പലസ്തീൻ അനുകൂല അക്കാദമിക് വിദഗ്ദ്ധരുടെ വിസ റദ്ദാക്കലിനെ ന്യായീകരിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ്

വാഷിംഗ്ടൺ ഡി.സി. | പലസ്തീൻ അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന അക്കാദമിക് വിദഗ്ദ്ധരുടെ വിസ റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നീക്കത്തെ ന്യായീകരിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിലെ ഉന്നത ഉദ്യോഗസ്ഥൻ രംഗത്ത്. ഈ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ലെന്നും, തീവ്രവാദത്തെ പിന്തുണയ്ക്കുകയോ ജൂത വിരുദ്ധത പ്രചരിപ്പിക്കുകയോ ചെയ്യുന്ന വിദ്യാർത്ഥികളെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപ് ഭരണകൂടം ഭരണഘടനാ വിരുദ്ധമായ “പ്രത്യയശാസ്ത്രപരമായ നാടുകടത്തൽ” നയം പിന്തുടരുന്നു എന്നാരോപിച്ച് സമർപ്പിച്ച ഒരു കേസിൻ്റെ വിചാരണയിലാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിലെ ഉന്നത കോൺസുലാർ ഉദ്യോഗസ്ഥനായ ജോൺ ആംസ്ട്രോംഗ് വെള്ളിയാഴ്ച സാക്ഷ്യപ്പെടുത്തിയത്. അത്തരമൊരു നയം നിലവിലുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. “ഞാൻ ആ ആരോപണം കേട്ടിട്ടുണ്ട്. അത് അടിസ്ഥാനരഹിതമാണെന്ന് ഞാൻ വിശ്വസിക്കുന്നു,” മുപ്പത് വർഷത്തിലേറെയായി നയതന്ത്ര ഏജൻസിയിൽ പ്രവർത്തിക്കുന്ന ആംസ്ട്രോംഗ് പറഞ്ഞു. “ഞാൻ ബ്യൂറോ ഓഫ് കോൺസുലാർ അഫയേഴ്‌സ് നടത്തുന്നു. അതിലെ 13,000 പേർ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും…

ശോശാമ്മ തോമസ് ടെക്സസിലെ കോൺറോയിൽ അന്തരിച്ചു

കോൺറോ(ടെക്സാസ് ):സെലിബ്രേഷൻ ചർച്ച് ഷിക്കാഗോ സഭയുടെ (ICAG) ആദ്യ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ കെ.എ. തോമസിന്റെ സഹധർമ്മിണി, ശ്രീമതി ശോശാമ്മ തോമസ് (82) ടെക്സസിലെ കോൺറോയിൽ അന്തരിച്ചു പൊതുദർശനം ജൂലൈ 18 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 8 മണി വരെ. സ്ഥലം: Forest Park The Woodlands, Funeral Home & Cemetery Grand Hall, 18000 Interstate 45 South, The Woodlands, TX 77384. അനുസ്മരണ ശുശ്രൂഷ ജൂലൈ 19 ശനിയാഴ്ച രാവിലെ 10 മണിക്ക്. സ്ഥലം: Wellspring Church, 1851 Spring Cypress Road, Spring, TX 77388. സംസ്കാര ശുശ്രൂഷ ജൂലൈ 19 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്. സ്ഥലം: Forest Park The Woodlands, Funeral Home & Cemetery Grand Hall, 18000 Interstate 45…

കുടിയേറ്റ വിഷയത്തിൽ ട്രംപ് ശരിയായിരുന്നുവെന്ന് ജോൺ കെറി: ബൈഡൻ ഭരണകൂടത്തിനെതിരെ വിമർശനം

വാഷിംഗ്ടൺ ഡി.സി.: മുൻ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി കുടിയേറ്റ വിഷയത്തിൽ ഡൊണാൾഡ് ട്രംപിന്റെ നിലപാടുകൾ ശരിയായിരുന്നുവെന്ന് സമ്മതിച്ചത് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. 2024-ൽ നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് തിരിച്ചടി നേരിട്ടതിന്റെ കാരണങ്ങൾ വിശകലനം ചെയ്യവെയാണ് കെറിയുടെ ഈ തുറന്നുപറച്ചിൽ. “കുടിയേറ്റ വിഷയത്തിൽ ഡെമോക്രാറ്റുകൾ പരാജയപ്പെട്ടു” എന്നും തൻ്റെ പാർട്ടി “അതിർത്തികൾ ഉപരോധിക്കാൻ അനുവദിച്ചു” എന്നും കെറി ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മുൻ പ്രസിഡൻ്റ് ബരാക് ഒബാമയുടെ കീഴിൽ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കെറി, “അതിർത്തി സംരക്ഷിക്കപ്പെടാതെ ഒരു രാഷ്ട്രമില്ല” എന്ന് എല്ലാ പ്രസിഡൻ്റുമാരും തിരിച്ചറിയണമെന്ന് അഭിപ്രായപ്പെട്ടു. 2004-ലെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥി കൂടിയായിരുന്നു അദ്ദേഹം. കുടിയേറ്റ വിഷയത്തിൽ “നമ്മളെല്ലാവരും ശരിയായിരിക്കണം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൈഡൻ ഭരണകൂടത്തിന്റെ നാല് വർഷത്തിനിടയിൽ 10 ദശലക്ഷത്തിലധികം അനധികൃത വിദേശികൾ യു.എസിലേക്ക് പ്രവേശിച്ചതായാണ് കണക്കുകൾ.…

ബിഷപ്പ് മാർ സെറാഫിം നാളെ ഡാലസ് കാരോൾട്ടൺ മാർത്തോമ്മ ഇടവകയിൽ വിശുദ്ധ കുർബ്ബാന ശുശ്രൂഷക്ക് നേതൃത്വം നൽകുന്നു

ഡാലസ്: മാർത്തോമ്മ സഭയുടെ അടൂർ ഭദ്രാസനാധ്യക്ഷനും, കേരള കൗൺസിൽ ഓഫ് ചർച്ചസ് വൈസ് പ്രസിഡന്റും ആയ ബിഷപ്പ് മാത്യൂസ് മാർ സെറാഫിം നാളെ (ഞായർ) രാവിലെ 10 മണിക്ക് ആരാധനയ്ക്കും വിശുദ്ധ കുർബ്ബാന ശുശ്രൂഷയ്ക്കും ഡാലസ് കാരോൾട്ടൺ മാർത്തോമ്മ ഇടവകയിൽ മുഖ്യ കാർമ്മികത്വം വഹിക്കും. ന്യൂയോർക്കിൽ വെച്ച് നടത്തപ്പെട്ട 35 – മത് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന ഫാമിലി കോൺഫറൻസിന്റെ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായിട്ടാണ് അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിനായി ബിഷപ്പ് മാർ സെറാഫിം എത്തിച്ചേർന്നത്. നാളെ വൈകിട്ട് 5 മണിക്ക് ഡാലസിലെ പ്ലാനോയിലുള്ള സെഹിയോൻ മാർത്തോമ്മ ഇടവകയുടെ 21 – മത് ഇടവക ദിനാഘോഷ ചടങ്ങിലും വിശുദ്ധ കുർബ്ബാന ശുശ്രൂഷയ്ക്കും മുഖ്യ നേതൃത്വം നൽകും. ജൂലൈ 14 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് ഡാലസിലെ മെസ്ക്വിറ്റ് സെന്റ്.പോൾസ് മാർത്തോമ്മ ഇടവകയിൽ ആരാധന ശുശ്രൂഷക്ക് നേതൃത്വം നൽകും.…

ഇമിഗ്രേഷൻ റെയ്ഡിനിടെ പരിക്കേറ്റ കർഷകത്തൊഴിലാളിയുടെ നില ഗുരുതരം; മരിച്ചുവെന്ന യൂണിയൻ വാദം തള്ളി ആശുപത്രി

കാമറില്ലോ, കാലിഫോർണിയ (കെഎബിസി): കാമറില്ലോയ്ക്ക് സമീപം വ്യാഴാഴ്ച നടന്ന ഇമിഗ്രേഷൻ റെയ്ഡിനിടെ പരിക്കേറ്റ ഒരു കർഷകത്തൊഴിലാളി മരിച്ചുവെന്ന് യുണൈറ്റഡ് ഫാം വർക്കേഴ്സ് (UFW) യൂണിയൻ അറിയിച്ചെങ്കിലും, അദ്ദേഹത്തിൻ്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ജീവിച്ചിരിപ്പുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ജെയിം അലാനിസ് ഗാർസിയ എന്നയാളാണ് റെയ്ഡിനിടെ പരിക്കേറ്റ് വെഞ്ചുറ കൗണ്ടി മെഡിക്കൽ സെൻ്ററിൽ (VCMC) ചികിത്സയിലുള്ളത്. UFW യുടെ പ്രസ്താവനയ്ക്ക് പിന്നാലെ, ഗാർസിയയുടെ കുടുംബം VCMC വഴി പുറത്തിറക്കിയ പ്രസ്താവനയിൽ, അദ്ദേഹം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് അറിയിച്ചു. ഫെഡറൽ ഏജൻ്റുമാർ നടത്തിയ ഇമിഗ്രേഷൻ റെയ്ഡിനിടെ ചില കർഷകത്തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റതായി UFW നിരവധി പോസ്റ്റുകളിലൂടെ സ്ഥിരീകരിച്ചിരുന്നു. യുഎസ് പൗരന്മാർ ഉൾപ്പെടെയുള്ള മറ്റ് തൊഴിലാളികളെ കാണാതായിട്ടുണ്ടെന്നും യൂണിയൻ പറഞ്ഞിരുന്നു. റെയ്ഡിനിടെ ഫെഡറൽ ഏജൻ്റുമാരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗാർസിയ ഒരു കെട്ടിടത്തിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്ന്…

ഫൊക്കാന ന്യൂയോർക്ക് മെട്രോ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വർണ്ണാഭമായി

ന്യൂയോർക്ക് : ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണലിൻ്റെ നേത്യത്വത്തിൽ ജൂൺ 21,ശനിയാഴ്ച ക്യൂൻസിലുള്ള കന്നിഹാം പാർക്കിൽ അരങ്ങേറിയ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വൻ വിജയമായി. രാവിലെ 7.30ന് ആരംഭിച്ച ടൂർണമെന്റ് റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് റിബൺ മുറിച്ചു ഉത്ഘാടനം ചെയ്തു. പുരസ്‌കാര വിതരണ ചടങ്ങ് നാഷണൽ കമ്മിറ്റി മെംബർ മേരിക്കുട്ടി മൈക്കിളിൻ്റെ പ്രാത്ഥന ഗാനത്തോട് ആരംഭിച്ചു. ഫൊക്കാന ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് ചടങ്ങിൽ ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി മീറ്റിങ് ഉത്ഘാടനം ചെയ്തു സംസാരിച്ചു. കോമൺവെൽത്ത് ക്രിക്കറ്റ് ലീഗ് പ്രസിഡന്റ് അജിത് ഭാസ്‌കർ,ഇന്ത്യൻ ക്രിക്കറ്റ് കോച്ചും, മുൻ കർണാടക ടീം ക്യാപ്റ്റനുമായ പി.വി. ശശികാന്ത് ചടങ്ങിൽ ആതിഥേയരായിരുന്നു. ഫൊക്കന ട്രഷറർ ജോയി ചാക്കപ്പൻ തുടങി നിരവധി പ്രമുഖർ പങ്കെടുത്തു. ഫൊക്കാന പ്രസിഡന്റ് സജിമോൻ…

നോർത്ത് അമേരിക്ക സി‌എസ്‌ഐ സഭ കൗൺസിൽ തിരെഞ്ഞെടുത്ത നാലു സുവിശേഷകരുടെ സമർപ്പണ ശുശ്രുഷ നിർവഹിച്ചു

ഹൂസ്റ്റൺ: നോർത്ത് അമേരിക്ക സി‌എസ്‌ഐ സഭ കൗൺസിൽ തിരെഞ്ഞെടുത്ത നാലു സുവിശേഷകരുടെ സമർപ്പണ ശുശ്രുഷ 2025 ജൂലൈ 10-ന് രാവിലെ 09:30 ടെക്സാസിലെ ഗ്രേറ്റർ ഹ്യൂസ്റ്റണിലെ സെന്റ് തോമസ് സി‌എസ്‌ഐ ചർച്ചിൽ നടന്നു .ഭക്തി നിർഭരമായ ചടങ്ങിനു ദക്ഷിണേന്ത്യൻ സഭ (സിഎസ്ഐ) സിനഡ് മോഡറേറ്റർ റൈറ്റ് റവ. കെ. റൂബൻ മാർക്ക് മുഖ്യ കാര്മീകത്വം വഹിച്ചു.മറ്റുനിരവധി പട്ടകാരും സഹകാർമീകരായിരുന്നു ഡോ. ബോബി ജോർജ്ജ് തരിയൻ (ഡാളസിലെ സിഎസ്ഐ കോൺഗ്രിഗേഷൻ, ടെക്സസ്) മിസ്റ്റർ ബ്രയാൻ ടി. മാത്യു (സെന്റ് തോമസ് സിഎസ്ഐ ചർച്ച് inഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ, ടെക്സസ്) ഡോ. ബീന മാത്യു (സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ, ടെക്സസ്) മിസ്റ്റർ ജോർജ്ജ് ജോൺ (സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ഓഫ് കണക്റ്റിക്കട്ട്, സിടി) എന്നിവരാണ് പുതിയ ചുമതലയിൽ പ്രവേശിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷ തടയണമെന്ന ആവശ്യം; ഹർജി കേൾക്കാൻ സുപ്രീം കോടതി സമ്മതിച്ചു

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ രക്ഷിക്കാൻ ഇന്ത്യൻ സുപ്രീം കോടതിയിൽ അടിയന്തര ഹർജി സമർപ്പിച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നതിനാൽ സമയം അതിക്രമിച്ചിരിക്കുകയാണ്. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ എന്ന സംഘടനയാണ് ഈ ഹർജി സമർപ്പിച്ചിരിക്കുന്നത്. നയതന്ത്ര ചർച്ചകളിലൂടെ ഉടൻ ഇടപെടാനും ഇരയുടെ കുടുംബത്തിന് രക്തപ്പണ സഹായം നൽകാനും അവർ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. ശരിയത്ത് നിയമപ്രകാരം (ഇസ്ലാമിക നിയമം), ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിന് ഉത്തരവാദിയായ വ്യക്തിക്ക് മാപ്പ് നൽകാവുന്ന ഒരു നിയമപരമായ ഓപ്ഷനാണ് ‘രക്തപ്പണം’. ജസ്റ്റിസ് സുധാൻഷു ധൂലിയ, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ മുമ്പാകെ മുതിർന്ന അഭിഭാഷകൻ രാഗനാഥ് ബസന്താണ് ഹർജി സമർപ്പിച്ചത്. നിമിഷയുടെ വധശിക്ഷ നടപ്പാക്കുന്ന തീയതി അടുത്തുവരുന്നതിനാൽ ഈ വിഷയം വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. നിമിഷയുടെ അപ്പീൽ…

ഹൂത്തികൾ അമേരിക്കയുടെ അഭിമാനം ആകാശത്ത് വെച്ച് തകർത്തു; ‘മിസൈൽ ജുഗാദ്’ ലോക ശക്തിയുടെ ഒന്നാം നമ്പർ ശത്രുവായി

യെമനിലെ ഹൂത്തി വിമതർ ഇപ്പോൾ വെറുമൊരു പ്രാദേശിക പോരാട്ട ഗ്രൂപ്പല്ല, മറിച്ച് ലോകത്തിലെ പ്രധാന സൈന്യങ്ങൾക്ക് ഒരു വെല്ലുവിളിയായി സ്വയം ഉയർത്തിയിരിക്കുകയാണ്. അമേരിക്ക പോലുള്ള വൻശക്തികളുടെ റീപ്പർ ഡ്രോൺ സാങ്കേതിക വിദ്യയെ പരാജയപ്പെടുത്തി, ഹൂത്തി പോരാളികൾ ഇതുവരെ 67-ലധികം ഹൈടെക് ഡ്രോണുകൾ വെടിവച്ചു വീഴ്ത്തിയിട്ടുണ്ട്. യുഎസ്, ഇസ്രായേൽ തുടങ്ങിയ വന്‍ സൈനിക ശക്തികളുടെ തുടർച്ചയായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കിടയിലും ഹൂത്തി വിമതർ ഉറച്ചുനിന്ന തന്ത്രപരമായ ശക്തി വിദഗ്ധരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഹൂത്തികൾ ഇത്ര കഠിനമായ പോരാട്ടം നടത്തുന്ന സാങ്കേതികവിദ്യ എന്താണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. ആ വ്യോമ പ്രതിരോധ സംവിധാനം എന്താണ്? 30 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് ഡ്രോണുകൾ വെടിവച്ചിടുകയും ഇസ്രായേലി ജെറ്റുകളെ ആകാശത്ത് ലക്ഷ്യം വെച്ച് തകര്‍ക്കുകയും ചെയ്ത ഹൂത്തി വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പാളികൾ ഇപ്പോള്‍ പുറംലോകം അറിഞ്ഞുകൊണ്ടിരിക്കുകയാണ്. 2023 ഒക്ടോബർ…

തരൂരിന്റെ തറവേല (ഏറ്റില്ല) : രാജു മൈലപ്ര

താനൊരു വലിയ സംഭവമാണെന്ന് ഒരാള്‍ സ്വയം വിശ്വസിക്കുകയും, അത് മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കുവാന്‍ ചില തറവേലകള്‍ ഇറക്കുകയും ചെയ്യുമ്പോള്‍, അയാളുടെ തകര്‍ച്ച ആരംഭിക്കുന്നു. ‘വെള്ളം കോരാതെയും, വിറകു വെട്ടാതുയും’ ‘വിശ്വപൗരന്‍’ എന്ന ലേബലിന്റെ ബലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിലോേക്ക് പുഷ്പക വിമാനത്തില്‍ പറന്നിറങ്ങിയ ഒരു മാന്യ വ്യക്തിയാണ് ബഹുമാന്യനായ ശശി തരൂര്‍. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക്, പ്രത്യേകിച്ച് മുഖ്യമന്ത്രിപദ സ്ഥാനമോഹികള്‍ക്ക് അത് അത്രയങ്ങ് സുഖിച്ചില്ലെങ്കിലും, സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് അദ്ദേഹം ഒരു ആവേശമായിരുന്നു- പ്രതീക്ഷയായിരുന്നു. അതുകൊണ്ടാണല്ലോ പാരകള്‍ പലതുണ്ടായിട്ടും തരൂര്‍ജി അനന്തപുരിയില്‍ നിന്നും പല തവണ പാര്‍ലമെന്റില്‍ എത്തിയത്. കോണ്‍ഗ്രസുകാരുടെ വോട്ട് കൊണ്ട് മാത്രമല്ല അദ്ദേഹം വിജയിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പതിയെ പതിയെ അദ്ദേഹത്തിന്റെ അധികാര മോഹം പുറത്തുവന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയാകുവാന്‍, മറ്റുള്ളവര്‍ ആരേക്കാളും താനാണ് പരമയോഗ്യന്‍ എന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി വിശ്വസിച്ചു. അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അംഗീകാരം…