ഒരു പിടി അരിക്കുവേണ്ടി മനുഷ്യർ കണ്ണീരൊഴുക്കിയിരുന്ന ഒരു കാലം നമ്മുടെ രാജ്യത്തിനുണ്ടായിരുന്നു. വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ മനുഷ്യർ വലഞ്ഞപ്പോൾ, ഒരു കിണ്ണം കഞ്ഞി അവർക്ക് ജീവിതത്തിന്റെ പ്രതീക്ഷയായിരുന്നു. അരി മണികൾക്ക് സ്വർണത്തേക്കാൾ വിലയുണ്ടായിരുന്ന ആ കാലത്തിന്റെ വേദനകൾ ഇന്നത്തെ തലമുറയ്ക്ക് എത്രത്തോളം അറിയാം? ഭക്ഷണം പാഴാക്കുമ്പോഴും രുചിയുടെ പേരിൽ പോഷകമൂല്യം കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുമ്പോഴും നാം മറന്നുപോകുന്നത് ഒരു വലിയ സത്യമാണ് — ഓരോ മണിയരിയിലും ഒരു കർഷകന്റെ വിയർപ്പുണ്ട്; ഓരോ നേരത്തെ ഭക്ഷണത്തിനു പിന്നിലും ഒരുപാട് മനുഷ്യരുടെ അധ്വാനമുണ്ട്. വിശപ്പിന്റെ വേദനയും ഭക്ഷണത്തിന്റെ വിലയും മനുഷ്യാധ്വാനത്തിന്റെ മഹത്വവും നമ്മെ വീണ്ടും ഓർമിപ്പിക്കുന്ന ദിനമാണ് ലോക ഭക്ഷ്യദിനം. ഇന്ത്യയുടെ ചരിത്രത്തിൽ ഭക്ഷ്യക്ഷാമവും പട്ടിണിയും ജനജീവിതത്തെ ദുരിതത്തിലാക്കിയ നിരവധി കാലഘട്ടങ്ങളുണ്ട്. 1943-ലെ ബംഗാൾ ക്ഷാമം അതിന്റെ വേദനാജനകമായ ഉദാഹരണമാണ്. അരിയും മറ്റു ഭക്ഷ്യവസ്തുക്കളും ലഭിക്കാതെ…
Author: .
150 കിലോമീറ്ററിലധികം വേഗതയിൽ കാർ ഇടിച്ചുകയറ്റി കാമുകന്റെ മരണത്തിന് കാരണക്കാരിയായ യുവതി കുറ്റക്കാരിയെന്നു കോടതി
ഫ്ലോറിഡ: കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് അമിതവേഗതയിൽ കാറോടിച്ച് അപകടമുണ്ടാക്കി കാമുകന്റെ മരണത്തിന് കാരണക്കാരിയായ യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഫ്ലോറിഡയിലെ ലെയ്ഗ മുംബി (25) എന്ന യുവതിയാണ് വാഹനാപകടത്തിലൂടെയുള്ള നരഹത്യ, ഗുരുതര പരുക്കിന് കാരണമായ അശ്രദ്ധമായ ഡ്രൈവിംഗ് എന്നീ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടത്. 22 വയസ്സുകാരനായ ഡാനിയൽ വാട്ടർമാന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന രണ്ടുദിവസത്തെ വിചാരണയ്ക്കൊടുവിൽ, 25 വയസ്സുകാരിയായ മുംബിയെ ഒക്ടോബർ 14 ബുധനാഴ്ച കുറ്റക്കാരിയായി കണ്ടെത്തിയെന്ന് ഫ്ലോറിഡയിലെ സെവൻത് ജുഡീഷ്യൽ സർക്യൂട്ട് സ്റ്റേറ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. 2025 ഫെബ്രുവരി 9-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫ്ലോറിഡയിലെ ഇന്റർസ്റ്റേറ്റ് 95 പാതയിലൂടെ മണിക്കൂറിൽ 94 മൈൽ (ഏകദേശം 151 കിലോമീറ്റർ) വേഗതയിൽ കാറോടിക്കുന്നതിനിടയിൽ ലെയ്ഗയും കാമുകൻ ഡാനിയൽ വാട്ടർമാനും (22) തമ്മിൽ വഴക്കുണ്ടായി. തർക്കത്തിനിടയിൽ യുവതി പെട്ടെന്ന് സ്റ്റീയറിങ് ഇടത്തേക്ക് വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഹൈവേയിൽ…
ഐഫോണുകൾ മുതൽ വിലകൂടിയ പെർഫ്യൂമുകൾ വരെ; ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പൽ മുങ്ങി; കൈയ്യില്‍ കിട്ടുന്നതെല്ലാം ശേഖരിക്കാൻ ചെറുബോട്ടുകളിൽ ആളുകൾ
ദുബായ്: ആഗോള സമുദ്രവ്യാപാരത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ജലപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പൽ മുങ്ങിയതായി റിപ്പോർട്ട്. ഇലക്ട്രോണിക് ഉപകരണങ്ങളും ഐഫോണുകളും വിലകൂടിയ വിദേശ പെർഫ്യൂമുകളും ഉൾപ്പെടെയുള്ള ചരക്കുകൾ കടലിൽ ചിതറിക്കിടക്കുന്നതായി പ്രചരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധ നേടുകയാണ്. കടലിൽ പൊങ്ങിക്കിടക്കുന്ന സാധനങ്ങൾ ചെറിയ ബോട്ടുകളിലെത്തിയ ആളുകൾ ശേഖരിക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. സിംഗപ്പൂർ പതാകയിൽ സർവീസ് നടത്തിയിരുന്ന യുഎഇ ഉടമസ്ഥതയിലുള്ളതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ‘ജിഎഫ്എസ് പ്രൈഡ്’ (GFS Pride) എന്ന കണ്ടെയ്നർ കപ്പലാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ദുബായിൽനിന്ന് പുറപ്പെട്ട കപ്പലിൽ ഏകദേശം 2,500 കണ്ടെയ്നറുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, സുഗന്ധദ്രവ്യങ്ങൾ, മറ്റ് വിലപിടിപ്പുള്ള ഉപഭോക്തൃ ഉൽപ്പന്നങ്ങൾ എന്നിവയും ചരക്കുകളിൽ ഉൾപ്പെട്ടിരുന്നതായി പറയുന്നു. കപ്പൽ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് കണ്ടെയ്നറുകളിലുണ്ടായിരുന്ന വിവിധ സാധനങ്ങൾ കടലിലേക്ക് ഒഴുകിയെത്തിയതായാണ് പ്രചരിക്കുന്ന വീഡിയോകളിൽ അവകാശപ്പെടുന്നത്. ഐഫോണുകളുടെ പാക്കറ്റുകളും വിദേശ ബ്രാൻഡുകളുടെ പെർഫ്യൂം കുപ്പികളും…
ബസ്സുകളുണ്ട്, ഓടിക്കാൻ ജീവനക്കാരില്ല; കടുത്ത പ്രതിസന്ധിയിൽ മാള കെ.എസ്.ആർ.ടി.സി. ഡിപ്പോ; ഒൻപതു മാസമായി സർവീസുകൾ മുടങ്ങുന്നു
മാള: ആവശ്യത്തിന് ബസുകളുണ്ടായിട്ടും അവ ഓടിക്കാൻ ഡ്രൈവർമാരും കണ്ടക്ടർമാരുമില്ലാത്തത് മാള കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നു. ജീവനക്കാരുടെ രൂക്ഷമായ ക്ഷാമത്തെത്തുടർന്ന് മാസങ്ങളായി നിരവധി ബസുകൾ ഡിപ്പോയിൽ വെറുതെ കിടക്കുകയാണ്. കഴിഞ്ഞ ഒൻപതുമാസത്തോളമായി തുടരുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയാത്തതിനാൽ ദീർഘദൂര സർവീസുകൾ ഉൾപ്പെടെ പല പ്രധാന സർവീസുകളും റദ്ദാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ കെ.എസ്.ആർ.ടി.സി.യെ ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലാകുന്നത്. മാള ഡിപ്പോയിൽ നിലവിൽ 33 ബസുകളാണുള്ളത്. ഇവ ഉപയോഗിച്ച് പ്രതിദിനം 30 ഷെഡ്യൂളുകൾ നടത്താനുള്ള സൗകര്യമുണ്ടെങ്കിലും ജീവനക്കാരുടെ കുറവുമൂലം ശരാശരി 24 ഷെഡ്യൂളുകൾ മാത്രമാണ് പ്രവർത്തിപ്പിക്കാൻ കഴിയുന്നത്. ചില ദിവസങ്ങളിൽ പരമാവധി 25 ബസുകൾ മാത്രമാണ് സർവീസിനിറങ്ങുന്നത്. ശേഷിക്കുന്ന ബസുകൾ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും കാത്ത് ഡിപ്പോയിൽ നിർത്തിയിടേണ്ടിവരുന്നു. ബസുകളുടെ സാങ്കേതിക തകരാറുകളോ വാഹനങ്ങളുടെ ലഭ്യതക്കുറവോ അല്ല, മറിച്ച് ജീവനക്കാരുടെ അഭാവമാണ് സർവീസുകൾ മുടങ്ങാനുള്ള…
ജില്ലാ കലോത്സവ ലോഗോ: റജാ നൗറിന്റേത് അഭിമാന നേട്ടം
കാരന്തൂർ: നവംബർ 25 മുതൽ ഡിസംബർ 3 വരെ മുക്കത്ത് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ രൂപകല്പനയിൽ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഭിന്നശേഷി വിദ്യാർഥി സി. റജാ നൗറിൻ വരച്ച ലോഗോക്ക് ഒന്നാം സ്ഥാനം. ആദ്യമായാണ് ഭിന്നശേഷി വിദ്യാർഥിയുടെ ലോഗോ തിരെഞ്ഞെടുക്കപ്പെടുന്നത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി എസ്. അമൃത ലോഗോ പ്രകാശനം ചെയ്തു. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു ഇത്തവണ ലോഗോ രൂപകൽപന മത്സരം. സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി യായ റജാ നൗറിന് ജന്മനാ വലതു കൈയില്ല. ഇടതുകൈ കൊണ്ടാണ് ഈ കലാകാരി വിസ്മയ ലോഗോ വരച്ചത്. സ്കൂൾ സ്പെഷൽ എഡുക്കേറ്റർ കെ ജയശ്രീ, കലാ അധ്യാപിക കെ പ്രീത എന്നിവരാണ് കുട്ടിയുടെ സർഗശേഷി തിരിച്ചറിഞ്ഞ് പ്രോത്സാഹനവും മാർഗനിർദേശവും നൽകിയത്. ഭിന്നശേഷിക്കാരായ പതിനേഴോളം പേരുടെ എൻട്രികളിൽ നിന്നാണ് റജാ നൗറിൻ്റെ ലോഗോക്ക്…
മുണ്ടക്കൈ–ചൂരൽമല ദുരന്തം: ഡിജിറ്റൽ ആർക്കൈവ് പ്രകാശനം ചെയ്തു
തിരുവനന്തപുരം: പീപ്പിൾസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ രണ്ടുവർഷത്തെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ആർക്കൈവ് റവന്യു – ഭൂ പരിഷ്ക്കരണ വകുപ്പ് മന്ത്രി എപി അനിൽ കുമാർ പ്രകാശനം ചെയ്തു. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ നടന്ന വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ. ദുരിത ബാധിതരുടെ പുനരധിവാസം ഒരു സോഷ്യൽ പ്രോസസാണ്. അതിന്റെ ഭാഗമായി ശാസ്ത്രീയ പഠനം നടത്തി സമഗ്ര പദ്ധതികളാണ് പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പിലാക്കി വരുന്നത്. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർക്ക് വരും കാലത്ത് ഗവേഷണങ്ങൾക്കും, പഠനങ്ങൾക്കും, ആവശ്യമായ മുൻകരുതലുകൾക്കും, ചരിത്ര രേഖയായി ഉപയോഗപ്പെടുത്താൻ പറ്റുന്ന വിധത്തിലാണ് ആർക്കൈവ് തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് തിരുവനന്തപുരം പ്ലാനറ്റേറിയം ഹാളിൽ സംഘടിപ്പിച്ച ‘മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിന് രണ്ടുവർഷം: പാഠങ്ങളും അനുഭവങ്ങളും’ സംസ്ഥാനതല സെമിനാർ ശ്രദ്ധേയമായി. ദുരന്തത്തിന്റെ ഭൗമശാസ്ത്രപരമായ…
റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു; സുരക്ഷാ ഭീഷണിയെ തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ ഉൾപ്പെടെ നിരവധി എയർലൈനുകൾ സർവീസുകൾ റദ്ദാക്കി; ഒക്ടോബർ 17 വരെ യാത്രാ നിയന്ത്രണം
റിയാദ്: പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സുരക്ഷാ പ്രതിസന്ധിയും യെമനിലെ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണിയും സൗദി അറേബ്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെ ഗുരുതരമായി ബാധിക്കുന്നതായി റിപ്പോർട്ട്. സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സുരക്ഷാ പരിശോധനകളെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ചതായും ഇന്ത്യയിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പുറമെ യൂറോപ്പ്, ഏഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികളും സൗദി അറേബ്യയിലേക്കുള്ള സർവീസുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായാണ് വിവരം. റിയാദ്, ജിദ്ദ, ദമ്മാം, മദീന തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് പ്രതിസന്ധി നേരിടുന്നത്. വിമാനത്താവളങ്ങളുടെ സുരക്ഷ, വ്യോമാതിർത്തിയിലെ അപകടസാധ്യത, യാത്രക്കാരുടെയും ജീവനക്കാരുടെയും സംരക്ഷണം എന്നിവ പരിഗണിച്ചാണ് വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ…
ആഗോള ഊർജ്ജ പ്രതിസന്ധി കൂടുതൽ രൂക്ഷമായേക്കും; ലോകവ്യാപകമായി എണ്ണയ്ക്കും പ്രകൃതിവാതകത്തിനും ക്ഷാമം നേരിടാൻ സാധ്യതയെന്ന് ഖത്തറിന്റെ മുന്നറിയിപ്പ്
ദോഹ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആഗോള ഊർജ്ജ വിപണി കടുത്ത അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി ഖത്തർ. മേഖലയിലെ സംഘർഷം കൂടുതൽ വ്യാപിക്കുകയും പ്രധാന എണ്ണ, പ്രകൃതിവാതക ഉൽപ്പാദന കേന്ദ്രങ്ങളെയും അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകളെയും ബാധിക്കുകയും ചെയ്താൽ ലോകവ്യാപകമായി ഗുരുതരമായ ഇന്ധനക്ഷാമം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഖത്തറിന്റെ മുന്നറിയിപ്പ്. പ്രതിസന്ധി കൂടുതൽ വഷളാകാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് ഏറ്റവും മോശമായ സാഹചര്യങ്ങളെ നേരിടാൻ രാജ്യങ്ങളും സ്ഥാപനങ്ങളും സാധാരണ ജനങ്ങളും തയ്യാറാകണമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ആവശ്യപ്പെട്ടു. ഖത്തറിലെ ശൂറ കൗൺസിലിന്റെ വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് അമീർ ആഗോള ഊർജ്ജ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനുശേഷം നടന്ന ആദ്യ ശൂറ കൗൺസിൽ വാർഷിക സമ്മേളനമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷം…
പ്രേം നസീര്‍ പ്രവാസ പുരസ്കാരങ്ങള്‍ ദോഹയില്‍ വിതരണം ചെയ്തു
ദോഹ: പ്രേം നസീര്‍ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രേം നസീര്‍ പ്രവാസ പുരസ്കാര സമര്‍പ്പണ ചടങ്ങ് ദോഹയിലെ മജാസ് റസ്റ്റോറന്റ് ഹാളില്‍ നടന്നു. പ്രമുഖ മലയാള ചലച്ചിത്ര സംവിധായകന് തുളസീദാസ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഐ.സി.സി., ഐ.സി.ബി.എഫ്. എന്നിവയുടെ മുന്‍ അധ്യക്ഷനും നിലവില്‍ ഐ.സി.സി. ഉപദേശക സമിതി ചെയര്‍മാനും സ്കില്‍സ് ഡെവലപ്മെന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ പി.എന്‍. ബാബുരാജനുവേണ്ടി മകന് ആഷിഖ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഏറ്റുവാങ്ങി. ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടറും പ്രൊഫഷണല്‍ ബ്യൂട്ടി തെറാപ്പിസ്റ്റുമായ ഡോ. ഷീല ഫിലിപ്പോസ്, അല്‍ സുവൈദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ, ന്യൂ ഗുഡ്വില് കാര്‍ഗോ, റോക്ക പവര്‍ ജിം എന്നിവയുടെ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, മില്ലേനിയം കോണ്ട്രാക്ടിംഗ് ആന്‍ഡ് ട്രേഡിംഗ് ഡയറക്ടര്‍ ജയപാല്‍ മാധവന് എന്നിവര്‍…
”അകക്കനൽ”: കുഞ്ഞുമനസ്സിൻ്റെ വലിയ എഴുത്ത് പ്രകാശിതമായി
മഞ്ചേരി: പാപ്പിനിപ്പാറ സ്വദേശി നസ്നിൻ എന്ന പതിനഞ്ചുകാരി മുന്നൂറ് പേജുകളിലായി എഴുതിയ നോവൽ ”അകക്കനൽ” പാപ്പിനിപ്പാറ ഗ്രാമവാസികളുടെ നിറസാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു. മാരിയാട് കേയത്ത് ഗാർഡൻ കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ മുൻ എംപി ടി.കെ. ഹംസയാണ് പുസ്തകം പ്രകാശനം ചെയ്തത്. മോട്ടിവേറ്റർ പി.എം.എ ഗഫൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. മുഹമ്മദാലി എന്ന കുഞ്ഞാൻ അദ്ധ്യക്ഷനായിരുന്നു. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പാപ്പിനിപ്പാറയിലെ A.K.M.C. ട്രസ്റ്റാണ് പ്രകാശന ചടങ്ങ് സംഘടിച്ചത്. ചെറുപ്പം മുതൽ ഉമ്മ ശംശീറ വാങ്ങി നൽകിയിരുന്ന പുസ്തകങ്ങൾ വായിച്ചത് നസ്നിന് എഴുതാനുള്ള പ്രചോദനമായി. മഞ്ചേരി മുബാറക് സ്കൂൾ പത്താം തരം വിദ്യാർത്ഥിനിയാണ് നസ്നിൻ. പിതാവ് മണ്ണത്താൻ പറമ്പിൽ റസ്നാസ് വിദേശത്ത് KAAF Logistics ബിസ്നസ് ഗ്രൂപ്പ് അംഗമാണ്. അമൻ റോഹൻ സഹോദരനാണ്.
