ഉക്രെയ്നുമായുള്ള യുദ്ധം നിർത്താം; കിഴക്കന്‍ ഡൊണെറ്റ്സ്ക് മേഖലയില്‍ നിന്ന് ഉക്രെയ്ന്‍ പിന്മാറണം: പുടിൻ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അലാസ്ക ഉച്ചകോടിയിൽ ഉക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒരു പ്രധാന നിബന്ധന വച്ചു. കിഴക്കൻ ഡൊണെറ്റ്‌സ്ക് മേഖലയിൽ നിന്ന് ഉക്രെയ്ൻ പൂർണ്ണമായും പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അലാസ്ക ഉച്ചകോടിയിൽ ഉക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒരു പ്രധാന നിബന്ധന വെച്ചതായി റിപ്പോര്‍ട്ട്. കിഴക്കൻ ഡൊണെറ്റ്‌സ്ക് മേഖലയിൽ നിന്ന് ഉക്രെയ്ൻ പൂർണ്ണമായും പിന്മാറണമെന്ന് പുടിൻ ആവശ്യപ്പെട്ടു. റഷ്യ-ഉക്രെയ്ൻ സംഘർഷത്തിൽ ഈ ആവശ്യം ഒരു പുതിയ വഴിത്തിരിവ് സൃഷ്ടിക്കും. റിപ്പോർട്ട് അനുസരിച്ച്, തന്റെ പ്രധാന ആവശ്യങ്ങൾ നിറവേറ്റപ്പെട്ടാൽ, ഡൊണെറ്റ്‌സ്കിലും തെക്കൻ പ്രദേശങ്ങളായ കെർസണിലും സപോരിഷിയയിലും തന്റെ സൈനിക മുൻനിര സ്ഥിരപ്പെടുത്താൻ തയ്യാറാണെന്ന് പുടിൻ ട്രംപിനോട് പറഞ്ഞു. ഈ പ്രദേശങ്ങളിൽ പുതിയ ആക്രമണങ്ങൾ നടത്തില്ലെന്നും പുടിൻ വ്യക്തമാക്കി. ട്രം‌പ് ഈ ആവശ്യം…

‘ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ മുന്നോട്ടുള്ള വഴി സാധ്യമാകൂ’; ട്രംപ്-പുടിൻ കൂടിക്കാഴ്ചയെക്കുറിച്ച് ഇന്ത്യ

ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ അലാസ്കയിൽ നടന്ന കൂടിക്കാഴ്ചയോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്ന് (ഓഗസ്റ്റ് 16 ശനി) പ്രതികരിച്ചു. “ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ മുന്നോട്ടുള്ള വഴി സാധ്യമാകൂ” എന്നാണ് ഇന്ത്യയുടെ പ്രതികരണം. ഒരു ദശാബ്ദത്തിനിടെ പുടിന്റെ ആദ്യ അമേരിക്കൻ സന്ദർശനമായിരുന്നു ഇത്. വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്യുകയും ഇരു നേതാക്കളുടെയും സമാധാന ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. “അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള അലാസ്കയിലെ ഉച്ചകോടിയെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. സമാധാനം കൈവരിക്കുന്നതിൽ അവരുടെ നേതൃത്വപരമായ പങ്ക് വളരെ പ്രശംസനീയമാണ്” എന്ന് മന്ത്രാലയം പറഞ്ഞു.…

2022 ൽ ട്രംപ് പ്രസിഡന്റായിരുന്നെങ്കിൽ യുദ്ധം ഉണ്ടാകുമായിരുന്നില്ല: പുടിൻ

ഡൊണാൾഡ് ട്രംപും വ്‌ളാഡിമിർ പുടിനും തമ്മിൽ അലാസ്കയിൽ നടന്ന കൂടിക്കാഴ്ചയിൽ ഉക്രെയ്ൻ യുദ്ധവും ചർച്ച ചെയ്യപ്പെട്ടു, 2022 ൽ ട്രംപ് പ്രസിഡന്റായിരുന്നെങ്കിൽ യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്ന് പുടിൻ പറഞ്ഞു. ഇരുവരും പല വിഷയങ്ങളിലും ധാരണയിലെത്തിയെങ്കിലും സമാധാന കരാറിലെത്തിയില്ല, അടുത്ത യോഗം മോസ്കോയിൽ നടന്നേക്കാം. 2022-ൽ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായിരുന്നെങ്കിൽ ഉക്രെയ്നിൽ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വെള്ളിയാഴ്ച പ്രസ്താവന നടത്തി. അഞ്ച് വർഷത്തിന് ശേഷം യുഎസ് പ്രസിഡന്റുമായുള്ള തന്റെ മുഖാമുഖ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. റഷ്യയെ ആക്രമിക്കുന്നതിൽ നിന്ന് തടയാൻ തന്റെ സാന്നിധ്യത്തിന് കഴിയുമായിരുന്നെന്ന ട്രംപിന്റെ വാദം ശരിയാണോ എന്ന് പുടിനോട് ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞു, “എനിക്ക് അത് സ്ഥിരീകരിക്കാൻ കഴിയും.” അലാസ്കയിലെ കൂടിക്കാഴ്ചയെ ക്രിയാത്മകമെന്നാണ് ഇരു നേതാക്കളും വിശേഷിപ്പിച്ചത്. അമേരിക്കയ്ക്കും റഷ്യയ്ക്കും പൊതുവായ ചരിത്രമുള്ളതിനാൽ…

ട്രംപ്-പുടിൻ അലാസ്ക ഉച്ചകോടി: മൂന്ന് മണിക്കൂർ ചർച്ച നടത്തിയെങ്കിലും ഒരു പരിഹാരവും കണ്ടെത്തിയില്ല

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും അലാസ്കയിൽ രണ്ടര മണിക്കൂർ നീണ്ടുനിന്ന ചർച്ച ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ച് വ്യക്തമായ ഒരു കരാറുമില്ലാതെ അവസാനിപ്പിച്ചു. പുടിൻ മോസ്കോയിൽ അടുത്ത കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു, ട്രംപ് അതിനെ ഒരു “സാധ്യത” എന്ന് വിശേഷിപ്പിച്ചു, രണ്ട് നേതാക്കളും സമാധാനത്തെക്കുറിച്ച് സംസാരിച്ചു, പക്ഷേ അഭിപ്രായവ്യത്യാസങ്ങൾ അവശേഷിക്കുന്നു. ഏകദേശം നാല് വർഷമായി തുടരുന്ന ഉക്രെയ്ൻ യുദ്ധം പരിഹരിക്കുന്നതിനോ അവസാനിപ്പിക്കുന്നതിനോ വേണ്ടി വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ രണ്ടര മണിക്കൂറിലധികം നീണ്ട ചർച്ചകൾ ഒരു കരാറും ഇല്ലാതെ അവസാനിച്ചു. 2018 ന് ശേഷം ആദ്യമായാണ് ഇരുവരും കണ്ടുമുട്ടിയത്. ആങ്കറേജിലെ ജോയിന്റ് ബേസ് എൽമെൻഡോർഫ്-റിച്ചാർഡ്‌സണിൽ തങ്ങളുടെ ഉന്നത സഹായികളുമായാണ് അവര്‍ ഒത്തുകൂടിയത്. പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ്, ട്രംപ് രണ്ട് കാര്യങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു: ഉക്രെയ്നുമായുള്ള പോരാട്ടത്തിന് ഉടനടി…

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ഘടകം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഡാളസ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് വെസ്റ്റ് റീജിയനും കേരള ഘടകവും സംയുക്തമായി രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഡാളസിലെ ഇർവിംഗിലുള്ള ‘ഔർ പ്ലേസ് ഇന്ത്യൻ റസ്റ്റോറന്റിൽ ഓഗസ്റ്റ് 15 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ഗുരുദേവ് ഹയർ ദേശീയ പതാക ഉയർത്തി. തുടർന്ന് ഐ.ഒ.സി. കേരള ഘടകം പ്രസിഡന്റ് മാത്യു നൈനാൻ, രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളുടെ ഓർമ്മകൾ പുതുക്കിക്കൊണ്ടും ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും ഓർമ്മിപ്പിച്ചുകൊണ്ടും സംസാരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും സാമൂഹിക പ്രവർത്തകരുമുൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. ഐ.ഒ.സി. കേരള ഘടകം ജനറൽ സെക്രട്ടറി അഞ്ജു ബിജിലി, ചെയർമാൻ സാക്ക് തോമസ്, വൈസ് ചെയർമാൻ…

മയാമിയില്‍ മലയാളി കത്തോലിക്ക വൈദികരുടെ മഹാസംഗമത്തിന്റെ കിക്ക് ഓഫ്

മയാമി: ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കന്‍ മലയാളി കത്തോലിക്ക ചരിത്രത്തില്‍ ഇടം നേടുവാന്‍ പോകുന്ന വൈദിക മഹാസംഗമം 2025 നവംബര്‍ 18, 19 തീയതികളില്‍ കേരളത്തിന്റെ മനോഹാരിതയുമായി സാമ്യ മുള്ള സൗത്ത് ഫ്‌ളോറിഡായിലെ ലോകപ്രശസ്തമായ മയാമിയില്‍ വേദി ഒരുങ്ങുന്നു. മയാമി നഗരാതിര്‍ത്തിയില്‍ മലയാളികളുടെ ആത്മീയ അഭിമാനകേന്ദ്രമായി നിലകൊള്ളുന്ന ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫോറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ”മലയാളി പ്രീസ്റ്റ് കോയ്‌നോനിയ” എന്ന പേര് നല്‍കിയിരിക്കുന്ന (‘കോയ്‌നോനിയ’ എന്ന ഗ്രീക്ക് പദം ഒരുമ, കൂട്ടായ്മ, സൗഹൃദം പങ്കിടല്‍) ഈ വൈദിക സമ്മേളനത്തിന് അരങ്ങ് ഒരുങ്ങുന്നത്. ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ സേവനം ചെയ്യുന്ന സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളിലും, വിവിധ കോണ്‍ഗ്രിഗേഷനുകള്‍, സന്യാസസഭകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ഞൂറിലധികം…

ഏലിയാമ്മ തോമസ് (ചിന്നമ്മ – 93) ഫിലഡൽഫിയായിൽ വച്ച് കർത്താവിൽ നിദ്രപാപിച്ചു

ഫിലഡൽഫിയാ: കീഴ്‌വായ്പ്പൂർ താഴത്തേടത്ത് പരേതരായ സി.വി. വറുഗീസിന്റെയും സോസമ്മ വറുഗീസിന്റെയും മകളും, കീഴ്‌വായ്പ്പൂർ കരോട്ട് ബഥേലിൽ പരേതനായ കുര്യൻ തോമസിന്റെ ഭാര്യ- ഏലിയാമ്മ തോമസ് (ചിന്നമ്മ – 93) ഫിലഡൽഫിയായിൽ വച്ച് കർത്താവിൽ നിദ്രപാപിച്ചു. 2001 മാർച്ചിൽ, അമേരിക്കയിലെത്തിയ ഏലിയാമ്മ തോമസ്, ഫിലഡൽഫിയയിൽ താമസിക്കുകയും, വിശ്വസ്തതയോടെ പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഫിലാഡൽഫിയയിലെ അംഗമാകുകയും, ആരാധനായിൽ സജീവമാവുകയും ചെയ്തു. മോളി സാറാ ചാക്കോ, സൂസൻ എബ്രഹാം (മിനു), എലിസബത്ത് കുര്യൻ (മോജി) എന്നിവർ മക്കളും, കെ സി ചാക്കോ (തമ്പി), തോമസ് എബ്രഹാം (ബിനോയ്), സ്റ്റീവൻ എബ്രഹാം എന്നിവർ മരുമക്കളുമാണ്. പൊതുദർശനവും, സംസ്‌ക്കാരവും: ഓഗസ്റ്റ് 18, തിങ്കളാഴ്ച രാവിലെ 9:00am മുതൽ 12:30pm വരെ പെന്തക്കോസ്ത് ചർച്ച് ഓഫ് ഫിലാഡൽഫിയാൽ വച്ച് നടത്തപ്പെടും. (Pentecostal Church of Philadelphia , 7101 Pennway St, Philadelphia, PA 19111)…

രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ ഒന്നിക്കേണ്ടതുണ്ട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

കോഴിക്കോട്: ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം, സാഹോദര്യം, ബഹുസ്വരത തുടങ്ങിയ മൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന ഏത് ശ്രമങ്ങളെയും ജാഗ്രതയോടെ കാണണമെന്നും ഭിന്നിപ്പിന്റെ ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി നിന്ന് രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിൽ സ്വാതന്ത്ര്യദിന അസംബ്ലിയിൽ ദേശീയ പതാക ഉയർത്തിസംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയിലൂടെ ഇന്ത്യൻ ജനതയിൽ വിഭാഗീയത സൃഷ്ടിച്ച് മുതലെടുക്കാമെന്നത് ചിലരുടെ മിഥ്യാധാരണ മാത്രമാണ്. പ്രതിസന്ധികളിൽ കൂടുതൽ കരുത്തോടെ ഒന്നിക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം. അയൽരാജ്യങ്ങളിൽ നിന്നുള്ള കടന്നുകയറ്റ ശ്രമങ്ങളും ഉയരുന്ന യുദ്ധഭീതിയും ഗൗരവത്തോടെ കാണണം. ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും കാത്തു സൂക്ഷിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിനും ഉയർച്ചക്കും അനിവാര്യമാണ് – അദ്ദേഹം പറഞ്ഞു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. ബശീർ സഖാഫി കൈപ്പുറം, ഹനീഫ് സഖാഫി…

നോളജ് സിറ്റിയില്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു

നോളജ് സിറ്റി: രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യ ദിനം മര്‍കസ് നോളജ് സിറ്റിയില്‍ സമുചിതമായി ആഘോഷിച്ചു. സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് പതാക ഉയര്‍ത്തി സന്ദേശ പ്രഭാഷണം നടത്തി. അസമത്വം നിറഞ്ഞ വികസനം അനീതിയാണ് സൃഷ്ടിക്കുന്നതെന്നും നന്മകള്‍ ഒരുവിഭാഗത്തിന് മാത്രം ലഭിക്കുമ്പോള്‍ ‘വികസിത് ഭാരത്’ എന്നതിന് പകരം ‘ഡിവൈഡെഡ് ഭാരത്’ ആണ് സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ പൂര്‍ണമായി സ്പര്‍ശിച്ചുകൊണ്ടുള്ള വികസനമാണ് മര്‍കസ് നോളജ് സിറ്റി നടപ്പാക്കുന്നതെന്നും ഇത് രാജ്യത്തിന്റെ പുരോഗതിക്ക് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരേഡ്, മധുര വിതരണം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ഫ്രീഡം ടോക്ക്, ദേശഭക്തി ഗാനം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടന്നു. സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, സി എഫ് പി എം ഒ ഡോ. നിസാം റഹ്‌മാന്‍, ശബീറലി ഇല്ലിക്കല്‍, അബ്ദുല്‍ ഗഫൂര്‍ എ കെ, ഡോ. മുജീബ്…

മഹത്തായ അംഗീകാരം: കൊല്ലം പ്രവാസി അസോസിയേഷന് ബഹ്‌റൈൻ ഡിഫെൻസ് ഫോഴ്‌സ് – റോയൽ മെഡിക്കൽ സർവീസസിൻ്റെ (RMS) ആദരം

ബഹ്റൈന്‍: മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രക്തദാന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന കൊല്ലം പ്രവാസി അസോസിയേഷന് ബഹ്‌റൈൻ ഡിഫെൻസ് ഫോഴ്‌സ് – റോയൽ മെഡിക്കൽ സർവീസസിൻ്റെ (RMS) ബഹുമതി ലഭിച്ചു. ‘സ്‌നേഹസ്പർശം’ എന്ന പേരിൽ ഇരുപതോളം ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളടക്കം നിരവധി ജീവൻ രക്ഷാ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന അസോസിയേഷനെ ആദരിച്ച ആർ.എം.എസ് ബ്ലഡ് ഡോണർ റെക്കഗ്നിഷൻ ഡേ എന്ന ചടങ്ങ് ഏറെ ശ്രദ്ധേയമായി. ബഹ്‌റൈൻ റോയൽ മെഡിക്കൽ സർവീസസ് കമാൻഡറായ ബ്രിഗേഡിയർ ജനറൽ ഡോക്ടർ ഷെയ്ഖ് ഫഗത് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയിൽ നിന്ന് അസോസിയേഷന് വേണ്ടി ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ ആദരവ് ഏറ്റുവാങ്ങി. സാമൂഹ്യ പ്രതിബദ്ധതയുടെയും സേവനത്തിന്റെയും പ്രതീകമായി ലഭിച്ച ഈ അംഗീകാരം, അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുമെന്ന് KPA പ്രസിഡൻ്റ് അനോജ് മാസ്റ്റർ, KPA…