നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിന്‍റെ 37-ാമത് യൂത്ത് & ഫാമിലി കോണ്‍ഫറന്‍സ് ന്യൂജേഴ്സിയില്‍

ന്യൂജേഴ്സി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിന്‍റെ 37-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് 2026 ജൂലൈ 22 മുതല്‍ 25 വരെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന ആസ്ഥാനത്ത് വെച്ച് (236 Old Tappan Road, Old Tappan, NJ) നടത്തും. 2026 ജനുവരി 9-ാം തീയതി അതിഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഭദ്രാസന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഭദ്രാസനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഭദ്രാസന ആസ്ഥാനത്തു വെച്ച് നടക്കുന്ന കോണ്‍ഫറന്‍സിന്‍റെ അനുഗ്രഹപ്രദമായ നടത്തിപ്പിനായി ഭദ്രാസന സെക്രട്ടറി റവ.ഫാ. പോള്‍ തോട്ടക്കാട്ട് (ജനറല്‍ കണ്‍വീനര്‍), ഭദ്രാസന ട്രഷറര്‍ സിമി ജോസഫ് (ജോയിന്‍റ് കണ്‍വീനര്‍), ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ റവ.ഫാ. കുര്യാക്കോസ് പുതുപ്പാടി (പബ്ലിസിറ്റി, ഡെലിഗേറ്റ്സ്, മീറ്റിംഗ്), റവ.ഫാ. ബെന്‍സണ്‍ കുര്യാക്കോസ് (മെഡിക്കല്‍, ഡെലിഗേറ്റ്സ്, മീറ്റിംഗ്), ബോബി കുര്യാക്കോസ് (ഫൈനാന്‍സ്, ഓഡിയോ…

ടൈം മാഗസിൻ ‘വുമൺ ഓഫ് ദി ഇയർ 2026’: പട്ടികയിൽ മൂന്ന് ഇന്ത്യൻ വംശജർ

ന്യൂയോർക്ക്: ലോകത്തെ മാറ്റിമറിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വനിതകളെ ആദരിക്കുന്ന ടൈം മാഗസിന്റെ 2026-ലെ ‘വുമൺ ഓഫ് ദി ഇയർ’ പട്ടിക പുറത്തിറങ്ങി. വിദ്യാഭ്യാസ, സാമ്പത്തിക, ബയോടെക്നോളജി മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച മൂന്ന് ഇന്ത്യൻ വംശജരാണ് ഈ അഭിമാനകരമായ പട്ടികയിൽ ഇടംപിടിച്ചത്. സഫീന ഹുസൈൻ  ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച പെൺകുട്ടികളെ തിരികെ ക്ലാസ്മുറികളിലെത്തിക്കുന്ന ‘എഡ്യൂക്കേറ്റ് ഗേൾസ്’ എന്ന എൻ.ജി.ഒയുടെ സ്ഥാപകയാണ്. ഇതുവരെ 15 ലക്ഷം പെൺകുട്ടികളെ ഇവർ വിദ്യാഭ്യാസത്തിലേക്ക് തിരികെ കൊണ്ടുവന്നു. രമൺ മാഗ്സസെ അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ എൻ.ജി.ഒ കൂടിയാണിത്. രേഷ്മ സൗജാനി, ‘ഗേൾസ് ഹു കോഡ്’ , ‘മോംസ് ഫസ്റ്റ്’  എന്നിവയുടെ സ്ഥാപക. അമേരിക്കയിലെ ശിശുസംരക്ഷണ  പ്രതിസന്ധിക്കെതിരെയും അമ്മമാരുടെ സാമ്പത്തിക തുല്യതയ്ക്കായും നടത്തിയ പോരാട്ടങ്ങളാണ് ഇവരെ ഈ നേട്ടത്തിന് അർഹയാക്കിയത്. ഡോ. രേഷ്മ കേവൽരമണി,പ്രമുഖ ബയോടെക് കമ്പനിയായ…

ഡാളസിൽ സെന്റ്. ദീവന്നാസ്യോസ് ഓർത്തഡോക്സ് ഫോറം (SDOF) യൂണിറ്റിന് ഔദ്യോഗിക തുടക്കം.

ഡാളസ്: ഡാളസിലെ ഇർവിംഗ് സെന്റ്.ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ മലങ്കര ഓർത്തഡോക്സ് സഭയിലെ മധ്യവയസ്കരായ  വിശ്വാസികളുടെ ആത്മീയ വളർച്ചയും സഹവാസവും ലക്ഷ്യമാക്കി സെന്റ്.ദീവന്നാസ്യോസ് ഓർത്തഡോക്സ് ഫോറം (SDOF) എന്ന ആത്മീയ സംഘടനക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. പരിശുദ്ധ വട്ടശ്ശേരിൽ ജോസഫ് മാർ ദീവന്നാസ്യോസ് തിരുമേനിയുടെ നാമത്തിൽ, പരിശുദ്ധ കാതോലിക്കാ ബാവായുടെ  കല്പനപ്രകാരം 2025-ൽ രൂപംകൊണ്ട സംഘടനയാണ് സെന്റ്.ദീവന്നാസ്യോസ് ഓർത്തഡോക്സ് ഫോറം. ഭാരതത്തിനു പുറത്ത് പ്രത്യേകിച്ച് അമേരിക്കയിലെ പ്രഥമ  SDOF യൂണിറ്റ് എന്നത് ഈ ഇടവകയ്ക്കും പ്രദേശത്തിനും ചരിത്രപ്രാധാന്യമുള്ള നേട്ടമായി മാറും എന്ന് ഇടവക വികാരി വെരി.റവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പാ അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ മദ്ധ്യഘട്ടത്തിൽ വിശ്വാസം, കുടുംബജീവിതം, സാമൂഹിക ഉത്തരവാദിത്വങ്ങൾ എന്നിവ സമന്വയിപ്പിച്ച് ദൈവത്തോടുള്ള കൂടുതൽ ആഴത്തിലുള്ള ആത്മീയ ബന്ധം വളർത്തുവാൻ മറ്റ് ആത്മീയ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ചുമതലക്കാർ അറിയിച്ചു. വിശ്വാസം, സാക്ഷ്യം, പ്രബോധനം എന്നതാണ് സംഘടനയുടെ…

നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസന ദിനം മാർച്ച് 1 ഞായറാഴ്ച

ന്യൂയോർക്: നോർത്ത് അമേരിക്ക  മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച്  ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഒരുമിച്ചുള്ള യാത്രയിൽ  ലഭിച്ച ദൈവിക മാർഗനിർദേശങ്ങൾക്കും അനുഗ്രഹങ്ങൾക്കും സർവ്വശക്തനായ ദൈവത്തിന് നന്ദി പറയാനുള്ള അവസരമാണ് ഭദ്രാസ ഞായർ. ലോകത്തിൻ്റെ ഈ ഭാഗത്ത് ആരാധനാ സമൂഹങ്ങൾ സ്ഥാപിക്കാൻ പ്രയത്നിച്ചവരെ  നന്ദിയോടെ സ്മരിക്കാം. നമ്മുടെ വൈദികരെയും അല്മായരെയും ഭദ്രാസനത്തിലെ എല്ലാ സംഘടനകളെയും മിഷൻ സംരംഭങ്ങളെയും പ്രാർത്ഥനാപൂർവ്വം ഉയർത്തിപ്പിടിക്കാം. നമുക്ക് ഒരുമിച്ച് ധാരാളം ഫലം കായ്ക്കാനും ദൈവത്തിന് മഹത്വം നൽകാനും പ്രാർത്ഥിക്കാം.ഇതുമായി ബന്ധപ്പെട്ട് ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ ഡോ എബ്രഹാം മാർ പൗലോസ് നൽകിയ സന്ദേശത്തിൽ പറയുന്നു അന്നേ ദിവസം ഭദ്രാസനം  തയ്യാറാക്കിയ പ്രത്യേക ആരാധന ക്രമം  ഉപയോഗിക്കേണ്ടതാണ്. ഭദ്രാസനത്തിലെ  വിവിധ പ്രവർത്തനങ്ങൾ, മിഷൻ പദ്ധതികൾ, പരിപാടികൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മുൻകാലങ്ങളിൽ…

ടെലിവിഷൻ പരമ്പരകൾ വെറും വിനോദോപാധിയല്ല, സാമൂഹിക മാറ്റത്തിനുള്ള ആയുധം: സീ കേരളം പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു

കൊച്ചി, 27 ഫെബ്രുവരി 2026:  ടെലിവിഷൻ പരമ്പരകൾ കേവലം വിനോദത്തിന് മാത്രമുള്ളതല്ലെന്നും അവ സമൂഹത്തിന്റെ നേർക്കാഴ്ചകളായി മാറണമെന്നുമുള്ള ഉറച്ച നിലപാടുമായി സീ കേരളം. സാമൂഹിക വിഷയങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ ‘കുടുംബശ്രീ ശാരദ’, ‘ദുർഗ്ഗ ‘ തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ ശക്തമായ സന്ദേശങ്ങളാണ് ചാനൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. വ്യക്തിജീവിതത്തിലെ സ്വകാര്യതകളിലേക്ക്, പ്രത്യേകിച്ച് സമൂഹത്തിൽ അറിയപ്പെടുന്നവരുടെയും ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെയും സ്വകാര്യ ഇടങ്ങളിലേക്ക് യൂട്യൂബ് ഇൻഫ്ലുവൻസർമാർ നടത്തുന്ന അനധികൃതമായ കടന്നുകയറ്റം ഇന്ന് വലിയൊരു ചർച്ചാവിഷയമാണ്. ഇത്തരം പ്രവണതകൾ വ്യക്തികളുടെ മാനസികാരോഗ്യത്തെ തകർക്കുകയും പൊതുസമൂഹത്തിന് മുന്നിൽ അവരെ അപഹാസ്യരാക്കുകയും ചെയ്യുന്നു. ഈ ഗൗരവകരമായ വിഷയം സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് സീ കേരളം തങ്ങളുടെ പരമ്പരകളിലൂടെ ശ്രമിക്കുന്നത്. പരമ്പരകൾ സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയങ്ങൾ ഏറ്റെടുക്കുന്നതിലൂടെ പരമ്പരകളുടെ പരമ്പരാഗത രീതികളിൽ മാറ്റം വരുത്താൻ സീ കേരളത്തിന് സാധിച്ചിട്ടുണ്ട്. വിനോദത്തോടൊപ്പം തന്നെ സമകാലിക…

ഖുർആൻ സമ്മേളനം ഞായറാഴ്ച

കൂട്ടിലങ്ങാടി :ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം മാർച്ച് 1 ന് ഞായറാഴ്ച കൂട്ടിലങ്ങാടി കീരംകുണ്ട്  റെയിൻബോ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന്  നടക്കും. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുൽ നസീർ മലൈബാരി (റെക്ടർ, അസ്‌രി അക്കാഡമി, കാസർകോഡ്) മുഖ്യ പ്രഭാഷണം നടത്തും. വിവിധ തലങ്ങളിൽ നടത്തിയ ഖുർആൻ പരീക്ഷകളിലെ വിജയികൾക്ക് അവാർഡുകൾ നൽകും. ഖുർആൻ സ്പോട്ട് ക്വിസ്സ്, ടോക്ക് ഷോ തുടങ്ങിയ പരിപാടികളും ഉണ്ടാകും. ടോക് ഷോയിൽ എ.പി മുഹമ്മദ് അസ്ലം അന്താരാഷ്ട്ര ഹോളി ഖുർആൻ ഹിഫ്ള് മൽസര ജേതാവ് മുഹമ്മദ് സഹൽ അൽ നജ്മി, കേരള മദ്റസ എഡ്യൂക്കേഷൻ ബോർഡ് ഡയറക്ടർ സി.എച്ച് അനീസുദ്ധീൻ, ജമാഅത്തെ ഇസ്ലാമി മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ എന്നിവർ സംസാരിക്കും.

മദ്യ നയ കുംഭകോണ കേസ്: “സൗത്ത് ഗ്രൂപ്പ്” എന്നു വെച്ചാല്‍ എന്താണ്?; കോടതിയുടെ ചോദ്യത്തിന് ഉത്തരം മുട്ടി സിബി‌ഐ

അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോഡിയ, കെ കവിത എന്നിവരുൾപ്പെടെ 23 പ്രതികളെയും കുറ്റവിമുക്തരാക്കി റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗ്, ‘സൗത്ത് ഗ്രൂപ്പ്’ എന്ന പദത്തിന് നിയമത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും അത് ഏതെങ്കിലും നിയമപരമായ വർഗ്ഗീകരണവുമായി പൊരുത്തപ്പെടുന്നില്ലെന്നും പറഞ്ഞു. ന്യൂഡല്‍ഹി: എക്സൈസ് പോളിസി കുംഭകോണ കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ സിബിഐ “സൗത്ത് ഗ്രൂപ്പ്” എന്ന പദം ആവർത്തിച്ച് ഉപയോഗിച്ചതിനെതിരെ ഡൽഹിയിലെ പ്രത്യേക കോടതി ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചു. അത്തരം പ്രാദേശിക ലേബലിംഗ് ഏകപക്ഷീയവും അന്യായവുമാണെന്ന് കോടതി പറഞ്ഞു. അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോഡിയ, കെ കവിത എന്നിവരുൾപ്പെടെ 23 പ്രതികളെയും കുറ്റവിമുക്തരാക്കി റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗ്, ‘സൗത്ത് ഗ്രൂപ്പ്’ എന്ന പദത്തിന് നിയമത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും അത് ഏതെങ്കിലും നിയമപരമായ വർഗ്ഗീകരണവുമായി പൊരുത്തപ്പെടുന്നില്ലെന്നും പറഞ്ഞു. കോടതിയുടെ ചോദ്യത്തിന് സിബിഐക്ക്…

വികസിത ഭാരതത്തിന്റെ അടിത്തറ വികസിത കേരളം: സി.ഐ.ഐ സമിറ്റിൽ ഗവർണർ

തിരുവനന്തപുരം: രേഖകളിലും നയപ്രഖ്യാപനങ്ങളിലുമൊതുങ്ങുന്ന ‘ഇസ് ഓഫ് ഡൂയിംഗ് ബിസിനസ്’ മതിയാകില്ല; അത് പ്രവർത്തനത്തിലൂടെ തെളിയിക്കേണ്ട സമയമാണിതെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യക്തമാക്കി. തൈക്കാട് ലെമൺ ട്രീ ഹോട്ടലിൽ നടന്ന സി.ഐ.ഐ എമർജിംഗ് ട്രാവൻകൂർ സമിറ്റ് 2026ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ–വ്യവസായ രംഗങ്ങൾ കൈകോർത്താൽ മാത്രമേ സംസ്ഥാനത്തിന്റെ യഥാർത്ഥ വളർച്ച സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. 2047ലെ ‘വികസിത ഭാരത’ ലക്ഷ്യവുമായി ബന്ധിപ്പിച്ചുകൊണ്ട്, വികസിത ഭാരതത്തിലേക്കുള്ള യാത്ര വികസിത കേരളത്തിലൂടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണസംവിധാനങ്ങൾക്ക് പരിമിതികളുണ്ടെങ്കിലും സ്വകാര്യ മേഖലയിലെ സജീവ പങ്കാളിത്തം വളർച്ചയ്ക്ക് നിർണായകമാണെന്നും “വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാധ്യമല്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ സ്വാഭാവിക ശക്തികളെ അടിസ്ഥാനമാക്കി മേഖലാ കേന്ദ്രീകൃത പരിശീലന സംവിധാനങ്ങൾ രൂപപ്പെടുത്തണമെന്ന് ഗവർണർ ആഹ്വാനം ചെയ്തു. തീരദേശം, മത്സ്യബന്ധനം, ടൂറിസം, തീരദേശ വ്യവസായങ്ങൾ, സാങ്കേതിക മേഖലകൾ എന്നിവയിൽ വൻ…

ശബരിമലയിൽ കൊടിമരം പുനഃപ്രതിഷ്ഠിക്കാന്‍ രണ്ടു പവന്‍ സ്വര്‍ണ്ണം സംഭാവന നല്‍കി; വിജിലന്‍സിന് നടന്‍ മോഹന്‍‌ലാലിന്റെ മൊഴി

തിരുവനന്തപുരം: ശബരിമലയിൽ കൊടിമരം മോഷണം പോയ കേസിൽ നടന്മാരായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കൊടിമരം പുനഃസ്ഥാപിക്കുന്നതിനായി രണ്ട് പവന്‍ സ്വർണം സംഭാവന ചെയ്തതായി മോഹൻലാല്‍ പറഞ്ഞു. തന്റെ സുഹൃത്തു വഴിയാണ് ശബരിമലയില്‍ സ്വർണ്ണം എത്തിച്ചതെന്നും മോഹൻലാൽ പറഞ്ഞു. തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിൽ നിന്ന് വാങ്ങിയ സ്വർണ്ണം ഒരു സുഹൃത്ത് വഴിയാണ് ശബരിമലയിലേക്ക് എത്തിച്ചത്. സുരേഷ് ഗോപി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൻ സംഭാവന നൽകിയതെന്നും മോഹന്‍ ലാല്‍ പറഞ്ഞു. നിലവിൽ മോഹൻലാലിന്റെ മൊഴിയുടെ വിശദാംശങ്ങൾ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ശബരിമല കൊടിമരം പുനഃപ്രതിഷ്ഠിക്കുന്നതിനായി 27 പേർ സ്വർണം സംഭാവന ചെയ്തിട്ടുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ, ഓരോരുത്തരും എത്ര സ്വർണം സംഭാവന ചെയ്തുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൂർണ്ണമായി കണക്കെടുത്താൽ മാത്രമേ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകൂ എന്ന് വിജിലന്‍സ് പറയുന്നു. ശബരിമല കൊടിമരം മോഷണക്കേസിൽ…

നടന്‍ ടിനി ടോമിന്റെ മകനുള്‍പ്പെട്ട മൂവര്‍ സംഘത്തെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

തൃപ്പൂണിത്തുറ: നടൻ ടിനി ടോമിന്റെ മകന്‍ ആദം ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തു. വ്യാഴാഴ്ച രാത്രി ഹിൽ പാലസ് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് നാല് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 8:30 ഓടെയാണ് ഇരുമ്പനത്ത് നിന്നുള്ള ആദം, അമിത്, കാർത്തിക് എന്നിവരെ ഹിൽ പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ മൂവരെയും കണ്ടതിനെ തുടർന്ന് പോലീസ് ചോദ്യം ചെയ്യുകയും ദേഹ പരിശോധന നടത്തുകയും ചെയ്തു. ഇവരിൽ ഒരാളുടെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ പൊതി കഞ്ചാവ് കണ്ടെത്തി. മൂവരും 20 നും 21 നും ഇടയിൽ പ്രായമുള്ളവരാണ്. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.