ശമ്പളപരിഷ്കരണവും പെൻഷനും സംരക്ഷിക്കാനുള്ള യോജിച്ച സമരത്തിന് ആഹ്വാനം ചെയ്ത് കേരള എൻജിഒ യൂണിയൻ സംസ്ഥാന കൗൺസിൽ

ശമ്പളപരിഷ്കരണവും പെൻഷനും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ യോജിച്ച് അണിനിരക്കണമെന്ന് ആഹ്വാനം ചെയ്ത് കേരള എൻജിഒ യൂണിയൻ സംസ്ഥാന കൗൺസിൽ. എൽഡിഎഫ് സർക്കാർ പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുകയും അഞ്ചുവർഷ തത്വമുറപ്പാക്കി, പരിഗണനാ വിഷയങ്ങൾ നിശ്ചയിക്കുകയും ചെയ്തു. അതിവേഗം കമ്മീഷന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോയ സന്ദർഭത്തിലാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത്. ഇതോടെ ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങളാകെ അനിശ്ചിതത്വത്തിൽ ആയിരിക്കുന്നു. കാലാവധി ദീർഘിപ്പിക്കാനുള്ള കമ്മീഷന്റെ ആവശ്യത്തിനു പോലും സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. അഞ്ചുവർഷ പരിഷ്കരണം വാഗ്ദാനം ചെയ്ത് അധികാരത്തിൽ എത്തിയവർ പതിവുപോലെ പത്തുവർഷം കൂടുമ്പോൾ മാത്രമേ ശമ്പള പരിഷ്കരണം അനുവദിക്കാനാകൂ എന്ന നിലപാട് തന്നെ സ്വീകരിച്ചിരിക്കുന്നു. ധവള പത്രത്തിലും ബജറ്റിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. അഞ്ചുവർഷ തത്വം അനുസരിച്ചുള്ള ശമ്പള പരിഷ്കരണം സംബന്ധിച്ച നിയമസഭാ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറിയ സർക്കാർ ശമ്പള പരിഷ്കരണം നീട്ടിക്കൊണ്ടുപോയി അഞ്ചുവർഷ തത്വം അട്ടിമറിക്കുകയാണ്.…

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: മൂന്ന് കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ തീരാവേദന; സ്വന്തം മകന്റെ ഭാവിയെക്കുറിച്ചും ആശങ്ക പങ്കുവെച്ച് സുഹൈലിന്റെ അമ്മ

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് കുട്ടികളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ വാഹനാപകടത്തിൽ ആദ്യമായി പരസ്യമായി പ്രതികരിച്ച് കേസിലെ പ്രതി സുഹൈൽ സജീവിന്റെ മാതാവ് നൂഹാ സജീവ്. അപകടത്തിൽ മൂന്ന് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടതിന്റെ വേദന വാക്കുകൾകൊണ്ട് വിവരിക്കാനാകാത്തതാണെന്നും മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദുഃഖം എത്രത്തോളം ആഴമുള്ളതാണെന്ന് ഒരു അമ്മയെന്ന നിലയിൽ തനിക്ക് മനസ്സിലാക്കാൻ കഴിയുമെന്നും അവർ പറഞ്ഞു. അതേസമയം, സ്വന്തം മകന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും മരിച്ച കുട്ടികളുടെ കുടുംബങ്ങൾ അനുഭവിക്കുന്ന തീരാദുഃഖവും ഒരുപോലെ തന്നെ അലട്ടുകയാണെന്നും നൂഹാ സജീവ് വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നൂഹാ സജീവ് അപകടത്തെക്കുറിച്ചും അതിനുശേഷം തന്റെ കുടുംബം നേരിടുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ചും പ്രതികരിച്ചത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മൂന്ന് കുട്ടികളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ അവർ, ഈ ദുരന്തം സൃഷ്ടിച്ച വേദനയുടെ ആഴം തിരിച്ചറിയുന്നുവെന്നും പറഞ്ഞു. മക്കളെ സ്നേഹത്തോടെ വളർത്തി, അവരുടെ സ്വപ്നങ്ങൾ…

ഹോർമുസ് കടലിടുക്കിൽ വൻ സ്ഫോടനം; കടൽമൈനിൽ ഇടിച്ച് കൂറ്റൻ എണ്ണക്കപ്പലിന് തീപിടിച്ചു; മണിക്കൂറുകൾക്കിടെ രണ്ട് ടാങ്കറുകൾ അപകടത്തിൽപ്പെട്ടതായി ഇറാൻ

ദോഹ (ഖത്തര്‍): പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷത്തിന് നേരിയ അയവ് അനുഭവപ്പെടുന്നതായി സൂചനകളുണ്ടെങ്കിലും, ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ സ്ഥിതിഗതികൾ ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. ദശലക്ഷക്കണക്കിന് ബാരൽ അസംസ്കൃത എണ്ണയുമായി സഞ്ചരിച്ചിരുന്ന കൂറ്റൻ എണ്ണക്കപ്പൽ കടൽമൈനിൽ ഇടിച്ച് ശക്തമായ സ്ഫോടനത്തിന് ഇരയായതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. സ്ഫോടനത്തെ തുടർന്ന് കപ്പലിന്റെ എൻജിൻ മുറിയിൽ തീപിടിത്തമുണ്ടാകുകയും തീ കപ്പലിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് എണ്ണ ടാങ്കറുകൾ സമാനമായ അപകടങ്ങളിൽപ്പെട്ടെന്ന ഇറാന്റെ വെളിപ്പെടുത്തൽ അന്താരാഷ്ട്ര കപ്പൽഗതാഗത മേഖലയിലും ആഗോള എണ്ണവിപണിയിലും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഐആർജിസിയുടെ വിശദീകരണമനുസരിച്ച്, ശനിയാഴ്ച പുലർച്ചെയാണ് ആദ്യത്തെ വലിയ സ്ഫോടനം ഉണ്ടായത്. രണ്ട് ദശലക്ഷത്തിലധികം ബാരൽ അസംസ്കൃത എണ്ണ വഹിച്ചുകൊണ്ട് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കൂറ്റൻ ടാങ്കർ കടലിൽ…

കേരളത്തിൽ ബേക്കറികളിലും വൈൻ വിൽപന; 15 ശതമാനം ആൽക്കഹോൾ വീര്യമുള്ള ഹോർട്ടി വൈൻ വിപണിയിൽ

തിരുവനന്തപുരം: കേരളത്തിലെ മദ്യവിൽപന രംഗത്ത് പുതിയ മാറ്റത്തിന് തുടക്കമിട്ട് ബേക്കറികളിലൂടെയും ഹോർട്ടി വൈൻ വിൽപന ആരംഭിച്ചു. പഴങ്ങളിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന, 15 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള ഹോർട്ടി വൈനാണ് വിപണിയിലെത്തിയിരിക്കുന്നത്. തൃശൂർ ജില്ലയിലെ ചാലക്കുടിയിലുള്ള ഒരു ബേക്കറിയിലാണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരത്തിലുള്ള വൈൻ വിൽപന ആരംഭിച്ചത്. കേരളത്തിന്റെ അബ്കാരി ചരിത്രത്തിൽ ആദ്യമായാണ് ബേക്കറികൾക്ക് വൈൻ വിൽപന നടത്താൻ അനുമതി ലഭിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ചട്ടഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ഹോർട്ടി വൈൻ വിൽപനയ്ക്ക് നിയമപരമായ സാഹചര്യമൊരുങ്ങിയത്. 2024 ജനുവരിയിൽ രണ്ടാം പിണറായി സർക്കാർ വിദേശമദ്യ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു. പഴവർഗങ്ങളിൽനിന്നുള്ള വൈൻ ഉൽപ്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം കൊണ്ടുവന്നത്. നിലവിൽ സംസ്ഥാനത്ത് നാല് സ്ഥാപനങ്ങൾക്കാണ് ഹോർട്ടി വൈൻ നിർമിക്കുന്നതിനുള്ള അനുമതി നൽകിയിരിക്കുന്നത്. ഉൽപ്പാദിപ്പിക്കുന്ന വൈൻ വിപണിയിലെത്തിക്കുന്നതിനായി ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, ഷോപ്പിങ്…

ഉമ്മൻ ചാണ്ടിയെ ഓർമിപ്പിച്ച് ഗോഡ്‌ഫാദര്‍ സിനിമയിലെ അഞ്ഞൂറാന്റെ ‘എല്ലാം മറക്കണോ’ എന്ന ഡയലോഗ് പങ്കുവെച്ച് സി.ആര്‍. മഹേഷ്

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയനെതിരായ നിയമനടപടികളുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാടിനെച്ചൊല്ലി കോൺഗ്രസിനുള്ളിലെ അഭിപ്രായഭിന്നത കൂടുതൽ ശക്തമാകുന്നു. മാത്യു കുഴൽനാടനും ചാണ്ടി ഉമ്മനും ഉയർത്തിയ വിമർശനങ്ങൾക്ക് പിന്നാലെ സി.ആർ. മഹേഷ് എംഎൽഎയും പരോക്ഷ പ്രതികരണവുമായി രംഗത്തെത്തിയതോടെ പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പിണറായി വിജയനെതിരായ കേസിൽ സർക്കാർ സ്വീകരിച്ച നിയമപരമായ സമീപനത്തെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ന്യായീകരിക്കുമ്പോഴും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ അതിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ മുൻകാലങ്ങളിൽ നടന്ന രാഷ്ട്രീയ നീക്കങ്ങളും ആരോപണങ്ങളും ഓർമിപ്പിച്ചാണ് വിമർശകർ സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടിനെ ചോദ്യംചെയ്യുന്നത്. സി.ആർ. മഹേഷ് എംഎൽഎ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണ് വിവാദത്തിന് പുതിയ മാനം നൽകിയത്. മലയാളത്തിലെ പ്രശസ്ത സിനിമയായ ‘ഗോഡ്ഫാദറി’ൽ അഞ്ഞൂറാൻ എന്ന കഥാപാത്രം പറയുന്ന ‘മറക്കണോ, പഴയതൊക്കെ ഞാൻ…

സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്: പിണറായി വിജയനെ ചോദ്യംചെയ്യാൻ ഇ.ഡി നീക്കം ശക്തമാക്കുന്നു; 23ന് ഹാജരാകുമോയെന്നതിൽ അനിശ്ചിതത്വം

കൊച്ചി: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും (സി.എം.ആർ.എൽ.) വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനെ ചോദ്യംചെയ്യുന്നതിനുള്ള നടപടികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശക്തമാക്കുന്നതായി റിപ്പോർട്ട്. ഈ മാസം 23ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹം അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. വെള്ളിയാഴ്ച തപാൽ മാർഗം സമൻസ് അയച്ചതിനു പിന്നാലെ തിരുവനന്തപുരത്തെ വസതിയിലും സമൻസ് പതിച്ചതായാണ് വിവരം. സമൻസ് ലഭിച്ചില്ലെന്ന കാരണത്താൽ ചോദ്യംചെയ്യലിൽനിന്ന് വിട്ടുനിൽക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് അന്വേഷണസംഘം ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിശ്ചയിച്ച തീയതിയിൽ ഹാജരായില്ലെങ്കിൽ നിയമപരമായ തുടർനടപടികളിലൂടെ ചോദ്യംചെയ്യൽ ഉറപ്പാക്കാനാണ് ഇ.ഡിയുടെ ശ്രമമെന്നും വിവരമുണ്ട്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ചോദ്യംചെയ്യലിൽ ഇ.ഡിയുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉണ്ടായേക്കും. അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്ന ചെന്നൈ ദക്ഷിണമേഖലാ സ്പെഷ്യൽ ഡയറക്ടർ…

ദിവസങ്ങളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരണമടഞ്ഞു

കല്ലിശ്ശേരി: ഉമയാറ്റുകര മുഞ്ഞനാട്ട് എം.ഒ. തോമസ്(കൊച്ചുകുഞ്ഞ് – 89) അമേരിക്കയിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്. പരേതയായ ലില്ലിക്കുട്ടിയാണ് ഭാര്യ. മക്കള്‍: സാം, ബിജു, സജി, ജിജി (എല്ലാവരും യുഎസ്എ) മരുമക്കള്‍: പ്രീത – തിരുവനന്തപുരം, ആനി – കൊടൈക്കനാൽ, സോണു- തിരുവനന്തപുരം (എല്ലാവരും യുഎസ്എ ) പരേതന്റെ സഹോദരൻ എം.ഒ.ജോണിന്റെ (ജോയി – 78) സംസ്ക്കാരം ഇക്കഴിഞ്ഞ സെപ്റ്റംബർ 9ന് കല്ലിശ്ശേരി ഐ.പി.സി സഭാ സെമിത്തേരിയിൽ നടത്തപ്പെട്ടു. ഭാര്യ : പുളിക്കീഴ് കണ്ണാൻകുഴിയിൽ കുടുംബാംഗം കുഞ്ഞുമോൾ. മക്കൾ: റെനി, റെജി, റിജോ (എല്ലാവരും യുഎസ്എ ) മരുമക്കൾ: പ്രിൻസ്, ക്രിസ്റ്റീനാ, ബേബിൾ (യുഎസ്എ). ജോലിയുമായി ബന്ധപ്പെട്ട് 40 വർഷമായി അമേരിക്കയിലായിരുന്ന ഇവർ രണ്ടു വർഷം മുമ്പാണ് ജന്മദേശത്ത് സ്ഥിരതാമസമാക്കിയത്. തങ്കച്ചൻ, കുഞ്ഞുമോൾ, പരേതരായ പാപ്പച്ചന്‍, തങ്കമ്മ, ചിന്നമ്മ വാലയിൽ ഇടിക്കുള ജോർജ്ജ്, പൊടിയമ്മ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.

‘വയോജനങ്ങളുടെ ഏകാന്തത’; നമ്മെ കൈപിടിച്ചുയർത്തിയവരെ മറക്കരുത്: വി രാജേഷ് മോഹൻ റാവു

കേരളം വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും സാമൂഹിക പുരോഗതിയിലും ഏറെ മുന്നിലാണ്. എന്നാൽ ഈ പുരോഗതിക്കിടയിലും ഗൗരവത്തോടെ കാണേണ്ട ഒരു പ്രശ്നമാണ് വയോജനങ്ങളുടെ ഏകാന്തത. മക്കളും കൊച്ചുമക്കളും അടുത്തുണ്ടായിട്ടും സംസാരിക്കാൻ ആളില്ലാതെ വിഷമിക്കുന്ന നിരവധി വയോധികരുണ്ട്. പ്രായം കൂടുമ്പോൾ ശാരീരികമായ അവശതകൾക്കൊപ്പം മാനസികമായ പിന്തുണയും സ്നേഹവും പരിഗണനയും അവർക്ക് ആവശ്യമാണ്. വീടിനുള്ളിൽ സുരക്ഷിതരായി കഴിയുന്നതുകൊണ്ടു മാത്രം അവരുടെ ഏകാന്തത ഇല്ലാതാകുന്നില്ല; അവരെ കേൾക്കാനും മനസ്സിലാക്കാനും സ്നേഹത്തോടെ ചേർത്തുനിർത്താനും ആളുകൾ വേണം. നമ്മെ വളർത്തി വലുതാക്കാനും നല്ല ജീവിതം നൽകാനും മാതാപിതാക്കളും മുതിർന്നവരും സഹിച്ച ത്യാഗങ്ങൾ മറക്കാനാവില്ല. അച്ഛനെയും അച്ഛമ്മയെയും അമ്മൂമ്മയെയും ഏറെ സ്നേഹിക്കുകയും അവർ നൽകിയ കരുതലും സ്നേഹവും ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്യുന്ന ഓർമ്മകൾ ജീവിതത്തിൽ വലിയ സ്ഥാനമാണ് വഹിക്കുന്നത്. മാതാപിതാക്കളും അതേ സ്നേഹത്തോടെയും കരുതലോടെയുമാണ് മക്കളെ വളർത്തുന്നത്. മുതിർന്നവരുടെ സ്നേഹവും കരുതലും അനുഭവിച്ചവർക്ക് അവരുടെ ജീവിതസായാഹ്നത്തിൽ അവർക്കൊപ്പം നിൽക്കേണ്ടതിന്റെ…

‘ആശ’ – മാതൃത്വത്തിന്റെ സഞ്ചാരപാതകൾ (സിനിമാ നിരൂപണം): ജയശങ്കര്‍ പിള്ള

ചില സിനിമകൾ വലിയ സംഭവങ്ങളിലൂടെയോ അതിശയകരമായ കഥാസന്ദർഭങ്ങളിലൂടെയോ അല്ല പ്രേക്ഷകമനസ്സിൽ ഇടം നേടുന്നത്. മറിച്ച്, നമ്മുടെ ചുറ്റുപാടുകളിൽ നിത്യവും കണ്ടുമുട്ടുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന്, അവരുടെ ഉള്ളിലെ സ്നേഹവും സംഘർഷവും നിസ്സഹായതയും പ്രതീക്ഷകളും ഹൃദയസ്പർശിയായി അവതരിപ്പിക്കുമ്പോഴാണ് അവ നമ്മെ ആഴത്തിൽ സ്പർശിക്കുന്നത്. അത്തരത്തിൽ ഒരു അമ്മയുടെ മനസ്സിലേക്ക്,അവരുടെ ദൈനംദിനജീവിത സാഹചര്യങ്ങളിലേയ്ക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രമായി വിലയിരുത്താവുന്നതാണ് ‘ആശ’. ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട രണ്ടു പെൺകുട്ടികളുടെ അമ്മയാണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രം ‘ആശ’. കുടുംബ ജീവിതത്തിൽ താങ്ങും തണലുമായി നിൽക്കേണ്ട ഒരാളുടെ അഭാവം ഒരു കുടുംബത്തിന്റെ ജീവിതത്തെ എത്രത്തോളം മാറ്റിമറിക്കുന്നു എന്നതിന്റെ നേർചിത്രം കൂടിയാണിത്. ഭർത്താവിന്റെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യതയ്ക്കൊപ്പം, താൻ സ്നേഹിച്ച ഭർത്താവ് കൂടെയുള്ളപ്പോൾ നൽകിയ അവഗണകൾ, ഉപദ്രവങ്ങൾ,മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ജീവിതത്തിന്റെ പ്രായോഗികമായ പ്രതിസന്ധികളും ഏറ്റെടുക്കേണ്ടിവരുന്ന ഒരു സ്ത്രീയുടെ മാനസികലോകമാണ് സിനിമയുടെ പ്രധാന പ്രമേയം.…

മേരി തോമസ് മുള്ളംകാട്ടിൽ (92) കാനഡയിൽ നിര്യാതയായി

കാനഡ: കേരളാ ക്രിസ്ത്യൻ അസംബ്ലി സഭാംഗം റാന്നി മുള്ളംകാട്ടിൽ പരേതനായ വി.എ. തോമസിൻ്റെ ഭാര്യ മേരി തോമസ് (മറിയാമ്മ – 92) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: സാം, സാലി (ഇരുവരും കാനഡ), സജി (ഡാളസ് ). മരുമക്കൾ: ഉഷ, വർഗീസ് സേവ്യർ, സോണിയ. പരേത മാവേലിക്കര ചെറുമലക്കാട്ടു കുടുംബാംഗമാണ്. ദുബായ് ഫിലഡൽഫിയ ഐപിസി സ്ഥാപകൻ പരേതനായ പാസ്റ്റർ ജി. ഗീവർഗീസിൻ്റെ സഹോദരിയാണ്