
കാരന്തൂർ: മർകസ് എമിറേറ്റ്സ് ഹോം ഫോർ കശ്മീർ ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പും പ്രഥമ ശുശ്രൂഷ ബോധവത്കരണവും സമാപിച്ചു. വിവിധ ആരോഗ്യ വകുപ്പുകളുടെ സേവനവും പരിശോധനയും മെഡിക്കൽ ചെക്കപ്പുകളും സൗജന്യമായി ഒരുക്കിയ ക്യാമ്പ് മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് അംഗങ്ങൾക്കും വിദ്യാർഥികൾക്കുമായി സംവിധാനിച്ച ക്യാമ്പിൽ നിരവധിപേരാണ് സൗകര്യം ഉപയോഗപ്പെടുത്തിയത്. ആസ്റ്റർ മിംസ് കാർഡിയോളജി വിഭാഗം മേധാവി ഡോ. സൽമാൻ സ്വലാഹുദ്ദീൻ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. മർകസ് കെയർ ഹോംസ് ജോയിന്റ് ഡയറക്ടർ സിപി സിറാജുദ്ദീൻ സഖാഫി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അക്ബർ ബാദുഷ സഖാഫി, ശിഹാബ് സഖാഫി, അഡ്വ. റിയാസ് സഖാഫി, വിവിധ വകുപ്പുകളിലെ ഡോക്ടർമാർ, ആസ്റ്റർ വളണ്ടിയേഴ്സ് അംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.
