അജാക്സ് (കാനഡ): ഹോളി ഫാമിലി ക്നാനായ കത്തോലിക്ക മിഷൻ അജാക്സ്, ഇടവക വികാരി റവ. ഫാ. പത്രോസ് ചമ്പക്കരയ്ക്ക് ഫെബ്രുവരി 15 ഞായറാഴ്ച ഇടവക ജനങ്ങൾ സ്നേഹാദരങ്ങളോടെ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം. കഴിഞ്ഞ പത്തു വർഷക്കാലം കാനഡയിലെ ക്നാനായ മക്കളുടെ ആത്മീയ ഉണർവിനും സാമൂദായിക അടിത്തറയുടെ കെട്ടുറപ്പിനും വേണ്ടി അച്ചൻ നൽകിയ സംഭവനകളോടുള്ള സ്നേഹത്തിൽ ചാലിച്ച നന്ദി പ്രകാശനത്തിന്റെ നേർസാക്ഷ്യം ആയി മാറി. പത്തു വർഷങ്ങൾക്കു മുൻപ് അച്ചൻ കാനഡയിൽ എത്തുമ്പോൾ പ്രത്യേകിച്ച് സഭ സംവിധാനങ്ങൾ ഇല്ലാതിരുന്ന കോട്ടയം രൂപതയുടെ മക്കൾക്ക് വേണ്ടി അത് മനസ്സിലാക്കി ദൃഢനിശ്ചയത്തോടും ദീർഘവീക്ഷണത്തോടും അർപ്പണമനോഭാവത്തോടും കൂടി പ്രവർത്തിച്ചതിന്റെ ഫലമായി കാനഡയിൽ ഒരു ക്നാനായ ഡയറക്ടറേറ്റ് സ്ഥാപിക്കുവാൻ സാധിച്ചു എന്നുള്ളത് ബഹുമാനപ്പെട്ട പത്രോസ് അച്ഛന്റെ കിരീടത്തിലെ ഒരു പൊൻതൂവലായി ചരിത്രതാളുകളിൽ രേഖപ്പെടുത്തി കഴിഞ്ഞു. ആ ക്നാനായ ഡയറക്ടറേറ്റിന്റെ കീഴിൽ വിവിധ പ്രൊവിൻസുകളിലായി…
Author: സന്തോഷ് മേക്കര
ഫ്ലോറിഡയിലെ വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു
ഫ്ലോറിഡ: ഫെബ്രുവരി 17 ചൊവ്വാഴ്ച ഫ്ലോറിഡയിലെ ഒരു വീട്ടിലുണ്ടായ വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. പുലർച്ചെ ഏഴ് മണിയോടെ ‘ഓൾഡ് ടൗണിലാണ്’ ദാരുണമായ ഈ സംഭവം നടന്നത്. ചാർളി “ജെല്ലി റോൾ” പിന്നർ ജൂനിയർ, ഭാര്യ ലോറി, ഇവരുടെ നാല് മക്കൾ (പ്രായം: 11, 7, 3, ഒരു വയസ്സിൽ താഴെ).എന്നിവരാണ് മരിച്ചവർ പുലർച്ചെ 6:45-ഓടെ തീ പടരുന്നത് കണ്ട് ബന്ധുക്കളും നാട്ടുകാരും ഓടിക്കൂടിയെങ്കിലും വീട് പൂർണ്ണമായും അഗ്നിക്കിരയായിരുന്നു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ ഡിക്സി കൗണ്ടി ഷെരീഫ് ഓഫീസും ഫയർ ഫോഴ്സും അന്വേഷണം നടത്തിവരികയാണ്. “ഞങ്ങളുടെ കൗണ്ടിയിൽ നടന്ന ഈ ദുരന്തത്തിൽ അതീവ ദുഃഖമുണ്ട്. ഇതൊരു ഹൃദയഭേദകമായ സംഭവമാണ്,” എന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തെ സഹായിക്കാൻ പ്രദേശത്തെ പള്ളികളും പ്രാദേശിക ബിസിനസ് സ്ഥാപനങ്ങളും ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.
ന്യൂയോർക്ക് സെന്റ് സ്റ്റീഫൻസ് ക്നാനായ ഇടവകയിൽ പുതിയ പാരിഷ് കമ്മിറ്റി നിലവിൽ വന്നു
ന്യൂയോർക്ക്: ന്യൂയോർക്ക് സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ പാരിഷ് കമ്മിറ്റി ഫെബ്രുവരി 8-ന് ചുമതലയേറ്റു. കൈക്കാരന്മാരായി (Trustees) അബ്രഹാം (എബി) തേർവാലകട്ടയിൽ, ജെയിംസ് നികർത്തിൽ, ജെയിംസ് പുള്ളോർകുന്നേൽ, നോയൽ കുഴിപറമ്പിൽ എന്നിവർ സ്ഥാനമേറ്റു. പാരിഷ് കൗൺസിൽ സെക്രട്ടറി ആയി ജെന്നി പാറ്റിയാലിയും ചുമതലയേറ്റു. മറ്റ് ഭാരവാഹികൾ: പാസ്റ്ററൽ കൗൺസിൽ അംഗങ്ങളായി അനി നെടുംതുരുത്തിൽ, ബേബി ഊരാളിൽ എന്നിവരും, സി.സി.ഡി പ്രതിനിധിയായി ലിസ്സി വട്ടക്കുളവും, യൂത്ത് പ്രതിനിധിയായി റിയ കൂട്ടുംകലും പ്രവർത്തിക്കും. സിസ്റ്റർ സനിജ SVM (കോൺവെന്റ് പ്രതിനിധി), ജോയ് മേക്കാട്ടിൽ (കെ.സി.എം/പ്രെയർ ഗ്രൂപ്പ്) എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. വിവിധ കൂടാരയോഗങ്ങളെ പ്രതിനിധീകരിച്ച് ജോപ്പീസ് മേത്താനത്ത്, ജിഫി തടത്തിൽ, മനോജ് കാവുംപുറത്ത്, സോന നെല്ലാമറ്റം, ലിസ വട്ടക്കുളം, ഷിനോ മാറ്റം, ഷീബ നെടുംതൊട്ടിയിൽ, ഷാജു പുത്തൻപുരയിൽ, ഓമന മേക്കാട്ടിൽ, ബെന്നി…
ഒക്ലഹോമയിൽ പ്രതിഷേധ സൂചകമായി ക്ലാസ് ബഹിഷ്കരിച്ച നൂറിലധികം വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.
ഒക്ലഹോമ:ഒക്ലഹോമയിലെ മസ്റ്റാങ് പബ്ലിക് സ്കൂളിൽ പ്രതിഷേധ സൂചകമായി ക്ലാസ് ബഹിഷ്കരിച്ച നൂറിലധികം വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ഫെഡറൽ ഇമിഗ്രേഷൻ അധികൃതരുടെ (ICE) നടപടിക്കെതിരെ പ്രതിഷേധിച്ച 122 വിദ്യാർത്ഥികൾക്കെതിരെയാണ് സ്കൂൾ അധികൃതർ നടപടിയെടുത്തത്. മുൻകൂട്ടി നൽകിയ മുന്നറിയിപ്പ് അവഗണിച്ച് ക്ലാസ് ബഹിഷ്കരിച്ചതിനാണ് വിദ്യാർത്ഥികൾക്ക് ഇൻ-സ്കൂൾ സസ്പെൻഷൻ നൽകിയത്. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത സ്കൂൾ സൂപ്രണ്ടിന്റെ നടപടിയെ ഒക്ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് പ്രശംസിച്ചു. അഭിപ്രായ സ്വാതന്ത്ര്യം പാവനമാണെങ്കിലും പഠനം ഉപേക്ഷിച്ചുള്ള പ്രതിഷേധം ശരിയല്ലെന്ന് ബുധനാഴ്ച അദ്ദേഹം എക്സിൽ കുറിച്ചു. ഈ പ്രതിഷേധത്തിന് പിന്നിൽ അധ്യാപകരോ മറ്റ് ജീവനക്കാരോ ഉണ്ടെന്ന ആരോപണങ്ങൾ സ്കൂൾ മാനേജ്‌മെന്റ് തള്ളി. ക്ലാസിൽ പങ്കെടുത്ത മറ്റു കുട്ടികൾക്ക് തടസ്സമില്ലാതെ പഠനം തുടരാൻ സൗകര്യമൊരുക്കിയതായും അധികൃതർ അറിയിച്ചു. മിനിയാപൊളിസിൽ നടന്ന പ്രതിഷേധത്തിനിടെ രണ്ട് പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ക്ലാസ് സമയത്തുള്ള…
ഹ്യൂസ്റ്റണ്‍ കെ.സി.എസ് ഉദ്ഘാടനവും ക്‌നായി തൊമ്മന്‍ ഡേ ആഘോഷവും ഫെബ്രുവരി 21-ന്
ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ (എച്ച്.കെ.സി.എസ്) ഔപചാരികമായ ഉദ്ഘാടനവും ക്‌നായി തൊമ്മന്‍ ഡേ ആഘോഷങ്ങളും ഫെബ്രുവരി 21-ാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഹൂസ്റ്റണ്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ (2210 Staffordshire Road, Missouri City, TX 77489) വിവിധ പരിപാടികളോടെ അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മെമ്മോറിയല്‍ ഹെര്‍മന്‍ ഹെല്‍ത്ത് സിസ്റ്റത്തിന്റെ ഇവിപിയും ചീഫ് സ്ട്രാറ്റജി & ഇന്നൊവേഷന്‍സ് ഓഫീസറുമായ ഡോ. ഫെബി എബ്രഹാം പി.എച്ച്.ഡി ആണ് മുഖ്യാതിഥി. പ്രസിഡന്റ് സാബു ജോസഫ് മുളയാനിക്കുന്നേല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ഹുസ്റ്റണ്‍ സെന്റ് മേരീസ് കാനാനായ കാത്തലിക് ചര്‍ച്ച് വികാരി ഫാ. എബ്രഹാം മുത്തോലത്ത്, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ എന്നിവര്‍ ഗസ്റ്റ് സ്പീക്കര്‍മാരായി പങ്കെടുക്കും. വലിയ ജനപങ്കാളിത്തത്തോടെ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വ്യക്തമാക്കി. ഈ…
റവ റോയ് തോമസിന്റെ പിതൃ സഹോദരൻ കെ. എ. ബെഞ്ചമിൻ (73) അന്തരിച്ചു
ഡാളസ് /തിരുവനന്തപുരം: തിരുവനന്തപുരം കൽട്രോൺ റിട്ട. ജനറൽ മാനേജർ നാരങ്ങാനം കണ്ടംകുളത്ത് കെ. എ. ബെഞ്ചമിൻ (പാപ്പച്ചൻ) (73) കാര്യവട്ടത്തെ വസതിയിൽ അന്തരിച്ചു. സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച് (ഫാർമേഴ്‌സ് ബ്രാഞ്ച്) വൈദീകൻ റവ റോയ് തോമസിന്റെ പിതൃ സഹോദരനും ,ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകാംഗം സൂസൻ വര്ഗീസിന്റെ സഹോദരനുമാണ് പരേതൻ മൃതദേഹം വെള്ളിയാഴ്ച)രാവിലെ 8 മണിക്ക് കാര്യവട്ടത്തെ വസതിയിൽ പൊതുദർശനത്തിന് കൊണ്ടുവരും. രാവിലെ 10 മണിക്ക് വസതിയിൽ വെച്ച് നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ശ്രീകാര്യം ബഥേൽ മാർത്തോമ്മാ പള്ളിയുടെ നാലാഞ്ചിറ സെമിത്തേരിയിൽ സംസ്കാരം നടക്കും. ഭാര്യ: അന്നമ്മ ബെഞ്ചമിൻ. മക്കൾ: ഡോ. അഞ്ജു, എബി. മരുമകൻ: ഡോ. നിജോ. കൂടുതൽ വിവരങ്ങൾക്കു റവ റോയ് തോമസ് 253 653 0689
കൃത്രിമ ബുദ്ധി ഉപയോഗിച്ച് സ്പീക്കര്‍ ഓം ബിർളയുടെ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ച കോൺഗ്രസ് പ്രതിസന്ധിയിൽ; മീഡിയ സെല്‍ ചെയര്‍പെഴ്സനും മറ്റു എട്ടു നേതാക്കള്‍ക്കും വിശദീകരണത്തിന് നോട്ടീസ് നൽകി
ന്യൂഡല്‍ഹി: കൃത്രിമബുദ്ധി ഉപയോഗിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ വ്യാജ വീഡിയോ നിര്‍മ്മിച്ച് പുറത്തുവിട്ടത് വലിയ പ്രതിഷേധത്തിന് കാരണമായി. ലോക്‌സഭാ പ്രിവിലേജസ് വകുപ്പ് കോൺഗ്രസ് മീഡിയ സെല്ലിന് കർശനമായ നോട്ടീസ് നൽകി. ബന്ധപ്പെട്ട എല്ലാ നേതാക്കളും മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം, അല്ലാത്തപക്ഷം സഭയെ അവഹേളിച്ചതിനും അവകാശ ലംഘനത്തിനും ഗുരുതരമായ കുറ്റങ്ങൾ ചുമത്തേണ്ടിവരുമെന്ന് നോട്ടീസില്‍ പറയുന്നു. സ്പീക്കർ ഓം ബിർളയുടെ അധിക്ഷേപകരമായ ഒരു എഐ വീഡിയോയും കാരിക്കേച്ചറും സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് കോൺഗ്രസിന്റെ മീഡിയ സെൽ ആൻഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോംസ് ചെയർപേഴ്‌സൺ സുപ്രിയ ശ്രീനേറ്റിനും മറ്റ് എട്ട് ഉദ്യോഗസ്ഥർക്കും ലോക്‌സഭാ പ്രിവിലേജസ് വകുപ്പ് നോട്ടീസ് അയച്ചത്. ബിജെപി എംപി വിഷ്ണു ദത്ത് ശർമ്മയുടെ പരാതിയിൽ നടപടിയെടുത്ത വകുപ്പ്, വിഷയം സഭയോടുള്ള അവഹേളനവും അവകാശ ലംഘനവുമാണെന്ന് നോട്ടീസില്‍ പറഞ്ഞു. വീഡിയോയുമായി ബന്ധപ്പെട്ട എല്ലാവരില്‍ നിന്നും മൂന്ന് ദിവസത്തിനുള്ളിൽ…
ജീവകാരുണ്യ പ്രവർത്തനങ്ങൾ വേണ്ട, തൊഴിൽ നൽകുക: സൗജന്യ പദ്ധതികളെക്കുറിച്ച് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ കർശന മുന്നറിയിപ്പ്
സൗജന്യ പദ്ധതികളെക്കുറിച്ച് സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് കർശനമായ മുന്നറിയിപ്പ് നൽകി. നികുതിദായകർ ഫണ്ട് ചെയ്യുന്ന ഈ പദ്ധതികളുടെ ഭാരം എത്രകാലം വഹിക്കുമെന്ന് വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. സൗജന്യ സേവനങ്ങൾ വിതരണം ചെയ്യുന്നതിനേക്കാൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കോടതി സർക്കാരുകളെ ഉപദേശിച്ചു. ന്യൂഡൽഹി: രാജ്യത്ത് സൗജന്യ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി കർശന മുന്നറിയിപ്പ് നൽകി. വാദം കേൾക്കുന്നതിനിടെ, സൗജന്യ സേവനങ്ങൾ വിതരണം ചെയ്യുന്നതിനേക്കാൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും വികസന പ്രവർത്തനങ്ങളിലുമാണ് സർക്കാരുകൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കോടതി വ്യക്തമായി പ്രസ്താവിച്ചു. വ്യാഴാഴ്ചത്തെ വാദം കേൾക്കലിൽ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സംസ്ഥാനങ്ങൾക്കിടയിൽ വളർന്നുവരുന്ന സൗജന്യ വിതരണ സംസ്കാരത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. നികുതിദായകരല്ലാതെ ആരാണ് ഈ പദ്ധതികളുടെ ചെലവ് വഹിക്കേണ്ടതെന്ന് ചോദിച്ചു. മുമ്പ് ഭക്ഷണം,…
മദീനയിലെ പ്രവാചകന്റെ പള്ളിയായ മസ്ജിദുന്നബവിക്കുള്ളിലെ റൗദ ശരീഫ് സന്ദർശിക്കാനുള്ള സമയം സൗദി അറേബ്യ പ്രഖ്യാപിച്ചു
മദീന : റംസാൻ മാസത്തിൽ മദീനയിലെ പ്രവാചകന്റെ പള്ളി അഥവാ മസ്ജിദുന്നബവിക്കുള്ളിലെ റൗദ ശരീഫ് സന്ദർശന സമയം സൗദി അറേബ്യ പ്രഖ്യാപിച്ചു. റൗദ അല്ലെങ്കിൽ റിയാസുൽ ജന്ന എന്നറിയപ്പെടുന്ന ഈ പ്രദേശം ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുള്ളതും പള്ളി സന്ദർശിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നുമാണ്. റംസാനിലെ ആദ്യ 20 ദിവസങ്ങളിൽ രാവിലെ 11:20 മുതൽ രാത്രി 8:00 വരെയും പുലർച്ചെ 2:00 മുതൽ പുലർച്ചെ 5:00 വരെയും പുരുഷന്മാർക്ക് റൗദ ശരീഫ് സന്ദർശിക്കാൻ അനുവാദമുണ്ടാകുമെന്ന് ഗ്രാൻഡ് മോസ്കിന്റെയും പ്രവാചക പള്ളിയുടെയും ജനറൽ അതോറിറ്റി അറിയിച്ചു. ഇതേ കാലയളവിൽ സ്ത്രീകളുടെ സന്ദർശന സമയം രാത്രി 11:00 മുതൽ പുലർച്ചെ 1:40 വരെയും രാവിലെ 6:00 മുതൽ 11:00 വരെയും ക്രമീകരിച്ചിട്ടുണ്ട്. റംസാനിലെ അവസാന 10 ദിവസങ്ങളിൽ, സാധാരണയായി ആരാധകരുടെ എണ്ണം വർദ്ധിക്കുമ്പോൾ, ഷെഡ്യൂൾ പരിഷ്കരിക്കും. പുരുഷന്മാർക്ക് മൂന്ന് സന്ദർശന…
വാർദ്ധക്യത്തെ ഓടിത്തോൽപ്പിച്ച് രാജഗോപാൽ; കൊച്ചി മാരത്തോണിലെ വിസ്മയമായി ഈ 93-കാരൻ
കൊച്ചി: പ്രായം വെറുമൊരു അക്കമാണെന്ന് വീണ്ടും തെളിയിക്കുകയാണ് 93 വയസുകാരനായ ടി രാജഗോപാൽ. കൊച്ചി മാരത്തോണിന്റെ ട്രാക്കിൽ ആവേശമായി മാറിയ ഈ പാലക്കാട് സ്വദേശി, തന്റെ തൊണ്ണൂറ്റിമൂന്നാം വയസിലും മൂന്ന് കി.മി മാരത്തോൺ പൂർത്തിയാക്കിയാണ് കാണികളെ വിസ്മയിപ്പിച്ചത്. വിവിധ മാരത്തോണുകളിൽ മുൻപും പങ്കെടുത്തിട്ടുണ്ടെങ്കിലും കൊച്ചി മാരത്തോണിൽ രാജഗോപാലിന്റെ ആദ്യത്തെ അങ്കമാണിത്. വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോകാതിരിക്കാൻ ആരോഗ്യവും സമ്പത്തും ഇഷ്ടവിനോദങ്ങളും അനിവാര്യമാണെന്ന് രാജഗോപാൽ വിശ്വസിക്കുന്നു. “മാനസിക ആരോഗ്യം ശാരീരിക ആരോഗ്യത്തെ നേരിട്ട് ബാധിക്കും. അതുകൊണ്ട് തന്നെ എപ്പോഴും ആളുകൾക്കിടയിൽ ആയിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്നേക്കാൾ പ്രായം കുറഞ്ഞ സുഹൃത്തുക്കളാണ് എനിക്കുള്ളത്,” രാജഗോപാൽ തന്റെ ഊർജ്ജത്തിന്റെ രഹസ്യം പങ്കുവെച്ചു. പ്രശസ്ത സാഹിത്യകാരന്മാരായ എം.ടി. വാസുദേവൻ നായരും ഒ.വി. വിജയനും പഠിച്ച പാലക്കാട് വിക്ടോറിയ കോളേജിലെ ഇവരുടെ ജൂനിയറായിരുന്നു രാജഗോപാൽ. ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ എയർഫോഴ്സിൽ ജോലി ലഭിച്ചെങ്കിലും അത് വേണ്ടെന്നുവെച്ചു. പിന്നീട്…
