കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കല്‍ മുത്തോലത്ത് നഗറില്‍ പുതുതായി നിര്‍മ്മിക്കുന്ന ബ്ലോക്കിന്റെ തറക്കല്ലിടീല്‍ കര്‍മ്മം നടത്തപ്പെട്ടു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടര്‍ ഫാ. എബ്രാഹാം മുത്തോലത്തിന്റെയും സാമ്പത്തിക സഹകരണത്തോടെ നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ തറക്കല്ലിടീല്‍ കര്‍മ്മം കോട്ടയം അതിരൂപത മെത്രപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോണ്‍ പൂച്ചക്കാട്ടില്‍, ഫാ. ഫില്‍മോന്‍ കളത്തറ, ഫാ. ജോസ് കടവില്‍ച്ചിറ, ഫാ. റെജി കൊച്ചുപറമ്പില്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന് ഒഴുങ്ങാലില്‍, ഫാ. ഷിജു അവണ്ണൂര്, സിസ്റ്റര്‍ സാലി എസ്.വി.എം, കെ.എസ്.എസ്.എസ് ബോര്‍ഡ് മെമ്പര്‍ അബ്രഹാം സജി പഴുമാലില്‍, കോണ്ട്രാക്ടര് ഷിജോ…
Author: ബിബി സ്റ്റീഫന്‍
പത്താം വാർഷികം ആഘോഷമാക്കി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി; ഇതുവരെ ഭാഗമായത് എൺപതോളം സിനിമകളിൽ
ചലച്ചിത്ര നിർമ്മാണ കമ്പനിയായ കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പത്താം വാർഷികം ആഘോഷിച്ചു. സംവിധായകൻ നിർമൽ ബേബി വർഗീസ് 2016-ൽ ആരംഭിച്ച ചലച്ചിത്ര നിർമ്മാണ-വിതരണ കമ്പനിയാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി. ഇതിനകം മലയാളം, തമിഴ്, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി എൺപതോളം സിനിമകളുടെ ഭാഗമായിക്കഴിഞ്ഞു കാസാബ്ലാങ്കാ ഫിലിം ഫാക്ടറി. “കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ 10 വർഷങ്ങൾ. 2016-ൽ ഒന്നുമില്ലായ്മയിൽ നിന്ന് ഒറ്റയ്ക്ക് ആരംഭിച്ച യാത്ര ഇന്ന് എൺപതോളം പ്രോജക്ടുകളിലേക്ക് എത്തിയിരിക്കുന്നു. എണ്ണമറ്റ ഓർമ്മകളും വെല്ലുവിളികളും, ഒപ്പം ഈ യാത്രയുടെ ഭാഗമായ ഒരുപാട് നല്ല മനുഷ്യരും. ഇതുവരെ കൂടെ നിന്ന എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്.” എന്ന് സ്ഥാപകനും സിഇഒയുമായ നിർമൽ ബേബി വർഗീസ് വാർഷികഘോഷ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെയ്ക്കുന്നതിനോടൊപ്പം കൂട്ടിച്ചേർത്തു. 2016 നിർമൽ സംവിധാനം ചെയ്ത മിറർ ഓഫ്…
‘തൂഫാൻ കമാൻഡോസ്’ പ്രഖ്യാപനവും മെഗാ വാക്കത്തോണും
കുന്ദമംഗലം: മർകസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് ‘തൂഫാൻ കമാൻഡോസ്’ പ്രഖ്യാപനത്തിന്റെയും മെഗാ വാക്കത്തോണിന്റെയും ക്ലസ്റ്റർ തല ഉദ്ഘാടനം നടന്നു. ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് എൻഎസ്എസ് ദിനത്തിൽ സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ ബഷീർ കെ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന അസ്സംബ്ലിയിൽ വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. എൻഎസ്എസ് വളണ്ടിയർമാർക്ക് കമാൻഡോസ് ക്യാപ്പ് നൽകി. നൂറിലധികം വിദ്യാർഥികൾ അണിനിരന്ന ലഹരി വിരുദ്ധ മെഗാ വാക്കത്തോൺ മർകസ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്നും ആരംഭിച്ച് കുന്ദമംഗലം ടൗൺ വരേ സംഘടിപ്പിച്ചു. വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് കർമം പ്രിൻസിപ്പൽ നിർവഹിച്ചു. സമൂഹത്തിൽ ലഹരിയുടെ വിപത്തുകൾക്കെതിരെ ജാഗ്രതയാവണം എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർഥികൾ പ്രകടനത്തിൽ പങ്കെടുത്തത്. മർകസ് അക്കാദമിക് ഡയറക്ടർ ഉനൈസ് മുഹമ്മദ്, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഷമീം കെ.കെ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അനീസ്…
കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 45കാരി മരിച്ചു; തിരുവല്ലയിലെ സ്വകാര്യ വെൽനെസ് ക്ലിനിക്കിനെതിരെ പോലീസ് കേസ്
അനസ്തേഷ്യയിലെ പാകപ്പിഴവും തുടർചികിത്സയിലെ കാലതാമസവും മരണത്തിന് കാരണമായെന്ന് ബന്ധുക്കളുടെ ആരോപണം; ചികിത്സാ പിഴവില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും ക്ലിനിക്കിന്റെ വിശദീകരണം തിരുവല്ല: കൈയിലെ കൊഴുപ്പ് നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ ഗുരുതരാവസ്ഥയിലായ 45കാരി പിന്നീട് മരിച്ച സംഭവത്തിൽ തിരുവല്ലയിലെ സ്വകാര്യ വെൽനെസ് ക്ലിനിക്കിനെതിരെ പോലീസ് കേസെടുത്തു. വേങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി. വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ ‘റെഡ് ലോഞ്ചസ്’ എന്ന സ്വകാര്യ വെൽനെസ് ക്ലിനിക്കിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് വിദ്യയ്ക്ക് ഹൃദയാഘാതമുണ്ടായതെന്നാണ് വിവരം. സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായെന്നാരോപിച്ച് വിദ്യയുടെ ബന്ധുക്കൾ തിരുവല്ല പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി പ്രാഥമിക റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയതായും റിപ്പോർട്ടുണ്ട്. കൈയിലെ കൊഴുപ്പ് നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി സെപ്റ്റംബർ 16നാണ് വിദ്യ ക്ലിനിക്കിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി അനസ്തേഷ്യ നൽകിയിരുന്നു.…
സിയാൽ ഓഹരിയുടമകൾക്ക് റെക്കോർഡ് 55% ലാഭവിഹിതം; വരുമാനം ₹1,220 കോടി, ലാഭം ₹502 കോടി
32-ാമത് വാർഷിക പൊതുയോഗത്തിൽ ഡയറക്ടർ ബോർഡിന്റെ ശുപാർശയ്ക്ക് അംഗീകാരം; തുടർച്ചയായ നാലാം വർഷവും ഒരു കോടിയിലേറെ യാത്രക്കാർ, ഇനി വിമാനത്താവള കൺസൾട്ടൻസി മേഖലയിലേക്കും സിയാൽ കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) വളർച്ചയിൽ മറ്റൊരു സുപ്രധാന നാഴികക്കല്ലായി ഓഹരിയുടമകൾക്ക് 55 ശതമാനം ലാഭവിഹിതം നൽകാനുള്ള തീരുമാനത്തിന് കമ്പനിയുടെ 32-ാമത് വാർഷിക പൊതുയോഗം അംഗീകാരം നൽകി. 2025-26 സാമ്പത്തിക വർഷത്തെ മികച്ച സാമ്പത്തിക പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഡയറക്ടർ ബോർഡ് മുന്നോട്ടുവച്ച ശുപാർശയാണ് ഓഹരിയുടമകൾ അംഗീകരിച്ചത്. സിയാലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവിഹിത നിരക്കാണ് 55 ശതമാനം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ 50 ശതമാനത്തിൽ നിന്നാണ് ഇത്തവണ ലാഭവിഹിതം 55 ശതമാനമായി ഉയർന്നത്. 2023-24ൽ ഇത് 45 ശതമാനവും 2022-23ൽ 35 ശതമാനവുമായിരുന്നു. ഇതോടെ കോവിഡ് കാലത്തെ തിരിച്ചടിയിൽ നിന്ന് കരകയറിയ ശേഷം സിയാലിന്റെ സാമ്പത്തിക വളർച്ച തുടർച്ചയായി…
ചാര്‍ട്ടേഡ് വിമാനത്തിന്റെ സ്പോൺസറുടെ പേര് എന്തുകൊണ്ട് മുഖ്യമന്ത്രി വെളിപ്പെടുത്തുന്നില്ല?; കോടികളുടെ വാഹനങ്ങളും വിമാനയാത്രകളും ആരും വെറുതെ നൽകില്ല; സർക്കാരിനെ കടന്നാക്രമിച്ച് ബിനോയ് വിശ്വവും എം.വി. ഗോവിന്ദനും
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയ്ക്ക് പണം മുടക്കിയത് ആരെന്ന് വ്യക്തമാക്കണമെന്ന് ആവശ്യം; ‘കോടികളുടെ വാഹനങ്ങളും വിമാനയാത്രകളും ആരും വെറുതെ നൽകില്ല’; സ്പോൺസർഷിപ്പ് വിവാദത്തിൽ സിപിഎം-സിപിഐ നേതൃത്വത്തിന്റെ വിമർശനം ശക്തം തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയുടെ ചെലവ് വഹിച്ച സ്പോൺസർ ആരാണെന്ന ചോദ്യം രാഷ്ട്രീയ വിവാദമായി ശക്തമാകുന്നു. സ്പോൺസറുടെ പേര് വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകാത്തതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കടുത്ത വിമർശനവുമായി രംഗത്തെത്തി. സ്പോൺസർഷിപ്പിന്റെ വിശദാംശങ്ങൾ അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്നാണ് ഇരുനേതാക്കളുടെയും നിലപാട്. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയ്ക്ക് പണം മുടക്കിയത് ആരാണെന്ന് പരസ്യപ്പെടുത്തണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. സ്പോൺസറുടെ പേര് മറച്ചുവയ്ക്കുന്നത് സംശയങ്ങൾക്ക് ഇടയാക്കുന്നുവെന്നും ഇക്കാര്യത്തിൽ സർക്കാർ സുതാര്യത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകൾക്കും മറ്റ് സൗകര്യങ്ങൾക്കും വ്യവസായികളുടെയും സ്വകാര്യ വ്യക്തികളുടെയും ആതിഥേയത്വവും…
മിൽമ മലബാർ യൂണിയനിൽ ഗുരുതര ക്രമക്കേടുകൾ; ₹84.45 ലക്ഷത്തിന്റെ സ്റ്റോക്ക് തിരിമറി, ₹27.45 ലക്ഷത്തിന്റെ നഷ്ടം; മൂന്നംഗ സംഘം അന്വേഷിക്കും
ഓഡിറ്റ് കണക്കുകളിലും ഗുരുതര വീഴ്ച; അന്വേഷണത്തിൽ അഴിമതി സ്ഥിരീകരിച്ചാൽ വിജിലൻസിന് കൈമാറാൻ സർക്കാർ നീക്കം കോഴിക്കോട്: മിൽമയുടെ മലബാർ മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയനിൽ ഉയർന്ന സാമ്പത്തിക-ഭരണപരമായ ക്രമക്കേടുകൾ വിശദമായി അന്വേഷിക്കാൻ സർക്കാർ മൂന്നംഗ സംഘത്തെ നിയോഗിച്ചു. മിൽമ ജോയിന്റ് ഡയറക്ടർ ജയസൂജീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡെപ്യൂട്ടി ഡയറക്ടർ സജിനി, അസിസ്റ്റന്റ് ഡയറക്ടർ സ്മിത എന്നിവരാണ് അംഗങ്ങൾ. മലബാർ യൂണിയനുമായി ബന്ധപ്പെട്ട് ക്ഷീരവികസന വകുപ്പിന്റെ പരിശോധനയിൽ ഗുരുതരമായ സാമ്പത്തിക, ഭരണപരമായ വീഴ്ചകൾ കണ്ടെത്തിയതിന് പിന്നാലെയാണ് സർക്കാർ അന്വേഷണം ശക്തമാക്കുന്നത്. നേരത്തെ യൂണിയന്റെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു. വയനാട് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജാണ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത്. കാസർകോട് ഡയറിയിലേക്ക് ഗുണനിലവാരമില്ലാത്ത പാൽ വാങ്ങിയതിലൂടെ യൂണിയന് ₹27.45 ലക്ഷം നഷ്ടമുണ്ടായെന്നാണ് സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. 2025 മാർച്ച് 19ന് മഹാരാഷ്ട്രയിലെ സമ്പത്റാവു ദേശ്മുഖ് കോ-ഓപ്പറേറ്റീവ്…
‘സതീശന് ₹5 ലക്ഷം, പിണറായി–ചെന്നിത്തല മുതൽ രാജീവ് വരെ’; ‘കർത്തയുടെ ഡയറി’ തുറന്ന് ഷോൺ ജോർജ്, മാസപ്പടിയിൽ പുതിയ പൊട്ടിത്തെറി
സതീശന് ₹5 ലക്ഷം, രാജീവിന് ₹3 ലക്ഷം, എം.വി. ഗോവിന്ദന് ₹5 ലക്ഷം; ഉമ്മൻചാണ്ടിയുടെ പേരിന് സമീപം ₹10 ലക്ഷം—നിരവധി പ്രമുഖരുടെ പേരുകളും തുകയും രേഖയിലുണ്ടെന്ന് റിപ്പോർട്ട്; സിബിഐ അന്വേഷണം വേണമെന്ന് ഷോൺ തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി വിവാദത്തിൽ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ്. സിഎംആർഎൽ എംഡി എസ്.എൻ. ശശിധരൻ കർത്തയുടേതെന്ന് അവകാശപ്പെടുന്ന ഡയറിപ്പേജുകൾ പുറത്തുവിട്ട് ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്തെത്തി. മുഖ്യമന്ത്രി വി.ഡി. സതീശൻ മുതൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പി. രാജീവ്, എം.വി. ഗോവിന്ദൻ തുടങ്ങി ഭരണ–പ്രതിപക്ഷ നിരയിലെ നിരവധി പ്രമുഖരുടെ പേരുകളാണ് രേഖയിലുള്ളതെന്നാണ് ഷോണിന്റെ ആരോപണം. ഷോൺ പുറത്തുവിട്ടതായി റിപ്പോർട്ട് ചെയ്യുന്ന രേഖയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരിന് സമീപം ₹5 ലക്ഷം രേഖപ്പെടുത്തിയിട്ടുണ്ട്. പി. രാജീവിന്റെ പേരിന് സമീപം ₹3 ലക്ഷം, എം.വി. ഗോവിന്ദന്റെ പേരിന്…
മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാന യാത്രയ്ക്ക് 19.88 ലക്ഷം; ചിപ്സൺ ഏവിയേഷന്റെ പേരിലുള്ള ഇൻവോയിസ് പുറത്ത്
ഹെലികോപ്റ്റർ കരാർ അവസാനിച്ച കമ്പനിയുടെ പേരിൽ ബിൽ; കരാർ പുതുക്കൽ ചർച്ചകൾക്കിടെ പുതിയ വിവാദം തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ചാർട്ടേഡ് വിമാനയാത്രയെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം തുടരുന്നതിനിടെ യാത്രാച്ചെലവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. വിമാനയാത്രയ്ക്ക് ജിഎസ്ടി ഉൾപ്പെടെ 19,88,595 രൂപ രേഖപ്പെടുത്തിയ ഇൻവോയിസിൽ ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരാണുള്ളത്. സെപ്റ്റംബർ 21-നാണ് മലപ്പുറത്തെ മഴക്കെടുതിയും പ്രകൃതിദുരന്തബാധിത മേഖലകളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തത്. കർണാടകയിലെ കേളചന്ദ്ര ഗ്രൂപ്പിന്റെ വിമാനമാണ് യാത്രയ്ക്കായി ഉപയോഗിച്ചത്. പുറത്തുവന്ന ഇൻവോയിസ് പ്രകാരം വിമാനത്തിന്റെ ചാർജ് 16,85,250 രൂപയും, 18 ശതമാനം ജിഎസ്ടിയായി 3,03,345 രൂപയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ തുക 19,88,595 രൂപയായി. കർണാടകയിലെ ബെല്ലാരിക്ക് സമീപമുള്ള ജിൻഡാൽ വിമാനത്താവളത്തിൽനിന്നാണ് വിമാനം തിരുവനന്തപുരത്തെത്തിയതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് മുഖ്യമന്ത്രിയുമായി…
പരാതി പിൻവലിക്കാൻ ലക്ഷങ്ങളുടെ ‘ഡീൽ’; ₹25,000 കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷൻ ഓവർസിയർ വിജിലൻസ് വലയിൽ
അഞ്ച് ലക്ഷത്തിൽ തുടങ്ങിയ ആവശ്യം രണ്ട് ലക്ഷമായി കുറഞ്ഞു; ഓവർസിയർക്ക് വേറെയും ₹25,000 നൽകണമെന്ന് നിർദേശം; ഇടനിലക്കാരനും അറസ്റ്റിൽ കൊച്ചി: വാണിജ്യ കെട്ടിടത്തിനെതിരെ നൽകിയ പരാതി പിൻവലിക്കാൻ ലക്ഷങ്ങൾ ആവശ്യപ്പെട്ടെന്ന കേസിൽ കൊച്ചി കോർപറേഷൻ ഓവർസിയറും ഇടനിലക്കാരനും വിജിലൻസ് പിടിയിൽ. കാലടി കാഞ്ഞാർ സ്വദേശി സീന പി.ആർ. (45), ആലുവ പള്ളിക്കുന്ന് സ്വദേശി ഷാനവാസ് പി.എ. (44) എന്നിവരെയാണ് വിജിലൻസ് എറണാകുളം യൂണിറ്റ് ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി അറസ്റ്റ് ചെയ്തത്. പരാതിക്കാരനിൽ നിന്ന് ₹25,000 കൈക്കൂലി വാങ്ങുന്നതിനിടെയാണ് സീനയെ വിജിലൻസ് സംഘം പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഷാനവാസിനെയും അറസ്റ്റ് ചെയ്തത്. കലൂർ കതൃക്കടവിലെ ഒരു വാണിജ്യ കെട്ടിടവുമായി ബന്ധപ്പെട്ട പരാതിയാണ് കേസിന് ആധാരം. 2009 മുതൽ കെട്ടിട നമ്പർ ലഭിച്ച് പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിൽ പഴയ വാടകക്കാർ ഒഴിഞ്ഞതിനെ തുടർന്ന് പുതിയ വാടകക്കാരെ എത്തിക്കുന്നതിനായി അറ്റകുറ്റപ്പണികൾ…
