ന്യൂഡല്‍ഹി: ആർ.എസ്.എസിനെയും ഭരണഘടനയെയും കുറിച്ചുള്ള കോൺഗ്രസ് എംപി ശശി തരൂരിന്റെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടു. മനുസ്മൃതിയെ കുറിച്ച് പരാമർശിക്കാത്തതിനാൽ മുൻ ആർ.എസ്.എസ് നേതാക്കൾ ഭരണഘടനയെ പോരായ്മകൾ നിറഞ്ഞതായി കണക്കാക്കിയിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ, ആമുഖത്തിൽ നിന്ന് ‘സോഷ്യലിസ്റ്റ്’, ‘മതേതര’ എന്നീ വാക്കുകൾ പുനഃപരിശോധിക്കണമെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ ആവശ്യപ്പെട്ടത് വിവാദം കൂടുതൽ രൂക്ഷമാക്കി. രാഹുൽ ഗാന്ധിയും മായാവതിയും ഉൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കളും ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു. ആർഎസ്‌എസ് അതിന്റെ പ്രാരംഭ ഘട്ടത്തിൽ ഭരണഘടനയെ അംഗീകരിച്ചിരുന്നില്ല എന്ന് കോൺഗ്രസ് എംപി ശശി തരൂർ അവകാശപ്പെട്ടു. ആർഎസ്‌എസിന്റെ രണ്ടാമത്തെ തലവൻ എം.എസ്. ഗോൾവാൾക്കർ മനുസ്മൃതിക്ക് ഭരണഘടനയിൽ സ്ഥാനമില്ലെന്ന് വിശ്വസിച്ചിരുന്നുവെന്നും ഇത് അതിനെ ഒരു “വികലമായ രേഖ”യാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ആ ചിന്തയിൽ നിന്ന് സംഘടന ഇപ്പോൾ മാറിയിരിക്കാമെന്നും, പക്ഷേ ആ…
Author: .
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗ കേസ്: ഇര ടിഎംസി അനുഭാവി
കൊൽക്കത്തയിലെ സൗത്ത് കൽക്കട്ട ലോ കോളേജിൽ 24 വയസ്സുള്ള വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. ഇര തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) അനുയായിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രധാന പ്രതിയായ മനോജിത് മിശ്ര അവരോട് വിവാഹാഭ്യർത്ഥന നടത്തുക മാത്രമല്ല, പാർട്ടിയിൽ ഒരു വലിയ സ്ഥാനം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇര രണ്ട് നിർദ്ദേശങ്ങളും നിരസിച്ചതിനെത്തുടർന്നാണ് പ്രതിയും കൂട്ടാളികളും ഈ ഹീനമായ കുറ്റകൃത്യം ചെയ്തത്. സംഭവസമയത്ത് ഗേറ്റിന് കാവൽ നിന്നിരുന്ന മറ്റ് രണ്ട് വിദ്യാർത്ഥികളെയും ഒരു സുരക്ഷാ ജീവനക്കാരനെയും ഈ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംഭവം നഗരത്തിൽ വലിയ പ്രതിഷേധം സൃഷ്ടിച്ചു. വിവരം അനുസരിച്ച് ഇര കോളേജ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. പരീക്ഷാ ഫോം പൂരിപ്പിക്കാൻ ബുധനാഴ്ച കോളേജിൽ എത്തിയിരുന്നു. മനോജിത് മിശ്ര തന്നോടും മറ്റ് ഏഴ് വിദ്യാർത്ഥികളോടും യൂണിയൻ മുറിയിൽ താമസിക്കാൻ ആവശ്യപ്പെട്ടുവെന്നും അവിടെ അവർക്ക്…
“ശബ്‌ദം കുറയ്ക്കൂ…”: ഖമേനിയെ പരിഹസിച്ച ട്രംപിന് ഇറാന്റെ താക്കീത്
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ ദശലക്ഷക്കണക്കിന് യഥാർത്ഥ അനുയായികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവസാനിപ്പിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി പറഞ്ഞു. ട്രംപിന്റെ പരാമർശങ്ങൾ അപമാനകരവും അസ്വീകാര്യവുമാണെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും സംയമനം പാലിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വിവാദ പരാമർശത്തിനെതിരെ ഇറാൻ രൂക്ഷമായി പ്രതികരിച്ചു. ഇറാനുമായി ഒരു കരാറിൽ ഏർപ്പെടാൻ അമേരിക്ക ശരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ, ഖമേനിക്കെതിരെ അപമാനകരവും അസ്വീകാര്യവുമായ ഭാഷ ഉപയോഗിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി ട്രംപിന് ശക്തമായ മുന്നറിയിപ്പ് നൽകി. “ഇറാന്റെ പരമോന്നത നേതാവിന്റെ ദശലക്ഷക്കണക്കിന് യഥാർത്ഥ അനുയായികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് യുഎസ് പ്രസിഡന്റ് ട്രംപ് അവസാനിപ്പിക്കണം. ഇത് അപമാനകരം മാത്രമല്ല, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സാധ്യമായ…
ട്രംപിന്റെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി; ഗാസയിൽ ഇസ്രായേൽ ആക്രമണം; 72 പേർ കൊല്ലപ്പെട്ടു
ഗാസയിൽ ഇസ്രായേൽ നടത്തിയ ഏറ്റവും പുതിയ വ്യോമാക്രമണങ്ങൾ മനുഷ്യരാശിയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ഗാസ ആരോഗ്യ ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച് ഇതുവരെ ഈ ആക്രമണങ്ങളിൽ കുറഞ്ഞത് 72 പേർ മരിച്ചു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിനടുത്തുള്ള മുവാസിയിലാണ് ഏറ്റവും വേദനാജനകമായ കാഴ്ച കണ്ടത്, അവിടെ കുടിയിറക്കപ്പെട്ടവരുടെ ടെന്റ് ക്യാമ്പുകളാണ് ഇസ്രായേല്‍ ആക്രമിച്ചത്. ഉറങ്ങിക്കിടക്കുമ്പോൾ ഒരേ കുടുംബത്തിലെ മൂന്ന് നിരപരാധികളായ കുട്ടികളും അവരുടെ മാതാപിതാക്കളും ബോംബാക്രമണത്തിന് ഇരയായി. പ്രദേശവാസികളുടെ അഭിപ്രായത്തിൽ, രാത്രിയിൽ ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ആക്രമണം നടന്നത്. ഈ ആക്രമണത്തിൽ നിരവധി കൂടാരങ്ങൾ കത്തിനശിച്ചു. ഗാസ നഗരത്തിലെ പലസ്തീൻ സ്റ്റേഡിയത്തിന് സമീപവും ആക്രമണം നടന്നു, അതിൽ 12 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഷിഫ ആശുപത്രിയിലെ ജീവനക്കാർ പറഞ്ഞത്, ഈ സ്റ്റേഡിയം കുടിയിറക്കപ്പെട്ടവർക്ക് ഒരു അഭയകേന്ദ്രമായിരുന്നു എന്നാണ്. ആക്രമണത്തിന് ശേഷം ഡസൻ കണക്കിന് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 20 ലധികം മൃതദേഹങ്ങൾ നാസിർ…
ഷാജൻ അലക്സാണ്ടറിൻ്റെ പിതാവ് ടി സി അലക്സാണ്ടർ നിര്യാതനായി
അറ്റ്‌ലാന്റ (ജോർജിയ): ജോർജിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഗ്രാസ്റൂട്ട് സ്‌ട്രാടജിസ്റ്റും, GOIC ജനറൽ സെക്രട്ടറിയുമായ അമേരിക്കൻ മലയാളി ഷാജൻ അലക്സാണ്ടറിൻ്റെ പിതാവ്, ടി സി അലക്സാണ്ടർ (ജോർജ്ജ്കുട്ടി – 95) തിരുവല്ലയിൽ നിര്യാതനായി. കേരള SIDCO ജനറൽ മാനേജർ ആയി വിരമിച്ച അലക്സാണ്ടർ ചെങ്ങന്നൂർ പാണ്ടനാട് തേക്കെതയ്യിൽ കുടുംബാംഗമാണ്. ചെങ്ങന്നൂർ പറമ്പത്തൂർ, പരേതയായ അമ്മിണിയാണ് ഭാര്യ. മറ്റു മക്കൾ: ജേക്കബ് റ്റി അലക്സാണ്ടർ (പയനീർ ഹോം സ്റ്റോറീസ് തിരുവല്ല), അഡ്വ. ജോൺ റ്റി അലക്സാണ്ടർ (ഡയറക്ടർ, ടൈം നെറ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരം), ജോർജ്ജ് അലക്സ് തയ്യിൽ (എഞ്ചിനീയർ), ജെസ്സി അനിൽ (അദ്ധ്യാപിക, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ കോഴഞ്ചേരി). മരുമക്കൾ: പ്രേമ കണ്ടത്തിൽ കുമ്പനാട്, ഡിജി ഗ്രേസ് വില്ല മുളക്കുഴ, ജീന മുള്ളങ്കാട്ടിൽ റാന്നി, അനിൽ തോളൂപറമ്പിൽ കോഴഞ്ചേരി, നിസ്സി ഷാജൻ (ക്ലിനിക്കൽ സോഷ്യൽ…
മോശം കാലാവസ്ഥയും, ആലിപ്പഴ വർഷവും അറ്റ്ലാന്റ വിമാനത്താവളത്തിൽ 400-ലധികം വിമാനങ്ങൾ റദ്ദാക്കി
അറ്റ്ലാന്റ:ശനിയാഴ്ച രാത്രിയിൽ ഉണ്ടായ കഠിനമായ കാലാവസ്ഥയും ആലിപ്പഴ വർഷവും മൂലം അറ്റ്ലാന്റയിലെ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള 478 വിമാനങ്ങൾ റദ്ദാക്കുകയും 617 വിമാനങ്ങൾ വൈകുകയും ചെയ്തു. അറ്റ്ലാന്റയിൽ ഒരു പ്രധാന ഹബ്ബായ ഡെൽറ്റ എയർ ലൈൻസാണ് ഏറ്റവും കൂടുതൽ പ്രതികൂല കാലാവസ്ഥയുടെ ആഘാതം നേരിടുന്നത്, ശനിയാഴ്ച രാജ്യത്തുടനീളം 542 റദ്ദാക്കലുകളും 684 കാലതാമസങ്ങളും ഉണ്ടായി. വെള്ളിയാഴ്ച റീഗൻ നാഷണൽ, ഷാർലറ്റ്, ഡാളസ്-ഫോർട്ട് വർത്ത് എന്നിവിടങ്ങളിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട തടസ്സങ്ങളിൽ നിന്ന് കരകയറാൻ പ്രവർത്തിക്കുന്നതിനാൽ അമേരിക്കൻ എയർലൈൻസ് ശനിയാഴ്ച യുഎസിലുടനീളം 223 വിമാനങ്ങൾ റദ്ദാക്കി. ഇന്നലെ രാത്രിയിൽ പെയ്ത ആലിപ്പഴ വീഴ്ചയിൽ ഉണ്ടായേക്കാവുന്ന കേടുപാടുകൾക്കായി ഏകദേശം 100 ഡെൽറ്റ എയർലൈൻസ് വിമാനങ്ങൾ രാത്രി മുഴുവൻ പരിശോധിച്ചു, ശനിയാഴ്ച മിക്കവാറും എല്ലാവരും സർവീസിൽ തിരിച്ചെത്തിയതായി ഡെൽറ്റയുടെ വക്താവ് പറഞ്ഞു. അറ്റ്ലാന്റയിലെ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ വിമാനത്താവളത്തിന് ചുറ്റുമുള്ള വിമാനങ്ങൾ നിയന്ത്രിക്കുന്ന…
ഭാരതാംബ: ഗവർണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോൽപ്പിക്കും – നഈം ഗഫൂർ
തിരുവനന്തപുരം: ഭാരതാംബ ചിത്രത്തിൻ്റെ മറവിൽ ഗവർണർ നടത്തുന്ന ഹിന്ദുത്വവത്ക്കരണ ശ്രമങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി രാജ്ഭവനിലേക്ക് പ്രതിഷേധേ മാർച്ച് സംഘടിപ്പിച്ചു. മ്യൂസിയം പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് രാജ്ഭവന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ഉദ്ഘാടനം ചെയ്തു. ഗവർണറുടെ ഹിന്ദുത്വ തിട്ടൂരങ്ങളെ വിദ്യാർത്ഥി – യുവജനങ്ങളെ അണിനിരത്തി ചെറുത്ത് തോൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാവി അജണ്ടകൾ കേരള മണ്ണിൽ നടപ്പാവില്ല. രാജ്ഭവനെയും സർവകലാശാലകളെയും ആർ.എസ്.എസ് ശാഖകളാക്കാമെന്നത് ആർലേക്കറുടെ വ്യാമോഹം മാത്രമാണ്. ആരിഫ് മുഹമ്മദ് ഖാനെ വെച്ച് കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ച അജണ്ടകൾ ആർലേക്കറെ വെച്ച് കൂടുതൽ ശക്തമായി നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയെന്നും നഈം ഗഫൂർ ചൂണ്ടിക്കാട്ടി. സംസ്ഥാന ജനറൽ സെക്രട്ടറി ഗോപു തോന്നക്കൽ അധ്യക്ഷത വഹിച്ചു. ഷാഹിൻ തൻസീർ, ലമീഹ് ഷാക്കിർ, നഈമ,…
ഹിന്ദുത്വ കൊലപാതകങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കും : സോളിഡാരിറ്റി
കോട്ടക്കൽ : രാജ്യത്ത് സംഘപരിവാർ ഭീകരരുടെ നേതൃത്വത്തിൽ നടക്കുന്ന മുസ്‌ലിം കൊലപാതകങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും തെരുവിൽ അവരുടെ നീതിക്ക് വേണ്ടി ശബ്ദിക്കുമെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് പ്രസ്താവിച്ചു. ബജ്‌റംദൾ , ബിജെപി പ്രവർത്തകർ ചേർന്ന് ആൾക്കൂട്ട കൊലപാതകത്തിന് വിധ്വേയമാക്കിയ പറപ്പൂർ സ്വദേശിയായ അഷ്‌റഫ് എന്ന മുസ്‌ലിം യുവാവിൻ്റെ കുടുംബത്തിന് നീതി ഉറപ്പാകണമെന്നും മാന്യമായ നഷ്ട പരിഹാരം നൽകണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉൽഘാടനം നിർവഹിച്ച പൊതുയോഗത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, എസ് ഐ ഒ ദേശീയ സമിതി അംഗം വാഹിദ് ചുള്ളിപ്പാറ, സാമൂഹ്യപ്രവർത്തകൻ അഡ്വ. അനൂപ് വി ആർ, മറുവാക്ക് എഡിറ്റർ അംബിക,വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, ആക്ഷൻ കമ്മിറ്റി ചെയർമാൻ നാസർ പറപ്പൂർ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാബിക് വെട്ടം എന്നിവർ…
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിലെ അതിജീവിതര്‍ക്ക് ഇതുവരെ 9.07 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തെന്ന്
തിരുവനന്തപുരം: മുണ്ടക്കൈ-ചുരല്‍മല പ്രകൃതി ദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്. 2024 ഓഗസ്റ്റ് മാസത്തില്‍ 2221 ഗുണഭോക്താക്കള്‍ക്ക് 1.9 കോടി രൂപ (19989000) വിതരണം ചെയ്തു. രണ്ട്, മൂന്ന് ഗഡു തുകയായി ഡിസംബറില്‍ 4421 ഗുണഭോക്താക്കള്‍ക്ക് 3.9 കോടി (39789000) നല്‍കി. 2025 മെയില്‍ നാല്, അഞ്ച് ഗഡു തുകയായി 2292 ഗുണഭോക്താക്കള്‍ക്ക് 2.06 കോടി രൂപ (20628000) നല്‍കി. ആറാം ഗഡുവായി ഈ മാസം 1146 ഗുണഭോക്താക്കള്‍ക്ക് 1.03 കോടി (10314000) രൂപയും വിതരണം ചെയ്തു. അപ്രതീക്ഷിത ദുരന്തത്തില്‍ തൊഴിലും ജീവനോപാധിയും നഷ്ടമായവര്‍ക്ക് തുടര്‍ന്നുള്ള ജീവിതത്തിന് ജീവിതോപാധിയായി ഒരു കുടുംബത്തിലെ മുതിര്‍ന്ന ആൾക്ക് ദിവസം 300 രൂപ പ്രകാരം മാസം…
നിരണം മാര്‍ തോമശ്ലീഹാ തീര്‍ഥാടന കേന്ദ്രത്തില്‍ ദുക്റാനത്തിരുനാൾ; 19-ാമത് തീര്‍ഥാടനം ജൂലൈ 6ന്
നിരണം: വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ നിരണം മാര്‍ തോമ്മാശ്ലീഹാ തീര്‍ഥാടന കേന്ദ്രത്തില്‍ ദുക്റാനത്തിരുനാളും 19-ാമത് നിരണം തീര്‍ഥാടനവും ജൂലൈ രണ്ടു മുതല്‍ ആറു വരെ നടത്തും.രണ്ടിനു വൈകുന്നേരം 4.30ന് കൊടിയേറ്റ്, അഞ്ചിനു വിശുദ്ധ കുര്‍ബാന- പ്രോട്ടോ സിഞ്ചള്ളൂസ് ഫാ. ആന്റണി ഏത്തയ്ക്കാട്ട്. മൂന്നിനു രാവിലെ എഴിനു വിശുദ്ധ കുര്‍ബാന, സന്ദേശം ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. 12.45നു എടത്വാ ഫൊറോനയില്‍ നിന്നുള്ള തീര്‍ഥാടനം എത്തിച്ചേരും. ഒന്നിനു എന്താന ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍വീട്ടില്‍. സന്ദേശം റവ.ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍. തുടര്‍ന്നു നേര്‍ച്ചക്കഞ്ഞി. നാലിനു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, സന്ദേശം വികാരി ജനറാള്‍ റവ.ഡോ. മാത്യു ചങ്ങങ്കരി. അഞ്ചിനു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ. ജെയിംസ് മാളിയേക്കല്‍, രാത്രി ഏഴിനു കലാസന്ധ്യ. ആറിനു രാവിലെ എഴിനു വിശുദ്ധ കുര്‍ബാന, സന്ദേശം ആര്‍ച്ച് ബിഷപ്…
