ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു

ന്യൂയോർക്ക് : ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്റർ അംഗവും, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റുമായ അനിലാൽ ശ്രീനിവാസന്റെ മാതാവ് നെയ്യാറ്റിൻകര പെരുമ്പഴുതൂർ വടകോട് ശ്രീമന്ദിരത്തിൽ റിട്ട. അദ്ധ്യാപിക എസ് സാവിത്രി (88) യുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്ററിന്റെ ഭാരവാഹിയായും സജീവാംഗമായും വർഷങ്ങളായി അനിലാൽ ശ്രീനിവാസൻ നൽകി വന്നിരുന്ന സേവനങ്ങളെ വിലമതിക്കുന്നതായും, മാതാവിന്റെ വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ അനുശോചനം അറിയിക്കുന്നതായും, നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ് എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News