ന്യൂയോർക്ക്: ന്യൂയോർക്കിലെ വള്ളം കളി പ്രേമികളായ മലയാളികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബ് 2023-ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2023-ലെ ഭാരവാഹികള്‍: വിശ്വനാഥൻ കുഞ്ഞുപിള്ള (പ്രസിഡന്റ്), സാബു വർഗീസ് (വൈസ് പ്രസിഡന്റ്), വിശാൽ വിജയൻ (സെക്രട്ടറി), രാധാകൃഷ്ണൻ കുഞ്ഞുപിള്ള (ജോയിന്റ് സെക്രട്ടറി), ജയപ്രകാശ് നായർ (ട്രഷറര്‍), മനോജ് ദാസ് (ക്യാപ്റ്റന്‍), ചെറിയാൻ വി കോശി (വൈസ് ക്യാപ്റ്റന്‍), ചെറിയാൻ ചക്കാലപ്പടിക്കൽ (ടീം മാനേജര്‍) എന്നിവരെയും, ട്രസ്റ്റി ബോർഡിലേക്ക് ഡോ. മധു പിള്ളയേയും തെരഞ്ഞെടുത്തു. ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി ബിജു മാത്യു പ്രവർത്തിക്കും. ബോർഡ് ഓഫ് ട്രസ്റ്റിയിലെ മറ്റു അംഗങ്ങള്‍: സാജു എബ്രഹാം, അജീഷ് നായർ, അപ്പുക്കുട്ടൻ നായർ. അഡ്വൈസറി ബോർഡ് ചെയർമാനായി പ്രൊഫസർ ജോസഫ് ചെറുവേലി തുടരും. കോവിഡ് 19 മഹാമാരിയുടെ വ്യാപനം ക്ലബ്ബിന്റെ പ്രവർത്തനങ്ങള്‍ മന്ദീഭവിച്ചിരുന്നു. ഈ വർഷം അമേരിക്കയിലും കാനഡയിലും സംഘടിപ്പിക്കുന്ന വള്ളംകളി…
Category: AMERICA
നിരാശയിൽ അകപ്പെടാതെ ദൈവാശ്രയത്തിൽ നിലനിൽപ്പാനുള്ള ഇച്ഛാശക്തി വളർത്തിയെടുക്കുവാൻ പുതുവർഷം ഏവർക്കും സാധ്യമാകണം: ബിഷപ് ഡോ. മാർ ഫിലക്സിനോസ്
ന്യൂയോർക്ക്: പുതുവർഷത്തിലേക്ക് പ്രവേശിക്കുന്ന ഏവരും നിരാശയിൽ അകപ്പെടാതെ ദൈവാശ്രയത്തിൽ നിലനിൽപ്പാനുള്ള ഇച്ഛാശക്തി വളർത്തിയെടുക്കുവാൻ സാധ്യമാകണം. ദൈവ കൃപയാലും മനുഷ്യ സ്നേഹത്താലുമാണ് ഇത് സാധ്യമായിത്തീരേണ്ടത്. 2023 വർഷത്തെ വരവേൽക്കുന്ന ഏവർക്കും പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയായിരുന്നു മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപനും, എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്കയുടെ രക്ഷാധികാരിയുമായ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ്. ജീവിതം അനുദിനം സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നാം സമാധാനം കാംക്ഷിക്കുന്നുവെങ്കിലും കാറ്റും കോളും നിറഞ്ഞതായ നീറുന്ന ജീവിതാനുഭവങ്ങള്‍ മനുഷ്യനെ അലട്ടുന്ന ഒന്നാണ്. നവവത്സരം ഏപ്രകാരം എന്ന് ചിന്തിക്കുമ്പോള്‍ ദൈവത്തിന്റെ ലോകം ദൈവത്തിന്റെ പരിപാലനയിൽ അയിരിക്കുന്നു എന്നുള്ള നമ്മുടെ വിശ്വാസവും ഈ ലോകത്തെ പുതിയ ഒരു രൂപാന്തര അനുഭവത്തിലേക്ക് നയിപ്പാനുള്ളതായ മനുഷ്യന്റെ പ്രയത്‌നവും വളരെ പ്രാധാന്യമുള്ളതാണ്. തിന്മയ്ക്ക് പകരം തിന്മ ചെയ്യാതെ ആവോളം നന്മ ചെയ്യുവാനും സ്‌നേഹത്തില്‍ സത്യം സംസാരിപ്പാനും…
പുതുവര്‍ഷം പുതുകൃപകളോടെ ലാക്കിലേക്ക് ഓടുക: റൈറ്റ് റവ ഡോ. ഏബ്രഹാം മാര്‍ പൗലോസ്
ഡാളസ് :ഭൂതകാലത്തില്‍ നിന്നും പാഠങ്ങള്‍ പഠിച്ച് ഭാവികാലത്തെ ദൈവത്തോടു ചേർന്നു സ്വപ്നങ്ങള്‍ കണ്ട് വര്‍ത്തമാനകാലത്തെ ധന്യമാക്കുവാനുള്ള വെല്ലുവിളിയാണ് പുതുവല്‍സരത്തില്‍ നാം ഏറ്റെടുക്കേണ്ടതെന്നു മാർത്തോമാ സഭ മുംബൈ- ഡൽഹി ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ ആഹ്വാനം ചെയ്തു . നിരന്തരം പുതുക്കിക്കൊണ്ടിരിക്കു വലിയവനായ ദൈവത്തോടൊപ്പം പുതുവല്‍സരത്തിന്റെ സാധ്യതകളിലേക്ക് നാം പ്രവേശിക്കുകയാണ്. ഇത്രത്തോളം നമ്മെ, വഴിയും സത്യവും ജീവനുമായി നടത്തിയ സര്‍വ്വശക്തനായ ദൈവത്തിനു സ്തുതികരേറ്റി, വിളിച്ചവന്‍ വിശ്വസ്തന്‍ എു രുചിച്ചറിഞ്ഞ്‌കൊണ്ട് പുതിയസംവല്‍സരത്തെ നാം പ്രതീക്ഷകളോടെ വരവേല്‍ക്കുകയാണ്. സാധ്യതകളെയും പ്രതീക്ഷകളെയും തകര്‍ത്തുകളയു സാഹചര്യങ്ങളും ശക്തികളും എല്ലാക്കാലത്തുമുണ്ടായെുവരും. എന്നാൽ ദൈവകൃപയില്‍ ശരണപ്പെട്ടു സുബോ ധത്തോടും ജാഗ്രതയോടും കൂടി നശീകരണ പ്രവണതകളെയും നിഷേധാത്മകമായ മനോഭാവങ്ങളെയും തടയുവാനും മൂല്യവത്തായ ചിന്തകളെയും ഗുണപരമായ മനോഭാവങ്ങളെയും ഉള്‍ക്കൊള്ളു വാനും നാം മനസ്സിനെ ദൈവവചന ധ്യാനത്തിലൂ ടെയും പ്രാര്‍ത്ഥനകളിയൂടെയും പാകപ്പെടുത്തിയെടുക്കേണ്ടതായിട്ടുണ്ടു . ഇംഗ്ലണ്ടിലെ പ്രശസ്തനായ…
ചൈനീസ് യാത്രക്കാർക്ക് കാനഡയില്‍ കോവിഡ് പരിശോധന നിര്‍ബ്ബന്ധമാക്കുന്നു
കാൻബെറ: ചൈന, ഹോങ്കോങ്, മക്കാവോ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർ ആദ്യം കൊവിഡ്-19 നെഗറ്റീവ് പരിശോധിക്കണമെന്ന് കാനഡ നിർബന്ധമാക്കി. രണ്ട് വയസോ അതിൽ കൂടുതലോ പ്രായമുള്ള മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ജനുവരി 5 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഫെഡറൽ സർക്കാർ ശനിയാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു. ദേശീയതയും വാക്‌സിനേഷൻ നിലയും പരിഗണിക്കാതെ തന്നെ എല്ലാ വിമാന യാത്രക്കാർക്കും ഈ ആരോഗ്യ നടപടികൾ ബാധകമാകുമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. പുതിയ വിവരങ്ങളും തെളിവുകളും ലഭ്യമാകുന്ന മുറയ്ക്ക് 30 ദിവസത്തിന് ശേഷം അവലോകനം ചെയ്യുന്ന താൽക്കാലിക നടപടികളാണ് അവ. ബീജിംഗിന്റെ COVID-19 നിയന്ത്രണങ്ങൾ അതിവേഗം ലഘൂകരിക്കുന്നതിന്റെയും കേസുകളുടെ വർദ്ധനവിന്റെയും ഫലമായി, ചൈനയിൽ നിന്നുള്ള എല്ലാ യാത്രക്കാരും രാജ്യത്തേക്ക് പറക്കുന്നതിന് മുമ്പ് നെഗറ്റീവ് COVID-19 ടെസ്റ്റ് ഫലം സമര്‍പ്പിക്കണമെന്ന് അമേരിക്ക ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. കാനഡയിലേക്കുള്ള ഫ്ലൈറ്റില്‍ കയറുന്നതിന് മുമ്പ്, യാത്രക്കാർ…
മലയാളി അസ്സോസിയേഷൻ ഓഫ് ടാമ്പാ (MAT) യുടെ 2023 ലെ കമ്മിറ്റിയില്‍ വനിതാ നേതൃത്വം!
മലയാളി അസോസിയേഷൻ ഓഫ് ടാമ്പ (MAT ) 2023 – 2024 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഇത്തവണ MAT നെ നയിക്കുന്നത് വനിതകൾ മാത്രം ഉള്ള ഭരണസമിതി ആയിരിക്കും എന്നതാണ് ഈ നേതൃത്വത്തിനെ വ്യത്യസ്തമാക്കുന്നത്. സുനിത ഫ്‌ളവർഹിൽ (പ്രസിഡന്റ് ), ജിഷ തത്തംകുളം (വൈസ് പ്രസിഡന്റ് ), ഷിറ ഭഗവാട്‌ല (സെക്രട്ടറി), അനഘ ഹരീഷ് (ട്രഷറര്‍), പ്രീത കണ്ണേത് ജോർജ് (ജോയിന്റ് സെക്രട്ടറി) രശ്മി മേനോൻ (ജോയിന്റ് ട്രെഷറർ ) റോസമ്മ മാത്തുക്കുട്ടി (സീനിയർ ഫോറം കോഓർഡിനേറ്റർ ), മെൽവിൻ ബിജു (യൂത്ത് ഫോറം കോഓർഡിനേറ്റർ ), സ്മിത മന്നാഡിയാർ (MAT ഗാർഡൻ ക്ലബ് കോഓർഡിനേറ്റർ), അനീറ്റ കുര്യാക്കോസ് (കിഡ്സ് ഫോറം കോഓർഡിനേറ്റർ) എന്നിവരാണ് പുതിയ കമ്മിറ്റിയിൽ അംഗങ്ങൾ ആയിട്ടുള്ളത്. അത്യധികം ജനകീയമായി പരിപാടികൾ ആസൂത്രണം ചെയ്യുക, വനിതകൾക്ക് പ്രാതിനിധ്യം കൊടുത്തുകൊണ്ടും അവരെ മുൻ നിരയിലേക്കെത്തിച്ചു…
ഫൊക്കാനയുടെ പുതുവത്സര ആശംസകൾ
2022 ന് സന്തോഷകരമായ യാത്രയയപ്പ്. എല്ലാ സ്വപ്‌നങ്ങളും പൂവിട്ടുകൊണ്ട് 2023 പുതുവര്‍ഷം ഏവർക്കും ശാന്തിയും സമാധാനവും, സന്തോഷവും, സംതൃപ്‌തിയും, പുത്തന്‍ പ്രതീക്ഷകളും മധുര സ്‌മരണകളും കൊണ്ടുത്തരട്ടെ എന്ന് ആത്മാര്‍ത്ഥമായി ഫൊക്കാന പ്രാര്‍ത്ഥിക്കുന്നു. ഫൊക്കാനയെ സംബന്ധിച്ചടത്തോളം ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി നിലവിൽവന്നു വളരെ അധികം ചാരിറ്റി പ്രവർത്തങ്ങൾ ഉൾപ്പെടെ ഫൊക്കാനയുടെ പ്രവർത്തനം നല്ല രീതിൽ പോകുന്നു. അമേരിക്കന്‍ മലയാളികളുടെ അഭിമാനവുമായി ഫൊക്കാന വളര്‍ന്നു മായാത്ത മുദ്രകള്‍ പതിപ്പിച്ചു അതിന്റെ പ്രയാണം നടന്നുകൊണ്ടേയിരിക്കുന്നു. അസ്വാരസ്യങ്ങളും അഭിപ്രായ ഭിന്നതകളും ഉലച്ചിലുകളും ഉണ്ടാക്കിയിട്ടുെണ്ടങ്കിലും ഫൊക്കാനയുടെ അടിവേരുകള്‍ ഉറപ്പോടെ തന്നെ നിലനിൽക്കുന്നു എന്നതിൽ വളരെ സന്തോഷമുണ്ട്. പുതുവര്‍ഷം എന്നത് പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പാണ് ലോകമെമ്പാടുമുള്ള ഏവര്‍ക്കും സമ്മാനിക്കുന്നത്. ജനിച്ച നാടും വീടും വിട്ട് പ്രവാസികളായി നാം ഇവിടെ ജീവിക്കുബോഴും ,നമ്മുടെ സംസ്കാരം കാത്തുസൂഷിച്ചുകൊണ്ടു അമേരിക്കൻ മലയാളികളായി ജീവിക്കുവാനും കുടുംബം എന്ന സത്യത്തിന്…
സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവക മള്‍ട്ടി പര്‍പ്പസ് ഹാള്‍ ശിലാസ്ഥാപനം – ജനുവരി 1 ന് ഞായറാഴ്ച
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകകയ്ക്കു വേണ്ടി പുതുതായി നിർമ്മാണം നടത്തുന്ന മൾട്ടി പർപ്പസ് ഹാളിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയും ശിലാസ്ഥാപനവും മലങ്കര ഓർത്തഡോൿസ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപോലീത്താ 2023 ജനുവരി 1 നു ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം നിർവഹിക്കും. രാവിലെ 7.45 ന് ദേവാലയാങ്കണത്തിൽ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ ഇടവകാംഗങ്ങൾ കത്തിച്ച മെഴുകുതിരിയും മുത്തുക്കുടയുമായി ഭക്തിപുരസരം സ്വീകരിക്കും. 8 മണിക്ക് പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം അഭിവന്ദ്യ തിരുമേനി വി.കുർബാനയ്ക്കു കാർമ്മികത്വം വഹിക്കും. തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ വികാരി, അസ്സോസിയേഷൻ അംഗങ്ങൾ, ഭദ്രാസന അസംബ്ലി പ്രതിനിധികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിക്കും. 11:30 ന് ഗ്രൗണ്ട് ബ്രേക്കിങ് സെറിമണിയും ശിലാസ്ഥാപനവും നടത്തപ്പെടും. തുടർന്ന് ആത്മീയ സംഘടനകളിലെ അംഗങ്ങളുമായി മെത്രാപ്പൊലീത്ത…
ഐഡഹോ വിദ്യാര്‍ഥികളുടെ കൊലപാതകം; ക്രിമിനോളജി വിദ്യാര്‍ഥി അറസ്റ്റില്‍
ഐഡഹോ : ഐഡഹോ യൂണിവേഴ്‌സിറ്റിയിലെ നാലു വിദ്യാര്‍ത്ഥികളെ കുത്തി കൊലപ്പെടുത്തുകയും രണ്ട് വിദ്യാര്‍ഥികളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ക്രിമിനോളജി പി.എച്ച്ഡി വിദ്യാര്‍ഥി ബ്രയാന്‍ ക്രിസ്റ്റഫര്‍ കോറബര്‍ഗര്‍ അറസ്റ്റിലായി. ഈസ്റ്റേണ്‍ പെന്‍സില്‍വാനിയായില്‍ നിന്നും വെള്ളിയാഴ്ചയാണ് ഇയാളെ പിടികൂടിയത്. നവംബര്‍ 13ന് നടന്ന കൊലപാതകത്തില്‍ പ്രതിയെ പിടികൂടാന്‍ കഴിയാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.മോസ്‌കോയിലുള്ള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏതാനും മൈലുകള്‍ ദൂരെയുള്ള വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണ് പിടിയിലായതെന്ന് മോസ്‌കോ പോലീസ് ചീഫ് ജയിംസ് ഫ്രൈ അറിയിച്ചു. വിദ്യാര്‍ഥികള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മുറിയിലേക്ക് അതിക്രമിച്ചു കയറി മനപ്പൂര്‍വം കൊല നടത്തുകയായിരുന്നു എന്നാണ് ലാറ്റ കൗണ്ടി പ്രോസിക്യൂട്ടര്‍ ബില്‍ തോംപ്‌സണ്‍ പറയുന്നത്. ഇയാള്‍ക്കെതിരെ 4 ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ ചാര്‍ജ് ചെയ്യുകയും, ജാമ്യം നിഷേധിച്ചതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു. സംഭവസ്ഥലത്തുനിന്നും കണ്ടെത്തുന്ന ഡി.എന്‍.എ പ്രതിയുടെ ഡി.എന്‍.എയുമായി സാമ്യം ഉണ്ടെന്നു അദ്ദേഹം പറയുന്നു. ദിവസങ്ങള്‍…
മുൻ പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ അന്തരിച്ചു
റോം: ഫ്രാൻസിസ് മാർപാപ്പയുടെ മുൻഗാമിയായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഇന്ന് (ഡിസംബർ 31-ന്) 95-ാം വയസ്സിൽ അന്തരിച്ചു. മതേര്‍ എക്ലീസിയാ മൊണാസ്ട്രിയില്‍ വച്ചായിരുന്നു അന്ത്യം. തന്റെ മുൻഗാമിയായ പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ അസുഖബാധിതനാണെന്നും അദ്ദേഹത്തിന് സുഖം പ്രാപിക്കാൻ വത്തിക്കാനിലെ എല്ലാവരോടും പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ ബുധനാഴ്ച അറിയിച്ചിരുന്നു. “നിശബ്ദതയിൽ സഭയെ പരിപാലിക്കുന്ന എമിരിറ്റസ് ബെനഡിക്റ്റ് മാർപാപ്പയ്‌ക്കായി ഒരു പ്രത്യേക പ്രാർത്ഥനയ്ക്കായി നിങ്ങളോട് എല്ലാവരോടും അപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ബെനഡിക്ടിന്റെ അനാരോഗ്യത്തെക്കുറിച്ച് വത്തിക്കാനിൽ പങ്കെടുത്തവരെ ഫ്രാൻസിസ് മാർപാപ്പ അറിയിക്കുകയും തുടർന്ന് അദ്ദേഹത്തെ മറ്റെർ എക്ലീസിയ ആശ്രമത്തിൽ കാണുകയും ചെയ്തു. മാർപാപ്പയായി കർദ്ദിനാൾ ജോസഫ് റാറ്റ്‌സിംഗറായി തിരഞ്ഞെടുക്കപ്പെട്ട് എട്ട് വർഷത്തിനുള്ളിൽ, സ്ഥാനമൊഴിയാനുള്ള തീരുമാനത്തിലൂടെ 2013 ഫെബ്രുവരിയിൽ ലോകമെമ്പാടുമുള്ള കത്തോലിക്കരെ അതിശയിപ്പിച്ചപ്പോൾ ബെനഡിക്റ്റ് പതിനാറാമന് 85 വയസ്സായിരുന്നു. വിമോചന ദൈവശാസ്ത്രത്തിന്റെ സാമൂഹിക പ്രവർത്തനത്തിനെതിരായ പ്രചാരണത്തിൽ,…
ഇന്റർനാഷണൽ പ്രയർ ലൈൻ ജനു 3 നു ബിഷപ്പ് ഡോ. സി.വി. മാത്യു പുതുവത്സര സന്ദേശം നൽകുന്നു
ഹൂസ്റ്റണ്‍ :ജനുവരി 3 നു ചൊവാഴ്ച സംഘടിപ്പിക്കുന്ന ഇന്റർ നാഷണൽ പ്രയർ ലൈൻ 451-മത് സമ്മേളനത്തിൽ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച ഓഫ് ഇന്ത്യ ബിഷപ്പും സുവിശേഷ പ്രസംഗികനുമായ ഡോ. സി.വി. മാത്യു പുതുവത്സര സന്ദേശം നൽകുന്നു.വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റർ നാഷണൽ പ്രയർ ലയ്ൻ. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോർക്ക് ടൈം) ആരംഭിക്കുന്നത് . വിവിധ സഭ മേലധ്യക്ഷന്മാരും , പ്രഗൽഭരും പ്രശസ്തരും, ദൈവവചന പണ്ഡിത·ാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. ജനുവരി 3 നു ചൊവ്വാഴചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്ന ബിഷപ്പ് ഡോ. സി.വി. മാത്യുവിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റണ്‍…
