കാരന്തൂർ: മർകസ് എമിറേറ്റ്സ് ഹോം ഫോർ കശ്‌മീർ ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പും പ്രഥമ ശുശ്രൂഷ ബോധവത്കരണവും സമാപിച്ചു. വിവിധ ആരോഗ്യ വകുപ്പുകളുടെ സേവനവും പരിശോധനയും മെഡിക്കൽ ചെക്കപ്പുകളും സൗജന്യമായി ഒരുക്കിയ ക്യാമ്പ് മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അംഗങ്ങൾക്കും വിദ്യാർഥികൾക്കുമായി സംവിധാനിച്ച ക്യാമ്പിൽ നിരവധിപേരാണ് സൗകര്യം ഉപയോഗപ്പെടുത്തിയത്. ആസ്റ്റർ മിംസ് കാർഡിയോളജി വിഭാഗം മേധാവി ഡോ. സൽമാൻ സ്വലാഹുദ്ദീൻ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. മർകസ് കെയർ ഹോംസ് ജോയിന്റ് ഡയറക്ടർ സിപി സിറാജുദ്ദീൻ സഖാഫി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അക്ബർ ബാദുഷ സഖാഫി, ശിഹാബ് സഖാഫി, അഡ്വ. റിയാസ് സഖാഫി, വിവിധ വകുപ്പുകളിലെ ഡോക്ടർമാർ, ആസ്റ്റർ വളണ്ടിയേഴ്‌സ് അംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.
Day: July 25, 2026
‘തൂഫാൻ’ ലഹരി വിരുദ്ധ ക്യാമ്പയിൻ: മർകസ് എച്ച്എസ്എസിൽ പ്രതിഷേധ വലയം തീർത്തു
കാരന്തൂർ: കേരള സർക്കാരിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി മർകസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വിദ്യാർഥി വലയം തീർത്തു. ലഹരിക്കെതിരെയുള്ള സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ അങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പൽ കെ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനീസ് മുഹമ്മദ് ജി, വളണ്ടിയർമാരായ ആബിദ് റഹ്മാൻ, മുഹമ്മദ് ഷാൻ കെ എന്നിവർ നേതൃത്വം നൽകി. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് വിദ്യാർഥികൾ ചടങ്ങിൽ പ്രതിജ്ഞയെടുത്തു. സ്കൂളിലെ അൻപതോളം എൻ.എസ്.എസ് വളണ്ടിയർമാർ പരിപാടിയിൽ പങ്കെടുത്തു.
മാലിയിൽ ഷോട്ട് പുളിക്കത്ര തറവാട്ടിൽ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം
എടത്വ : പാണ്ടങ്കേരി മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികാഘോഷത്തിന് ഗ്രാമം ഒരുങ്ങി. കളിവള്ളം ശില്പി സാബു നാരായണൻ ആചാരി ചടങ്ങിന് നേത്യത്വം നല്‍കും. രാവിലെ 11.00 ന് നടക്കുന്ന ഫോട്ടോ പ്രദർശനം മാത്യൂസ് മാര്‍ തേവദോസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് അംഗം മോൻസി സോണി അദ്ധ്യക്ഷത വഹിക്കും. ജോർജ്ജ് ചുമ്മാർ മാലിയിൽ ആമുഖ സന്ദേശം നല്‍കും. ശതാബ്ദി ആഘോഷങ്ങള്‍ക്ക് “ഷോട്ട് പുളിക്കത്ര” കളിവള്ളം നീരണിയൽ ഇന്ന് രാവിലെ 11.15 നും 11.30 നും ഇടയ്ക്ക് നടക്കും. രാവിലെ 11.30ന് സ്തോത്ര പ്രാർത്ഥനയ്ക്ക് സിഎസ്ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ നേതൃത്വം നല്‍കും. തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് വികാരി റവ സോജി വർഗ്ഗീസ് ജോൺ അദ്ധ്യക്ഷത വഹിക്കും. മാലിയിൽ പുളിക്കത്ര തറവാട്ടിൽ…
