കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗൺ ഏരിയ ബാഡ്മിന്റന്‍ ടൂർണമെന്റ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയ അംഗങ്ങൾക്കായുള്ള ബാഡ്മിന്റൻ ടൂർണമെന്റ് സർവാൻ ഫൈബർ ഗ്ലാസ് ഫാക്ടറി ഇൻഡോർ ഗ്രൗണ്ടിൽ വെച്ചു നടന്നു. അസ്സോസിയേഷൻ സ്പോർട്സ് വിംഗ് കൺവീനർ സജീവ് ആയൂർ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു.

എട്ടു ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ മുഖത്തല ബ്രോസ് അംഗങ്ങളായ അനിഷ്, വിഷ്ണു എന്നിവര്‍ ഓന്നാം സ്ഥാനവും, കൊല്ലം സ്ട്രൈക്കേഴ്സ് അംഗങ്ങളായ നിജീഷ്, പ്രശാന്ത് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. ഏറ്റവു നല്ല കളിക്കാരനുള്ള സമ്മാനം വിഷ്ണു കരസ്ഥമാക്കി.

ഹമദ് ടൗൺ ഏരിയ പ്രസിഡന്റ്‌ പ്രമോദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഗ്ലസ്സർ ഓട്ടോ ഷൈൻ നൽകിയ ട്രോഫി ഒന്നാം സ്ഥാനക്കാർക്കും, നൂർ ദാന ഫൈബർ ഗ്ലാസ്സ് കമ്പനി നൽകിയ ട്രോഫി രണ്ടാം സ്ഥാനക്കാർക്കും അസ്സോസിയേഷൻ സെൻട്രൽ കമ്മിറ്റി അംഗം അനോജ് മാസ്റ്റർ കൈമാറി.

ഏരിയ കോഓർഡിനേറ്റർ അജിത്ത് ബാബു , നവാസ് കരുനാഗപ്പള്ളി എന്നിവർ വിജയികളായ ടീമുകള്‍ക്ക് മെഡൽ സമ്മാനിച്ചു. സീനിയർ മെമ്പർ അജികുമാർ റഫറിമാർക്ക് മോമന്റൊ നൽകി ആദരിച്ചു.

സമാപന സമ്മേളനത്തിൽ ജോയിന്റ് സെക്രട്ടറി പ്രദീപ്‌ കുമാർ സ്വാഗതവും ഏരിയ ട്രഷറർ അനൂപ് നന്ദിയും രേഖപ്പെടുത്തി.

 

Print Friendly, PDF & Email

Leave a Comment

More News