ഹൂസ്റ്റൺ: ഡോ.അഡ്വ.മാത്യു വൈരമണ്ണിനെ സ്റ്റാഫ്ഫോർഡ് സിറ്റി പ്ലാനിങ് ആൻഡ് സോണിങ് കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുത്തു. സ്റ്റാഫ്ഫോർഡ് സിറ്റിയിൽ പ്ലാനിംഗ് ആൻഡ് സോണിങ് കമ്മീഷൻ കമ്മീഷണർ ആയി പ്രവർത്തനം ആരംഭിച്ച വൈരമൺ പിന്നീട് കമ്മീഷന്റെ വൈസ് ചെയർ ആയി. ഇപ്പോൾ ഏഴംഗ കമ്മീഷണർമാരുടെ ചെയർമാനായി കൂടുതൽ അധികാരവും ഉത്തരവാദിത്വമുള്ള ചുമതലയിലേക്കു പ്രവേശിച്ചു. ഒരു ഇന്ത്യൻ വംശജൻ ഈ പദവിയിലെത്തുന്നത് ഇതാദ്യമാണ്. സിറ്റിയിൽ സമർപ്പിക്കുന്ന പ്ളാറ്റ് , സൈറ്റ് പ്ലാൻ, സോണിങ് കേസുകൾ സിറ്റിയുടെ ചട്ടപ്രകാരവും സാങ്കേതിക നിർദ്ദേശത്തിന് അനുസരിച്ചുമാണോ എന്ന് പ്രാഥമികമായി പരിശോധിക്കുന്നത് പ്ലാനിംഗ് ആൻഡ് സോണിങ് കമ്മിഷനാണ്. അത് പോലെ സിറ്റിയുടെ വികസനം കോപ്രിഹെൻസീവ് പ്ലാനിന്റെ അടിസ്ഥാനത്തിലാണെന്ന് ഉറപ്പു വരുത്തുന്നതും ഈ കമ്മീഷനാണ്. സ്റ്റാഫോർഡ് സിറ്റി മേയറും മലയാളിയുമായ കെൻ മാത്യു വൈരമണിനെ സ്റ്റാഫോർഡ് സിറ്റിയുടെ ചാർട്ടർ റിവ്യൂ കമ്മീഷനിലെ ഒരു അംഗമായും നിയമിച്ചു. സിറ്റി ചാർട്ടറിങ്…
Author: ????? ??????
കമല ഹാരിസ് 2028-ലെ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥികളിൽ മുന്നിൽ
കാലിഫോർണിയ :വൈസ് പ്രസിഡൻറ് കമല ഹാരിസ് 2028-ലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിത്വത്തിനായി മുൻതൂക്കം നിലനിർത്തുന്നു. Noble Predictive Insights നടത്തിയ *The Center Square Voters’ Voice Poll* അനുസരിച്ച്, ഹാരിസിന് ഡെമോക്രാറ്റുകൾക്ക് ഇടയിൽ 33%യും സ്വതന്ത്രരുടെ ഇടയിൽ 27%യും പിന്തുണയുണ്ട്. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം 13% ഡെമോക്രാറ്റുകളും 3% സ്വതന്ത്രരും പിന്തുണച്ചുകൊണ്ട് രണ്ടാം സ്ഥാനത്ത്. ന്യൂയോർക്കിൽ നിന്നുള്ള കോൺഗ്രസ് അംഗം അലക്സാണ്ട്രിയ ഒക്കാസിയോ-കോർടെസ് 8% പിന്തുണയോടെ മൂന്നാമതും, മുന്‍ ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി പീറ്റ്ബൂട്ടിജജ് 7% പിന്തുണയോടെ നാലാമതുമാണ്. ഹാരിസ് കറുത്തവരുടെയും ദക്ഷിണ സംസ്ഥാനങ്ങളിലുമുള്ളവരുടെയും യുവജനങ്ങളുടെയും ഇടയിൽ ശക്തമായ പിന്തുണ നേടുന്നു: 18-29 വയസ്സുള്ളവരിൽ 44%, 30-44 വയസ്സുള്ളവരിൽ 42% പിന്തുണ. കുറഞ്ഞ വരുമാനക്കാരിലും സ്ത്രീകളിലും ന്യൂസത്തിനെക്കാൾ ഇരട്ടിയായി ഹാരിസ് ജനപ്രിയരാണ്. ന്യൂസം, പാശ്ചാത്യ അമേരിക്കൻവാസികളും 65 വയസ്സിന് മുകളിലുള്ളവരും ഹാരിസിനെക്കാൾ കൂടുതൽ പിന്തുണച്ചിട്ടുണ്ട്. മറ്റ് സ്ഥാനാർത്ഥികളായ…
സാഹോദര്യത്തിൻ്റെ പുതിയ പാഠങ്ങളുമായി നടുമുറ്റം ഓണോത്സവം
ദോഹ: സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശമുയർത്തി നടുമുറ്റം ഓണോത്സവത്തിന് പ്രൗഢോജ്വല സമാപനം. ‘സാഹോദര്യം’ എന്ന ആശയത്തിൽ ഐഡിയൽ ഇന്ത്യന്‍ സ്കൂളിൽ സംഘടിപ്പിച്ച റിയാദ മെഡിക്കൽ സെൻ്റർ ഓണോത്സവത്തിൽ ഖത്തറിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാൻ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ഐ.എസ്.സി ജനറൽ സെക്രട്ടറി ഹംസ യൂസഫ്, ഐ.സി.സി മാനേജിംഗ് കമ്മറ്റിയംഗം നന്ദിനി അബ്ബഗൗണി, ഐ.സി.സി വുമൺസ് ഫോറം പ്രസിഡന്റ് അഞ്ജന മേനോൻ, വൈസ് പ്രസിഡന്റ് ആബിദ അബ്ദുള്ള, പ്രവാസി വെൽഫെയർ പ്രസിഡന്റ് ചന്ദ്രമോഹൻ, റിയാദ മെഡിക്കൽ സെൻ്റർ മാനേജിംഗ് ഡയറക്ടർ ജംഷീർ ഹംസ, കെ.എം.സി.സി വുമൺസ് ഫോറം പ്രസിഡന്റ് സമീറ അബ്ദുൽനാസർ, ഇൻകാസ് ലേഡീസ് വിങ് പ്രസിഡന്റ് സിനിൽ ജോർജ്, തെലുങ്കാന ജാഗൃതി പ്രസിഡന്റ് പ്രവീണ ലക്ഷ്മി, ജനറൽ സെക്രട്ടറി ആദർശ് റെഡ്ഡി, യു.പി നവരംഗ സംസ്കൃതിക്…
രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകി അമ്മ അന്തരിച്ചു
തിരുവനന്തപുരം: കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകി അമ്മ (91) അന്തരിച്ചു. മുൻ പഞ്ചായത്ത് അംഗമായിരുന്നു അവർ. ഭർത്താവ് ചെന്നിത്തല തൃപ്പരുന്തുറയിലെ വി. രാമകൃഷ്ണൻ നായർ (ചെന്നിത്തല മഹാത്മാ ഹൈസ്കൂളിന്റെ മുൻ മാനേജർ) നേരത്തെ മരിച്ചു. ചെന്നിത്തല മഹാത്മാ ഹൈസ്കൂളിന്റെ മുൻ മാനേജർ കെ.ആർ. രാജൻ, കെ.ആർ. വിജയലക്ഷ്മി (റിട്ട. അധ്യാപിക), കെ.ആർ. പ്രസാദ് (റിട്ട. ഇന്ത്യൻ എയർഫോഴ്സ്) എന്നിവരാണ് അവരുടെ മറ്റു മക്കൾ. മരുമക്കൾ: അനിത രമേശ് (റിട്ട. ഡെവലപ്മെന്റ് ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണൽ രജിസ്ട്രാർ, സഹകരണ വകുപ്പ്), അമ്പിളി എസ് പ്രസാദ് (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, ഓൾ ഇന്ത്യ റേഡിയോ), മരുമകൻ പരേതനായ സി കെ രാധാകൃഷ്ണൻ (റിട്ട. ജില്ലാ യൂത്ത് കോർഡിനേറ്റർ, നെഹ്റു കേന്ദ്ര). പേരക്കുട്ടികളായ…
ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ 9 ദിവസത്തിനുള്ളിൽ തകർന്നു; ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ ഗാസയിൽ 33 പേർ കൊല്ലപ്പെട്ടു
റഫയിൽ നടന്ന ആക്രമണത്തെത്തുടർന്ന് ഇസ്രായേലും ഹമാസും തമ്മിലുള്ള ഒമ്പത് ദിവസത്തെ വെടിനിർത്തൽ ലംഘിക്കപ്പെട്ടു. ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ഗാസയില്‍ 33 പേർ കൊല്ലപ്പെട്ടു. നെതന്യാഹു അടിയന്തര യോഗം വിളിച്ചു. ആരോപണങ്ങൾ ഹമാസ് നിഷേധിച്ചു. സാധാരണക്കാർക്കെതിരായ ആക്രമണങ്ങളിൽ യുഎസ് ആശങ്ക പ്രകടിപ്പിച്ചു. റഫ അതിർത്തി അനിശ്ചിതമായി അടച്ചു. ഇസ്രായേലും ഹമാസും തമ്മിലുള്ള ഒമ്പത് ദിവസത്തെ വെടിനിർത്തൽ വീണ്ടും അവസാനിച്ചു. തെക്കൻ ഗാസ നഗരമായ റഫയിൽ ഹമാസ് തങ്ങളുടെ സൈനികർക്ക് നേരെ അപ്രതീക്ഷിത ആക്രമണം നടത്തിയതായി ഇസ്രായേലി സൈന്യം അവകാശപ്പെടുന്നു. ആക്രമണത്തിൽ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും (ആർപിജി) സ്നൈപ്പർ ഫയറും ഉപയോഗിച്ചതായി പറയുന്നു. ഹമാസ് ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ റഫ മേഖലയിൽ വ്യോമാക്രമണം നടത്തി. ആക്രമണങ്ങളിൽ കുറഞ്ഞത് 33 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ സമയത്ത് ഇസ്രായേൽ സൈന്യം പിൻവാങ്ങേണ്ടിയിരുന്ന അതിർത്തിയായ “യെല്ലോ ലൈനിന്” പുറത്തുള്ള ഒരു പ്രദേശത്താണ് ആക്രമണം നടന്നതെന്ന് ഇസ്രായേൽ…
പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ മോഷണം; ഏഴ് മിനിറ്റിനുള്ളിൽ മോഷ്ടാക്കൾ അമൂല്യമായ ആഭരണങ്ങൾ മോഷ്ടിച്ചു
പാരീസ്: പാരീസിലെ പ്രശസ്തമായ ലൂവ്രെ മ്യൂസിയത്തിൽ പുറത്തുനിന്ന് ഒരു ബാസ്ക്കറ്റ് ലിഫ്റ്റ് വഴി കള്ളന്മാർ കയറി വിലപിടിപ്പുള്ള ആഭരണങ്ങൾ ഞായറാഴ്ച മോഷ്ടിച്ചുവെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയില്‍ പറഞ്ഞു. ആഭ്യന്തര മന്ത്രി ലോറന്റ് നൂൺസ് ഇതിനെ ഒരു വലിയ കവർച്ചയാണെന്നും ലൂവ്രെയിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങൾ വിലമതിക്കാനാവാത്തതാണെന്നും പറഞ്ഞു. പ്രദർശന വേദിയിലെ “ഗാലറി ഡി’അപ്പോളോൺ” (അപ്പോളോ ഗാലറി) യിലെ രണ്ട് പ്രദർശനങ്ങളിൽ മൂന്നോ നാലോ കള്ളന്മാർ ശ്രദ്ധ കേന്ദ്രീകരിച്ച് പകൽസമയത്ത് കവർച്ച നടത്തിയതായി മന്ത്രി വാർത്താ ഏജൻസികളോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മ്യൂസിയത്തിലേക്കും മുൻ കൊട്ടാരത്തിലേക്കും മോഷ്ടാക്കള്‍ പ്രവെശിച്ചത് ഒരു ചരക്ക് ലിഫ്റ്റ് ഉപയോഗിച്ചാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ജനാലകൾ തകർത്ത ശേഷം, അവർ നെപ്പോളിയന്റെയും എംപ്രസിന്റെയും ആഭരണ ശേഖരത്തിൽ നിന്ന് ഒമ്പത് ആഭരണങ്ങൾ മോഷ്ടിച്ചതായി റിപ്പോർട്ടില്‍ പറയുന്നു. മോഷ്ടിച്ച ആഭരണങ്ങളിൽ ഒന്ന് പിന്നീട്…
ജനാധിപത്യത്തെയും ഭരണഘടനയെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തി അമേരിക്കയിൽ ട്രംപിന്റെ നയങ്ങൾക്കെതിരെ ജനരോഷം ആളിക്കത്തുന്നു
വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കീഴിലുള്ള സർക്കാർ സ്വേച്ഛാധിപത്യത്തിലേക്ക് അതിവേഗം വഴുതിവീഴുന്നതിനെ അപലപിച്ച് “രാജാക്കന്മാരില്ല” എന്ന മുദ്രാവാക്യവുമായി ശനിയാഴ്ച യുഎസിലെ വിവിധ നഗരങ്ങളിൽ ജനരോഷം ആളിക്കത്തിച്ച് പ്രതിഷേധക്കാർ മാർച്ച് നടത്തി. “പ്രതിഷേധത്തേക്കാൾ ദേശസ്നേഹമൊന്നുമില്ല” അല്ലെങ്കിൽ “ഫാസിസത്തെ ചെറുക്കുക” എന്നെഴുതിയ ബാനറുകൾ വഹിച്ചുകൊണ്ട് ജനങ്ങള്‍ ന്യൂയോർക്ക് നഗരത്തിലെ ടൈംസ് സ്ക്വയറിൽ ഒത്തുകൂടി, ബോസ്റ്റൺ, അറ്റ്ലാന്റ, ചിക്കാഗോ എന്നിവിടങ്ങളിലെ പാർക്കുകളിൽ ആയിരക്കണക്കിന് പേരാണ് റാലികളില്‍ പങ്കെടുത്തത്. വാഷിംഗ്ടണിലും ലോസ് ഏഞ്ചൽസിലും പ്രതിഷേധക്കാർ മാർച്ച് നടത്തി, റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള നിരവധി സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങൾക്ക് പുറത്ത്, മൊണ്ടാനയിലെ ബില്ലിംഗ്സിലെ ഒരു കോടതിക്ക് പുറത്ത്, നൂറുകണക്കിന് ചെറിയ പൊതു ഇടങ്ങളിൽ കുത്തിയിരിപ്പ് സമരം നടത്തി. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി പ്രതിഷേധങ്ങളെ “ഹേറ്റ് അമേരിക്ക” റാലികൾ എന്ന് അപലപിച്ചു, പക്ഷേ പലയിടത്തും അവ ഒരു തെരുവ് പാർട്ടിയോട് സാമ്യമുള്ളതായിരുന്നു. മാർച്ചിംഗ് ബാൻഡുകൾ, ആളുകൾക്ക് ഒപ്പിടാൻ കഴിയുന്ന…
‘ബുഡാപെസ്റ്റ് ഉച്ചകോടിയിൽ പങ്കെടുത്ത് പുടിനുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് സെലെൻസ്കി
വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി ആവശ്യപ്പെട്ടു. ബുഡാപെസ്റ്റിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും ആവശ്യപ്പെട്ട ആയുധങ്ങളില്ലാതെ യു.എസ്. വിടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹമാസുമായുള്ള വിജയകരമായ വെടിനിർത്തൽ സമയത്ത് ട്രംപ് പുടിനുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ടെന്ന് ഒരു വാർത്താ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സെലെൻസ്കി പറഞ്ഞു. പുടിൻ സമാനമായ നിലപാടിലാണെന്നും എന്നാൽ ഹമാസിനേക്കാൾ ശക്തനാണെന്നും അതിനാൽ കൂടുതൽ സമ്മർദ്ദം ആവശ്യമാണെന്നും സെലെൻസ്കി പറഞ്ഞു. യുദ്ധത്തിന്റെ വ്യാപ്തിയും ലോകത്തിലെ രണ്ടാമത്തെ വലിയ സൈന്യമെന്ന നിലയിൽ റഷ്യയുടെ സ്ഥാനവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ നിരീക്ഷണം നടത്തിയത്. സമ്മർദ്ദത്തിന് വഴങ്ങി യുഎസ് ടോമാഹോക്ക് മിസൈലുകൾ നൽകുമെന്ന് ഉക്രേനിയൻ പ്രസിഡന്റ് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ട്രംപ് ഭരണകൂടം പിന്നീട് ഇക്കാര്യം മാറ്റിവച്ചു. അതേസമയം, പ്രസിഡന്റ് ട്രംപ്…
‘ഇന്ത്യ റഷ്യയുമായുള്ള എണ്ണ വ്യാപാരം നിർത്തിയില്ലെങ്കിൽ ഇനിയും കനത്ത തീരുവ ചുമത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടർന്നാൽ ഇന്ത്യയ്ക്ക് വീണ്ടും കനത്ത തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി മോദി അങ്ങനെ ചെയ്യില്ലെന്ന് തനിക്ക് ഉറപ്പ് നൽകിയതായി ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, അത്തരം ചർച്ചകള്‍ നടന്നിട്ടില്ലെന്ന് നിഷേധിക്കുകയും തങ്ങളുടെ എണ്ണ നയം ദേശീയ താൽപ്പര്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വാഷിംഗ്ടണ്‍: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യ കനത്ത ഇറക്കുമതി തീരുവ, അതായത് താരിഫ് നൽകേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയതായി ട്രംപ് അവകാശപ്പെട്ടു. എയർഫോഴ്സ് വണ്ണിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. “റഷ്യൻ എണ്ണയുടെ കാര്യം താൻ ചെയ്യില്ലെന്ന് മോദി എന്നോട് പറഞ്ഞു,…
പ്രസന്നൻ പിള്ളയുടെ മാതാവിന്റെ നിര്യാണത്തിൽ കെ.എച്ച്.എൻ.എ. അനുശോചിച്ചു
കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃനിരയോടെപ്പം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ കാലമായി നിസ്വാർത്ഥമായി പ്രവർത്തിക്കുകയും സാമ്പത്തിക പരാധീനതയുള്ള മലയാളി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് നല്‍കുന്നതുൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും, അമേരിക്കൻ മലയാളികളുടെ വിവിധ പൊതുമണ്ഡലങ്ങളിൽ സജീവ സാന്നിധ്യവും , ഇപ്പോഴത്തെ കെ.എച്ച്.എൻ.എ. ഡയറക്ടർ ബോർഡ് മെമ്പറുമായ പ്രസന്നൻ പിള്ളയുടെ മാതാവ് ചെല്ലമ്മ അമ്മയുടെ നിര്യാണത്തിൽ പ്രസിഡന്റ് ടി.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ കെ.എച്ച്.എൻ.എ. നേതൃയോഗം അനുശോചിച്ചു. കേരളത്തിൽ പന്തളം നൂറനാട് തറവാട്ട് വീട്ടിൽ വാർധക്യ സഹജമായ അസുഖത്താൽ അന്തരിച്ച ചെല്ലമ്മ അമ്മ പരേതനായ കുഞ്ഞുപിള്ള കുറുപ്പിന്റെ സഹധർമ്മിണിയാണ്. അടുത്ത കുടുംബാംഗങ്ങളായ പ്രസന്നൻ പിള്ള ഭാര്യ ഡോ:അനിത പിള്ള, സുരേഷ് കുമാർ, ഷൈലജ,ഗിരിജ രാമകൃഷ്ണൻ, രാമകൃഷ്ണ പിള്ള, ശ്രീനിവാസൻ, ആശ ലക്ഷ്മി എന്നിവരുടെയും മറ്റു ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും സെക്രട്ടറി സിനു നായർ അവതരിപ്പിച്ച അനുശോചന പ്രമേയം…
