ഹ്യൂസ്റ്റൺ: കശ്മീർ പെഹൽഗാമിൽ നടന്ന അതി നിന്ദ്യമായ കൊലപാതകങ്ങളിൽ പ്രതിഷേധിച്ചും മരണപ്പെട്ട നിരപരാധികൾക്കു സ്മരണാഞ്ജലി അർപ്പിച്ചും ഹൂസ്റ്റണിലെ മലയാളി സംഘടനകൾ. ഇന്ത്യൻ കോൺസുലാർ ജനറൽ വിളിച്ചു ചേർത്ത യോഗത്തിൽ ഫൊക്കാന ഇന്റർനാഷണൽ ഹ്യൂസ്റ്റൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ, ഫ്രണ്ട്‌സ് ഓഫ് പിയർലാന്റ് മലയാളി അസോസിയേഷൻ, പാസദീനാ മലയാളി അസോസിയേഷൻ എന്നീ സംഘടനകളുടെ പ്രസിഡന്റുമാരും അംഗങ്ങളുമാണ് മറ്റ് ഇന്ത്യൻ സംഘടനകൾക്കൊപ്പം കഴിഞ്ഞ ദിവസം കോണ്സുലേറ്റിൽ ഹാജരായത്. ഫൊക്കാന ഇന്റർനാഷണൽ ജനറൽ സെക്രട്ടറി എബ്രഹാം ഈപ്പൻ മലയാളി സംഘടനകൾക്ക് നേതൃത്വം നൽകി. നിരപരാധികളായ വിനോദസഞ്ചാരികളെ ജാതിചോദിച്ചു കൊലപ്പെടുത്തിയ പാകിസ്ഥാൻ തീവ്രവാദികളുടെ കിരാത നടപടിയെ കോൺസുലാർ ജനറൽ അടക്കം പങ്കെടുത്ത നേതാക്കളെല്ലാം അപലപിക്കുകയും പാകിസ്താനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. ആദ്യമേ തന്നെ അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കുമുന്പിൽ കോൺസുലാർ ജനറലും സംഘടനാ നേതാക്കളും പുഷ്പാർച്ചന…
Author: അനിൽ ആറന്മുള
ഐ.പി.സി ഫാമിലി കോൺഫറൻസ് : ദേശീയ പ്രാർത്ഥനാ ദിനം ജൂൺ 1 ന്
ന്യൂയോർക്ക്: ഐ.പി.സി ഫാമിലി കോൺഫറൻസിന്റെ അനുഗ്രഹത്തിനായി നോർത്തമേരിക്കയിലെ മുഴുവൻ ഐ.പി.സി സഭകളും ജൂൺ 1 ഞായറാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമായി വേർതിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്തോത്ര കാഴ്ചയും പ്രത്യേക സംഭാവനകളും അതത് സഭകളുടെ സംഭാവനയായി നൽകി സഹായിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. വിവിധ സംസ്ഥാനങ്ങളിൽ വെച്ച് നടത്തപ്പെടുന്ന പ്രമേഷണൽ യോഗങ്ങളിലും ധനസമാഹരണ പരിപാടികൾക്കും മികച്ച പ്രതികരണമാണ് എല്ലാ പട്ടണങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. നാഷണൽ – ലോക്കൽ തലത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികൾ തങ്ങളിൽ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാനായി അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. കാനഡയിലെ എഡ്മന്റൺ റിവർ ക്രീ റിസോർട്ടിൽ ജൂലൈ 17 മുതൽ 20 വരെയാണ് 20-മത് ദേശീയ കുടുംബ സംഗമം നടത്തപ്പെടുന്നത്. കോൺഫറൻസിന്റെ നാഷണൽ കൺവീനർ പാസ്റ്റർ സാം വർഗീസ്, നാഷണൽ സെക്രട്ടറി ബ്രദർ ഫിന്നി എബ്രഹാം, നാഷണൽ ട്രഷറാർ ബ്രദർ ഏബ്രഹാം മോനീസ് ജോർജ്,…
അറ്റ്ലാന്റ ഐപിസി വാർഷിക കൺവൻഷനും സംഗീത ശുശ്രൂഷയും ജൂൺ 6 മുതൽ
അറ്റ്ലാന്റ : ഇന്ത്യ പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് അറ്റ്ലാന്റ (അറ്റ്ലാന്റ ഐപിസി ) സഭയുടെ വാർഷിക കൺവൻഷനും ആത്മീയ സംഗീത ശുശ്രൂഷയും ജൂൺ 6 വെള്ളി, 7 ശനി ദിവസങ്ങളിൽ അറ്റ്ലാന്റ ഐപിസി ചർച്ചിൽ (545 Rock Springs Road, Lawrenceville, GA 30943) വെച്ച് നടത്തപ്പെടും. സഭാ സീനിയർ ശുശ്രുഷകൻ റവ. ഡോ. ചെറിയാൻ സി ഡാനിയേൽ ഉദ്‌ഘാടനം നിർവഹിക്കും. അനുഗ്രഹീത കൺവൻഷൻ പ്രഭാഷകനും പി.വൈ.പി.എ കേരള സ്റ്റേറ്റ് പ്രസിഡന്റുമായ പാസ്റ്റർ ഷിബിൻ ശാമുവേൽ മുഖ്യ പ്രഭാഷണം നടത്തും. വെണ്ണിക്കുളം സയോൺ സിംഗേഴ്സിന്റെ നേതൃത്വത്തിൽ ബ്രദർ ജെയിംസ് പീടികമലയിലും സിസ്റ്റർ ലിനി ജെയിംസും ശ്രുതി മധുരമായ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ദിവസവും വൈകിട്ട് ആറ്മു തൽ 9 വരെ പൊതുയോഗം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: എബ്രഹാം തോമസ് – 404.406.5882, രാജൻ ആര്യപ്പള്ളിൽ…
ബാനു മുഷ്താഖ് ചരിത്രം സൃഷ്ടിച്ചു; ‘ഹാർട്ട് ലാമ്പ്’ എന്ന കൃതിക്ക് അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടി
പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ ബാനു മുഷ്താഖിന്റെ കന്നഡ ഭാഷയിൽ എഴുതിയ ‘ഹാർട്ട് ലാമ്പ്’ എന്ന ചെറുകഥാ സമാഹാരത്തിന് 2025 ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം ലഭിച്ചു. ഈ അഭിമാനകരമായ അവാർഡ് നേടുന്ന ആദ്യ കന്നഡ കൃതിയാണിത്. ചൊവ്വാഴ്ച രാത്രി (മെയ് 20, 2025) ലണ്ടനിലെ ടേറ്റ് മോഡേണിൽ നടന്ന ഒരു മഹത്തായ ചടങ്ങിലാണ് അവര്‍ക്ക് ഈ ബഹുമതി ലഭിച്ചത്. ബാനു മുഷ്താഖിനൊപ്പം സമ്മാനത്തുക പങ്കിടാനുള്ള ബഹുമതി ലഭിച്ച ദീപ ഭാസ്തി ഈ ശേഖരം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ആകെ സമ്മാനത്തുകയായ GBP 50,000 (ഏകദേശം ₹53 ലക്ഷം) ഇരുവരും തുല്യമായി പങ്കിട്ടു. “ഹാർട്ട് ലാമ്പ്” എന്ന ചിത്രത്തെ അതിന്റെ “നർമ്മം നിറഞ്ഞതും, ചടുലവും, സംഭാഷണാത്മകവും, സെൻസിറ്റീവും, ആഴത്തിലുള്ളതുമായ സാമൂഹിക ചിത്രീകരണത്തിന്” ജൂറി പ്രശംസിച്ചു. “ഒരു കഥയും ചെറുതല്ല എന്ന വിശ്വാസത്തിൽ നിന്നാണ് ഈ പുസ്തകം…
വിദേശത്ത് പഠിക്കുക എന്ന സ്വപ്നം തകരുന്നു; ഇന്ത്യൻ വിദ്യാർത്ഥികളുടെ പഠനാനുമതി കാനഡ 31% കുറച്ചു
കാനഡ: വിദേശത്ത് പഠിക്കുക എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സ്വപ്നത്തിന് കാനഡയുടെ തിരിച്ചടി. 2025 ന്റെ ആദ്യ പാദത്തിൽ വിസ 31% ആയി കുറച്ചുകൊണ്ടാണ് കാനഡ പുതിയ നയത്തിന് തുടക്കമിട്ടിരിക്കുന്നത്. 2025 ജനുവരി മുതൽ മാർച്ച് വരെ 30,640 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രമാണ് പഠന അനുമതി നൽകിയത്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 44,295 ആയിരുന്നു. കാനഡയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾ തുടർച്ചയായി വർദ്ധിച്ചുവരുന്ന സമയത്താണ് ഈ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. കനേഡിയൻ സർക്കാരിന്റെ പുതിയ നയങ്ങളും നിയന്ത്രണങ്ങളും കാരണം, ഇന്ത്യയിൽ നിന്ന് മാത്രമല്ല, മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥി വിസ നിരക്കുകളും കുറഞ്ഞു. 2024 ന്റെ ആദ്യ പാദത്തിൽ ആകെ 1,21,070 പഠന അനുമതികൾ നൽകിയിരുന്നു. എന്നാൽ, 2025 ൽ ഇത് 96,015 ആയി കുറഞ്ഞു. ഭാവിയിൽ ഈ ഇടിവ് കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ…
അമേരിക്കയുടെ ‘ഗോൾഡൻ ഡോം’ സംവിധാനം കാനഡയെയും രക്ഷിക്കുമോ?
വാഷിംഗ്ടണ്‍: ആഗോള സുരക്ഷാ സമവാക്യങ്ങൾക്ക് പുതിയൊരു വഴിത്തിരിവ് നൽകുന്നതിനായി അമേരിക്ക വീണ്ടും ഒരു ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്. ഏത് തരത്തിലുള്ള മിസൈൽ ആക്രമണങ്ങളിൽ നിന്നും അമേരിക്കയ്ക്ക് പൂർണ്ണ സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ ‘ഗോൾഡൻ ഡോം’ എന്ന പേരിൽ ഒരു മിസൈൽ പ്രതിരോധ പദ്ധതി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ രണ്ടാം ടേമിൽ പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ ഏകദേശ ചെലവ് 175 ബില്യൺ ഡോളറാണ്, അതിൽ 25 ബില്യൺ ഡോളർ പ്രാരംഭ ഘട്ടത്തിനായി കോൺഗ്രസ് ഇതിനകം അനുവദിച്ചിട്ടുണ്ട്. ഈ തന്ത്രപരമായ പദ്ധതി പ്രകാരം, ഹൈപ്പർസോണിക് മിസൈലുകളെ നശിപ്പിക്കാൻ മാത്രമല്ല, ശത്രു ഭീഷണി മുൻകൂട്ടി കണ്ടെത്താനും ആകാശത്ത് നിലവിലുള്ള ഉപഗ്രഹ ശൃംഖലയിലൂടെ നടപടിയെടുക്കാനും കഴിയുന്ന ഒരു പ്രതിരോധ കവചം അമേരിക്ക സൃഷ്ടിക്കും. ട്രംപിന്റെ അഭിപ്രായത്തിൽ, ഈ പദ്ധതി ഇസ്രായേലിന്റെ പ്രശസ്തമായ ‘അയേണ്‍ ഡോമി’നേക്കാൾ വളരെ സമഗ്രവും ശക്തവുമായിരിക്കും. ഈ പദ്ധതി…
ലോകത്തിലെ ആദ്യ യൂറിൻബ്ലാഡർ മാറ്റിവയ്ക്കലിന് നേതൃത്വം നൽകി സർജൻ ഇന്ദർബിർ ഗിൽ
കാലിഫോർണിയ: കാലിഫോർണിയയിലെ സർജൻ ഇന്ദർബിർ ഗിൽ ലോകത്തിലെ ആദ്യത്തെ യൂറിൻ ബ്ലാഡർ (മനുഷ്യ മൂത്രസഞ്ചി) മാറ്റിവയ്ക്കലിന് നേതൃത്വം നൽകി. ലോസ് ഏഞ്ചൽസ്, കാലിഫോർണിയ– ട്രാൻസ്പ്ലാൻറ് മെഡിസിൻ്റെ ഭാവി പുനർനിർമ്മിക്കുന്നതിനായി ഒരു തകർപ്പൻ നേട്ടത്തിൽ, ഡോ. ഇന്ദർബിർ എസ്. ഗിൽ ലോകത്തിലെ ആദ്യത്തെ വിജയകരമായ മനുഷ്യ മൂത്രസഞ്ചി മാറ്റിവയ്ക്കലിന് നേതൃത്വം നൽകി. മെയ് 4 ന് റൊണാൾഡ് റീഗൻ യുസിഎൽഎ മെഡിക്കൽ സെന്ററിൽ നടത്തിയ വിപ്ലവകരമായ എട്ട് മണിക്കൂർ ദൈർഘ്യമുള്ള ശസ്ത്രക്രിയ, യുഎസ്സിയിലെ കെക്ക് മെഡിസിനും യുസിഎൽഎ ഹെൽത്തും തമ്മിലുള്ള അസാധാരണമായ സഹകരണത്തിന്റെ ഫലമായിരുന്നു. ഈ ചരിത്രപരമായ നടപടിക്രമം യൂറോളജിക്, ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയിലെ ഒരു പ്രധാന നാഴികക്കല്ലാണ്, ഗുരുതരമായ മൂത്രസഞ്ചി രോഗമോ മൂത്രസഞ്ചി പ്രവർത്തനം നഷ്ടപ്പെടുന്നതോ ആയ ദശലക്ഷക്കണക്കിന് ആളുകൾക്ക് പരിവർത്തനാത്മക ചികിത്സ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. യുഎസ്‌സി യൂറോളജിയുടെ സ്ഥാപക എക്‌സിക്യൂട്ടീവ് ഡയറക്ടറും യുഎസ്‌സിയിലെ കെക്ക് സ്‌കൂൾ…
എലിസബത്ത് എബ്രഹാം മർഫി സിറ്റി കൗൺസിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു
മർഫി:മർഫി സിറ്റി കൗൺസിലിലേക്ക് മത്സരിച്ചു വിജയിച്ച എലിസബത്ത് അബ്രഹാം കൗൺസിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മെയ് 20 ചൊവാഴ്ച വൈകീട്ട് മർഫി സിറ്റി ഹാളില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചടങ്ങു് നടന്നത്. മെയ് 3 നു നടന്ന തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെയാണ് എതിരാളിയായ നദീം കരീമിനെ എലിസബത്തു പരാജയപ്പെടുത്തിയത്. .ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ഇടവക വികാരി റവ:റോയ് തോമസ് ഉൾപെട നിരവധി പേര് ചടങ്ങിൽ പങ്കെടുത്തു. 2019 ൽ ആദ്യമായി എലിസബത്ത് തിരഞ്ഞെടുക്കപ്പെട്ടു . 2022 ൽ വീണ്ടും വാൻ ഭൂരുപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. നിലവിലെ കാലാവധി 2025 മെയ് മാസം അവസാനികുന്നത് മൂലമാണ് വീണ്ടും മത്സര രംഗത്തെത്തിയത്.മേയർ പ്രോ ടെം എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു എലിസബത്ത് എബ്രഹാം എലിസബത്ത് എബ്രഹാം കൗൺസിൽ അംഗം മേയർ പ്രോ ടെം എന്നെ നിലകളിൽ നിരവധി…
ക്യാപിറ്റല്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് മെയ് 24-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വാഷിംഗ്ടൺ ഡി സി : മേരിലാൻഡ് സ്ട്രൈക്കേഴ്സ് മെയ് 24 ന് നടത്തുന്ന നോർത്ത് അമേരിക്കൻ ക്യാപിറ്റൽ സോക്കർ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. അമേരിക്കയിലും കാനഡയിൽ നിന്നുമുള്ള പ്രമുഖ ടീമുകളായ ഡൈമെൻഡ് എഫ് സി കാനഡ , മല്ലുമിനാറ്റി ന്യൂജേഴ്‌സി , ന്യൂയോർക്ക് ഐലൻഡേഴ്‌സ് , ബാൾട്ടിമോർ ഖി ലാഡീസ് , വാഷിംഗ്ടൺ ഖലാസീസ് , സെന്റ് ജൂഡ് വിർജീനിയ, റെയ്ലി വാരിയേഴ്‌സ്, ഷാർലറ്റ് മിന്നൽസ്, അർബൻ ടസ്‌കേഴ്‌സ് , മെരിലാൻഡ് സ്‌ട്രൈക്കേഴ്‌സ് തുടങ്ങിയ ടീമുകൾ പങ്കെടുക്കുന്നു. ഫൊക്കാന ജോയിന്റ് സെക്രട്ടറി വിപിൻ രാജ് മെരിലാൻഡിൽ ഉദ്ഘാടനം ചെയ്യുന്ന ഉത്ഘാടന ചടങ്ങിൽ ഫോമാ ഫൊക്കാന സംഘടനകളുടെ പ്രതിനിധികൾ, കേരളാ അസ്സോസിയേഷൻ ഓഫ് വാഷിംഗ്ടൺ , കേരളാ കൾച്ചറൽ സൊസൈറ്റി , കൈരളി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും പങ്കെടുക്കുന്നു.
മണ്ണാറശാല അമ്മ ദിവ്യശ്രീ സാവിത്രി അന്തർജ്ജനത്തിന് കെ എച് എൻ എ യുടെ ‘പരമാംബികാ’ പുരസ്‌കാരം
ഹരിപ്പാട്: ഹൈന്ദവ സമൂഹത്തിനു നൽകുന്ന മഹത്തരമായ സേവനങ്ങളെ പ്രകീർത്തിച്ച് മണ്ണാറശാല നാഗക്ഷേത്രം അധിപതിയായ മണ്ണാറശാല അമ്മ എന്നറിയപ്പെടുന്ന ദിവ്യശ്രീ സാവിത്രി അന്തർജ്ജനത്തിന് കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെ എച് എൻ എ) യുടെ സനാതന സംസ്ക്രിതി പുരസ്കാരങ്ങളിൽ ഒന്നായ പരമാംബികാ പുരസ്‌കാരം നൽകി ആദരിച്ചു. മെയ് 17ന് ശനിയാഴ്ച മണ്ണാറശാല ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ കെ എച് എൻ എ ട്രസ്റ്റീ ബോർഡ് ചെയർമാൻ ഗോപിനാഥ കുറുപ്പ് പുരസ്‌കാരം അമ്മക്ക് കൈമാറി. അമ്മക്ക് സംഘടനയുടെ ദക്ഷിണയായി ഒരുലക്ഷം രൂപ കെ എച് എൻ എ മുൻ പ്രസിഡന്റ് ഡോ. രാമദാസ് പിള്ള അമ്മയുടെ കൈകളിൽ സമർപ്പിച്ചു. കെ എച് എൻ എ യുടെ സ്ഥാപക പ്രസിഡണ്ട് മന്മഥൻ നായർ, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ എൻ എസ് എസ് ഡയറക്ടർ ബോർഡ് മെമ്പർ എന്നീ…
