മർഫി:മർഫി സിറ്റി കൗൺസിലിലേക്ക് മത്സരിച്ചു വിജയിച്ച എലിസബത്ത് അബ്രഹാം കൗൺസിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മെയ് 20 ചൊവാഴ്ച വൈകീട്ട് മർഫി സിറ്റി ഹാളില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചടങ്ങു് നടന്നത്. മെയ് 3 നു നടന്ന തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെയാണ് എതിരാളിയായ നദീം കരീമിനെ എലിസബത്തു പരാജയപ്പെടുത്തിയത്. .ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ഇടവക വികാരി റവ:റോയ് തോമസ് ഉൾപെട നിരവധി പേര് ചടങ്ങിൽ പങ്കെടുത്തു. 2019 ൽ ആദ്യമായി എലിസബത്ത് തിരഞ്ഞെടുക്കപ്പെട്ടു . 2022 ൽ വീണ്ടും വാൻ ഭൂരുപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. നിലവിലെ കാലാവധി 2025 മെയ് മാസം അവസാനികുന്നത് മൂലമാണ് വീണ്ടും മത്സര രംഗത്തെത്തിയത്.മേയർ പ്രോ ടെം എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു എലിസബത്ത് എബ്രഹാം എലിസബത്ത് എബ്രഹാം കൗൺസിൽ അംഗം മേയർ പ്രോ ടെം എന്നെ നിലകളിൽ നിരവധി…
Author: പി പി ചെറിയാൻ
ക്യാപിറ്റല്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് മെയ് 24-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വാഷിംഗ്ടൺ ഡി സി : മേരിലാൻഡ് സ്ട്രൈക്കേഴ്സ് മെയ് 24 ന് നടത്തുന്ന നോർത്ത് അമേരിക്കൻ ക്യാപിറ്റൽ സോക്കർ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. അമേരിക്കയിലും കാനഡയിൽ നിന്നുമുള്ള പ്രമുഖ ടീമുകളായ ഡൈമെൻഡ് എഫ് സി കാനഡ , മല്ലുമിനാറ്റി ന്യൂജേഴ്‌സി , ന്യൂയോർക്ക് ഐലൻഡേഴ്‌സ് , ബാൾട്ടിമോർ ഖി ലാഡീസ് , വാഷിംഗ്ടൺ ഖലാസീസ് , സെന്റ് ജൂഡ് വിർജീനിയ, റെയ്ലി വാരിയേഴ്‌സ്, ഷാർലറ്റ് മിന്നൽസ്, അർബൻ ടസ്‌കേഴ്‌സ് , മെരിലാൻഡ് സ്‌ട്രൈക്കേഴ്‌സ് തുടങ്ങിയ ടീമുകൾ പങ്കെടുക്കുന്നു. ഫൊക്കാന ജോയിന്റ് സെക്രട്ടറി വിപിൻ രാജ് മെരിലാൻഡിൽ ഉദ്ഘാടനം ചെയ്യുന്ന ഉത്ഘാടന ചടങ്ങിൽ ഫോമാ ഫൊക്കാന സംഘടനകളുടെ പ്രതിനിധികൾ, കേരളാ അസ്സോസിയേഷൻ ഓഫ് വാഷിംഗ്ടൺ , കേരളാ കൾച്ചറൽ സൊസൈറ്റി , കൈരളി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും പങ്കെടുക്കുന്നു.
മണ്ണാറശാല അമ്മ ദിവ്യശ്രീ സാവിത്രി അന്തർജ്ജനത്തിന് കെ എച് എൻ എ യുടെ ‘പരമാംബികാ’ പുരസ്‌കാരം
ഹരിപ്പാട്: ഹൈന്ദവ സമൂഹത്തിനു നൽകുന്ന മഹത്തരമായ സേവനങ്ങളെ പ്രകീർത്തിച്ച് മണ്ണാറശാല നാഗക്ഷേത്രം അധിപതിയായ മണ്ണാറശാല അമ്മ എന്നറിയപ്പെടുന്ന ദിവ്യശ്രീ സാവിത്രി അന്തർജ്ജനത്തിന് കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെ എച് എൻ എ) യുടെ സനാതന സംസ്ക്രിതി പുരസ്കാരങ്ങളിൽ ഒന്നായ പരമാംബികാ പുരസ്‌കാരം നൽകി ആദരിച്ചു. മെയ് 17ന് ശനിയാഴ്ച മണ്ണാറശാല ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ കെ എച് എൻ എ ട്രസ്റ്റീ ബോർഡ് ചെയർമാൻ ഗോപിനാഥ കുറുപ്പ് പുരസ്‌കാരം അമ്മക്ക് കൈമാറി. അമ്മക്ക് സംഘടനയുടെ ദക്ഷിണയായി ഒരുലക്ഷം രൂപ കെ എച് എൻ എ മുൻ പ്രസിഡന്റ് ഡോ. രാമദാസ് പിള്ള അമ്മയുടെ കൈകളിൽ സമർപ്പിച്ചു. കെ എച് എൻ എ യുടെ സ്ഥാപക പ്രസിഡണ്ട് മന്മഥൻ നായർ, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ എൻ എസ് എസ് ഡയറക്ടർ ബോർഡ് മെമ്പർ എന്നീ…
ബേബി ഊരാളില്‍ ചെയര്‍മാനായി ഫോമാ ബിസിനസ് ഫോറം നിലവില്‍ വന്നു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനയായ ഫോമായുടെ ബിസിനസ് ഫോറത്തിന്റെ പുതിയ കമ്മറ്റി രൂപീകരിക്കപ്പെട്ടു. ബേബി ഊരാളില്‍ ചെയര്‍മാനായിട്ടുള്ള കമ്മറ്റിയില്‍ ഷൈജു വര്‍ഗീസ് വൈസ് ചെയര്‍മാനും ഓജസ് ജോണ്‍ കോ-ഓര്‍ഡിനേറ്ററും ജോണ്‍ ഉമ്മന്‍ (പ്രസാദ്) സെക്രട്ടറിയുമായിരിക്കും. ഡൊമിനിക് ചാക്കോനാല്‍, ജോസ് ഉപ്പൂട്ടില്‍, എബിന്‍ വര്‍ഗീസ്, രഞ്ജിത്ത് വിജയകുമാര്‍ എന്നിവരും അടങ്ങുന്നതാണ് കമ്മറ്റിയെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്നതുവഴി കാലോചിതമായ വിജയം വരിക്കുന്നതില്‍ അവരെ പ്രാപ്തരാക്കുകയെന്നതാണ് ഫോമാ ബിസിനസ് ഫോറത്തിന്റെ ആത്യന്തിക ലക്ഷ്യം. ഫോമായുടെ മെട്രോ റീജിയനില്‍ നിന്നുള്ള ബേബി ഊരാളില്‍ ഫോമാ നാഷണല്‍ പ്രസിഡന്റായും 2022-2024 കാലയളവില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയില്‍ അഭിഭാഷകനായിരുന്ന ഷൈജു വര്‍ഗീസ് സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ മികച്ച റിയല്‍ എസ്റ്റേറ്റ് സംരംഭകനാണ്. സംഘാടക മികവുള്ള ഷൈജു വര്‍ഗീസ്…
“എല്ലാവരും പ്രദേശം ഒഴിഞ്ഞു പോകുക, ഗാസ മുനമ്പ് മുഴുവൻ ഇസ്രായേൽ കൈവശപ്പെടുത്തും”: പലസ്തീന് നെതന്യാഹുവിന്റെ അന്ത്യ ശാസനം
ദോഹ (ഖത്തര്‍): മാനുഷിക പ്രതിസന്ധി കാരണം പരിമിതമായ ഭക്ഷ്യവിതരണം അനുവദിക്കുമ്പോൾ തന്നെ ഗാസ മുനമ്പിന്റെ പൂർണ സൈനിക നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതികൾ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു വിശദീകരിച്ചു. ഹമാസുമായുള്ള വെടിനിർത്തൽ കരാറുകളിൽ ബന്ദികളെ മോചിപ്പിക്കുക, ഗാസയുടെ നിരായുധീകരണം എന്നിവ ഉൾപ്പെടുന്നു. ഗാസയിലെ വ്യോമാക്രമണങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്. അതേസമയം, “ഗിഡിയന്റെ രഥം” എന്ന പേരിൽ ഒരു പുതിയ സൈനിക നടപടിയും ഇസ്രായേല്‍ ആരംഭിച്ചിട്ടുണ്ട്. യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മൗനാനുവാദത്തോടെയാണ് ഇസ്രായേലിനെ പിന്തുണയ്ക്കുന്നതും മാനുഷിക സഹായത്തിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്യുന്നത്. ഗാസ മുനമ്പിലെ എല്ലാ പ്രദേശങ്ങളിലും പൂർണ്ണമായ സൈനിക നിയന്ത്രണം സ്ഥാപിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച വ്യക്തമാക്കി. ഒരു ദിവസം മുമ്പ് ഒരു വെടിനിർത്തൽ സാധ്യതയെക്കുറിച്ച് അദ്ദേഹം സൂചന നൽകിയ സമയത്താണ് ഈ പ്രഖ്യാപനം വന്നത്. ടെലഗ്രാം ചാനലിൽ…
ജാഫർ എക്സ്പ്രസ് ട്രെയിൻ റാഞ്ചലിന്റെ വീഡിയോ ദൃശ്യങ്ങൾ ബിഎൽഎ പുറത്തുവിട്ടു; 214 പാക്കിസ്താന്‍ സൈനികരെ ബന്ദികളാക്കിയെന്ന്
ബലൂചിസ്ഥാനിൽ ജാഫർ എക്സ്പ്രസ് ഹൈജാക്ക് ചെയ്തതിനെത്തുടർന്ന്, 214 പാക്കിസ്താന്‍ സൈനികരെ ബന്ദികളാക്കിയതും, ഓപ്പറേഷന്റെ തന്ത്രവും വെളിപ്പെടുത്തുന്ന “ദാര-ഇ-ബോളാൻ 2.0” എന്ന പേരിൽ ഒരു വീഡിയോ BLA പുറത്തിറക്കി. “ഓപ്പറേഷൻ ഗ്രീൻ ബോലാൻ” എന്ന സൈനിക നീക്കത്തിലൂടെയാണ് പാക്കിസ്താൻ പ്രതികരിച്ചത്, അതിൽ 33 ബിഎൽഎ പോരാളികൾ കൊല്ലപ്പെടുകയും 354 ബന്ദികളെ മോചിപ്പിക്കുകയും ചെയ്തു. ബലൂച് നേതാക്കൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു, പ്രതിഷേധങ്ങൾ വളർന്നു. പാക്കിസ്താൻ ബിഎൽഎയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. രണ്ട് മാസം മുമ്പ് ബലൂചിസ്ഥാനിൽ വെച്ചാണ് ജാഫർ എക്സ്പ്രസ്സിന്റെ നാടകീയമായ ഹൈജാക്കിംഗ് നടന്നത്, ഇപ്പോൾ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) “ദാര-ഇ-ബോളാൻ 2.0” എന്ന പേരിൽ 35 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ പുറത്തിറക്കി. പാക്കിസ്താന്റെ ഔദ്യോഗിക പതിപ്പിനെ വെല്ലുവിളിക്കുന്ന വിഘടനവാദ ഗ്രൂപ്പിന്റെ തന്ത്രങ്ങളെയും അവരുടെ അവകാശവാദങ്ങളെയും കുറിച്ചുള്ള അപൂർവമായ ഒരു കാഴ്ചയാണ് ഈ ദൃശ്യങ്ങൾ നൽകുന്നത്. മാർച്ച്…
ഈസക്ക എന്ന വിസ്മയം ദോഹയില്‍ പ്രകാശനം ചെയ്തു
ദോഹ: ജീവിതം മുഴുവന്‍ മനുഷ്യ സേവനത്തിനായി ഉഴിഞ്ഞുവെച്ച് സ്വദേശത്തും വിദേശത്തും ജനഹൃയങ്ങള്‍ കീഴടക്കി ഈ ലോകത്തോട് വിട പറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്കയെക്കുറിച്ച് ലിപി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഓര്‍മ പുസ്തകം ഈസക്ക എന്ന വിസ്മയത്തിന്റെ ഖത്തറിലെ പ്രകാശനം റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക നായകന്മാര്‍ ഒരുമിച്ച് ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. മനുഷ്യ സ്നേഹത്തിന്റേയും സേവനത്തിന്റേയും ഉജ്വല മാതൃകയായിരുന്നു ഈസക്കയെന്നും ആ ജീവിതത്തിന്റെ ഓരോ ഏടുകളും പാഠപുസ്തകമാണെന്നും പ്രകാശന ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലകളില്‍ സജീവമായിരുന്നതോടൊപ്പം കേരളത്തിന്റെ മുക്കുമൂലകളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഈസക്കയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് പ്രസംഗകര്‍ അനുസ്മരിച്ചു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇ.പി.അബ്ദുറഹിമാന്‍, ഐസിബിഎഫ് ആക്ടിംഗ് പ്രസിഡണ്ട് റഷീദ് അഹ് മദ്, കെ.എം.സി.സി ഗ്‌ളോബല്‍ വൈസ് പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍, ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍…
കോഴിക്കോട് നഗരത്തില്‍ അഗ്നി സംഹാര താണ്ഡവമാടി; നഗരം സ്തംഭിച്ചു; കോടിക്കണക്കിന് രൂപയുടെ നഷടമെന്ന് വിലയിരുത്തല്‍
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡ് സമുച്ചയത്തിലെ ഒരു തുണിക്കടയിൽ ഉണ്ടായ തീപിടുത്തം അഞ്ച് മണിക്കൂറിലധികം കോഴിക്കോട് നഗരത്തെ ഭീതിയിലാഴ്ത്തി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള പ്രത്യേക ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സ്റ്റാൻഡിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ബസുകൾ വഴിതിരിച്ചുവിട്ടു. നഗരം നിശ്ചലമായി. കോടിക്കണക്കിന് രൂപയുടെ നഷ്ടം. അവധി ദിവസമായതിനാൽ ആളപായമൊന്നും ഉണ്ടായില്ല. ഇന്നലെ വൈകുന്നേരം 5 മണിക്കാണ് തീപിടുത്തമുണ്ടായത്. സംഭവത്തെക്കുറിച്ച് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്. കോട്ടൂളി സ്വദേശിയായ മുകുന്ദന്റെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാൻഡ് സമുച്ചയത്തിന്റെ ഒന്നാം നിലയിലുള്ള കാലിക്കറ്റ് ടെക്സ്റ്റൈൽസിലാണ് ആദ്യം തീപിടുത്തമുണ്ടായത്. കാരണം വ്യക്തമല്ല. ഗോഡൗണിൽ ആരംഭിച്ച തീ മിനിറ്റുകൾക്കുള്ളിൽ പടർന്നു. തുണിത്തരങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. പ്രദേശം മുഴുവൻ കറുത്ത പുകയും ചൂടും കൊണ്ട് മൂടപ്പെട്ടു. ജില്ലയിൽ നിന്നുള്ള എട്ട് ഫയർഫോഴ്‌സ് യൂണിറ്റുകളും, മലപ്പുറം ജില്ലയിൽ…
കോഴിക്കോട് നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡിലുണ്ടായ അഗ്നിബാധ അന്വേഷിക്കാന്‍ ഫയർ ഫോഴ്‌സ് ഇന്ന് സ്ഥലത്തെത്തും
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിലെ വാണിജ്യ സമുച്ചയത്തിൽ ഉണ്ടായ വൻ തീപിടിത്തത്തിന്റെ കാരണം ഇന്ന് അഗ്നിശമന സേന പരിശോധിക്കും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലായിരിക്കും പരിശോധന. പരിശോധനയ്ക്ക് ശേഷം ഇന്ന് തന്നെ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കും. തീപിടിത്തത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടറോട് നിർദ്ദേശിച്ചിരുന്നു. അതേസമയം, വിഷയം ചർച്ച ചെയ്യാൻ പ്രത്യേക സ്റ്റിയറിംഗ് കമ്മിറ്റി വിളിക്കുമെന്ന് മേയർ ബീന ഫിലിപ്പ് അറിയിച്ചു. പുതിയ ബസ് സ്റ്റാൻഡ് സമുച്ചയത്തിലെ ടെക്സ്റ്റൈൽസിൽ ഇന്നലെ ഉണ്ടായ തീപിടുത്തം അഞ്ച് മണിക്കൂറിലധികം കോഴിക്കോട് നഗരത്തെ വിറങ്ങലിപ്പിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള പ്രത്യേക ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്റ്റാൻഡിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ബസുകൾ വഴിതിരിച്ചുവിട്ടു. നഗരം സ്തംഭിച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. അവധി ദിവസമായതിനാൽ ആളപായമൊന്നും ഉണ്ടായില്ല. ഇന്നലെ…
നക്ഷത്ര ഫലം (മെയ് 19, 2025 തിങ്കള്‍)
ചിങ്ങം: സമ്മിശ്രമായ ഫലങ്ങളുള്ള ദിവസം. പങ്കാളിയാലോ സഹപ്രവർത്തകനാലോ നിരാശപ്പെടാന്‍ സാധ്യത. സ്വന്തം ചിന്തകള്‍ കൊണ്ട് വലിയ ലാഭങ്ങളുണ്ടാക്കും. സുഹൃത്തിൻ്റെ ഉപദേശങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്. അമിത ജോലി ഭാരം അനുഭവപ്പെട്ടേക്കാം. കന്നി: വളരെ ശാന്തമായ പ്രകൃതമുള്ളതിനാൽ പ്രശ്‌നങ്ങളെ രമ്യതയിലെത്തിക്കാന്‍ കഴിയും. ധാരാളം ആളുകളെ സഹായിക്കാൻ സാധിക്കും. ദയാശീലവും മറ്റുള്ളവരുടെ മനസു വായിക്കാനുള്ള കഴിവും വളരെയധികം കാര്യങ്ങൾ ചെയ്യാനുള്ള കരുത്ത് പകരും. മറ്റുള്ളവർക്ക് പ്രചോദനമാകും. തുലാം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഒട്ടും എളുപ്പമാവില്ല. വളരെയധികം പ്രകോപിതനാകുന്ന സാഹചര്യം കാണുന്നു. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കങ്ങളിൽ കലാശിക്കാം. അമ്മയുമായി ബന്ധപ്പെട്ടവരോ അല്ലെങ്കില്‍ അമ്മ തന്നെയോ വിഷമത്തിന് കാരണമാകാം. ക്ഷമയും ആത്മസംയമനവും പാലിക്കുക. ആശ്വാസം ലഭിക്കും. വൃശ്ചികം: പുതിയ വ്യവസായ സംരംഭത്തിന് തുടക്കം കുറിക്കും. നിശ്ചയദാർഢ്യത്തോടുകൂടിയുള്ള കഠിനാധ്വാനം വിജയത്തിലെത്തിക്കും. യാത്രകള്‍ പോകും. കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കും. ഇന്നത്തെ ദിവസം വളരെ ഫലപ്രദവും, ശ്രേഷ്‌ഠവുമായിരിക്കും. ധനു: ആശയക്കുഴപ്പങ്ങളുണ്ടായേക്കാം. വിരുദ്ധ നിലപാടുകള്‍ തർക്കങ്ങള്‍ക്ക്…
