ഗൾഫ് മേഖലയിലെ സംഘർഷങ്ങളും അന്താരാഷ്ട്ര എണ്ണവിപണിയിലെ അനിശ്ചിതത്വവും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലും സാധാരണക്കാരുടെ ജീവിതച്ചെലവിലും പുതിയ ആശങ്കകൾ ഉയർത്തുകയാണ്. ഇന്ധനവിലയിലെ വർധന പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ മാത്രം ഒതുങ്ങുന്നില്ല. ചരക്കുഗതാഗതം, ഉൽപ്പാദനം, കൃഷി, ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടങ്ങിയ മേഖലകളെയും ഇത് ബാധിക്കാം. ഇന്ത്യയുടെ ഊർജാവശ്യങ്ങളുടെ വലിയൊരു ഭാഗം ഇറക്കുമതിയിലൂടെ നിറവേറ്റുന്നതിനാൽ അന്താരാഷ്ട്ര എണ്ണവിപണിയിലെ മാറ്റങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക നിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും കപ്പൽ ഗതാഗതത്തിനുള്ള സുരക്ഷാ ഭീഷണികളും എണ്ണയുടെ ലഭ്യതയെയും വിതരണച്ചെലവിനെയും ബാധിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതിനൊപ്പം ടാങ്കർ കപ്പലുകളുടെ ചരക്കുകൂലിയും ഇൻഷുറൻസ് ചെലവും വർധിക്കുന്നത് എണ്ണ ഇറക്കുമതിയുടെ മൊത്തം ചെലവ് കൂട്ടുന്നു. അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ 2026 ഒക്ടോബറിലെ റിപ്പോർട്ടും ഇന്ധന വിതരണത്തിലെ തടസ്സങ്ങളും ഉയർന്ന കപ്പൽ ഗതാഗതച്ചെലവും വിപണിയിൽ സമ്മർദം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യം…
Author: .
സിബി ഡാളസിലെ മലയാളികൾക്ക് പ്രിയപ്പെട്ട MR. FIX: എബി മക്കപ്പുഴ
സകലകർമ്മകുശലൻ എന്ന് നമുക്കൊക്കെ കേട്ടറിവേ ഉള്ളൂ. എന്നാൽ ഡാളസിലെ മലയാളികൾക്കിടയിൽ അങ്ങനെയും ഉണ്ട് ഒരു ചെറുപ്പകാരൻ. വീടുകളിലെ ഏതു തരത്തിലുള്ള കേടുപാടുകളും പെട്ടെന്ന് കണ്ടുപിടിക്കുകയും അത് ഫിക്സ് ചെയ്തു കൊടുക്കാൻ ഓടിയെത്തുന്ന സിബി ഡാളസിലെ മലയാളികൾക്കു മിസ്റ്റർ. ഫിക്സിറ്റ് ആയി തിളങ്ങി നിൽക്കുന്നു. എന്റെ അറിവിലുള്ളതും അനുഭവത്തിലുമുള്ള ഒരു സംഭവം വിവരിക്കട്ടെ… 12 മാസങ്ങൾക്കു മുൻപ് എന്റെ വാടക വീട്ടിൽ ബാത്ത് റൂമിലേക്ക് ചൂട് വെള്ളം കിട്ടാതെ താമസക്കാർ എന്നെ അറിയിച്ചു. വാടകക്ക് താമസിക്കുന്നവരെ ഒരു കാരണവശാലും ബുദ്ധിമുട്ടിക്കരുത് എന്ന അഭിപ്രായക്കാനാണ് ഞാൻ. പെട്ടെന്ന് തന്നെ ഡാളസിലെ ഒരു ലീഡിംഗ് പ്ലമ്പിംഗ് കമ്പനിയെ വിളിച്ചു. അവർ വന്നു ചെക്ക് ചെയ്തു. ശരിയായ മിസ്റ്റേക്ക് കണ്ടു പിടിച്ചില്ല. പാർട്സ് ആൻഡ് ലേബർ $7000 ന്റെ ഒരു എസ്റ്റിമേറ്റ് തന്നു. എനിക്ക് ആ എസ്റ്റിമേറ്റിൽ വിശ്വാസം തോന്നിയില്ല. മറ്റൊരു പ്ലംബിംഗ്…
മുടിയിഴകൾ (ലേഖനം): ജയശങ്കര്‍ പിള്ള
സന്ധ്യാ നാമജപം കഴിഞ്ഞു കുടുംബസമേതം ഒരു മേശയ്ക്കു ചുറ്റും ഇരുന്നു അത്താഴം കഴിക്കുന്ന പതിവ് കാരണവന്മാരുടെ കാലം മുതൽ ആ തറവാട്ടിലെ ശീലങ്ങളിലൊന്നാണ്. തലമുറകൾ മാറി കുടുംബാംഗങ്ങളിൽ ഭൂരിഭാഗവും പല നാടുകളിൽ കുടിയേറി എങ്കിലും തറവാട്ടിൽ ഇന്നും ശീലങ്ങൾക്കു ഒരു മാറ്റവും വന്നിട്ടില്ല. അമ്മയുടെ മരണശേഷം മരുമകൾ ശാലിനി വീട്ടു ചുമതലകൾ ഏറ്റെടുത്തു ആ തറവാടിനെ പഴയപടി ആക്കുന്നതിനുള്ള തത്രപ്പാടിലാണ്. അമ്മയുടെ വേർപാട് ആ കുടുംബത്തെ അത്രമാത്രം ദുഖത്തിലേയ്ക്കും, ഏകാന്തതയിലേയ്ക്കും തള്ളിവിട്ടിരുന്നു. എല്ലാവരും ഭാഗം പിരിഞ്ഞപ്പോൾ ഇളയമകൻ രാമകൃഷ്ണൻ തറവാട് വീടിന്റെ അവകാശിയായി. രാമകൃഷ്ണന്റെ ഭാര്യ ശാലിനിയ്ക്കണെങ്കിൽ പിടിപ്പതു ജോലിയുണ്ട്, പാടത്തും, പറമ്പിലുമൊക്കെ ജോലിയ്ക്കു ആളുകളുണ്ടെങ്കിൽ പിന്നെ പറയാനും ഇല്ല, തിരക്കോടു തിരക്ക്. അന്നും പതിവുപോലെ എല്ലാവരും നാമജപം കഴിഞ്ഞു അത്താഴത്തിനായി തീന്മേശയ്ക്കു ചുറ്റും ഇരുന്നു. വീട്ടിലെ കാരണവരായ അച്ഛൻ, അമ്മയുടെ മരണത്തിന്റെ ദുഃഖത്തിൽ നിന്നും പൂർണ്ണ…
ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് (IMC 2026) സിൻസിനാറ്റിയിൽ ഉജ്ജ്വല തുടക്കം: രാജു തരകൻ
സിൻസിനാറ്റി, ഒഹായോ: ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (IAPC) പതിനൊന്നാമത് വാർഷിക അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് (IMC 2026) ഒഹായോയിലെ സിൻസിനാറ്റിയിൽ പ്രൗഢഗംഭീരമായ തുടക്കം. ഒക്ടോബർ 16 മുതൽ 18 വരെ ഷാരോൺവില്ലിലെ ഡെൽറ്റ ഹോട്ടൽസ് ബൈ മാരിയറ്റിൽ വെച്ച് നടക്കുന്ന സമ്മേളനം, ആഗോള മാധ്യമപ്രവർത്തനം, നയതന്ത്രം, പ്രവാസി നേതൃത്വം എന്നിവയുടെ സംഗമവേദിയായി മാറി. ഒഹായോ മുൻ അസംബ്ലിമാൻ നീരജ് അന്താനി, ഐ.എ.പി.സി (IAPC) ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോ. സതീഷ് കതുല, സ്ഥാപക ചെയർമാൻ ജിൻസ്മോൻ സക്കറിയ, സ്ഥാപക പ്രസിഡന്റ് അജയ് ഘോഷ്, ബോർഡ് അംഗങ്ങളായ ഡോ. ബാബു സ്റ്റീഫൻ, പർവീൺ ചോപ്ര, സി.ജി. ഡാനിയൽ, ഷാൻ ജസ്റ്റസ്, മീര ശങ്കർ, സാജൻ വർഗീസ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ, നയതന്ത്രജ്ഞർ, എഴുത്തുകാർ, സാമൂഹിക…
ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കുമായി കുടുംബ സെമിനാർ നവംബർ 14-ന്
ഡാളസ്: ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സിനും യൂത്ത് പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു. 2026 നവംബർ 14 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12:30 വരെ റിച്ചാർഡ്സണിലുള്ള ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയിൽ വെച്ചാണ് സെമിനാർ നടക്കുന്നത്. “നേതൃത്വത്തെ ശക്തീകരിക്കുക” (Strengthening the Leadership) എന്നതാണ് സെമിനാറിന്റെ മുഖ്യവിഷയം. ആത്മീയ അഭിഷേകമുള്ള പ്രഭാഷകരും അനുഭവസമ്പന്നരായ പാനലിസ്റ്റുകളും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ഡോ ലെസ്ലി വർഗ്ഗീസ്, പാസ്റ്റർ സതീഷ് കുമാർ എന്നിവർ മുഖ്യ സന്ദേശം നൽകുന്നതാണ്. പ്രാദേശിക സഭകളിൽ ശുശ്രൂഷ ചെയ്യുന്ന പാസ്റ്റേഴ്സിനും യൂത്ത് പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സെമിനാർ ക്രമീകരിച്ചിരിക്കുന്നത്. നേതൃത്വപരമായ കഴിവുകൾ വളർത്തുന്നതിനും ആത്മീയ ശുശ്രൂഷ കൂടുതൽ ഫലപ്രദമാക്കുന്നതിനും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ സംഗമം സഹായകരമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. സെമിനാറിലേക്കുള്ള പ്രവേശനം…
ഖത്തറിൽ ജീവനക്കാരുടെ പാസ്പോർട്ട് പിടിച്ചു വെക്കുന്ന തൊഴിലുടമകൾക്കെതിരെ കർശന നടപടി; 25,000 റിയാൽ വരെ പിഴ
ദോഹ: ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ പാസ്പോർട്ടുകൾ നിയമവിരുദ്ധമായി കൈവശം വെക്കുന്ന തൊഴിലുടമകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ജീവനക്കാരുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ പാസ്പോർട്ടുകൾ പിടിച്ചുവയ്ക്കുന്നത് രാജ്യത്തെ നിയമങ്ങളുടെ ലംഘനമാണെന്നും ഇത്തരം കുറ്റങ്ങൾക്ക് 25,000 ഖത്തർ റിയാൽ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ മേഖലയിലെ നിയമലംഘനങ്ങൾ തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് മുന്നറിയിപ്പ്. ആഭ്യന്തര മന്ത്രാലയത്തിന്റെ സെർച്ച് ആൻഡ് ഫോളോ-അപ്പ് വകുപ്പ് സംഘടിപ്പിച്ച പ്രത്യേക വെബിനാറിലാണ് പാസ്പോർട്ട് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകളും നിയമലംഘനങ്ങൾക്കുള്ള ശിക്ഷകളും വിശദീകരിച്ചത്. വകുപ്പിലെ തടങ്കൽ വിഭാഗം മേധാവി മേജർ സൗദ് ഹമദ് അൽബുറൈദ് പ്രവാസി തൊഴിലാളികളുടെയും തൊഴിലുടമകളുടെയും നിയമപരമായ ഉത്തരവാദിത്തങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. പ്രവാസി ജീവനക്കാരുടെ റെസിഡൻസി പെർമിറ്റ് അനുവദിക്കുന്നതിനോ പുതുക്കുന്നതിനോ ആവശ്യമായ ഔദ്യോഗിക നടപടികൾക്കായി തൊഴിലുടമകൾക്ക് പാസ്പോർട്ട്…
ന്യൂജേഴ്സിയിൽ ഒമ്പത് വയസ്സുള്ള മകളെ അമ്മയും രണ്ടാനച്ഛനും ചേർന്ന് അടിച്ചു കൊന്നു; വാഹനാപകടമെന്ന് വരുത്തിത്തീർക്കാൻ വ്യാജ പരാതി
ന്യൂജേഴ്സി: യുഎസിലെ ന്യൂജേഴ്സിയിൽ ഒമ്പത് വയസ്സുകാരിയായ മായ തോമസിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. പോൾസ്ബറോ സ്വദേശികളായ ഇന്ത്യ മില്ലർ (27), സീൻ സ്കോട്ട് (45)( India Miller, 27, and Sean Scott,45)എന്നിവരാണ് പിടിയിലായത്. ഒക്ടോബർ 13-ന് പുലർച്ചെയാണ് സംഭവം. കുട്ടി വാഹനാപകടത്തിൽ പെട്ടെന്നായിരുന്നു ഇവർ പോലീസിൽ വിളിച്ചറിയിച്ചത്. എന്നാൽ കുട്ടിയുടെ മരണശേഷം നടത്തിയ പോസ്റ്റ്മോർട്ടത്തിലും വൈദ്യപരിശോധനയിലും വാഹനാപകടമല്ലെന്നും മർദ്ദനമേറ്റാണ് കുട്ടി മരിച്ചതെന്നും വ്യക്തമായി. കുട്ടിയുടെ വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. കൂടാതെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനുള്ളിൽ നിന്നും രക്തക്കറകൾ കണ്ടെത്തുകയും, അപകടം നടന്നുവെന്ന് പറയുന്ന സമയത്ത് ആ പ്രദേശത്ത് വാഹനങ്ങളൊന്നും സഞ്ചരിച്ചിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവുകയും ചെയ്തു. കുട്ടിയുടെ നാല് വയസ്സുള്ള സഹോദരൻ നൽകിയ മൊഴിയും പ്രതികൾക്ക് കുരുക്കായി. കൊലപാതകം, കുട്ടികൾക്കെതിരായ അതിക്രമം,…
മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന് ഖത്തര്‍ യൂണിറ്റിന്റെ ഓണാഘോഷം ‘ലാലോണം പൊന്നോണം ‘അവിസ്മരണീയമായി
ദോഹ: പാരമ്പര്യത്തിന്റെയും സൗഹൃദത്തിന്റെയും ഉത്സവാനുഭവം സമ്മാനിച്ച് മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ അസോസിയേഷന് ഖത്തര്‍ യൂണിറ്റിന്റെ ഓണാഘോഷ പരിപാടി ‘ലാലോണം പൊന്നോണം’ അവിസ്മരണീയമായി. അസോസിയേഷന് പ്രതിനിധികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങിന്റെ പ്രധാന ആകര്‍ഷണം അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളായിരുന്നു. തിരുവാതിരക്കളി, ഡാന്‍സ്, ലാലേട്ടന്റെ ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേള, എന്നിവ കാണികള്‍ക്ക് ആവേശകരമായ അനുഭവമായി മാറി. ആഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ വിനോദ മത്സരങ്ങള്‍ ഓണാഘോഷത്തിന് മാറ്റ് കൂട്ടി. തുടര്‍ന്ന് വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും ഒരുക്കിയിരുന്നു. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും, ചടങ്ങില്‍ വെച്ച് നടന്നു. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ മനോഹരമായ ഒരു ഓണാഘോഷം സമ്മാനിച്ച എല്ലാ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും കമ്മറ്റി നന്ദി പറഞ്ഞു. പ്രസിഡന്റ് ദീപക് ഓണാശംസകള്‍ നേര്‍ന്നു. ഇവന്റ് ഹെഡ് വിമല്‍, കോഓര്‍ഡിനേറ്റര്‍ നന്ദകുമാര്‍, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. അഡ്വൈസര്‍…
വെനീസിൽ തിളങ്ങി മലയാളി ഗവേഷക ഏയ്ഞ്ചൽ എലിസബത്ത് സെബാസ്റ്റ്യൻ
വെനീസ്: ഇറ്റലിയിലെ വെനീസ് ഇയുആവ് സർവകലാശാലയിൽ (Università Iuav di Venezia) നടന്ന മൂന്നാമത് വേൾഡ് കൊളോക്വിയം ഓൺ എക്സിസ്റ്റൻഷ്യൽ പോസ്റ്റ്ഹ്യൂമനിസത്തിൽ ചെന്നൈ സ്റ്റെല്ല മേരീസ് കോളജ് (ഓട്ടോണമസ്) ഇംഗ്ലീഷ് വിഭാഗത്തിലെ ഗവേഷകയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ ഏയ്ഞ്ചൽ എലിസബത്ത് സെബാസ്റ്റ്യൻ അവതരിപ്പിച്ച പ്രബന്ധത്തിന് ലോക സ്വീകാര്യത. ഒക്ടോബർ 16 ന് സമാപിച്ച കൊളോക്വിയത്തിന്റെ പ്രമേയം സഹവർത്തിത്വത്തെ (രൂപപ്പെടുത്തുകയും വിവരിക്കുകയും ചെയ്യുക): അസ്തിത്വാനന്തരമനുഷ്യവാദം, അസ്തിത്വശാസ്ത്രപരമായ രൂപകൽപ്പനയും പുനഃരൂപീകരണവും എന്നതായിരുന്നു. സാമൂഹിക, പാരിസ്ഥിതിക, സാങ്കേതിക പ്രതിസന്ധികൾ നേരിടുന്ന ഇന്നത്തെ ലോകത്ത്, മനുഷ്യന്റെ മാത്രം അവസ്ഥയായല്ല, പ്രകൃതിയും ഇതരജീവജാലങ്ങളും ഉൾപ്പെടുന്ന പരസ്പരബന്ധമായി അസ്തിത്വത്തെ പുനർവിചിന്തനം ചെയ്ത കൊളോക്വിയത്തിൽ എയ്ഞ്ചിന്റെ പങ്കുവെക്കൽ ഏറെ പ്രശംസ നേടി . മേൽക്കോയ്മയിലും ചൂഷണത്തിലും അധിഷ്ഠിതമായ ബന്ധങ്ങൾക്കു പകരം പരസ്പരാശ്രയത്തിലും കരുതലിലും ഊന്നിയ സഹവർത്തിത്വം എങ്ങനെ സാധ്യമാക്കാമെന്ന് ചർച്ച ചെയ്തു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഡോ. ഫ്രാൻചെസ്ക ഫെറാൻഡോ…
അബുദാബിയിൽ റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാം; വിസാ നിയമങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും വ്യക്തമാക്കി അധികൃതർ
അബുദാബി: അബുദാബിയിൽ റിയൽ എസ്റ്റേറ്റ് ഉടമകൾക്കുള്ള റെസിഡൻസി വിസ സംബന്ധിച്ച വ്യവസ്ഥകളും ആനുകൂല്യങ്ങളും വ്യക്തമാക്കി അബുദാബി സാമ്പത്തിക വികസന വകുപ്പ് (ADDED). റിയൽ എസ്റ്റേറ്റ് ഓണർ വിസ കൈവശമുള്ള പ്രവാസികൾക്ക് നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി അടുത്ത കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ അവസരമുണ്ടെന്ന് വകുപ്പ് അറിയിച്ചു. തൊഴിൽദാതാവിന്റെ സ്പോൺസർഷിപ്പിനെ ആശ്രയിക്കാതെ സ്വന്തമായുള്ള വസ്തുവിന്റെ അടിസ്ഥാനത്തിൽ അബുദാബിയിൽ താമസിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഈ സംവിധാനം പ്രയോജനകരമാകും. പുതിയതായി പങ്കു വെച്ച വിവരങ്ങൾ അനുസരിച്ച്, റിയൽ എസ്റ്റേറ്റ് ഓണർ വിസയുള്ളവർക്ക് ജീവിതപങ്കാളി, മാതാപിതാക്കൾ, 25 വയസ്സ് വരെയുള്ള ആൺമക്കൾ എന്നിവരെ നിബന്ധനകൾക്ക് വിധേയമായി സ്പോൺസർ ചെയ്യാം. അവിവാഹിതരായ പെൺമക്കൾക്ക് പ്രായപരിധിയില്ലാതെ സ്പോൺസർഷിപ്പ് അനുവദിക്കാനും വ്യവസ്ഥയുണ്ട്. അതുപോലെ, ഭിന്നശേഷിക്കാരായ മക്കളെയും പ്രായപരിധി പരിഗണിക്കാതെ സ്പോൺസർ ചെയ്യാൻ സാധിക്കും. കുടുംബാംഗങ്ങളുടെ താമസാനുമതിക്ക് ആവശ്യമായ മറ്റ് നിബന്ധനകളും പാലിക്കേണ്ടതുണ്ട്. ഈ വിഭാഗത്തിലുള്ള റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കുന്നവർ…
