കൽപ്പറ്റ: വയനാട്ടിൽ ഏറെ വിവാദമായ മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിന് തിരിച്ചടി. കേസിൽ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം ആവശ്യമായ രേഖകളും വിശദീകരണങ്ങളും ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി തിരിച്ചയച്ചു. കേസ് രജിസ്റ്റർ ചെയ്ത് അഞ്ചുവർഷത്തോളം കഴിഞ്ഞ് സമർപ്പിച്ച കുറ്റപത്രത്തിലാണ് കോടതി നിരവധി അപാകതകൾ ചൂണ്ടിക്കാട്ടിയത്. സെപ്റ്റംബർ 17നാണ് വനംവകുപ്പ് സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അഗസ്റ്റിൻ സഹോദരന്മാർ ഉൾപ്പെടെ ഏഴുപേരെയാണ് കുറ്റപത്രത്തിൽ പ്രതികളാക്കിയിരിക്കുന്നത്. എന്നാൽ കുറ്റപത്രത്തിന്റെ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ഒപ്പം ഹാജരാക്കിയിട്ടില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ആവശ്യമായ രേഖകളും വിശദീകരണങ്ങളും സഹിതം വീണ്ടും സമർപ്പിക്കുന്നതിനായി കുറ്റപത്രം തിരിച്ചയച്ചത്. കേസിന്റെ അടിസ്ഥാന വിഷയങ്ങളിലൊന്നായ മരങ്ങൾ വനഭൂമിയിൽ നിന്നാണോ മുറിച്ചുമാറ്റിയതെന്ന കാര്യത്തിൽ കുറ്റപത്രത്തിൽ വ്യക്തമായ വിശദീകരണമില്ലെന്നതാണ് പ്രധാന അപാകതകളിലൊന്ന്. മരം മുറിച്ച ഭൂമിയുടെ നിയമപരമായ സ്വഭാവം കേസിലെ കുറ്റങ്ങളുടെ നിലനിൽപ്പിനെ…
Author: .
മെസ്സിയുടെ പേരില്‍ കോടികളുടെ ഇടപാട്: അഴിമതി നിരോധന നിയമപ്രകാരവും കേസിന് ശുപാർശ; ആന്റോ അഗസ്റ്റിനെതിരെ നടപടിക്ക് നീക്കം
സർക്കാർ സംവിധാനങ്ങൾ സ്വകാര്യ സാമ്പത്തിക നേട്ടത്തിനായി ദുരുപയോഗം ചെയ്തോയെന്ന് എസ്ഐടി; ഇഡി, ആർബിഐ, കസ്റ്റംസ് പരിശോധനയ്ക്കും ശുപാർശ തിരുവനന്തപുരം: ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണം കൂടുതൽ ശക്തമാകുന്നു. കേസിൽ അഴിമതി നിരോധന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ കൂടി ചുമത്താൻ കഴിയുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) പ്രാഥമിക കണ്ടെത്തലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനും ഇടപാടുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്കും വിശദമായി പരിശോധിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കരാറുകളും സാമ്പത്തിക ഇടപാടുകളും സർക്കാർ സംവിധാനങ്ങളുടെ പങ്കാളിത്തവും പരിശോധിച്ച ശേഷമാണ് എസ്ഐടി പുതിയ ശുപാർശകളിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്. പദ്ധതിയുടെ മുഖ്യ വാണിജ്യ സ്പോൺസറായിരുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അനധികൃത…
ആദ്യ പൂർണ മലയാള വ്യാകരണ ഭാഷാ ഗ്രന്ഥകർത്താവായ റവ. ജോർജ് മാത്തൻ്റെ 217 -ാം ജന്മദിനാചരണം ഇന്ന്
ചരിത്രമുറങ്ങുന്ന കല്ലറ തലവടിയിൽ എടത്വാ: മാതൃഭാഷയെ കൂടാതെ സുറിയാനി, ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു,സംസ്കൃതം, തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി ഭാഷകളിലെ പണ്ഡിതനും മലയാഴ്മയുടെ വ്യാകരണം, സത്യവേദഖേടം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആദ്യ പൂർണ മലയാള വ്യാകരണഭാഷ ഗ്രന്ഥകർത്താവുമായ റവ.ജോർജ് മാത്തൻ്റെ 217 -ാം ജന്മദിനാചരണമാണ് ഇന്ന്. പത്തനംതിട്ടയിലെ കിടങ്ങന്നൂർ എന്ന സ്ഥലത്ത് തിരുവിതാംകൂർ രാജഭരണം നിലവിലിരുന്ന കാലത്ത് പുത്തൻകാവിൽ കിഴക്കേതലയ്ക്കൽ മാത്തൻ തരകൻ്റെയും അന്നാമ്മയുടെയും മകനായി 1819 സെപ്റ്റംബർ 25 ന് ആണ് ജോർജ് മാത്തൻ ജനിച്ചത്. ജോർജ് മാത്തൻ ജനിക്കും മുമ്പ് പിതാവ് മരിച്ചു. പിതാവിൻ്റെ സഹോദരൻ ഓർത്തഡോക്സ് സഭയിലെ കുര്യൻ കത്തനാർ ആണ് ജോർജ് മാത്തനെ സുറിയാനി പഠിപ്പിച്ചത്. കോട്ടയം പഴയ സെമിനാരിയിൽ നിന്നും ഇംഗ്ലീഷ് ,ഗ്രീക്ക്, സംസ്കൃതം, എന്നീ ഭാഷകൾ പഠിച്ചു. ഈ കാലയളവിൽ ബഞ്ചമിൻ ബെയിലി, ഫെൻ, ബേക്കർ എന്നീ വിദേശ…
6:45ന് തിരശ്ശീല വീണു; സൂര്യ കൃഷ്ണമൂർത്തിക്ക് കണ്ണീരോടെ വിട
ജീവിതകാലം മുഴുവൻ ‘സൂര്യ’യുടെ വേദികളിൽ കൃത്യമായി 6:45ന് തിരശ്ശീല ഉയർത്തിയ കലാചാര്യൻ; ഒടുവിൽ അതേ സമയത്ത് അഗ്നിനാളങ്ങൾക്കിടയിലേക്ക് അവസാനയാത്ര തിരുവനന്തപുരം: ഘടികാരത്തിലെ സൂചികൾ വൈകുന്നേരം 6:45 തൊട്ടു. തൈക്കാട് ശാന്തികവാടത്തിൽ കൂടിനിന്നവരുടെ കണ്ണുകൾ നിറഞ്ഞു. നിശ്ശബ്ദതയ്ക്കിടയിൽ ചിതയിൽ അഗ്നി പടർന്നു. കേരളത്തിന്റെ കലാസാംസ്കാരിക ലോകത്ത് പതിറ്റാണ്ടുകളോളം വെളിച്ചം തെളിച്ച സൂര്യ കൃഷ്ണമൂർത്തിയുടെ ജീവിതവേദിയിൽ അങ്ങനെ അവസാനമായി തിരശ്ശീല വീണു. അത് വെറുമൊരു സമയമായിരുന്നില്ല. സൂര്യ കൃഷ്ണമൂർത്തിയുടെ കലാജീവിതത്തിന്റെ താളമായിരുന്നു 6:45. 111 ദിവസം നീണ്ടുനിന്ന ‘സൂര്യ’ നൃത്ത-സംഗീതോത്സവത്തിലെ പരിപാടികൾ കൃത്യം വൈകുന്നേരം 6:45ന് ആരംഭിക്കണമെന്ന കാര്യത്തിൽ കൃഷ്ണമൂർത്തിക്ക് വിട്ടുവീഴ്ചയുണ്ടായിരുന്നില്ല. സദസ്സ് നിറഞ്ഞോ, ഒഴിഞ്ഞോ എന്നതൊന്നും അദ്ദേഹത്തിന് വിഷയമായിരുന്നില്ല. കലാകാരനും കലയും സമയവും തമ്മിലുള്ള ആ ഉടമ്പടി ഒരിക്കലും തെറ്റരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിഷ്കർഷ. ഒടുവിൽ, ജീവിതത്തിന്റെ അവസാന രംഗത്തും ആ ഘടികാരം അദ്ദേഹത്തെ വിട്ടുപോയില്ല. വൈകുന്നേരം 6:45ന് മരുമകൻ…
സംശയങ്ങൾക്ക് അതീതമായിരിക്കണം തിരഞ്ഞെടുപ്പ് കമ്മീഷൻ (എഡിറ്റോറിയല്‍)
ജനാധിപത്യത്തിന്റെ കാവൽക്കാരനെക്കുറിച്ചുതന്നെ ചോദ്യങ്ങൾ ഉയരുമ്പോൾ മൗനം പരിഹാരമല്ല; ആരോപണങ്ങൾക്ക് സുതാര്യമായ മറുപടിയും സ്ഥാപനത്തിന്റെ നിഷ്പക്ഷത ഉറപ്പാക്കുന്ന നടപടികളുമാണ് വേണ്ടത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ജനങ്ങൾ വോട്ടിലൂടെ തെരഞ്ഞെടുക്കുന്ന സർക്കാരുകളാണ് രാജ്യവും സംസ്ഥാനങ്ങളും ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ പാർലമെന്റോ സർക്കാരോ മാത്രമല്ല; ഓരോ പൗരന്റെയും വോട്ടിനുള്ള അവകാശവും ആ വോട്ട് സ്വതന്ത്രമായും നീതിപൂർവമായും രേഖപ്പെടുത്തപ്പെടുന്നു എന്ന വിശ്വാസവുമാണ്. ആ വിശ്വാസത്തിന്റെ പ്രധാന കാവൽക്കാരനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഭരണകക്ഷിയോടോ പ്രതിപക്ഷത്തോടോ പ്രത്യേക താൽപര്യമില്ലാതെ, നിയമത്തിന്റെയും ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമായിരിക്കണം അത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായിരിക്കണമെന്നത് ഒരു രാഷ്ട്രീയ പാർട്ടിയുടെ ആവശ്യമല്ല; ജനാധിപത്യത്തിന്റെ അടിസ്ഥാന ആവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഇപ്പോൾ ഉയരുന്ന ചോദ്യങ്ങൾ ഗൗരവത്തോടെ കാണേണ്ടത്. നിലവിൽ ഗ്യാനേഷ് കുമാറിനൊപ്പം…
ചക്രവ്യൂഹത്തിലകപ്പെട്ട ‘അഭിമന്യു’: ജയശങ്കര്‍ പിള്ള
മഹാഭാരതത്തിലെ അഭിമന്യു എന്ന കഥാപാത്രം ഒരു യുദ്ധവീരൻ എന്നതിലുപരി, വളരെ ചെറുപ്പത്തിൽ തന്നെ അസാധാരണമായ ധൈര്യവും യുദ്ധപാടവവും പ്രകടിപ്പിച്ച ഒരു യുവാവിന്റെ പ്രതീകവും കൂടിയാണ്. അർജുനന്റെയും സുഭദ്രയുടെയും മകനും ശ്രീകൃഷ്ണന്റെ സഹോദരീപുത്രനുമായ അഭിമന്യു പാണ്ഡവരുടെയും യാദവരുടെയും മഹത്തായ പാരമ്പര്യത്തിന്റെ അനന്തരഅവകാശിയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മഹത്വം ജന്മപരമ്പരയിൽ മാത്രംഉണ്ടായതല്ല, പ്രതിസന്ധിയുടെ മുന്നിൽ പിൻമാറാതിരുന്ന ഉറച്ച മനസ്സിൽ നിന്നാണ് അത് രൂപപ്പെട്ടു വന്നത്. മഹാഭാരതത്തിലെ അഭിമന്യുവിന്റെ കഥ അതുകൊണ്ടുതന്നെ ഒരു ധീരയുവാവിന്റെ കഥയേക്കാൾ എത്രയോ മഹത്തരമാണെന്ന് നമുക്ക് മനസ്സിലാക്കാം. സാധാരണ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളും, അത് തരണം ചെയ്യുവാനുള്ള ധൈര്യവും അറിവും, ഉത്തരവാദിത്വവും, അനന്തര ഫലങ്ങളും, വിധിയും തമ്മിലുള്ള സംഘർഷത്തിന്റെ കഥകൂടിയാണ്. അഭിമന്യുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രശസ്തവും, പടിയ്ക്കേണ്ടതുമായ ഒന്നാണ് ചക്രവ്യൂഹം. കുരുക്ഷേത്രയുദ്ധത്തിന്റെ പതിമൂന്നാം ദിവസം ദ്രോണാചാര്യൻ രൂപപ്പെടുത്തിയ സങ്കീർണ്ണമായ സൈനികവ്യൂഹത്തിലേക്ക് കടക്കാൻ അഭിമന്യുവിന് സാധിച്ചിരുന്നു. എന്നാൽ അതിൽനിന്ന് പുറത്തുവരാനുള്ള പൂർണ്ണമായ…
ട്രംപ്–ഷി കൂടിക്കാഴ്ചയ്ക്ക് രാജകീയ സമാപനം; വൈറ്റ് ഹൗസിൽ ആഡംബര സ്റ്റേറ്റ് ഡിന്നർ
ഷി ജിൻപിംഗും ഭാര്യ പെങ് ലിയുവാനും വിശിഷ്ടാതിഥികൾ; ബെസോസ്, മസ്ക്, സക്കർബർഗ്, സുന്ദർ പിച്ചൈ ഉൾപ്പെടെ അമേരിക്കൻ ടെക്–ബിസിനസ് ലോകത്തെ പ്രമുഖരുടെ വൻനിര വാഷിംഗ്ടണ്‍: അമേരിക്ക–ചൈന ബന്ധത്തിന്റെ ഭാവിയെ നിർണയിച്ചേക്കാവുന്ന ഉന്നതതല ചർച്ചകൾക്ക് പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് വൈറ്റ് ഹൗസിൽ ആഡംബര സ്റ്റേറ്റ് ഡിന്നർ ഒരുക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച വൈകിട്ട് നടന്ന വിരുന്നിൽ ഷിയും ഭാര്യ പെങ് ലിയുവാനും വിശിഷ്ടാതിഥികളായി. പ്രസിഡന്റ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ചേർന്നാണ് ചൈനീസ് നേതാക്കളെ സ്വീകരിച്ചത്. വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിലായിരുന്നു ഔദ്യോഗിക വിരുന്ന്. ഇരു രാജ്യങ്ങളിലെയും സർക്കാർ പ്രതിനിധികൾക്കൊപ്പം അമേരിക്കയിലെ ടെക്നോളജി, ധനകാര്യ, വ്യവസായ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. പകൽ നടന്ന നയതന്ത്ര ചർച്ചകൾക്കുശേഷം സൗഹൃദത്തിന്റെയും ഔദ്യോഗിക ആതിഥ്യമര്യാദയുടെയും വേദിയായി സ്റ്റേറ്റ് ഡിന്നർ മാറി. ഷിയുടെ അമേരിക്കൻ സന്ദർശനത്തിലെ…
‘ഇറാനെ ആക്രമിച്ചത് പ്രധാനമന്ത്രിയായുള്ള ഏറ്റവും എളുപ്പമുള്ള തീരുമാനങ്ങളിലൊന്നായിരുന്നു’; യുഎന്നിൽ നെതന്യാഹുവിന്റെ കടുത്ത പ്രതിരോധം
പ്രസംഗം തുടങ്ങുംമുമ്പേ കൂട്ടവാക്കൗട്ട്; ഇറാനെതിരായ സൈനിക നടപടി ഇസ്രയേലിന്റെ നിലനിൽപ്പിന് അനിവാര്യമായിരുന്നുവെന്ന് നെതന്യാഹു ന്യൂയോർക്ക്: ഇറാന്റെ ആണവകേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തെ ശക്തമായി ന്യായീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ. ആക്രമണം നടപ്പാക്കുക സൈനികമായി ഏറെ ദുഷ്കരമായിരുന്നെങ്കിലും, പ്രധാനമന്ത്രിയെന്ന നിലയിൽ തനിക്ക് എടുക്കേണ്ടിവന്ന ഏറ്റവും എളുപ്പമുള്ള തീരുമാനങ്ങളിലൊന്നായിരുന്നു അതെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷയ്ക്കും നിലനിൽപ്പിനും നടപടി അനിവാര്യമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. 81-ാമത് ഐക്യരാഷ്ട്രസഭാ പൊതുസഭയെ വ്യാഴാഴ്ച അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഇറാനെതിരായ സൈനിക നടപടിയെ നെതന്യാഹു ശക്തമായി പ്രതിരോധിച്ചത്. ഇറാന്റെ ആണവശേഷിയെ തകർക്കാനുള്ള സൈനിക ദൗത്യം നടപ്പാക്കുന്നത് അത്യന്തം പ്രയാസകരമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, നടപടി സ്വീകരിക്കാതിരുന്നെങ്കിൽ ഇസ്രയേൽ ഗുരുതരമായ അസ്തിത്വഭീഷണി നേരിടുമായിരുന്നുവെന്നും അവകാശപ്പെട്ടു. നെതന്യാഹു പ്രസംഗിക്കാനായി വേദിയിലേക്ക് എത്തിയതോടെ പൊതുസഭാ ഹാളിലെ അന്തരീക്ഷം പെട്ടെന്ന് മാറി. കൈയടിയും അനുകൂല മുദ്രാവാക്യങ്ങളും ഉയർന്നപ്പോൾ മറുവശത്ത് കൂക്കിവിളികളും പ്രതിഷേധവും ഉണ്ടായി.…
രക്തസമ്മർദ്ദത്തിനുള്ള മരുന്ന് തിരിച്ചുവിളിച്ച് യു.എസ്. FDA
വാഷിംഗ്ടൺ: യു.എസിൽ രക്തസമ്മർദ്ദത്തിനും ശരീരത്തിലെ നീർക്കെട്ടിനും ഉപയോഗിക്കുന്ന ക്ലോർത്താലിഡോൺ (Chlorthalidone 25 mg) ഗുളികകളുടെ 13,000-ത്തിലധികം കുപ്പികൾ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) തിരിച്ചുവിളിച്ചു. ഗുളികകൾ കൃത്യമായി ലയിച്ചുചേരാത്തതിനെത്തുടർന്നാണ് (failed dissolution) നടപടി. ഇത് മരുന്നിന്റെ ഫലപ്രാപ്തി കുറച്ചേക്കാം. ഇൻവെന്ഷ്യ ഹെൽത്ത്കെയർ ലിമിറ്റഡ് നിർമ്മിച്ച 13,567 കുപ്പികൾ. ബാച്ച് നമ്പർ: RISA24002 എൻ.ഡി.സി നമ്പർ: 64980-599-01 കാലാവധി തീരുന്ന തീയതി: 04/2027 റിസ്ക് ലെവൽ: ക്ലാസ് II (ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കുറവാണെങ്കിലും താൽക്കാലിക പാർശ്വഫലങ്ങൾ ഉണ്ടായേക്കാം). നിങ്ങൾ ഈ മരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ, കുപ്പിയിലെ വിവരങ്ങൾ പരിശോധിച്ച് ഡോക്ടറുടെയോ ഫാർമസിസ്റ്റിന്റെയോ നിർദ്ദേശം തേടുക. സ്വന്തം നിലയ്ക്ക് മരുന്ന് കഴിക്കുന്നത് നിർത്തരുത്.
എടത്വ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം
എടത്വ:എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രത്തിനായി എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് ഉദ്ഘാടനം ചെയ്തു.കെ.ജി ശശിധരന് അധ്യക്ഷത വഹിച്ചു.രക്ഷാധികാരി മാരായ ഷാജി മാധവൻ, ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം , വൈസ് ചെയര്മാന്മാരായ അഡ്വ. ഐസക്ക് രാജു, പി.ഡി. രമേശ്കുമാർ, ജനറൽ സെക്രട്ടറി ഡോ ജോൺസൺ വാലയിൽ ഇടിക്കുള. ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, ജോ.സെക്രട്ടറി അജി കോശി , ഒ.വി. ആന്റണി , പി.സി ജോസഫ്,പി.ഡി. ജോർജ്ജ്ക്കുട്ടി, സാബു മാത്യു കളത്തൂർ,ടി.ടി ജോർജ്ജ്ക്കുട്ടി, ഫ്രാന്സ്ക്കുട്ടി മൂന്ന്പറയിൽ എന്നിവർപ്രസംഗിച്ചു. 2020 ജനുവരി 15ന് നിർമ്മാണം പൂർത്തികരിച്ചതും 2023 ജനുവരി 24ന് പരിപാലന കാലാവധി അവസാനിച്ചതുമായ അമ്പലപ്പുഴ പൊടിയാടി സംസ്ഥാന പാതയില്‍ എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഇല്ല.പൊരി വെയിലത്തും മഴയത്തും യാത്രക്കാര്‍ക്ക് ഏക ആശ്രയം കടതിണ്ണകൾ മാത്രമാണ്. എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ്…
