രാശിഫലം (02-12-2025 ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമല്ല. കോപം നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങള്‍ കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടിവരും. അധ്വാന ഭാരം കാരണം ഓഫിസിലും അനുകൂലമല്ലാത്ത സാഹചര്യമായിരിക്കും. വളരെയേറെ കഠിനാധ്വാനം ചെയ്‌തിട്ടും ഫലമുണ്ടാകാത്തത് നിരാശ നല്‍കും. അമ്മയുടെ ആരോഗ്യപ്രശ്‌നം നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കും. കന്നി: ഇന്ന് നിങ്ങൾ ആരോഗ്യത്തിന്‍റെ കാര്യങ്ങൾ അവഗണിക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യരുത്. പഴയ മുറിവുകള്‍ നിങ്ങളെ വേദനിപ്പിച്ചേക്കാം. എങ്കിലും ദിവസം പൊതുവേ സമാധാനത്തിന്‍റെയും സമ്പത്സമൃദ്ധിയുടേതുമായിരിക്കും. തുലാം: ഇന്ന് നിങ്ങളുടെ ദിവസം പ്രശ്‌ന സങ്കീര്‍ണമായിരിക്കും. അതുകാരണം നിങ്ങള്‍ പതിവിലും കവിഞ്ഞ് ഇന്ന് വികാരാധീനനാരായിരിക്കും. നിങ്ങളുടെ ഇണയുമായോ അമ്മയുമായോ പ്രശ്‌നങ്ങള്‍ക്കും വാക്ക് തര്‍ക്കത്തിനും സാധ്യത. മനസിന്‍റെ പിരിമുറുക്കം നീങ്ങിക്കിട്ടാന്‍ ശ്വസനവ്യായാമവും പ്രാര്‍ഥനയും ചെയ്യുക. ജലാശയങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കണം. നീന്തല്‍ ക്ലാസില്‍ പോകുന്നുണ്ടെങ്കിൽ അതിന് അവധി നല്‍കുക. തലേദിവസം ശരിയായ ഉറക്കം ലഭിച്ചിട്ടില്ലെങ്കില്‍ ഇന്ന് നേരത്തെ ഉറങ്ങാന്‍ ശ്രമിക്കുക. ഇന്ന് യാത്ര ഫലവത്താകില്ല. അതുകൊണ്ട് ഒഴിവാക്കുക. നിയമപരമായ…

സാമൂഹിക ദൗത്യം നിറവേറ്റി വിശ്വാസികൾ ഫാഷിസത്തെ അതിജീവിക്കണം: ഡോ. നഹാസ് മാള

സി ഐ സി ഖത്തർ ടോക്ക് സീരിസിന് തുടക്കം ദോഹ: വെറുപ്പും വിദ്വേഷവും വ്യാപകമായി പ്രചരിക്കുന്ന സമകാലിക സാഹചര്യത്തിൽ, ഇസ്ലാമിന്റെ മാനവികതയിൽ ഊന്നിയ സാഹോദര്യ ദർശനം അത്യന്തം പ്രസക്തമാണെന്ന് ശാന്തപുരം അൽജാമിഅ അൽഇസ്‌ലാമിയ ഡെപ്യൂട്ടി റെക്ടറും ജമാഅത്തെ ഇസ്‌ലാമി കേരള കൂടിയാലോചന സമിതിയംഗവുമായ ഡോ. നഹാസ് മാള അഭിപ്രായപ്പെട്ടു. ഫാഷിസത്തെ അതിജീവിക്കാനുള്ള സാമൂഹിക ദൗത്യം വിശ്വാസി സമൂഹം ഗൗരവത്തോടെ ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മുസ്‌ലിം സമൂഹം നേരിടുന്ന പ്രതിസന്ധിയെ അതിന്റെ യഥാർത്ഥ ആഴത്തിലും വ്യാപ്തിയിലും വിലയിരുത്തുന്നതിൽ സമുദായ നേതൃത്വത്തിന് കൂടുതൽ ജാഗ്രത ആവശ്യമാണ് .മുസ്‌ലിംകളുടെ രാഷ്ട്രീയ-സാംസ്കാരിക കർതൃത്വങ്ങളോടുള്ള നിഷേധാത്മക നിലപാടുകളെ തിരിച്ചറിയാനും നമുക്ക് സാധിക്കേണ്ടതുണ്ട് . നവനാസ്തിക വിഭാഗങ്ങൾ മുസ്‌ലിം സമൂഹത്തിനെതിരെ പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ ആസൂത്രിതവും പ്രകോപനപരവുമാണെന്നും, ‘നല്ല മുസ്‌ലിം–ചീത്ത മുസ്‌ലിം’ എന്ന വിഭജനം ഇരകളുടെ മനസ്സുകളിൽ തന്നെ ഭിന്നത സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും…

പാക്കിസ്താന്‍ അർദ്ധസൈനിക കേന്ദ്രത്തിന് നേരെ ചാവേര്‍ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

പാക്കിസ്താനില്‍ ബലൂച് വിമത സംഘം ഞായറാഴ്ച രാത്രി 9 മണിയോടെ നോകുണ്ടി പ്രദേശത്തെ ഫ്രോണ്ടിയർ കോർപ്സ് (എഫ്‌സി) ആസ്ഥാനത്തിന് സമീപമുള്ള ഒരു സെൻസിറ്റീവ് റെസിഡൻഷ്യൽ കോംപ്ലക്‌സില്‍ ചാവേര്‍ ആക്രമണം നടത്തി. ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ നോക്കുണ്ടി പ്രദേശത്തുള്ള ഫ്രോണ്ടിയർ കോർപ്സ് (എഫ്‌സി) ആസ്ഥാനത്തിന് സമീപം ചാവേർ ആക്രമണം നടന്നു. റിക്കോ ഡിക്ക്, സാൻഡാക് ഖനന പദ്ധതികളുമായി ബന്ധപ്പെട്ട വിദേശ എഞ്ചിനീയർമാർ, വിദഗ്ധർ, ജീവനക്കാർ എന്നിവർക്കായി നിർമ്മിച്ച നോകുണ്ടി പ്രദേശത്തെ ഫ്രോണ്ടിയർ കോർപ്സ് (എഫ്‌സി) ആസ്ഥാനത്തിന് സമീപമുള്ള ഒരു സെൻസിറ്റീവ് റെസിഡൻഷ്യൽ കോംപ്ലക്സിലാണ് ഞായറാഴ്ച രാത്രി 9 മണിയോടെ ചാവേർ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ബലൂച് ലിബറേഷൻ ഫ്രണ്ട് (BLF) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അവരുടെ ഷാഡോ ഓപ്പറേഷണൽ ബറ്റാലിയൻ (SOB) യൂണിറ്റാണ് ഈ ഓപ്പറേഷൻ നടത്തിയതെന്ന് സംഘടനയുടെ വക്താവ് മേജർ…

‘എക്‌സ്‌ക്ലൂസീവ് സിറ്റിസണ്‍ഷിപ്പ് ആക്ട് ഓഫ് 2025’; അമേരിക്കയില്‍ ഇരട്ട പൗരത്വം അവസാനിപ്പിക്കാനുള്ള ബില്‍ അവതരിപ്പിക്കാനൊരുങ്ങി സെനറ്റര്‍ ബെര്‍ണി മോറെനോ

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇരട്ട പൗരത്വം പൂര്‍ണ്ണമായി അവസാനിപ്പിക്കുന്നതിനുള്ള നിയമം കൊണ്ടുവരാന്‍ ഒഹിയോയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബെര്‍ണി മൊറെനോ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ‘എക്‌സ്‌ക്ലൂസീവ് സിറ്റിസണ്‍ഷിപ്പ് ആക്ട് ഓഫ് 2025’ എന്ന പേരിലാണ് ബില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് അമേരിക്കയുടെയോ മറ്റേതെങ്കിലും രാജ്യത്തിന്റേയോ ഒരു പൗരത്വം മാത്രം തിരഞ്ഞെടുക്കേണ്ടിവരുമെന്ന് ഫോക്‌സ് ന്യൂസ് ഡിജിറ്റല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ബില്‍ പ്രകാരം യു എസ് പൗരന്മാര്‍ ഇനി മുതല്‍ യു എസ് പൗരത്വം ഒഴിവാക്കാതെ മറ്റേതെങ്കിലും പുതിയ വിദേശ പൗരത്വം സ്വീകരിക്കുന്നതിനും വിലക്ക് വരും. ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ശന കുടിയേറ്റ നയങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരം നീക്കം. ഇതില്‍ ഗ്രീന്‍ കാര്‍ഡ് നിയമങ്ങളിലും തൊഴില്‍ വിസകളിലും അനധികൃത കുടിയേറ്റത്തിനെതിരായ നടപടികളിലും മാറ്റങ്ങള്‍ ഉള്‍പ്പെടുന്നു. കൊളംബിയയില്‍ ജനിച്ച മൊറെനോ ഫോക്‌സ് ന്യൂസിനോട് പ്രതികരിക്കുമ്പോള്‍ താന്‍ 18-ാം വയസ്സില്‍ കൊളംബിയന്‍…

മഡുറോയുടെ സുരക്ഷിതമായ പുറത്തുകടക്കൽ പ്രതിസന്ധി കൂടുതൽ രൂക്ഷമായി; ട്രംപ് എല്ലാ വാഗ്ദാനങ്ങളും നിരസിച്ചു

ട്രംപിൽ നിന്ന് നിയമപരമായ പ്രതിരോധവും ഉപരോധങ്ങൾ പിൻവലിക്കലും ആവശ്യപ്പെട്ട് വെനിസ്വേലൻ പ്രസിഡന്റ് മഡുറോ സുരക്ഷിതമായി കടന്നുപോകാൻ ശ്രമിച്ചെങ്കിലും, യു എസ് ആ വ്യവസ്ഥകൾ നിരസിക്കുകയും, സമ്മർദ്ദം വർദ്ധിപ്പിക്കുകയാണ്. അതേസമയം തന്റെ പിന്തുണക്കാർക്കിടയിൽ വിശ്വസ്തത വീണ്ടും ഉറപ്പിച്ചുകൊണ്ട് അധികാരത്തിൽ തുടരുമെന്ന് മഡുറോ പ്രതിജ്ഞയെടുത്തു. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് അമേരിക്ക ഉറപ്പു നൽകിയ സുരക്ഷിതമായി പുറത്തുകടക്കാനുള്ള സാധ്യത ഏതാണ്ട് അവസാനിച്ചു. കഴിഞ്ഞ മാസം പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഒരു ഹ്രസ്വ ഫോൺ സംഭാഷണത്തിനിടെ, മഡുറോയുടെ എല്ലാ പ്രധാന അഭ്യർത്ഥനകളും പൂർണ്ണമായും നിരസിക്കപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇത് വെനിസ്വേലയുടെ രാഷ്ട്രീയ അനിശ്ചിതത്വം കൂടുതൽ ആഴത്തിലാക്കി. അമേരിക്ക തനിക്കും കുടുംബത്തിനും പൂർണ്ണ നിയമ സംരക്ഷണം നൽകുകയും, എല്ലാ യുഎസ് സാമ്പത്തിക ഉപരോധങ്ങളും പിൻവലിക്കുകയും, അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐസിസി) തനിക്കെതിരായ കേസുകൾ അവസാനിപ്പിക്കുകയും ചെയ്താൽ വെനിസ്വേല വിടാൻ തയ്യാറാണെന്ന് മഡുറോ…

അമേരിക്കൻ മലയാളികൾക്ക് പുതിയ പ്രതീക്ഷകളുമായി മാത്യു വർഗീസ് നയിച്ച ഫോമ പ്രോമിസ് ടീമിന്റെ സൺഷൈൻ റീജിയൻ പര്യടനം വിജയകരമായി സമാപിച്ചു

നോർത്ത് അമേരിക്കൻ മലയാളികളുടെ സംഘടനയായ – ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക (FOMAA)യുടെ 2026–2028 നിയമനത്തിനായുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസിഡന്റ് സ്ഥാനാർത്ഥിയായ ശ്രീ മാത്യു വർഗീസ് നയിച്ച ഫോമ പ്രോമിസ് ടീമിന്റെ ഫ്ലോറിഡ ജനസമ്പർക്ക പര്യടനം വിജയകരമായി പൂർത്തിയായി. മയാമിയിൽ നിന്ന് ആരംഭിച്ച പര്യടനം ഓർലാൻഡോ വഴി സഞ്ചരിച്ച് താമ്പായിൽ സമാപിച്ചു. നവംബർ 21, 22, 23 തീയതികളിലായി സൺഷൈൻ റീജിയനിലെ സമൂഹനേതാക്കളെയും സംഘടനാ പ്രതിനിധികളെയും നേരിൽ കണ്ടുമുട്ടി, അവരുടെ ആശങ്കകളും പ്രതീക്ഷകളും കേൾക്കുന്നതിനോടൊപ്പം ഭാവി പ്രവർത്തനരേഖ പങ്കുവെക്കുന്നതും ഈ പര്യടനത്തിന്റെ ലക്ഷ്യമായിരുന്നു. ഈ ജനസമ്പർക്ക പരിപാടിയിലൂടെ ലഭിച്ച ഊർജ്ജവും ജനപിന്തുണയും, അമേരിക്കൻ മലയാളികളുടെ ഉന്നമനത്തിനും അഭിവൃദ്ധിക്കും വേണ്ടി പൊതുദർശനരൂപരേഖ തയ്യാറാക്കുന്നതിൽ നിർണ്ണായകമായി സഹായിക്കും എന്ന് മാത്യു വർഗീസ് അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി മലയാളി സമൂഹത്തിലെ വിവിധ രംഗങ്ങളിൽ സേവനമനുഷ്ഠിച്ച മാത്യു വർഗീസ്, പലർക്കും…

കനൽവഴിയിലെ വെളിച്ചപ്പാട്‌ (ആസ്വാദനകുറിപ്പ്‌): സജീന ശിശുപാലൻ

https://www.malayalamdailynews.com/744380/പൂവിതറിയ പരവതാനിയിലൂടെ നീങ്ങുന്നവനല്ല, മറിച്ച് അനുഭവങ്ങളുടെ കനൽവഴിക ളിലൂടെ സഞ്ചരിച്ച് ചുറ്റുപാടുകളെ ഹൃദയം കൊണ്ട് എഴുതുന്നവരാണ് സർഗ്ഗപ്രതിഭയുള്ള എഴുത്തുകാരൻ. സൗന്ദര്യത്തിന്റെ കതിർമണികളായിരിക്കണം സാഹിത്യമെങ്കിൽ ആത്മകഥ അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നവയാകണം. ജീവിതാനുഭവങ്ങൾ ശക്തമായി കത്തിജ്വലിക്കുമ്പോൾ ഏകാന്തതയുടെ അകത്തളങ്ങളിലിരുന്ന് വായനക്കാരൻ ആസ്വദിക്കുക സാധാരണമാണ്. അങ്ങനെയാണ് ഞാനും ഈ കൃതിയുടെ ഉള്ളറകളിലേക്ക് ഇറങ്ങിചെല്ലുന്നത്. പ്രഭാത് ബുക്ക് പ്രസിദ്ധീകരിച്ച കാരൂർ സോമന്റെ ‘കഥാകാരന്റെ കനൽവഴികൾ’ ഇരുളടഞ്ഞ താഴ്‌വാരങ്ങൾ താണ്ടി നവ്യനഭസ്സിലേക്ക് കുതിച്ചുയർന്ന കനൽപക്ഷി തന്നെയാണ്. തോറ്റവന്റെ വിഷാദരാഗമല്ല, മറിച്ച് ചങ്കുറപ്പുള്ളവന്റെ ചങ്കൂറ്റത്തെ അതിവൈകാരികതയുടെ ഭാഷയിൽ ആവിഷ്‌കരിക്കുന്നതിൽ എഴുത്തുകാരൻ ഇവിടെ വിജയിച്ചിരിക്കുന്നു. അനായാസമായി പദ ങ്ങളെ വിന്യസിക്കുവാനും അനുഭവത്തിനുതകുന്ന വാക്കുകൾ കൊണ്ട് എഴുത്തിനെ വർണ്ണാഭ മാക്കുവാനുള്ള അദ്ദേഹത്തിന്റെ സർഗ്ഗസിദ്ധി ആർക്കാണ് കാണാതെ പോകുവാനാകുക? ലക്ഷ്യബോധത്തോടെ നോല്മ്പ് നോൽക്കുന്ന ഒരു വെളിച്ചപ്പാടിനേ കനൽച്ചാട്ടത്തിൽ വിജയമുള്ളു. വെളിച്ചപ്പാടിന് വസൂരി വിതയ്ക്കാനും സൂക്കേടുകൾ മാറ്റാനും കഴിയുമത്രെ! അതാവും വെളിച്ചപ്പാട്…

കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്കിനും ഇ.ഡിയുടെ കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) പുറപ്പെടുവിച്ച മസാല ബോണ്ടുമായി ബന്ധപ്പെട്ട വിദേശ വിനിമയ മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘനങ്ങളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.എം. എബ്രഹാം എന്നിവർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചു . “കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡും (KIIFB) അതിന്റെ അധികാരികളും” റിസർവ് ബാങ്കിന്റെ (RBI) മാസ്റ്റർ നിർദ്ദേശവും ഫെമ വ്യവസ്ഥകളും ലംഘിച്ചതിന് നവംബർ 12 ന് മുഖ്യമന്ത്രി, തോമസ് ഐസക്ക്, എബ്രഹാം എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി ഇഡി അറിയിച്ചു. ₹466.91 കോടി രൂപയുടെ ഇടപാടാണ് ഇഡി നടത്തിയത്. ഫെമ പ്രകാരമുള്ള വിധിനിർണ്ണയ നടപടികളുമായി ബന്ധപ്പെട്ടതാണ് ഇഡിയിലെ സ്പെഷ്യൽ ഡയറക്ടർ രജനീഷ് ദേവ് ബർമൻ പുറപ്പെടുവിച്ച നോട്ടീസുകൾ.…

ഐഒസി (കേരള) മിഡ്‌ലാൻഡ്‌സ് സംഘടിപ്പിച്ച ‘പുതിയ ഐഎൽആർ നിർദ്ദേശങ്ങൾ-ആശങ്കകൾ’ ഓൺലൈൻ സെമിനാർ പ്രതീക്ഷാനിർഭരമായി; പാർലിമെന്റ് ലോബിയിംഗിന് വാഗ്‌ദാനമേകി കേംബ്രിഡ്ജ് എം പി.

മാഞ്ചസ്റ്റർ: യുകെയിലെ ഐഎൽആർ / സ്ഥിരതാമസ യോഗ്യതയിൽ നിർദ്ദേശിച്ചിരിക്കുന്ന വലിയ മാറ്റങ്ങൾ, സ്കിൽഡ് വർക്കർ വിസയിലുള്ള മലയാളികളുൾപ്പെടെയുള്ള കുടിയേറ്റക്കാരെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ ഐ ഓ സി (യുകെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ വൻ ജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച അടിയന്തര ഓൺലൈൻ ‘സൂം’ സെമിനാർ സ്വീകാര്യവും, വിജയകരവും, പ്രതീക്ഷാനിർഭരവുമായി. കേംബ്രിഡ്ജ് എംപിയും,മുൻ മന്ത്രിയുമായ ഡാനിയേൽ സെയ്‌ക്‌നർ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നിയമ ഉപദേഷ്ടാവും, കേംബ്രിഡ്ജ് മുൻ മേയറുമായ സോളിസിറ്റർ അഡ്വക്കേറ്റ് കൗൺസിലർ ബൈജു തിട്ടാല, ഫ്യൂച്ചർ ഗവേണൻസ് ഫോറത്തിലെ (അസൈലം & മൈഗ്രേഷൻ) സീനിയർ പോളിസി അസോസിയേറ്റ് കമ്മീഷണർ ബെത്ത് ഗാർഡിനർ-സ്മിത്ത് എന്നിവർ സെമിനാറിൽ പങ്കെടുത്ത് വ്യക്തവും, വിദ്ഗദവുമായി സെഷൻ നയിച്ചു. നൂറ്റമ്പതോളം പേർ പങ്കുചേർന്ന സെമിനാറിൽ പുതിയ കുടിയേറ്റ നിയമ നിർദ്ദേശവുമായി ബന്ധപ്പെട്ട വിവിധ നിയമ, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി…

മന്ത്ര ഹോളിഡേ പാർട്ടി വർണ്ണാഭമായി ന്യൂയോർക്കിൽ നടന്നു

ഓറഞ്ച്ബർഗ്, ന്യൂയോർക്ക്: മന്ത്ര – മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിൻ്റെ ഹോളിഡേ സെലിബ്രേഷൻ ന്യൂയോർക്ക് ഓറഞ്ച്ബർഗിലെ സിത്താർ പാലസിൽ വച്ച് പ്രൗഡ ഗംഭീരമായി ആഘോഷിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 200ൽ പരം അംഗങ്ങൾ ഒരുമിച്ചുകൂടി. മനോഹരമായി അലങ്കരിച്ച സിത്താർ പാലസ്, ഹോളിഡേ ആഘോഷങ്ങൾക്ക് അനുയോജ്യമായ ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. മുഖ്യാതിഥികളെ വേദിയിലേക്ക് ആദരപൂർവ്വം സ്വാഗതം ചെയ്തുകൊണ്ട് ചടങ്ങുകൾ ആരംഭിച്ചു. മന്ത്രയുടെ പ്രസിഡണ്ട് കൃഷ്ണരാജ് മോഹനൻ, സെക്രട്ടറി ഉണ്ണി തോയക്കാട്ട്, ട്രഷറർ സഞ്ജീവ് നായർ, ജോയിന്റ് സെക്രട്ടറി ഡോ. നിഷ ചന്ദ്രൻ, പ്രസിഡണ്ട്  എലെക്റ്റ്  രേവതി പിള്ള ബോർഡ്  അംഗങ്ങളായ അഭിലാഷ് പുളിക്കത്തൊടി, ജയ് കുമാർ, പ്രവീണ മേനോൻ, പുരുഷോത്തമ പണിക്കർ, സുരേഷ് ബാബു തുടങ്ങിയവർ മന്ത്രയുടെ  ഡയറക്ടർ ബോർഡിനെ ഔദ്യോഗികമായി പ്രതിനിധീകരിച്ചു.  പരിപാടിയുടെ അവതരണം വൈദഗ്ധ്യത്തോടെയും മനോഹാരിതയോടെയും വീണ രമേഷ് (കണക്റ്റിക്കട്ട്) നിർവഹിച്ചു. ടെക്സസിൽ…