ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എക്യുമെനിക്കൽ പ്രാർത്ഥനാവാരത്തിന് തുടക്കമായി. ഒക്ടോബർ 18 ഞായറാഴ്ച മുതൽ 24 ശനിയാഴ്ച വരെ നടക്കുന്ന പ്രാർത്ഥനാവാരത്തിൽ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് വിവിധ ക്രൈസ്തവ ഇടവകകളുടെ നേതൃത്വത്തിൽ പ്രാർത്ഥനയും വചനശുശ്രൂഷയും നടക്കും. “Building Bridges, Not Walls” (മതിലുകളല്ല, പാലങ്ങളാണ് പണിയപ്പെടേണ്ടത്) എന്നതാണ് ഈ വർഷത്തെ പ്രാർത്ഥനാവാരത്തിന്റെ മുഖ്യപ്രമേയം. റോമർ 15:5–7 വചനഭാഗത്തെ ആസ്പദമാക്കിയുള്ള ഈ പ്രമേയം ക്രൈസ്തവ ഐക്യത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്നു. ഒക്ടോബർ 18-ന് ഞായറാഴ്ച സെന്റ് തോമസ് ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന പ്രാരംഭ പ്രാർത്ഥനാസംഗമത്തിൽ ഇടവക വികാരി റവ. ഡോ. ജോബി മാത്യു അധ്യക്ഷത വഹിച്ചു. ICECH പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് വചനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ലൗകിക ജ്ഞാനവും ദൈവിക…
Author: ജീമോൻ റാന്നി, പി.ആർ.ഒ.
റിബ്ബണ് കെട്ടി ‘സുരക്ഷ’ ഒരുക്കിയിരുന്ന എടത്വ – തോട്ടടി റോഡിലെ കലുങ്കിന് കൈവരിയായി
തലവടി : വീപ്പ വെച്ച് റിബൺ കെട്ടി സുരക്ഷ ‘ഒരുക്കിയ’ എടത്വ – തോട്ടടി റോഡിലെ അപകടാവസ്ഥയിലായ കലുങ്കിന് കൈവരി ആയി. വർഷങ്ങളായി കലുങ്കിന്റെ തിട്ട ഇടിഞ്ഞ് അപകടാവസ്ഥയിലായിരുന്നു. മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് അധികൃതർ വീപ്പ വെച്ച് റിബൺ കെട്ടി ‘സുരക്ഷ’ ഒരുക്കി. എന്നാൽ, റിബൺ ദ്രവിച്ചു പോകുകയും പല അപകടങ്ങളും ഇവിടെ സംഭവിക്കുകയും ചെയ്തു. കോൺഗ്രസ് തലവടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ നില്പ് സമരം നടത്തിയിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന അപകടത്തെ തുടർന്ന് പുതിയ കലുങ്ക് നിർമ്മിച്ച് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തലവടി മണ്ഡലം പ്രസിഡന്റ് ജോയി ചെക്കന്നാട്, ബൂത്ത് പ്രസിഡന്റ് പി.വി തോമസ്കുട്ടി, ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതി ഭാരവാഹികളായ പി.ഇ മാത്യു, സന്തോഷ് മാത്യു, ശ്രീകല എസ് നായർ, രജീഷ്കുമാർ പൊയ്യാലുമാലിൽ, ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ചെറിയാൻ…
തലവടി ആനപ്രമ്പാൽ പൂവക്കാട് ജേക്കബ് ചെറിയാന് (മോനിച്ചന് 63) നിര്യാതനായി
എടത്വ : സ്കൂട്ടർ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന തലവടി കുന്തിരിക്കൽ സിഎംഎസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ഉന്നതാധികാര സമിതി അംഗം തലവടി ആനപ്രമ്പാൽ പൂവക്കാട് ജേക്കബ് ചെറിയാന് (മോനിച്ചന് 63) നിര്യാതനായി. സംസ്ക്കാരം ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകള്ക്ക് ശേഷം 12.30ന് സെന്റ് തോമസ് സിഎസ്ഐ ചർച്ച് സെമിത്തേരിയില് നടക്കും. ഭാര്യ: എലിസബേത്ത്. മക്കൾ: ഐറിൻ, സെറിൻ. ഇക്കഴിഞ്ഞ 7ന് വൈകീട്ട് 8ന് തെങ്ങ് വലിച്ചുകെട്ടാനുള്ള ചുറ്റു കമ്പിയുമായി സ്കൂട്ടറിൽ വരുമ്പോൾ വീടിന് സമീപമുള്ള വളവ് തിരിയുന്നതിനിടെ കമ്പി ഹാൻഡലിൽ കുരുങ്ങി സ്കൂട്ടർ ഇട തോട്ടിലേക്ക് മറിയുകയായിരുന്നു. ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ സംഭവം ആരും അറിഞ്ഞില്ല. പിന്നീട് നടത്തിയ തെരച്ചിലിലാണ് റോഡിൽ ചുറ്റുകമ്പി കിടക്കുന്നത് ഭാര്യ എലിസബേത്ത് കണ്ടത്. സംഭവമറിഞ്ഞ് എത്തിയവർ ചേർന്ന് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.18…
അസമിൽനിന്നെത്തിയ ആരാധകന്റെ സ്വപ്നസാഫല്യം; വി.ഡി. സതീശനെ നേരിൽ കണ്ട് കൈയിൽ ചുംബിച്ചു, ടി-ഷർട്ടിൽ ഓട്ടോഗ്രാഫും സ്വന്തമാക്കി!
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മാത്രം കണ്ടും കേട്ടും പരിചയപ്പെട്ട മുഖ്യമന്ത്രിയെ ഒരിക്കലെങ്കിലും നേരിൽ കാണണമെന്നത് അസം സ്വദേശിയായ മുഹമ്മദ് ഖൈറുൽ ഇസ്ലാമിന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. കേരളത്തിലെത്തി എറണാകുളത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നതിനിടയിലും ആ മോഹം മനസ്സിൽ സൂക്ഷിച്ചു. ഒടുവിൽ അപ്രതീക്ഷിതമായി ലഭിച്ച അവസരത്തിലൂടെ മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കാണാനും സംസാരിക്കാനും കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഖൈറുൽ. മുഖ്യമന്ത്രിയുടെ കൈയിൽ ചുംബിച്ച് സ്നേഹം പ്രകടിപ്പിച്ച ഖൈറുല് തന്റെ ടി-ഷർട്ടിൽ ഓട്ടോഗ്രാഫും സ്വന്തമാക്കി. കേരളത്തിലെത്തിയതുമുതൽ മുഖ്യമന്ത്രിയെ നേരിൽ കാണണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നുവെന്ന് ഖൈറുൽ പറയുന്നു. ആ സ്വപ്നം യാഥാർഥ്യമാകുന്നതിനായി ദിവസവും പ്രാർഥിക്കുമായിരുന്നു. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന് തൊട്ടടുത്ത് മുഖ്യമന്ത്രി എത്തിയതോടെയാണ് ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമായത്. ആത്മാർഥമായി പ്രാർഥിച്ചാൽ അല്ലാഹു ആഗ്രഹങ്ങൾ സഫലമാക്കുമെന്ന വിശ്വാസം ഈ അനുഭവത്തിലൂടെ കൂടുതൽ ദൃഢമായെന്നും ഖൈറുല് സന്തോഷത്തോടെ പറഞ്ഞു. മുഖ്യമന്ത്രിയെ നേരിൽ കണ്ടപ്പോൾ മനസ്സിലെ…
വൈകീട്ട് ലഭിക്കേണ്ട സർക്കാർ ഉത്തരവിനായി വർഷങ്ങൾ കാത്തിരിക്കേണ്ട സാഹചര്യം മാറണം: ഡോ. എം.കെ. മുനീർ
ഭരണപരിഷ്കരണത്തിന് ജനകീയ മുഖം നൽകാൻ പുതിയ കമ്മീഷൻ; മുൻ റിപ്പോർട്ടുകളിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിന് മുൻഗണന കോഴിക്കോട്: സർക്കാർ ഓഫീസുകളിലെ നടപടിക്രമങ്ങളുടെ നൂലാമാലകളിൽ കുടുങ്ങി, മണിക്കൂറുകൾക്കുള്ളിൽ ലഭിക്കേണ്ട ഉത്തരവുകൾക്കായി ജനങ്ങൾ വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ ഡോ. എം.കെ. മുനീർ. ഭരണസംവിധാനത്തെ കൂടുതൽ കാര്യക്ഷമവും സുതാര്യവും ജനസൗഹൃദപരവുമാക്കുന്നതിനുള്ള ഇടപെടലുകൾക്കായിരിക്കും പുതിയ കമ്മീഷൻ മുൻഗണന നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണപരിഷ്കരണ കമ്മീഷൻ കേവലം ഒരു അലങ്കാര പദവിയോ റിപ്പോർട്ടുകൾ തയ്യാറാക്കി സമർപ്പിക്കുന്ന സംവിധാനമോ ആയി ചുരുങ്ങരുത്. കമ്മീഷന്റെ നിർദേശങ്ങൾ സർക്കാർ സംവിധാനത്തിൽ യാഥാർഥ്യമാകുകയും അതിന്റെ ഗുണഫലങ്ങൾ സാധാരണക്കാരിലേക്ക് എത്തുകയും വേണം. ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ പ്രകടമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമ്പോഴാണ് ഭരണപരിഷ്കരണം അർഥപൂർണമാകുന്നതെന്നും മുനീർ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ഭരണചരിത്രത്തിൽ രൂപീകരിക്കപ്പെടുന്ന അഞ്ചാമത്തെ ഭരണപരിഷ്കരണ കമ്മീഷനാണിത്. 1957ൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്ന കാലത്താണ്…
മുസ്ലിം സ്ത്രീ: പൊതുബോധത്തിനപ്പുറത്തെ യാഥാർഥ്യം ചർച്ച ചെയ്ത് വിമൻ ഇന്ത്യ ഖത്തർ
ദോഹ: മുസ്ലിം സ്ത്രീകളെക്കുറിച്ചുള്ള പൊതുബോധ മണ്ഡലത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളും ചരിത്രത്തിലും സമകാലിക ലോകത്തുമുള്ള മുസ്ലിം സ്ത്രീയുടെ യഥാർത്ഥ ചിത്രവും ചർച്ചാവിഷയമാക്കി വിമൻ ഇന്ത്യ ഖത്തറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മുസ്ലിം സ്ത്രീ: പൊതുബോധത്തിനപ്പുറത്തെ യാഥാർഥ്യം’ എന്ന ചർച്ചാസദസ്സ് ശ്രദ്ധേയമായി. ഒക്ടോബർ 16 വെള്ളിയാഴ്ച ബർവ വില്ലേജിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകൾ പങ്കെടുത്തു. ഷബാന മഖ്ബൂലിന്റെ ഖുർആൻ പാരായണത്തോടു കൂടി തുടക്കം കുറിച്ച പരിപാടിയിൽ വിമൻ ഇന്ത്യ ഖത്തർ പ്രസിഡന്റ് നസീമ എം. അധ്യക്ഷത വഹിച്ചു. മുൻ വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ് മോഡറേറ്റർ ആയിരുന്നു. എം ജി എം സെക്രെട്ടറി അയ്നു നുഹ, ഫോക്കസ് ഖത്തർ ട്രഷറർ ഫർസീന ലത്തീഫ്, ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രതിനിധി സിദ്ദിഹ, നടുമുറ്റം പ്രതിനിധി റെജുല ഷഫീഖ് എന്നിവർ സമകാലിക മുസ്ലിം സ്ത്രീയുടെ സാമൂഹിക പങ്കാളിത്തം, വിദ്യാഭാസ…
ശമ്പളപരിഷ്കരണവും പെൻഷനും സംരക്ഷിക്കാനുള്ള യോജിച്ച സമരത്തിന് ആഹ്വാനം ചെയ്ത് കേരള എൻജിഒ യൂണിയൻ സംസ്ഥാന കൗൺസിൽ
ശമ്പളപരിഷ്കരണവും പെൻഷനും സംരക്ഷിക്കാനുള്ള പോരാട്ടത്തില് യോജിച്ച് അണിനിരക്കണമെന്ന് ആഹ്വാനം ചെയ്ത് കേരള എൻജിഒ യൂണിയൻ സംസ്ഥാന കൗൺസിൽ. എൽഡിഎഫ് സർക്കാർ പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുകയും അഞ്ചുവർഷ തത്വമുറപ്പാക്കി, പരിഗണനാ വിഷയങ്ങൾ നിശ്ചയിക്കുകയും ചെയ്തു. അതിവേഗം കമ്മീഷന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോയ സന്ദർഭത്തിലാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത്. ഇതോടെ ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങളാകെ അനിശ്ചിതത്വത്തിൽ ആയിരിക്കുന്നു. കാലാവധി ദീർഘിപ്പിക്കാനുള്ള കമ്മീഷന്റെ ആവശ്യത്തിനു പോലും സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. അഞ്ചുവർഷ പരിഷ്കരണം വാഗ്ദാനം ചെയ്ത് അധികാരത്തിൽ എത്തിയവർ പതിവുപോലെ പത്തുവർഷം കൂടുമ്പോൾ മാത്രമേ ശമ്പള പരിഷ്കരണം അനുവദിക്കാനാകൂ എന്ന നിലപാട് തന്നെ സ്വീകരിച്ചിരിക്കുന്നു. ധവള പത്രത്തിലും ബജറ്റിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. അഞ്ചുവർഷ തത്വം അനുസരിച്ചുള്ള ശമ്പള പരിഷ്കരണം സംബന്ധിച്ച നിയമസഭാ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറിയ സർക്കാർ ശമ്പള പരിഷ്കരണം നീട്ടിക്കൊണ്ടുപോയി അഞ്ചുവർഷ തത്വം അട്ടിമറിക്കുകയാണ്.…
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: മൂന്ന് കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ തീരാവേദന; സ്വന്തം മകന്റെ ഭാവിയെക്കുറിച്ചും ആശങ്ക പങ്കുവെച്ച് സുഹൈലിന്റെ അമ്മ
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് കുട്ടികളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ വാഹനാപകടത്തിൽ ആദ്യമായി പരസ്യമായി പ്രതികരിച്ച് കേസിലെ പ്രതി സുഹൈൽ സജീവിന്റെ മാതാവ് നൂഹാ സജീവ്. അപകടത്തിൽ മൂന്ന് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടതിന്റെ വേദന വാക്കുകൾകൊണ്ട് വിവരിക്കാനാകാത്തതാണെന്നും മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദുഃഖം എത്രത്തോളം ആഴമുള്ളതാണെന്ന് ഒരു അമ്മയെന്ന നിലയിൽ തനിക്ക് മനസ്സിലാക്കാൻ കഴിയുമെന്നും അവർ പറഞ്ഞു. അതേസമയം, സ്വന്തം മകന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും മരിച്ച കുട്ടികളുടെ കുടുംബങ്ങൾ അനുഭവിക്കുന്ന തീരാദുഃഖവും ഒരുപോലെ തന്നെ അലട്ടുകയാണെന്നും നൂഹാ സജീവ് വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നൂഹാ സജീവ് അപകടത്തെക്കുറിച്ചും അതിനുശേഷം തന്റെ കുടുംബം നേരിടുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ചും പ്രതികരിച്ചത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മൂന്ന് കുട്ടികളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ അവർ, ഈ ദുരന്തം സൃഷ്ടിച്ച വേദനയുടെ ആഴം തിരിച്ചറിയുന്നുവെന്നും പറഞ്ഞു. മക്കളെ സ്നേഹത്തോടെ വളർത്തി, അവരുടെ സ്വപ്നങ്ങൾ…
ഹോർമുസ് കടലിടുക്കിൽ വൻ സ്ഫോടനം; കടൽമൈനിൽ ഇടിച്ച് കൂറ്റൻ എണ്ണക്കപ്പലിന് തീപിടിച്ചു; മണിക്കൂറുകൾക്കിടെ രണ്ട് ടാങ്കറുകൾ അപകടത്തിൽപ്പെട്ടതായി ഇറാൻ
ദോഹ (ഖത്തര്): പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷത്തിന് നേരിയ അയവ് അനുഭവപ്പെടുന്നതായി സൂചനകളുണ്ടെങ്കിലും, ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ സ്ഥിതിഗതികൾ ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. ദശലക്ഷക്കണക്കിന് ബാരൽ അസംസ്കൃത എണ്ണയുമായി സഞ്ചരിച്ചിരുന്ന കൂറ്റൻ എണ്ണക്കപ്പൽ കടൽമൈനിൽ ഇടിച്ച് ശക്തമായ സ്ഫോടനത്തിന് ഇരയായതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. സ്ഫോടനത്തെ തുടർന്ന് കപ്പലിന്റെ എൻജിൻ മുറിയിൽ തീപിടിത്തമുണ്ടാകുകയും തീ കപ്പലിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് എണ്ണ ടാങ്കറുകൾ സമാനമായ അപകടങ്ങളിൽപ്പെട്ടെന്ന ഇറാന്റെ വെളിപ്പെടുത്തൽ അന്താരാഷ്ട്ര കപ്പൽഗതാഗത മേഖലയിലും ആഗോള എണ്ണവിപണിയിലും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഐആർജിസിയുടെ വിശദീകരണമനുസരിച്ച്, ശനിയാഴ്ച പുലർച്ചെയാണ് ആദ്യത്തെ വലിയ സ്ഫോടനം ഉണ്ടായത്. രണ്ട് ദശലക്ഷത്തിലധികം ബാരൽ അസംസ്കൃത എണ്ണ വഹിച്ചുകൊണ്ട് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കൂറ്റൻ ടാങ്കർ കടലിൽ…
കേരളത്തിൽ ബേക്കറികളിലും വൈൻ വിൽപന; 15 ശതമാനം ആൽക്കഹോൾ വീര്യമുള്ള ഹോർട്ടി വൈൻ വിപണിയിൽ
തിരുവനന്തപുരം: കേരളത്തിലെ മദ്യവിൽപന രംഗത്ത് പുതിയ മാറ്റത്തിന് തുടക്കമിട്ട് ബേക്കറികളിലൂടെയും ഹോർട്ടി വൈൻ വിൽപന ആരംഭിച്ചു. പഴങ്ങളിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന, 15 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള ഹോർട്ടി വൈനാണ് വിപണിയിലെത്തിയിരിക്കുന്നത്. തൃശൂർ ജില്ലയിലെ ചാലക്കുടിയിലുള്ള ഒരു ബേക്കറിയിലാണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരത്തിലുള്ള വൈൻ വിൽപന ആരംഭിച്ചത്. കേരളത്തിന്റെ അബ്കാരി ചരിത്രത്തിൽ ആദ്യമായാണ് ബേക്കറികൾക്ക് വൈൻ വിൽപന നടത്താൻ അനുമതി ലഭിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ചട്ടഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ഹോർട്ടി വൈൻ വിൽപനയ്ക്ക് നിയമപരമായ സാഹചര്യമൊരുങ്ങിയത്. 2024 ജനുവരിയിൽ രണ്ടാം പിണറായി സർക്കാർ വിദേശമദ്യ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു. പഴവർഗങ്ങളിൽനിന്നുള്ള വൈൻ ഉൽപ്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം കൊണ്ടുവന്നത്. നിലവിൽ സംസ്ഥാനത്ത് നാല് സ്ഥാപനങ്ങൾക്കാണ് ഹോർട്ടി വൈൻ നിർമിക്കുന്നതിനുള്ള അനുമതി നൽകിയിരിക്കുന്നത്. ഉൽപ്പാദിപ്പിക്കുന്ന വൈൻ വിപണിയിലെത്തിക്കുന്നതിനായി ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, ഷോപ്പിങ്…
