കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗൺ ഏരിയ ബാഡ്മിന്റന്‍ ടൂർണമെന്റ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയ അംഗങ്ങൾക്കായുള്ള ബാഡ്മിന്റൻ ടൂർണമെന്റ് സർവാൻ ഫൈബർ ഗ്ലാസ് ഫാക്ടറി ഇൻഡോർ ഗ്രൗണ്ടിൽ വെച്ചു നടന്നു. അസ്സോസിയേഷൻ സ്പോർട്സ് വിംഗ് കൺവീനർ സജീവ് ആയൂർ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. എട്ടു ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ മുഖത്തല ബ്രോസ് അംഗങ്ങളായ അനിഷ്, വിഷ്ണു എന്നിവര്‍ ഓന്നാം സ്ഥാനവും, കൊല്ലം സ്ട്രൈക്കേഴ്സ് അംഗങ്ങളായ നിജീഷ്, പ്രശാന്ത് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. ഏറ്റവു നല്ല കളിക്കാരനുള്ള സമ്മാനം വിഷ്ണു കരസ്ഥമാക്കി. ഹമദ് ടൗൺ ഏരിയ പ്രസിഡന്റ്‌ പ്രമോദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഗ്ലസ്സർ ഓട്ടോ ഷൈൻ നൽകിയ ട്രോഫി ഒന്നാം സ്ഥാനക്കാർക്കും, നൂർ ദാന ഫൈബർ ഗ്ലാസ്സ് കമ്പനി നൽകിയ ട്രോഫി രണ്ടാം സ്ഥാനക്കാർക്കും അസ്സോസിയേഷൻ സെൻട്രൽ കമ്മിറ്റി അംഗം അനോജ് മാസ്റ്റർ കൈമാറി. ഏരിയ…

Union Coop launches an initiative that allows consumers to form their Ramadan basket at competitive prices during Ramadan

Dubai: Dr. Suhail Al Bastaki, Director of Happiness and Marketing Department at Union Coop confirmed that the Coop launched an initiative during the holy month of Ramadan that will continue until the end of the blessed month, allowing consumers to form their consumer food basket at competitive and reduced prices, in all its branches and centers in the Emirate of Dubai. He pointed out that this initiative was launched to meet the needs and desires of consumers of all categories at the best prices, as there are many owners of…

ശത്രുരാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതി: കൂടുതല്‍ ജാഗ്രത പാലിക്കുമെന്ന് റഷ്യ

മോസ്‌കോ: റഷ്യ ഈ വർഷം ഭക്ഷ്യ കയറ്റുമതിയിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. “ഈ വർഷം, ആഗോള ഭക്ഷ്യ ദൗർലഭ്യത്തിന്റെ പശ്ചാത്തലത്തിൽ, വിദേശത്തുള്ള നമ്മുടെ ഭക്ഷ്യ വിതരണത്തിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും, നമ്മോട് പരസ്യമായി സൗഹൃദപരമല്ലാത്ത രാജ്യങ്ങളിലേക്കുള്ള അത്തരം കയറ്റുമതിയുടെ പാരാമീറ്ററുകൾ സൂക്ഷ്മമായി നിരീക്ഷിക്കും,” പുടിൻ പറഞ്ഞു. ചൊവ്വാഴ്ച രാജ്യത്തെ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യോഗത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ഉയർന്ന ഉൽപ്പാദന അളവ് റഷ്യയിലെ ഭക്ഷ്യ വില വിദേശ വിപണിയേക്കാൾ കുറവാണെന്ന് പുടിൻ പറഞ്ഞു. റഷ്യയുടെ സാമ്പത്തിക നേട്ടം ഭക്ഷ്യ സ്വയംപര്യാപ്തതയാണ്. ആഗോള ഭക്ഷ്യ വിപണിയിലെ വില വ്യതിയാനങ്ങളിൽ നിന്ന് സർക്കാർ പൗരന്മാരെ സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭക്ഷ്യോത്പാദനം “പൂർണ്ണമായി” ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുകയും ഇറക്കുമതിക്ക് പകരം വയ്ക്കുന്നത് വർദ്ധിപ്പിക്കാൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുകയും ചെയ്യണം. “നമ്മള്‍ വ്യക്തമായ…

മലയാളി അസ്സോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയര്‍ പുതിയ ഭരണസമിതി ചുമതലയേറ്റു

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ (MARC) അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭരണസമിതി ചുമതലയേറ്റു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മാര്‍ച്ച് 27-ന് മോണ്ട് പ്രൊസ്പക്ടസില്‍ വച്ചു നടന്ന വിശേഷാല്‍ പൊതുയോഗത്തില്‍ വെച്ചാണ് റെന്‍ജി വര്‍ഗീസ് പ്രസിഡന്റായുള്ള എക്‌സിക്യൂട്ടീവ് പുതിയ ഭരണസമിതിക്ക് ചുമതല കൈമാറിയത്. സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും, മൂന്നു തവണ സെക്രട്ടറിയായും, നിരവധി ഇതര ചുമതലകള്‍ ഏറ്റെടുത്ത് രണ്ട് പതിറ്റാണ്ടിലേറെ സംഘടനയെ ഹൃദയത്തിലേറ്റി സേവിച്ചിട്ടുള്ള വിജയന്‍ വിന്‍സന്റാണ് പുതിയ പ്രസിഡന്റ്. ജോമോന്‍ മാത്യു (വൈസ് പ്രസിഡന്റ്), സനീഷ് ജോര്‍ജ് (സെക്രട്ടറി), ടോം ജോസ് (ജോയിന്റ് സെക്രട്ടറി), ബന്‍സി ബനഡിക്ട് (ട്രഷറര്‍), സണ്ണി കൊട്ടുകാപ്പള്ളി (ജോ. ട്രഷറര്‍), സമയാ ജോര്‍ജ് (ജനറല്‍ ഓര്‍ഗനൈസര്‍), ജോര്‍ജ് മത്തായി, നിഷാ സജി (എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സ്) എന്നിവരാണ് എക്‌സിക്യൂട്ടീവിലെ ഇതര അംഗങ്ങള്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംഘടനാ പ്രവര്‍ത്തനങ്ങള്‍ പൊതുവേയും, പ്രൊഫഷണല്‍ സംഘടനാ…

ഡബ്ല്യുഎംസി ഹ്യൂസ്റ്റൺ പ്രോവിൻസ് 2022-24 വർഷ ഭാരവാഹികൾ ചുമതലയേറ്റു

ഹ്യൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രോവിൻസ് പുതിയ ദ്വിവർഷ ഭാരവാഹികൾ ഏപ്രിൽ മൂന്നാം തീയതി വൈകുന്നേരം സ്റ്റാഫോർഡ് ദേശി റസ്റ്റോറൻറ്റിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ചുമതലയേറ്റു. അമേരിക്ക റീജയൻ വൈസ് പ്രസിഡൻറ് (അഡ്മിൻ) എൽദോ പീറ്റർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ചുമതലയേറ്റ പുതിയ ഭാരവാഹികള്‍: മാത്യുസ് മുണ്ടയ്ക്കൻ (ചെയര്‍മാന്‍) റോയി മാത്യു (പ്രസിഡന്റ്) ജിൻസ് മാത്യു (ജനറല്‍ സെക്രട്ടറി) സജി ബി പുളിമൂട്ടിൽ (ട്രഷറര്‍) മാത്യു പന്നപാറ (വൈസ് ചെയർമാൻ) സന്തോഷ് ഐപ്പ് (വൈസ് പ്രസിഡൻറ്) (അഡ്മിൻ) ജോജി ജോസഫ് (വൈസ് പ്രസിഡൻറ്) (ഓർഗ്) ജോഷി മാത്യു (ജോയിൻ സെക്രട്ടറി) തോമസ് മാമൻ (ജോയിൻ ട്രഷറർ) അജു ജോൺ (പബ്ലിക് റിലേഷൻ ചെയർ) ജെനുമോൻ തോമസ് (കൾച്ചറൽ പ്രോഗ്രാം ചെയർ) സുബിൻ സുകുമാരൻ (ചാരിറ്റി ഫോറം ചെയർ) അനിതാ സജി (വുമൺസ് ഫോറം ചെയർ)…

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു

ന്യൂയോർക്ക് : ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്റർ അംഗവും, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റുമായ അനിലാൽ ശ്രീനിവാസന്റെ മാതാവ് നെയ്യാറ്റിൻകര പെരുമ്പഴുതൂർ വടകോട് ശ്രീമന്ദിരത്തിൽ റിട്ട. അദ്ധ്യാപിക എസ് സാവിത്രി (88) യുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്ററിന്റെ ഭാരവാഹിയായും സജീവാംഗമായും വർഷങ്ങളായി അനിലാൽ ശ്രീനിവാസൻ നൽകി വന്നിരുന്ന സേവനങ്ങളെ വിലമതിക്കുന്നതായും, മാതാവിന്റെ വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ അനുശോചനം അറിയിക്കുന്നതായും, നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ് എന്നിവർ അറിയിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ച് ഒഐസിസി യുഎസ്എ

ന്യൂയോർക്ക്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്തും ഊർജ്ജവും നൽകുവാൻ, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ .വിവിധ പരിപാടികൾ ആവിഷ്ക്കരിച്ചു ചുരുങ്ങിയ നാളുകൾകൊണ്ട് അമേരിക്കയിലെ കോൺഗ്രസ് പ്രവത്തകർക്കിടയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകിയ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് നാഷണൽ കമ്മിറ്റിയംഗങ്ങൾ .ഏപ്രിൽ 3 ഞായറാഴ്ച വൈകുനേരം 6:30 നു സൂം പ്ലാറ്റ് ഫോമിൽ ചേർന്നാണ് സുപ്രധാന തീരുമാനങ്ങളെടുത്തത് കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഒഐസിസി യുഎസ്എ യുടെ പ്രഥമ നാഷനൽ കമ്മിറ്റിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 28 അംഗങ്ങൾ പങ്കെടുത്തു. മൗനപ്രാർത്ഥനയ്‌ക്കു ശേഷം ആരംഭിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ബേബി മണക്കുന്നേൽ അദ്ധ്യക്ഷ പ്രസംഗം നടത്തി.തുടർന്ന് ചെയർമാൻ ജെയിംസ് കൂടൽ ആമുഖ പ്രഭാഷണം നടത്തി. പ്രവാസി കോൺഗ്രസ് പ്രവർത്തകരെ ഉൾക്കൊള്ളിച്ചു കൊണ്ട്…

ഹൈപ്പർസോണിക് ആയുധങ്ങൾ വികസിപ്പിക്കാനുള്ള യുഎസ്-യുകെ-ഓസ്ട്രേലിയ ഉടമ്പടിയെ ചൈന അപലപിച്ചു

ഹൈപ്പർസോണിക് ആയുധങ്ങളും ഇലക്ട്രോണിക് യുദ്ധ ശേഷികളും വികസിപ്പിക്കുന്നതിന് യുഎസ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ എന്നിവയുടെ പുതുതായി പ്രഖ്യാപിച്ച സംയുക്ത ശ്രമങ്ങളെ ചൈന അപലപിച്ചു. “ഉക്രേനിയൻ പ്രതിസന്ധി കാണാൻ ആഗ്രഹിക്കാത്തവര്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അതുപോലുള്ള പ്രതിസന്ധിയിലേക്ക് നയിച്ചേക്കാവുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണം,” ചൈനയുടെ സ്ഥിരം യുഎൻ പ്രതിനിധി ഷാങ് ജുൻ പത്രസമ്മേളനത്തിൽ പറഞ്ഞു. “ചൈനീസ് പഴഞ്ചൊല്ല് പറയുന്നതുപോലെ – നിങ്ങൾക്ക് ഇഷ്ടമല്ലാത്തത് മറ്റുള്ളവർക്കെതിരെ ചുമത്തരുത്,” ഉക്രെയ്നിലെ റഷ്യയുടെ സൈനിക നടപടിയെ പ്രതിരോധിക്കാനുള്ള ശ്രമമായി ന്യായീകരിക്കപ്പെട്ട സംയുക്ത ആയുധ പദ്ധതിക്കെതിരെ മുന്നറിയിപ്പ് നൽകിക്കൊണ്ട് ഷാങ് കൂട്ടിച്ചേർത്തു. ജോൺസണും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഓസ്‌ട്രേലിയൻ പ്രീമിയർ സ്‌കോട്ട് മോറിസണും തമ്മിലുള്ള പദ്ധതിയെക്കുറിച്ചുള്ള വെർച്വൽ ചർച്ചയ്ക്ക് ശേഷം, ആണവ ശേഷിയുള്ള ആയുധ സംവിധാനവുമായി സഹകരിക്കാനുള്ള ത്രികക്ഷി കരാർ പുറത്തിറക്കിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഓഫീസിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് ഷാങിന്റെ…

റഷ്യയ്ക്ക് മേല്‍ പുതിയ ഉപരോധം; എല്ലാ പുതിയ നിക്ഷേപങ്ങളും യുഎസ് നിരോധിച്ചു; പുടിന്റെ മക്കൾക്കും ഉപരോധം

വാഷിംഗ്ടണ്‍: ഉക്രെയ്നിലെ സൈനിക നടപടിയെച്ചൊല്ലി പാശ്ചാത്യ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, റഷ്യൻ ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കും എതിരെ യുഎസ് ബുധനാഴ്ച പുതിയ ഉപരോധം ഏർപ്പെടുത്തി. റഷ്യ ഉക്രെയ്നില്‍ നടത്തിയ മനുഷ്യത്വരഹിതമായ “ക്രൂരതകൾക്ക്” തക്കതായ ശിക്ഷ നല്‍കണമെന്ന ആഗോള അഭിപ്രായം കണക്കിലെടുത്താണ് വാഷിംഗ്ടൺ റഷ്യൻ ബാങ്കുകൾക്കും കമ്പനികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും – അവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ – പുതിയ ഉപരോധം ഏർപ്പെടുത്തിയത്. പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ മുതിർന്ന കുട്ടികളും വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്റെ ഭാര്യയും മകളും ഉൾപ്പെടുന്ന ഏറ്റവും പുതിയ റൗണ്ട് പൂർണ്ണ ഉപരോധം ലക്ഷ്യമിടുന്നവരിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ, മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് എന്നിവർക്കും റഷ്യൻ സുരക്ഷാ കൗൺസിലിലെ അംഗങ്ങള്‍ക്കും ഉപരോധം ബാധകമാണ്. യുഎസ് സാമ്പത്തിക വ്യവസ്ഥയില്‍ ഏര്‍പ്പെടുന്ന Sberbank, Alfa-Bank എന്നിവയുടെ എല്ലാ ആസ്തികളും തടയുമെന്നും അവരുമായി വ്യാപാരം…

ഫിലഡൽഫിയ സാഹിത്യവേദി എം.പി ഷീലയുടെ ‘മൂന്നാമൂഴം’ നോവൽ ആസ്വാദനം നടത്തി

ഫിലാഡൽഫിയ: അമേരിക്കൻ മലയാളികളുടെ ഉത്തമ സാഹിത്യ സൃഷ്ടികൾ പരിചയപ്പെടുത്തുവാനും ചർച്ച നടത്തുവാനുമുള്ള വേദിയായ ഫിലാഡൽഫിയ മലയാള സാഹിത്യവേദിയിൽ പ്രശസ്ത സാഹിത്യകാരിയും നോവലിസ്റ്റുമായ എം.പി ഷീല മഹാഭാരത കഥയെ അധികരിച്ചു രചിച്ച മൂന്നാമൂഴം നോവലിന്റെ ആസ്വാദനവും ചർച്ചയും സംഘടിപ്പിച്ചു. സൂം ഫ്ളാറ്റ്ഫോമിലാണ് ചർച്ച നടന്നത്. അമേരിയ്ക്കയിലെയും കാനഡയിലെയും സാഹിത്യകുതുകികളായ ഡോ. സുകുമാർ, ജോൺ മാത്യു, നീന പനക്കൽ, ലൈല അലക്സ്, നിർമ്മല തോമസ്, അനിത പണിക്കർ, ജോർജ്ജ് നടവയൽ, അനിൽലാൽ ശ്രീനിവാസൻ, ഫിലിപ്പ് തോമസ്, രാജു പടയാട്ടി, ജോർജ്ജുക്കുട്ടി ലൂക്കോസ്, ജോർജ്ജ് ഓലിക്കൽ, ജോസഫ് നമ്പിമഠം, റഫീക് തറയിൽ, ജെയിംസ് കുരിക്കാട്ടിൽ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മാർച്ച് 26 ശനിയാഴ്ച 7:00 മണിക്ക് ചേർന്ന സമ്മേളനത്തിൽ പ്രൊഫസർ കോശി തലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും നോവലിസ്റ്റുമായ നീന പനയ്ക്കൽ മൂന്നാംമൂഴത്തിന്റെ രചയിതാവ് എം.പി ഷീലയെ പരിചയപ്പെടുത്തി. സെക്രട്ടറി…