കാരന്തൂർ: കേരള സർക്കാരിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി മർകസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വിദ്യാർഥി വലയം തീർത്തു. ലഹരിക്കെതിരെയുള്ള സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ അങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ കെ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനീസ് മുഹമ്മദ് ജി, വളണ്ടിയർമാരായ ആബിദ് റഹ്മാൻ, മുഹമ്മദ് ഷാൻ കെ എന്നിവർ നേതൃത്വം നൽകി. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് വിദ്യാർഥികൾ ചടങ്ങിൽ പ്രതിജ്ഞയെടുത്തു. സ്കൂളിലെ അൻപതോളം എൻ.എസ്.എസ് വളണ്ടിയർമാർ പരിപാടിയിൽ പങ്കെടുത്തു.
