിക്കൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ബി. പ്രതിഭ, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർമാരായ ടി. അർജുൻ, സീന പി. വർഗ്ഗീസ് എന്നിവർ വിദ്യാർത്ഥികളെ സ്വീകരിച്ചു. പ്രധാന അധ്യാപകൻ റെജിൽ സാം മാത്യൂ,സൂസൻ വി.ഡാനിയേൽ, ആൻസി ജോസഫ്, സാനി എം. ചാക്കോ, ആർ…

പ്രമുഖ ആർഎസ്എസ് നേതാവ് പിഇബി മേനോൻ അന്തരിച്ചു

കൊച്ചി: മുൻ ആർഎസ്എസ് കേരള പ്രാന്ത സംഘചാലക് പിഇബി മേനോൻ (86) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയാണ് അദ്ദേഹം അന്തരിച്ചത്. ആലുവ ബാങ്ക് ജംഗ്ഷനു സമീപമുള്ള അദ്ദേഹത്തിന്റെ വസതിയായ പറയത്ത് ഹൗസിൽ മൃതദേഹം എത്തിച്ചു. വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ആലുവ ടൗൺ ഹാളിൽ പൊതുദർശനം നടത്തും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആലുവ വെളിയത്തനാട്ടുള്ള തന്ത്രവിദ്യാപീഠത്തിൽ സംസ്കാരം നടക്കും. ഭാര്യ വിജയലക്ഷ്മി, മക്കൾ വിഷ്ണുപ്രസാദ് (ബാലൻ & കമ്പനി, ആലുവ), വിഷ്ണുപ്രിയ (അധ്യാപിക, ഭവൻസ് സ്കൂൾ, ഏരൂർ). പ്രശസ്ത ചാർട്ടേഡ് അക്കൗണ്ടൻസി സ്ഥാപനമായ ബാലൻ & കമ്പനിയുടെ തലവനായിരുന്ന മേനോൻ, പി മാധവ്ജിയുമായും കേരള ക്ഷേത്ര സംരക്ഷണ സമിതിയുമായും ഉള്ള ബന്ധത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്ക് പ്രവേശിച്ചത്. പിന്നീട്, അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ (ആർഎസ്എസ്) സജീവമായി.…

കലാഭാരതി ബാല കലാരത്ന മത്സരത്തിൽ ദേശീയതലത്തിൽ മികച്ച വിജയം നേടി വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ

വടക്കാങ്ങര : കലാഭാരതി ചിൽഡ്രൻസ് ഇൻസ്റ്റിറ്റ്യൂട്ട് ദേശീയതലത്തിൽ നടത്തിയ കയ്യെഴുത്ത്, ചിത്രരചന മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ. സ്കൂളിൽനിന്ന് മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ കയ്യെഴുത്ത് മത്സരത്തിൽ എയ്സ ഫാത്തിം (കെ.ജി), മുഹമ്മദ് ഇഷാൻ (ആറാം ക്ലാസ്), ഇഷാ മെഹ് വിഷ് (രണ്ടാം ക്ലാസ്), അദിബ ഫാത്തിമ (ഏഴാം ക്ലാസ്) എന്നിവരും ചിത്രരചന മത്സരത്തിൽ അനഹിത തെക്കത്ത് (കെ.ജി), റിസ ഫാത്തിമ കെ പി (ഒന്നാം ക്ലാസ്), ദുആ മറിയം കെ പി (രണ്ടാം ക്ലാസ്), ഹയ റുഷ്ദ (മൂന്നാം ക്ലാസ്), ഷെസാൻ ഷെരീഫ് കെ.ടി (അഞ്ചാം ക്ലാസ്), റോന കോഴിപ്പള്ളി (ഏഴാം ക്ലാസ്) എന്നിവർ ദേശീയതലത്തിൽ വിജയികളായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അനുമോദിച്ചു. പൊതു മത്സര വിഭാഗം മേധാവി നസ്മി ടീച്ചർ, സ്കൂൾ കമ്മിറ്റി പ്രസിഡൻറ്…

കേരള സ്ക്രാപ്പ് മെർച്ചന്റ്റ്സ് അസോസിയേഷൻ നിയമസഭാ മാർച്ച് സംഘടിപ്പിച്ചു

തിരുവനന്തപുരം: തൊഴിൽ സംരക്ഷണം ഉറപ്പാക്കുക, പാഴ് വസ്തുക്കളെ നികുതിയിൽ നിന്നും പൂർണമായും ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഖര മാലിന്യ നിർമ്മാർജ്ജന പ്രക്രിയയിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്നവരുടെ സംഘടനയായ കേരളാ സ്ക്രാപ്പ് മെർച്ചന്റ്സ് അസോസിയേഷൻ ( കെ എസ് എം എ), ഇന്ന്, ഒക്ടോബർ 8ന്, നിയമസഭാ മാർച്ച് സംഘടിപ്പിച്ചു. പാഴ്‌വസ്തു ശേഖരണവും സംസ്കരണവും സാധ്യമാക്കുന്ന മേഖലയുടെ നിലനിൽപ്പിന് ആവശ്യമായ അവകാശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് മാർച്ച് സംഘടിപ്പിച്ചത്. ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നിന്നും ആരംഭിച്ച തൊഴിൽ സംരക്ഷണ റാലി സംസ്ഥാന പ്രസിഡന്റ്‌ മുഹമ്മദ്‌ ആസിഫ് ഉദ്ഘാടനം ചെയ്തു. അവകാശ സംരക്ഷണ പോരാട്ട പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി കെ പി എ ഷെരീഫ് നിർവഹിച്ചു. തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പ്രവർത്തകരും മറ്റു 13 ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരും ഉൾപ്പെടെ…

കെ.എം. മാണിക്ക് തലസ്ഥാനത്ത് സ്മാരകം നിർമ്മിക്കണം: കെ. ആനന്ദകുമാർ

കേരളത്തിന്റെ വികാസ പരിണാമങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച കെ.എം. മാണിക്ക് തലസ്ഥാനത്ത് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ്‌ അറുപത്തി ഒന്നാം ജന്മവാർഷികം പ്രമാണിച്ച്, കേരളാ കോൺഗ്രസ്‌ (എം) നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച *കെ.എം. മാണി സ്മരണാഞ്‌ജലി* ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിമൂന്ന് ബജറ്റുകളിലൂടെ, കേരളത്തിന്റെ സമഗ്ര വികസനത്തിന്‌ മൂല്യവത്തായ സംഭാവനകൾ നൽകിയ കെ.എം. മാണി, കാരുണ്യ ചികിത്സാ പദ്ധതയിലൂടെ, സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകി: ആനന്ദകുമാർ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ്‌ സതീഷ് മേച്ചേരിയുടെ അധ്യക്ഷതയിൽ വെമ്പായത്ത് നടന്ന പരിപാടിയിൽ എ. നൗഷാദ് (സി.പി.ഐ (എം), രാധാകൃഷ്ണൻ നായർ (കരയോഗം പ്രസിഡന്റ്‌ എൻ.എസ്.എസ്), ഫാ. ടി. പ്രഭാകർ, കെ. ഷോഫി, കെ.എസ്. പ്രമോദ്, ഭുവനചന്ദ്രൻ നായർ, ഷീന മധു, രവീന്ദ്രൻ…

വെൽഫെയർ പാർട്ടി ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

മക്കരപ്പറമ്പ്: പിറന്ന സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യമറിയിച്ചും സ്ത്രീകളെയും കുട്ടികളെയും നിഷ്ഠൂരമായി കൊല ചെയ്യുന്ന ഇസ്രായേൽ കാപാലികർക്കെതിരെ പ്രതിഷേധമിരമ്പിയും വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മക്കരപ്പറമ്പ് ടൗണിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, പഞ്ചായത്ത് പ്രസിഡന്റ് ജാബിർ വടക്കാങ്ങര, സെക്രട്ടറി സി.കെ സുധീർ, പി മൻസൂർ, ഷബീർ കറുമുക്കിൽ, റഷീദ് കൊന്നാല, ടി സമീറ, സാജിത എന്നിവർ നേതൃത്വം നൽകി.