ഇലോൺ മസ്‌കിന്റെ ചൊവ്വാ ദൗത്യത്തിന് വൻ തിരിച്ചടി. ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റ് എന്ന് പറയപ്പെടുന്ന സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ്, ഒമ്പതാമത്തെ പരീക്ഷണ പറക്കലിന് 30 മിനിറ്റിനുശേഷം പരാജയപ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഈ റോക്കറ്റ് ആകാശത്ത് വെച്ചു തന്നെ പൊട്ടിച്ചിതറി. ചന്ദ്രനിലും ചൊവ്വയിലും മനുഷ്യരെ എത്തിക്കാനുള്ള ഇലോൺ മസ്‌കിന്റെ അഭിലാഷ പദ്ധതിക്ക് വീണ്ടും വലിയ തിരിച്ചടി . മസ്‌കിന്റെ കമ്പനിയായ സ്‌പേസ് എക്‌സിന്റെ മെഗാ റോക്കറ്റ് ‘സ്റ്റാർഷിപ്പ്’ അതിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണത്തിൽ പരാജയപ്പെട്ടു. ടെക്സസിലെ സ്റ്റാർബേസിൽ നിന്ന് വിക്ഷേപിച്ച് വെറും 30 മിനിറ്റിനുശേഷം, റോക്കറ്റ് നിയന്ത്രണം വിട്ട് ദൗത്യം അകാലത്തിൽ അവസാനിച്ചു. ചൊവ്വാഴ്ച രാത്രി 7:36 ന് (പ്രാദേശിക സമയം) മനുഷ്യരില്ലാതെ വിക്ഷേപിച്ച റോക്കറ്റ്, പറന്നുയർന്ന് വെറും 30 മിനിറ്റിനുശേഷം ബഹിരാകാശത്ത് നിയന്ത്രണം നഷ്ടപ്പെട്ടു. റോക്കറ്റിന്റെ ഓൺബോർഡ് ഇന്ധന സംവിധാനത്തിൽ ചോർച്ചയുണ്ടായതുമൂലം, റോക്കറ്റ് അതിന്റെ…
Author: .
ക്യാപിറ്റൽ കപ്പ് സോക്കർ; ബാൾട്ടിമോർ ഖിലാഡീസ് ജേതാക്കൾ
വാഷിംഗ്ടൺ ഡി.സി. : അമേരിക്കയിലും കാനഡയിലും നിന്നുള്ള പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു മേരിലാൻഡ് സ്ട്രൈക്കേഴ്സ് (Maryland Strikers) സംഘടിപ്പിച്ച രണ്ടാം നോർത്ത് അമേരിക്കൻ ക്യാപിറ്റൽ ഫുട്ബോൾ ടൂർണമെന്റ് ഒഥല്ലോ(Othello) ഫുട്ബോൾ സ്റ്റേഡിയത്തിൽ May 24/ശനിയാഴ്ച അരങ്ങേറി. ക്ലബ് സ്ഥാപക പ്രസിഡന്റ് രജി തോമസ് അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ഫൊക്കാന വൈസ് പ്രസിഡന്റ് വിപിൻ രാജ് ഫുട്ബോൾ മാമാങ്കം ഉദ്ഘാടനം ചെയ്‌തു. ആവേശകരമായ ഫൈനലിൽ ഡൈമെൻഡ് എഫ്.സി. കാനഡ(Diamond FC, Canada) യെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി ബാൾട്ടിമോർ ഖിലാഡിസ്(Baltimore Khiladiz) ക്യാപിറ്റൽ കപ്പ് 2025 വിജയികളായി. ലൂസേഴ്സ് ഫൈനലിൽ മല്ലുമിനാറ്റി ന്യുജെഴ്സിയെ പരാജയപ്പെടുത്തി സെന്റ് ജൂഡ് വിർജീനിയയും ജെതാക്കളായി. വിജയികൾക്ക് ക്ലബ് പ്രസിഡന്റ് നോബിൾ ജോസഫ് ട്രോഫി സമ്മാനിച്ചു. ചടങ്ങിൽ ഫോമാ (FOMA), ഫൊക്കാന (FOKANA) സംഘടനകളുടെ പ്രതിനിധികൾ, കേരള അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടൺ (KAGW), കേരള കൾച്ചറൽ…
ഇറ്റാലിയൻ പൗരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടാമത്തെ പ്രതി ചൊവ്വാഴ്ച കീഴടങ്ങി
ന്യൂയോർക്ക്:ന്യൂയോർക്ക് നഗരത്തിലെ ഒരു ആഡംബര അപ്പാർട്ട്മെന്റിൽ ഒരു ഇറ്റാലിയൻ പൗരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടാമത്തെ പ്രതി ചൊവ്വാഴ്ച കീഴടങ്ങിയതായി പോലീസ് പറഞ്ഞു. സഹപ്രതി ജോൺ വോൾട്ട്സിനെപ്പോലെ, രണ്ടാമത്തെ പ്രതിയും തട്ടിക്കൊണ്ടുപോകൽ, ആക്രമണം, നിയമവിരുദ്ധമായ തടവ് എന്നീ കുറ്റങ്ങൾ നേരിടേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു. വില്യം ഡുപ്ലെസി എന്ന ആൾ NYPD യുടെ 13-ാം പ്രിസിങ്ക്റ്റിൽ കീഴടങ്ങി. 2025 മെയ് 27 ന് ന്യൂയോർക്കിൽ തട്ടിക്കൊണ്ടുപോകൽ, വ്യാജ തടവ് എന്നീ കുറ്റങ്ങൾ ചുമത്തി കീഴടങ്ങിയ വില്യം ഡുപ്ലെസിയെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പ്രിസിങ്ക്റ്റിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി പ്രതിയുടെ എട്ട് കിടപ്പുമുറികളുള്ള സോഹോ ടൗൺഹൗസിൽ രണ്ടാഴ്ചയിലേറെ പീഡിപ്പിച്ചതായി ഇറ്റലിയിൽ നിന്നുള്ള ഒരു വിനോദസഞ്ചാരി പോലീസിനോട് പറഞ്ഞതിനെത്തുടർന്ന് വെള്ളിയാഴ്ച ഒരു ക്രിപ്‌റ്റോ സംരംഭകനായ വോൾട്ട്‌സിനെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. മെയ് 6 ന് ഇറ്റലിയിൽ നിന്ന് ന്യൂയോർക്കിൽ എത്തിയെന്നും വോൾട്ട്സിന്റെ…
പ്രതികൂല സാഹചര്യങ്ങളിലാണെങ്കിൽ പോലും ദൈവത്തിനു സ്തുതി കരേറ്റുന്നവരായിരിക്കണം: ബിഷപ് ഡോ. ഉമ്മൻ ജോർജ്
ഡാളസ് : പ്രതികൂല സാഹചര്യങ്ങളിൽ വീഴാതവണ്ണം ഓരോരുത്തരെയും സൂക്ഷിച്ചു ദൈവത്തിന്റെ മഹിമാസന്നിധിയിൽ കളങ്കമി ല്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ള ഏക ദൈവത്തിനു ദിനംതോറും സ്തുതി കരേറ്റുന്നവരായിരിക്കണമെന്നു ബിഷപ് ഡോ ഉമ്മൻ ജോർജ് ഉധബോധിപ്പിച്ചു.ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ മെയ് 27ചൊവാഴ്ച വൈകീട്ട് ഓൺലൈൻ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച (576-മത്) സമ്മേളനത്തില്‍ ഡാളസ്സിൽ നിന്നും യൂദായുടെ ലേഖനം 24,25 വാക്യങ്ങളെ ആധാരമാക്കി മുഖ്യ സന്ദേശം നൽക്കുകയായിരുന്നു ബിഷപ്പ് നമ്മുടെ ജീവിതത്തിൽ വന്നു പോയ വീഴ്ചകളെ കണക്കിടാതെ എത്രയോ അനുഗ്രഹങ്ങൾ ദൈവത്തിൽ നിന്നും നാം പ്രാപിച്ചിരിക്കുന്നു. എന്നാൽ പ്രത്യുപകാരമായി നാം എന്ത് ചെയ്തുവെന്ന് ചിന്തിക്കണമെന്ന് ഉദ്ധ്ബോധിപ്പിച്ചു കൊണ്ട് ബിഷപ്പ് തന്റെ പ്രസംഗം ഉപസംഹരിച്ചു. റവ.ഡോ ഇട്ടി മാത്യൂസിന്റെ (സി എസ് ഐ ഡിട്രോയിറ്റ്)പ്രാരംഭ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്.ജോസഫ് റ്റി ജോർജ് (രാജു)മധ്യസ്ഥ പ്രാർത്ഥനക്കു നേതൃത്വം നൽകി.. 576 -ാം സെഷൻ…
യോർക്ക്‌ടൗൺ ഹൈറ്റ്‌സ് സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് കാമ്പയിൻ ആരംഭിച്ചു
യോർക്ക്‌ടൗൺ ഹൈറ്റ്‌സ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോൿസ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് കാമ്പയിൻ യോർക്ക്‌ടൗൺ ഹൈറ്റ്‌സ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയിൽ മെയ് 18 ഞായറാഴ്ച ആരംഭിച്ചു, ഈ വർഷത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫാമിലി കോൺഫറൻസിന്റെ ആവേശകരമായ കിക്കോഫും രജിസ്ട്രേഷനും നടത്തി. സൗത്ത്‌വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മാർ ഇവാനിയോസ്, ഇടവക വികാരി ഫാ. നൈനാൻ ടി. ഈശോ എന്നിവരുടെ നേതൃത്വത്തിൽ നടന്ന കുർബാനയ്ക്ക് ശേഷം ഫാമിലി കോൺഫറൻസിനായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. മുൻ ഭദ്രാസന കൗൺസിൽ അംഗം സാജൻ മാത്യു കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി), ഫിലിപ്പ് തങ്കച്ചൻ (ഫിനാൻസ് മാനേജർ), മാത്യു ജോഷ്വ (മുൻ ട്രഷറർ), സജി പോത്തൻ (മുൻ ഭദ്രാസന കൗൺസിൽ അംഗം), പ്രേംസി ജോൺ & മറിയാമ്മ…
മക്കിന്നിയിലെ നാല് വ്യത്യസ്ത സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് വൈറസ് ബാധ
മക്കിനി (ഡാളസ്):ടെക്സാസിൽ അഞ്ചാംപനി കേസുകൾ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്, മക്കിന്നിയിലെ നാല് വ്യത്യസ്ത സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് വൈറസ് ബാധയുണ്ടെന്ന് കോളിൻ കൗണ്ടി ഉദ്യോഗസ്ഥർ ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി. ഈ നാല് സ്ഥലങ്ങൾ സന്ദർശിച്ചിട്ടുള്ള ആരെങ്കിലും ജൂൺ 12 വരെ ലക്ഷണങ്ങൾക്കായി നിരീക്ഷിക്കണമെന്ന് ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു. പനി, വരണ്ട ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, ചർമ്മത്തിലെ ചുണങ്ങു, അതുപോലെ വായിൽ നീലകലർന്ന വെളുത്ത കേന്ദ്രങ്ങളുള്ള ചെറിയ വെളുത്ത പാടുകൾ എന്നിവയാണ് അഞ്ചാംപനി ലക്ഷണങ്ങൾ. രോഗപ്രതിരോധശേഷി കുറഞ്ഞവർ, ഗർഭിണികൾ അല്ലെങ്കിൽ വാക്സിനേഷൻ എടുക്കാത്തവർ എന്നിവർ അഞ്ചാംപനി ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ ഉടൻ തന്നെ അവരുടെ ആരോഗ്യ സംരക്ഷണ വിഭാഗത്തെ ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥർ ഉപദേശിച്ചു. അഞ്ചാംപനി വളരെ പകർച്ചവ്യാധിയായതും വായുവിലൂടെയുള്ളതുമായ ഒരു വൈറസാണ്, ഇത് ഗുരുതരമായ സങ്കീർണതകൾക്കോ മരണത്തിനോ കാരണമായേക്കാവുന്ന ഒരു അണുബാധയ്ക്ക് കാരണമാകുന്നു. വൈറസ് പ്രധാനമായും ഇതിനെതിരെ വാക്സിനേഷൻ എടുക്കാത്ത ആളുകളിലാണ് പടരുന്നത്. ഡോക്ടർമാർ…
മോദി സിനിമാറ്റിക് ഡയലോഗുകള്‍ പറഞ്ഞു പഠിക്കുന്നു; മോദിയെ പരിഹസിച്ച് കോൺഗ്രസ്
ന്യൂഡൽഹി: ഗുജറാത്തിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങൾക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. സിനിമകളിലെ സംഭാഷണങ്ങൾ പോലെയാണ് പ്രധാനമന്ത്രി മോദി സംസാരിക്കുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് അദ്ദേഹത്തെ പരിഹസിച്ചു. ഗൗരവമുള്ള ഒരു നേതാവിന്റേതല്ല അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും കോൺഗ്രസ് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്ന വിഷയം കോൺഗ്രസ് മീഡിയ സെൽ മേധാവി പവൻ ഖേരയും ഉന്നയിച്ചു. ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തിൽ, രാജ്യത്തിന് ഇതുവരെ നിരവധി പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ലെന്നും അതിലൊന്ന് പാക്കിസ്താനുമായി വെടിനിർത്തൽ കരാർ ഒപ്പിട്ടത് ഏത് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. “ഈ പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനു പകരം, മോദി സിനിമാറ്റിക് ഡയലോഗുകൾ പറയുകയും അദ്ദേഹത്തിന്റെ എംപിമാർ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നു” എന്ന് പവൻ ഖേര പരിഹസിച്ചു. “പ്രധാനമന്ത്രി മോദി ചിലപ്പോൾ പ്രേം ചോപ്രയെപ്പോലെയും ചിലപ്പോൾ പരേഷ് റാവലിനെപ്പോലെയും സംഭാഷണങ്ങൾ…
ജയ് ഭീം, ഫ്രീ ഫലസ്തീൻ: ചുമരെഴുത്ത് ആരോപിച്ച് മലയാളി വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത ആർ.ജി.എൻ.ഐ.വൈ.ഡി നടപടി ജനാധിപത്യ വിരുദ്ധം – ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
തിരുവനന്തപുരം: കേന്ദ്ര യൂത്ത് ആൻഡ് സ്പോർട്സ് മിനിസ്ട്രിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന തമിഴ്നാട്ടിലെ രാജീവ് ഗന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെൻ്റ് (ആർ.ജി.എൻ.ഐ.വൈ.ഡി) കാമ്പസ് ഹോസ്റ്റൽ ചുമരിൽ ജയ് ഭീം, ഫ്രീ ഫലസ്തീൻ എന്നീ മുദ്രാവാക്യങ്ങൾ എഴുതി എന്ന് ആരോപിച്ച് മൂന്ന് മലയാളി വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടി കടുത്ത ജനാധിപത്യ വിരുദ്ധവും വിദ്യാർത്ഥി അവകാശങ്ങളുടെ മേലുള്ള കൈകടത്തലുമാണേന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രസ്താവിച്ചു. കാമ്പസ് വാളിൽ പെയിൻ്റ് ചെയ്യുന്നത് ഒരു കുറ്റകൃത്യമാക്കി അവതരിപ്പിച്ചു എന്നത് മാത്രമല്ല, അത് ചെയ്തു എന്ന് ഒരു നിലക്കും തെളിവ് ലഭ്യമാകാതെയാണ് മൂന്ന് മലയാളി വിദ്യാർത്ഥികൾക്ക് നേരെ നടപടി ഉണ്ടായിരിക്കുന്നത്. രണ്ടാം വർഷ എം.എസ്.ഡബ്ലു വിദ്യാർത്ഥികളായ അസ്ലം, സഈദ്, നഹാൽ എന്നിവർക്കെതിരായ നടപടി ആസൂത്രിതവും മുൻവൈര്യാഗത്തെ മുൻനിർത്തിയുമാണ്. നിലവിലെ നടപടികൾക്ക് നേതൃത്വം നൽകിയ ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റൻസ് രജിസ്ട്രാർ ചണ്ഡീഗഡ്…
ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി ജനകീയ വിചാരണ ജാഥ
മലപ്പുറം : ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടേറിയേറ്റംഗം പി നസീഹയുടെ നേതൃത്വത്തിൽ മലപ്പുറം മണ്ഡലത്തിൽ ജനകീയ വിചാരണ ജാഥ സംഘടിപ്പിച്ചു. കോഡൂർ പഞ്ചായത്തിൽ നിന്ന് ആംരഭിച്ച ജാഥ ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഹയർ സെക്കൻഡറി മേഖലയിലെ സീറ്റ് അപര്യാപ്ത പരിഹരിക്കാൻ പ്രഫ. കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ സ്വീകരണങ്ങൾക്കു ശേഷം ജാഥ മലപ്പുറം കുന്നുമ്മലിൽ സമാപിച്ചു. സമാപന സമ്മേളനം വെൽഫയർപാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിൽ ജാഥാ ക്യാപ്റ്റൻ പി. നസീഹ, ജില്ല ജനറൽ സെക്രട്ടറി അഡ്വ അമീൻ യാസിർ, ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡന്റ് അജ്മൽ ഷഹീൻ,സെക്രട്ടറി സി.എച്ച് ഹംന, ജില്ല കമ്മിറ്റിയംഗങ്ങളായ ഷജറീന,…
മഴക്കെടുതി; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുക: കാന്തപുരം
കോഴിക്കോട്: കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പരസ്പര സഹായത്തിനും ആഹ്വാനം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മഴക്കെടുതിയിൽ വെള്ളം കയറിയും മണ്ണിടിഞ്ഞും മരം വീണും പ്രയാസപ്പെടുന്നവരുണ്ട്. ഓരോ ദിവസവും ഏതാനും പേരുടെ ജീവനും നഷ്ടപ്പെടുന്നുണ്ട്. കുറച്ചു ദിവസംകൂടി വിവിധ പ്രദേശങ്ങളിൽ കനത്തമഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തുകയും മുൻകരുതൽ സ്വീകരിക്കുകയും സർക്കാർ നിർദേശങ്ങൾ പാലിക്കുകയും വേണം. പുറം ജോലികളിൽ വ്യാപൃതരാവുന്നവർ, മത്സ്യതൊഴിലാളികൾ ഉൾപ്പെടെ മഴമൂലം തൊഴിൽ സാഹചര്യമില്ലാത്ത അനേകം സാധാരണക്കാർ ചുറ്റുമുണ്ടെന്നും അവരെ ചേർത്തുപിടിക്കാനും ആവുന്നത് ചെയ്യാനും സാധിക്കണമെന്നും ഉസ്താദ് പറഞ്ഞു. വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളംകയറിയ തീരദേശ നിവാസികൾ, മണ്ണിടിഞ്ഞും മരം വീണും കഷ്ടപ്പെടുന്നവർ തുടങ്ങിയ പ്രയാസമനുഭവിക്കുന്നവരിലേക്ക് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുകയും…
