കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളും സാമൂഹ്യ-സാംസ്കാരിക ജീവതാരോഗ്യത്തെ തളർത്തുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കൊച്ചി നെടുമ്പാശേരിയിൽ ഒരു വാഹനം ഭീകരമായ വേഗതയിലെത്തി ഇടിച്ചു തെറിപ്പിച്ച് വിലപ്പെട്ട മൂന്ന് ജീവനുകളെടുത്തത്. ബൈബിളിൽ (സദൃ.22:6) ഒരു വാക്യമുണ്ട്. ‘ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക അവൻ വൃദ്ധനായാലും അത് മറക്കില്ല’ ഒരു തോട്ടം എങ്ങനെ കളകൊണ്ട് നിറയുന്നവോ അതുപോലെ പല കുടുംബങ്ങളിലും കളകൾ പോലെ വഷളത്വമുള്ള കുട്ടികളും വളരുന്നു. ഈ കളകൾ സമൂഹത്തിന്റെ എല്ലാം മേഖലകളിലും ഇരുൾ മൂടി കിടന്നിട്ടും ആരും ശുദ്ധി ചെയ്യാൻ മുന്നോട്ട് വരുന്നില്ല. ജനങ്ങൾ ഭയപ്പെട്ട് അസ്വസ്ഥരായി കഴിയുന്നു. നിയമപാലകർ എവിടെയാണ്? ഒരു ഭാഗത്ത് കുറ്റവാളികൾക്ക് ശിക്ഷ കൊടുക്കുന്നതിനേക്കാൾ ആ കുറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച് അവരെ നിരപരാധികാളക്കുന്ന ഭരണകൂടങ്ങൾ, മറുഭാഗത്ത് കൈക്കൂലി കൊടുത്തും രാഷ്ട്രീയ നിറം നോക്കിയും ജോലിയിൽ പ്രവേശിച്ച് ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി…
Author: .
അമേരിക്കയില്‍ 540 ദിവസത്തെ ഓട്ടോമാറ്റിക് വർക്ക് പെർമിറ്റ് നീട്ടൽ അവസാനിപ്പിച്ചു; ഇന്ത്യൻ പ്രൊഫഷണലുകൾക്കും എച്ച്-1ബി വിസ ഉടമകളുടെ ജീവിതപങ്കാളികൾക്കും തിരിച്ചടി
വാഷിംഗ്ടൺ: അമേരിക്കയിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ആയിരക്കണക്കിന് വിദേശ പൗരന്മാർക്ക് ആശങ്കയുയർത്തി തൊഴിൽ അനുമതി രേഖകളുടെ (Employment Authorization Document – EAD) കാലാവധി സ്വയമേവ 540 ദിവസം വരെ നീട്ടി നൽകിയിരുന്ന സംവിധാനം സർക്കാർ അവസാനിപ്പിച്ചു. തൊഴിൽ അനുമതി പുതുക്കുന്നതിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിലെ കാലതാമസം മൂലം ജോലി നഷ്ടപ്പെടാതിരിക്കാൻ സഹായിച്ചിരുന്ന സുപ്രധാന സംരക്ഷണ സംവിധാനമാണ് ഇതോടെ ഇല്ലാതാകുന്നത്. പുതിയ നിയന്ത്രണം ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളവരിൽ ഇന്ത്യൻ ഐടി പ്രൊഫഷണലുകളുടെ കുടുംബങ്ങളും എച്ച്-1ബി വിസ ഉടമകളുടെ ജീവിതപങ്കാളികളും ഉൾപ്പെടുന്നു. പ്രത്യേകിച്ച് എച്ച്-4 വിസയിൽ അമേരിക്കയിൽ താമസിക്കുകയും ഇഎഡി മുഖേന ജോലി ചെയ്യുകയും ചെയ്യുന്നവർക്ക് ഈ തീരുമാനം വലിയ വെല്ലുവിളിയാകും. നിലവിലുള്ള തൊഴിൽ അനുമതിയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുതുക്കിയ അനുമതി ലഭിച്ചില്ലെങ്കിൽ, നിയമപരമായി അമേരിക്കയിൽ താമസിക്കുന്നവരാണെങ്കിലും താൽക്കാലികമായി ജോലി നിർത്തേണ്ട സാഹചര്യം ഉണ്ടാകാം.…
ടെസ്ലയുടെ പറക്കുന്ന റോഡ്സ്റ്റർ കാർ പുറത്തിറക്കി ഇലോൺ മസ്ക്
ടെക്സസ് :ടെസ്ലയുടെ പറക്കുന്ന റോഡ്സ്റ്റർ കാർ പുറത്തിറക്കി ഇലോൺ മസ്ക് .ടെക്സസിലെ സ്പേസ് എക്സ് കേന്ദ്രത്തിൽ നടന്ന ചടങ്ങിലാണ് ഇലോൺ മസ്ക് പുതിയ ടെസ്ല റോഡ്സ്റ്റർ അവതരിപ്പിച്ചത്. സ്പേസ് എക്സിന്റെ കോൾഡ് ഗ്യാസ് ട്രസ്റ്റർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ കാറിന് പറക്കാനും, തിരിയാനും, തലകീഴായി ഓടാനും സാധിക്കും. സുരക്ഷ മുൻനിർത്തി ഡ്രൈവർ ഇല്ലാതെ റിമോട്ട് വഴിയാണ് ഇത് നിയന്ത്രിച്ചത്. മണിക്കൂറിൽ 230 മൈൽ വരെ വേഗതയും കുറഞ്ഞത് 300 മൈൽ റേഞ്ചും ഈ വാഹനത്തിനുണ്ട്. 2028-ൽ കാറിന്റെ നിർമ്മാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ‘ത്രസ്റ്റ്’ പതിപ്പിന് 2,50,000 ഡോളറാണ് ഡെപ്പോസിറ്റ്.
അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറി യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഡാളസ് പൊലീസ് ഉദ്യോഗസ്ഥ ജയിൽ മോചിതയായി
ഡാളസ് :ടെക്സസ്സിൽ മാത്രമല്ല രാജ്യത്താകമാനം മനുഷ്യാവകാശ സംഘടനകളുടെയും പ്രത്യകിച്ചു കറുത്ത വർഗക്കാരുടെയും വൻ പ്രതിഷേധങ്ങൾക്കു ഇടയാക്കിയ ഡാലസിലെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറി ബോഥം ജീൻ എന്ന യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പത്തുവർഷം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ഡള്ളാസ് പൊലീസ് ഉദ്യോഗസ്ഥ ആംബർ ഗൈഗർ ജയിൽ മോചിതയായി. ഏഴുവർഷത്തെ തടവിന് ശേഷമാണ് വെള്ളിയാഴ്ച രാവിലെ അവർ മോചിതയായത്. 2018 സെപ്റ്റംബറിലാണ് ഡ്യൂട്ടിയിലല്ലാതിരുന്ന ഗൈഗർ, തന്റെ അപ്പാർട്ട്മെന്റാണെന്ന് തെറ്റിദ്ധരിച്ച് ബോഥം ജീന്റെ അപ്പാർട്ട്മെന്റിൽ പ്രവേശിച്ച് അദ്ദേഹത്തെ വെടിവെച്ചു കൊന്നത്. തടവുപുള്ളികളുടെ പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചതിനെയും നല്ല നടപ്പ് വിലയിരുത്തിയതിനെയും തുടർന്നാണ് പരോൾ ബോർഡ് ഗൈഗർക്ക് പരോൾ അനുവദിച്ചത്.
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന്റെ രക്തത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലധികം മദ്യത്തിന്റെ സാന്നിധ്യം; ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാൻ പോലീസ്
കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ അപകടവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സുഹൈൽ സജീവ് അപകടസമയത്ത് അമിതമായി മദ്യപിച്ചിരുന്നതായി രക്തപരിശോധനാ റിപ്പോർട്ട്. സുഹൈലിന്റെ രക്തത്തിൽ നിയമപരമായി അനുവദനീയമായ പരിധിയുടെ അഞ്ചിരട്ടിയിലധികം ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതിയുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് കേസിൽ നിർണായകമായേക്കാവുന്ന പരിശോധനാഫലം പുറത്തുവന്നിരിക്കുന്നത്. ഇന്നലെ രാത്രിയോടെ പോലീസിന് ലഭിച്ച രക്തസാമ്പിൾ പരിശോധനാഫലത്തിലാണ് ഉയർന്ന അളവിൽ മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കായി മോട്ടോർ വാഹന നിയമം നിശ്ചയിച്ചിരിക്കുന്ന പരിധി 100 മില്ലിലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാം ആൽക്കഹോളാണ്. എന്നാൽ, സുഹൈലിന്റെ രക്തത്തിൽ ഇതേ അളവിൽ 150 മില്ലിഗ്രാമിലധികം ആൽക്കഹോൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. നിയമപരമായ പരിധിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് അഞ്ചിരട്ടിയിലധികമാണ്. അപകടം നടന്ന സമയത്ത് സുഹൈൽ അമിതമായി മദ്യപിച്ചിരുന്നുവെന്ന സാക്ഷിമൊഴികൾക്ക് ബലം നൽകുന്നതാണ് പുതിയ പരിശോധനാഫലമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.…
എടത്വാ പാലത്തിന് സമാന്തരമായി നടപ്പാലം നിർമ്മിക്കണം: എടത്വ വികസന സമിതി
എടത്വ : എടത്വാ പാലത്തിന് സമാന്തരമായി നടപ്പാലം നിർമ്മിക്കണമെന്ന് എടത്വ വികസന സമിതി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം എടത്വ പാലത്തിൽ നിയന്ത്രണം വിട്ട കാറിടിച്ച് എതിർ വശത്ത് കൂടി നടന്ന് പോകുകയായിരുന്ന യുവതിക്ക് പരുക്ക് പറ്റിയിരുന്നു.പാലത്തിന്റെ കൈവരിയിൽ ഇടിച്ചതിന്റെ ആഘാതം മൂലം കാറിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും താഴെ നദിയിലേക്ക് പതിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ദക്ഷിണേന്ത്യയിലെ പ്രമുഖ ദൈവാലയമായ എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിലെ പെരുന്നാൾ സമയത്ത് ജനതിരക്ക് മൂലം ഗതാഗതം തടസ്സപ്പെടുന്നത് പതിവ് സംഭവമാണ്. പാലത്തിന് വീതി കുറവായതിനാല്‍ ഒരു വാഹനം കടന്നു പോകുമ്പോൾ എതിരെ വരുന്ന വാഹനത്തിന് പോകാൻ തടസ്സമാണ്. ഒട്ടേറെ കാൽനടയാത്രക്കാരാണ് 55 വർഷം പഴക്കം ഉള്ള ഈ പാലം ഉപയോഗിക്കുന്നത്. പാലത്തിന്റെ ഒരു കരയിൽ കെഎസ്ആർടിസി ഡിപ്പോ, സെന്റ് അലോഷ്യസ് കോളജ്, മറുകരയിൽ ധനകാര്യ സ്ഥാപനങ്ങള്‍, സർക്കാർ ഓഫീസുകള്‍,കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ,…
പൂജ അവധിക്കാലത്തെ യാത്രാത്തിരക്ക്: 102 പ്രത്യേക ട്രെയിൻ സർവീസുകൾ; കേരളത്തിലേക്കും അധിക സർവീസുകൾ
തിരുവനന്തപുരം: ദസറ, പൂജ അവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേ 102 പ്രത്യേക ട്രെയിൻ യാത്രകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം 93 പ്രത്യേക സർവീസുകൾ നടത്തിയ സ്ഥാനത്താണ് ഇത്തവണ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുന്നത്. കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. സോളാപൂർ ഡിവിഷൻ വഴി പ്രഖ്യാപിച്ച പ്രത്യേക സർവീസുകൾ മുംബൈ, ചെന്നൈ, ലാത്തൂർ, കോലാപ്പൂർ, കലബുറഗി തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കും. കേരളത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റൂട്ടുകളിലും അധിക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രലിൽനിന്ന് കൊല്ലത്തേക്കുള്ള പ്രത്യേക ട്രെയിൻ ഒക്ടോബർ 19ന് രാത്രി 11.50ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 4.30ന് കൊല്ലത്തെത്തും. മടക്കയാത്രയിൽ ഒക്ടോബർ 20ന് വൈകിട്ട് 6.45ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ ഒക്ടോബർ 21ന് രാവിലെ 11.35ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. ബെംഗളൂരു കന്റോൺമെന്റിൽനിന്ന്…
പുതിയ വായ്പകളില്ല, പദ്ധതികളില്ല; കിഫ്ബിയുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ യുഡിഎഫ് സർക്കാർ
തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേടുകളും സംസ്ഥാന ഖജനാവിന് വൻ നഷ്ടമുണ്ടാക്കിയ നടപടികളും ചൂണ്ടിക്കാട്ടുന്ന വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) നിലവിലെ ധനസമാഹരണ മാതൃക അവസാനിപ്പിക്കാൻ യുഡിഎഫ് സർക്കാർ നീക്കം തുടങ്ങി. റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ചുള്ള അന്വേഷണവും തുടർനടപടികളും അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മുൻ എൽഡിഎഫ് സർക്കാരിന്റെ പ്രധാന വികസന സംരംഭങ്ങളിലൊന്നായ കിഫ്ബി നിലവിലെ രൂപത്തിൽ തുടരരുതെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ. ഇതിന്റെ ഭാഗമായി മോട്ടോർ വാഹന നികുതിയിൽനിന്നുള്ള വിഹിതം നേരിട്ട് കിഫ്ബിയിലേക്ക് കൈമാറുന്ന സംവിധാനം അവസാനിപ്പിക്കാനും കിഫ്ബിയുടെ പേരിൽ പുതിയ വായ്പകൾ എടുക്കുന്നത് നിർത്തലാക്കാനുമാണ് സർക്കാർ ആലോചിക്കുന്നത്. പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതിനും അവയ്ക്ക് സർക്കാർ ഗ്യാരണ്ടി നൽകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. അതേസമയം, നിലവിൽ നടപ്പാക്കിവരുന്ന പദ്ധതികൾ തുടരും. മുൻ ഐഎഎസ് ഉദ്യോഗസ്ഥ സുധ പിള്ളയുടെ…
കിഫ്ബി കേരളത്തിന് വരുത്തിവച്ചത് 70,415 കോടി രൂപയുടെ ബാധ്യത; ഗുരുതര ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വിദഗ്ധ സമിതി റിപ്പോർട്ട്
തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് വരുംവർഷങ്ങളിൽ 70,415.54 കോടി രൂപയുടെ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിട്ടുണ്ടെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. വായ്പകളുടെ തിരിച്ചടവും നിലവിലുള്ള പദ്ധതികളുടെ പൂർത്തീകരണവും ഉൾപ്പെടെയുള്ള ചെലവുകളാണ് ഇത്രയും വലിയ ബാധ്യതയ്ക്ക് കാരണമാകുന്നത്. 2041-42 സാമ്പത്തിക വർഷം വരെ വായ്പ തിരിച്ചടവ് തുടരുമെന്നും ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവുകൾ ഈ തുകയിൽ ഉൾപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ പത്തുവർഷത്തെ കിഫ്ബിയുടെ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ വകുപ്പുകളുടെ ഭരണപരമായ കാര്യക്ഷമതയെയും പ്രവർത്തനശേഷിയെയും പ്രതികൂലമായി ബാധിച്ചതായും സമിതി വിലയിരുത്തി. സാമ്പത്തിക ആസൂത്രണത്തിലെ വീഴ്ചകൾ, ഉയർന്ന പലിശനിരക്കിലുള്ള വായ്പകൾ, നിയമനങ്ങളിലെ ക്രമക്കേടുകൾ, ഫണ്ട് വിനിയോഗത്തിലെ അസന്തുലിതാവസ്ഥ തുടങ്ങിയ ഗുരുതര പ്രശ്നങ്ങളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. കിഫ്ബി എടുത്ത വായ്പകളുടെ ഉയർന്ന പലിശനിരക്ക് കാരണം പ്രതിവർഷം 396 കോടി രൂപയുടെ അധിക ചെലവുണ്ടായതായി റിപ്പോർട്ട് കണ്ടെത്തി. മസാല…
മിടായികുന്നിലെ തണൽമരങ്ങൾ (ഭാഗം -8): ജയശങ്കര്‍ പിള്ള
സമയം നാലുമണിയോടക്കുന്നു. സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞതേയില്ല. ഒരു നല്ല അവധിദിനം ആഘോഷിച്ച സന്തോഷത്തിലാണ് വക്കച്ചൻ. ആൺമക്കൾ ഇല്ലാത്ത അമ്മയുടെ സ്നേഹവും, പരിചരണവുമാണ് അവനു കൂടുതൽ ഇഷ്ടമായത് എന്ന് തോന്നി. തൊടിയിൽ പണിക്കാരെ നിറുത്തിയിട്ടാണ് ദേവൻ പോന്നത്. അവിടെ എന്തായിക്കാണും എന്ന് ഒരു എത്തും പിടിയുമില്ല. അരയങ്കാവ് ബാങ്ക് കവലയ്ക്കു മുൻപുള്ള ചെറിയ കയറ്റത്തു നല്ലൊരു കള്ളുഷാപ്പുണ്ട്, അവിടെ എത്തിയപ്പോൾ ദേവൻ പതിയെ സൈക്കിൾ നിറുത്തി. “രണ്ടെണ്ണം അടിച്ചാലോ, വീടുവരെ ചവിട്ടി പോകേണ്ടതല്ലേ, നിനക്കിവിടെ നിന്ന് തലപ്പാറയ്ക്കു ബസ്സും കിട്ടും…” “അതുവേണോ ദേവാ, ഇന്ന് രാവിലെ തുടങ്ങിയതല്ലേ” വക്കച്ചന് ഒരു മടി പോലെ “എന്തായാലും നീ വാ.. നീ കഴിയ്ക്കേണ്ട നിനക്ക് വേണ്ടെങ്കിൽ വേണ്ട.. ” ദേവനിതു എന്ത് പറ്റി. ഇടയ്ക്കൊക്കെ കഴിയ്ക്കാറുണ്ടെങ്കിലും ഇത് പിടിവിട്ടതുപോലെയാണല്ലോ? വക്കച്ചന് അവനോടു ചോദിയ്ക്കണമെന്നുണ്ട്. പക്ഷെ അവനത് ഇഷ്ടപ്പെടണമെന്നില്ല. ചോദിച്ചാൽ പറയും അവധിയല്ലേ,…
