ചിങ്ങം: സമ്മിശ്രമായ ഫലങ്ങളുള്ള ദിവസം. പങ്കാളിയാലോ സഹപ്രവർത്തകനാലോ നിരാശപ്പെടാന്‍ സാധ്യത. സ്വന്തം ചിന്തകള്‍ കൊണ്ട് വലിയ ലാഭങ്ങളുണ്ടാക്കും. സുഹൃത്തിൻ്റെ ഉപദേശങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്. അമിത ജോലി ഭാരം അനുഭവപ്പെട്ടേക്കാം.
കന്നി: വളരെ ശാന്തമായ പ്രകൃതമുള്ളതിനാൽ പ്രശ്‌നങ്ങളെ രമ്യതയിലെത്തിക്കാന്‍ കഴിയും. ധാരാളം ആളുകളെ സഹായിക്കാൻ സാധിക്കും. ദയാശീലവും മറ്റുള്ളവരുടെ മനസു വായിക്കാനുള്ള കഴിവും വളരെയധികം കാര്യങ്ങൾ ചെയ്യാനുള്ള കരുത്ത് പകരും. മറ്റുള്ളവർക്ക് പ്രചോദനമാകും.
തുലാം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഒട്ടും എളുപ്പമാവില്ല. വളരെയധികം പ്രകോപിതനാകുന്ന സാഹചര്യം കാണുന്നു. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കങ്ങളിൽ കലാശിക്കാം. അമ്മയുമായി ബന്ധപ്പെട്ടവരോ അല്ലെങ്കില്‍ അമ്മ തന്നെയോ വിഷമത്തിന് കാരണമാകാം. ക്ഷമയും ആത്മസംയമനവും പാലിക്കുക. ആശ്വാസം ലഭിക്കും.
വൃശ്ചികം: പുതിയ വ്യവസായ സംരംഭത്തിന് തുടക്കം കുറിക്കും. നിശ്ചയദാർഢ്യത്തോടുകൂടിയുള്ള കഠിനാധ്വാനം വിജയത്തിലെത്തിക്കും. യാത്രകള്‍ പോകും. കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കും. ഇന്നത്തെ ദിവസം വളരെ ഫലപ്രദവും, ശ്രേഷ്‌ഠവുമായിരിക്കും.
ധനു: ആശയക്കുഴപ്പങ്ങളുണ്ടായേക്കാം. വിരുദ്ധ നിലപാടുകള്‍ തർക്കങ്ങള്‍ക്ക് വഴിവെക്കും. ഇത് ആരോഗ്യത്തിനും തൊഴില്‍ വിജയത്തിനും തടസം സൃഷ്‌ടിച്ചേക്കാം. സമ്മിശ്ര വികാരങ്ങള്‍ മനസിൻ്റെ വ്യക്തതയേയും സ്വസ്ഥതയെയും പ്രതികൂലമായി ബാധിച്ചേക്കാം. ആലോചിച്ച് സാവകാശം ഉറച്ച നിലപാട് എടുക്കുക. അനിശ്ചിതത്വവും വര്‍ധിച്ച ജോലിഭാരവും ചെലവുകളും ധര്‍മ്മസങ്കടത്തിലാഴ്‌ത്തും. പിരിമുറുക്കം ഒഴിവാക്കി ശാന്തത കൈക്കൊള്ളുക.
മകരം: നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിനായി വിവേകപൂർവ്വം പരിശ്രമിക്കുന്ന ദിവസമായിരിക്കും. ബുദ്ധിപരമായ പ്രകടനങ്ങള്‍ അസാധാരണ മികവുള്ളതായിരിക്കും. ഈ ദിവസത്തെ പരമാവധി പ്രയോജനപ്പെടുത്തുക.
കുംഭം: അപ്രതീക്ഷിതവും ആശ്ചര്യകരവുമായ കാര്യങ്ങൾ അതിശയിപ്പിക്കും. നേട്ടങ്ങള്‍, പണം, സ്നേഹം എന്നിവ ലഭിക്കാന്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യും. വായന, ഗവേഷണം, ചർച്ച എന്നിവയിൽ ശ്രദ്ധിക്കും.
മീനം: ഓഫിസിലെയും വീട്ടിലെയും കാര്യങ്ങളിൽ തിരക്ക് അനുഭവപ്പെടും. വീടിൻ്റെ നവീകരണം ആരംഭിക്കും. ചെലവ് കൂടുതലായിരിക്കും. കഠിനാധ്വാനത്തിന് അതിനനുസരിച്ചുള്ള അംഗീകാരം ലഭിക്കും.
മേടം: ജോലിയും, സാമൂഹിക പ്രതിബദ്ധതയും കൊണ്ട് തിരക്കിലാകും. ആരോഗ്യം ശ്രദ്ധിക്കണം. പിരിമുറുക്കം അനുഭവിക്കുന്നുവെങ്കിൽ ആ വിഷയങ്ങൾ മാറ്റി വയ്ക്കുക. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക.
ഇടവം: പ്രശ്‌നങ്ങളും കുരുക്കുകളുമൊക്കെ തടയാൻ സാധിക്കും. മറ്റാരുടെയെങ്കിലും കുറ്റത്തിന് നിങ്ങളെ ആരെങ്കിലും പഴിചാരിയെന്നു വരാം. ഉച്ച കഴിയുമ്പോള്‍ കാര്യങ്ങള്‍ പ്രതികൂലമാകും. നല്ല നിരാശയുണ്ടാകുകയും, ആത്മവിശ്വാസം നഷ്‌ടപ്പെടുകയും ചെയ്തേക്കാം. അവനവൻ്റെ ശക്തിക്കനുസരിച്ച് ജോലി ചെയ്യുക. നിങ്ങളുടെ ദൗർബല്യങ്ങളെ കണക്കിലെടുക്കാതിരിക്കുക.
മിഥുനം: മറ്റുള്ളവരിൽനിന്നു നേടിയ പ്രചോദനത്തെക്കുറിച്ചു ചിന്തിക്കുവാൻ സമയം ചെലവഴിക്കും. കുടുംബാംഗങ്ങളുമായി സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും മറ്റ് പ്രശ്‌നങ്ങളെകുറിച്ചും സംസാരിക്കും. മറ്റുള്ളവരോട് കാണിക്കുന്ന കരുതലിനും പെരുമാറ്റത്തിനും പകരമായി സ്നേഹവും, ശ്രദ്ധയും, പരിചരണവും തിരിച്ച് കിട്ടും.
കര്‍ക്കിടകം: ആഡംബരവും സമൃദ്ധിയും ജീവിതത്തിലെ മറ്റുനല്ല കാര്യങ്ങളും നിങ്ങള്‍ക്കിന്ന് സന്തോഷം പകരും. തൊഴില്‍പരമായും സാമ്പത്തികമായും ഭാഗ്യദിവസമാണ്. ധനാഗമനവും വ്യാപാരത്തില്‍ അഭിവൃദ്ധിയും പ്രതീക്ഷിക്കാം. മാനസികമായും ശാരീരികമായും സ്ഥൈര്യവും ഊര്‍ജ്വസ്വലതയും പ്രകടിപ്പിക്കും. സാമൂഹികമായി ലഭിക്കുന്ന അംഗീകാരം അങ്ങേയറ്റം സന്തോഷിപ്പിക്കും.