അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ; വിമാന ടിക്കറ്റുകൾക്ക് വില കുറഞ്ഞേക്കാം

ദുബായ്: യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാർ യുഎഇയിലേക്കുള്ള യാത്രക്കാർക്ക് സന്തോഷവാർത്ത നൽകുന്നു. വേനൽക്കാല അവധിക്കാല യാത്രക്കാരുടെ എണ്ണത്തിൽ ഈ കരാർ വർദ്ധനവ് വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ വിമാന നിരക്കുകൾ ഉയർന്നതാണെങ്കിലും, ഭാവിയിൽ അവ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 2026 ജൂൺ 15 തിങ്കളാഴ്ച രാവിലെയാണ് സമാധാന കരാർ പ്രഖ്യാപിച്ചത്. പാക്കിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തീരുമാനം പ്രഖ്യാപിക്കുകയും പിന്നീട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അത് സ്ഥിരീകരിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം ഏകദേശം 100 ദിവസത്തോളം നീണ്ടുനിന്നു. 2026 ജൂൺ 19 വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ വെച്ചാണ് കരാർ ഔദ്യോഗികമായി ഒപ്പു വെക്കുക. ഇറാനെതിരായ യുഎസ് നാവിക ഉപരോധം നീക്കിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്ക് സ്വതന്ത്രമായി തുറക്കുന്നതിനും അദ്ദേഹം അംഗീകാരം നൽകി. സൈനിക നിയന്ത്രണങ്ങളും സമുദ്ര നിയന്ത്രണങ്ങളും ക്രമേണ…

ഷാർജ സർക്കാർ 750 ദശലക്ഷം ദിർഹത്തിന്റെ പുതിയ റോഡ് പദ്ധതി പ്രഖ്യാപിച്ചു

ഷാര്‍ജ: ഷാർജയ്ക്കും ദുബായിക്കും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി ഷാർജ സർക്കാർ 750 ദശലക്ഷം ദിർഹത്തിന്റെ റോഡ് നിര്‍മ്മിക്കുന്നു. ഈ പദ്ധതിയുടെ പൂർത്തീകരണം റോഡ് തിരക്ക് കുറയ്ക്കുകയും യാത്ര എളുപ്പമാക്കുകയും ചെയ്യും, പ്രത്യേകിച്ച് രണ്ട് നഗരങ്ങൾക്കിടയിൽ ദിവസവും യാത്ര ചെയ്യുന്ന പ്രവാസികൾക്ക്. ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇന്ന് (2026 ജൂൺ 16) ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം, അൽ താവൂൻ റൗണ്ട്എബൗട്ടിന് താഴെ ഒരു പുതിയ തുരങ്കം നിർമ്മിക്കും. കൂടാതെ, അൽ ഒറൂബ സ്ട്രീറ്റിൽ നിന്ന് ആരംഭിച്ച് അൽ നഹ്ദ പാലം വഴി ദുബായിലേക്ക് ബന്ധിപ്പിക്കുന്ന നൂർ റോഡ് തുറക്കും. 2026 അവസാനത്തോടെ നൂർ റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു മൂലം 2026 ജൂൺ 13…

അയൽ രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുക: ഇറാന് യൂറോപ്യൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ്

ദുബായ്: യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഇറാന് കർശന മുന്നറിയിപ്പ് നൽകി. ഇറാൻ അയൽക്കാർക്കെതിരായ പ്രകോപനപരമായ ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അവർ വ്യക്തമായി പ്രസ്താവിച്ചു. നിലവിലെ പ്രതിസന്ധി കാരണം യൂറോപ്പും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു. 2026 ജൂൺ 16 ന് ഫ്രാൻസിലെ ഏവിയനിൽ നടന്ന ജി 7 ഉച്ചകോടിക്കിടെയാണ് ഈ പ്രസ്താവന. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രാരംഭ സമാധാന കരാറിനെ ഉർസുല വോൺ ഡെർ ലെയ്ൻ സ്വാഗതം ചെയ്തു. എന്നാല്‍, തെളിവുകളുടെ പിന്തുണയോടെ, ഇറാൻ അതിന്റെ പെരുമാറ്റത്തിൽ യഥാർത്ഥ മാറ്റങ്ങൾ കാണിച്ചാൽ മാത്രമേ യൂറോപ്പ് ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കൂ എന്നും അവർ വ്യക്തമാക്കി. സുഗമമായ നാവിഗേഷൻ ഉറപ്പാക്കാൻ ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഈ സമയത്ത്, യൂറോപ്പും ഗൾഫ് രാജ്യങ്ങളും…

വിജയമന്ത്രങ്ങള്‍ അഞ്ഞൂറിന്റെ നിറവില്‍ ആഘോഷം റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു

ദോഹ: ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ മലയാളം പോഡ്കാസ്റ്റായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു. റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന് നല്‍കി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സത്യേന്ദ്ര പഥക് വിജയമന്ത്രങ്ങള്‍ അഞ്ഞൂറിന്റെ നിറവില്‍ പോസ്റ്റര്‍ റിലീസ് ചെയ്തതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഐസിസി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, കെബിഎഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സെപ്രോടെക് സിഇഒ ജോസ്ഫിലിപ്പ്, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പോസ്, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ദ വേ കോര്‍പറേറ്റ് സര്‍വീസസ്…

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: കളക്ടറേറ്റ് മാർച്ച് നടത്തിയ ഫ്രറ്റേണിറ്റി ജില്ലാ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

മലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ആനുപാതിക സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യമുയർത്തി വൻ വിദ്യാർത്ഥി പങ്കാളിത്തവുമായി ഫ്രറ്റേണിറ്റി കളക്ടറേറ്റ് മാർച്ച്. വിവേചന ഭീകരതയോട് സന്ധിയില്ല, പ്ലസ് വൺ സ്ഥിരം ബാച്ചുകൾ മാത്രമാണ് പരിഹാരം എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി. ജില്ലാ പ്രസിഡണ്ട് വി.ടി.എസ്‌ ഉമർതങ്ങൾ, ജനറൽ സെക്രട്ടറിമാരായ അഡ്വ:അമീന്‍ യാസിർ, കെ.പി ഹാദി ഹസ്സൻ, ജില്ലാ നേതാക്കളായ ഇർഷാദ് വി.കെ, അഫ്നാൻ കൊടിഞ്ഞി തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ഈ അധ്യായന വർഷം തന്നെ അടിയന്തര സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണം. കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് സമ്പൂർണ്ണമായി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ നിയോജകമണ്ഡലം, പഞ്ചായത്ത്, മുൻസിപ്പൽ തലങ്ങളിൽ രൂക്ഷമായ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി നേതൃത്വം നൽകും.…

മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: DDE ഓഫീസ് ഉപരോധിച്ച ഫ്രറ്റേണിറ്റി നേതാക്കൾ റിമാൻഡിൽ

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് DDE ഓഫീസ് ഉപരോധിച്ച ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കളെ റിമാൻഡ് ചെയ്തു. രാത്രി 11.30 ഓടെയാണ് പോലീസ് നേതാക്കളെ കോടതിയിൽ ഹാജരാക്കിയത്. ശേഷം ജില്ല ജയിലിലേക്ക് കൊണ്ടുപോയി. അന്യായ അറസ്റ്റിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾ നടത്തുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ അറിയിച്ചു. ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ സ്ഥിരം പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, പ്രൊഫ. കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് ഫ്രറ്റേണിറ്റി DDE ഓഫീസ് ഉപരോധിച്ചത്. ഇന്ന് മലപ്പുറം ജില്ലയിൽ കലക്‌ടറേറ്റ് മാർച്ച് നടക്കുന്നുണ്ട്. മുഴുവൻ ജില്ലകളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ആനുപാതിക സ്ഥിരം ബാച്ചുകളെന്ന ശാശ്വത പരിഹാരത്തിലേക്ക് സർക്കാർ എത്തുംവരെ പ്രതിഷേധങ്ങൾ തുടരുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പറഞ്ഞു. ഹൈസ്കൂളുകളെ ഹയർ സെക്കൻഡറികളായി അപ്ഗ്രേഡ് ചെയ്യാവുന്ന 20 സ്‌കൂളുകൾ മലപ്പുറം ജില്ലയിൽ…

കെ.കെ ശൈലജയെ ‘കാഫിറായ സ്ത്രീ’ എന്ന് അധിക്ഷേപിച്ച് ഫെയ്സ്ബുക്കില്‍ സ്ക്രീന്‍ ഷോട്ട് പങ്കിട്ട കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്ത ജിതിനെ ഇന്ന് വീണ്ടും അന്വേഷണ സംഘം വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ തലേന്ന് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ ശൈലജയെ ‘കാഫിറായ സ്ത്രീ’ എന്ന് അധിക്ഷേപിച്ച് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം പോസ്റ്റിട്ടു എന്ന രീതിയിലാണ് വ്യാജ സ്ക്രീൻഷോട്ട് പ്രചരിച്ചത്. മുൻ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് പൊലീസ് ഈ കേസന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ, സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. സാമുദായിക ഐക്യം തകർക്കാനും കലാപാന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിച്ചെന്ന കുറ്റം ചുമത്തി ഐപിസി 153A വകുപ്പ്, തെളിവ് നശിപ്പിച്ചതിന് 201 വകുപ്പ്, പ്രേരണക്കുറ്റത്തിന് 109…

തിരുവനന്തപുരം നഗരത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് ശാസ്ത്രീയ പഠനങ്ങൾ അത്യാവശ്യം:മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: നഗരവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും തിരുവനന്തപുരം നഗരത്തിലെ ജൈവവൈവിധ്യത്തെയും പരിസ്ഥിതിയെയും ശക്തമായി ബാധിക്കുന്ന സാഹചര്യത്തിൽ, ശാസ്ത്രീയ പഠനങ്ങളും കൃത്യമായ വിവരശേഖരണവും അത്യന്താപേക്ഷിതമാണെന്ന് പരിസ്ഥിതി, വൈദ്യുതി, പാർലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ കോൺഫറൻസ് ഹാളിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിച്ച പ്രകൃതി സൗഹൃദ നഗര ആസൂത്രണം: നഗര ജൈവവൈവിധ്യ സൂചികയുടെയും പ്രാദേശിക ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി ഘടനയുടെയും സമാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം പ്രകൃതിസമ്പത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും നാടായിരുന്നുവെങ്കിലും ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോൾ സംസ്ഥാനത്തും വ്യക്തമായി അനുഭവപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നഗരങ്ങളിലെ താപനിലയിലെ വർധന, ഹരിത ഇടങ്ങളുടെ കുറവ്, മഴയുടെ വ്യതിയാനം, വായു മലിനീകരണം തുടങ്ങിയവ സമൂഹത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. കേരളം ഭൂവിസ്തൃതി കുറവുള്ളതും ജനസാന്ദ്രത കൂടുതലുള്ളതുമായ സംസ്ഥാനമാണ്. നഗരവൽക്കരണത്തിന്റെ ഭാഗമായി റോഡുകളും കെട്ടിടങ്ങളും വ്യാപകമാകുമ്പോൾ പരിസ്ഥിതി…

വൈദ്യുതി വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജ്ജിത നടപടി വേണം: മന്ത്രി സണ്ണി ജോസഫ്

കോട്ടയം: കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഊര്‍ജ്ജിത നടപടികള്‍ സ്വീകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിര്‍ദേശിച്ചു. രണ്ടു ജില്ലകളിലെയും വൈദ്യുതി മേഖലയിലെ വികസനപദ്ധതികളും വെല്ലുവിളികളും അവലോകം ചെയ്യുന്നതിന് പള്ളം ഡാം സേഫ്റ്റി ഹാളില്‍ ചേര്‍ന്ന എം.എല്‍.എമാരുടെയും കെ.എസ്.ഇ.ബി. ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എം.എല്‍.എമാരുടെ നേതൃത്വത്തിലുള്ള നിയോജക മണ്ഡലം സമിതികള്‍ സജീവമാക്കണം. തദ്ദേശ സ്ഥാപനതലത്തിലും സമിതികള്‍ രൂപീകരിക്കണം. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുത്ത് മൂന്നു മാസത്തില്‍ ഒരിക്കല്‍ ഈ സമിതികളുടെ യോഗം നടത്തണം. മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരത്തിന് ശ്രമിക്കണം. കുട്ടനാട് നിയോജക മണ്ഡലത്തിലെ സവിശേഷസാഹചര്യം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. വൈദ്യുതി വിതരണം തടസപ്പെടുമ്പോള്‍ സമയബന്ധിതമായി പരിഹാരം കണാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. വൈദ്യുതി മുടങ്ങുന്നതിന്റെ കാരണം പ്രാദേശിക കേബിള്‍…

ഇന്ധനക്ഷാമമില്ല, ആശങ്കപ്പെടേണ്ടതില്ലെന്ന് എറണാകുളം ജില്ലാ കളക്ടർ ജി പ്രിയങ്ക

എറണാകുളം: ജില്ലയിൽ പെട്രോളിനും ഡീസലിനും ക്ഷാമമില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കളക്ടർ ജി പ്രിയങ്ക പറഞ്ഞു. കേന്ദ്ര സർക്കാർ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പങ്ങളാണ് ഇപ്പോഴത്തെ താൽക്കാലിക പ്രതിസന്ധിക്ക് കാരണമെന്നും അവർ പറഞ്ഞു. ബേക്കറി, ഹോട്ടൽ അസോസിയേഷനുകൾ, ചെറുകിട നിർമ്മാണ മേഖലയിലെ ജെസിബി-ഹിറ്റാച്ചി ഉടമകൾ, ആശുപത്രി പ്രതിനിധികൾ, മത്സ്യബന്ധന ബോട്ട് ഉടമകൾ എന്നിവരുടെ പരാതികളെ തുടർന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിന് ശേഷം വിളിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജൂൺ 11 ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ചില്ലറ വിൽപ്പന ശാലകളിൽ നിന്ന് 200 ലിറ്ററിൽ കൂടുതൽ ഇന്ധനം വാങ്ങുന്ന ഉപഭോക്താക്കൾക്ക് മാത്രമേ നിയന്ത്രണങ്ങൾ ബാധകമാകൂ. ചെറുകിട ഉപഭോക്താക്കൾ, വ്യക്തികൾ അല്ലെങ്കിൽ വാഹനങ്ങൾ പ്രതിദിനം 200 ലിറ്റർ വരെ ഇന്ധനം വാങ്ങുന്നതിന് നിയന്ത്രണമില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞു.…