ഗര്‍ഭിണിയായ മുന്‍ കാമുകിയേയും, മകനേയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല (ടെക്സസ്): മുന്‍ കാമുകിയേയും, മകനേയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ നവംബര്‍ 16 ബുധനാഴ്ച വൈകീട്ട് ഹണ്ട്സ് വില്ലയിലുള്ള ജയിലില്‍ നടപ്പാക്കി. ടെക്സസ്സിലെ ഈ വര്‍ഷത്തെ അഞ്ചാമത്തേതും ഈ വര്‍ഷത്തെ അവസാനത്തേതുമാണ് ഈ വധശിക്ഷ. സ്റ്റീഫന്‍ ബാര്‍ബി(55)യാണ് ഭാര്യ ലിസ അണ്ടര്‍വുഡ് (34), മകന്‍ ജെയ്സണ്‍ (7) എന്നിവരെ 2005 ഫെബ്രുവരിയില്‍ ഫോര്‍ട്ട് വര്‍ത്തിലുള്ള വീട്ടില്‍ വെച്ചു കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. ഏഴുമാസം ഗര്‍ഭിണിയായ മുന്‍ കാമുകിയും മകനും അണ്ടര്‍ വുഡ് എന്ന അറിയപ്പെടാന്‍ ബാര്‍ബി ആഗ്രഹിച്ചില്ല. ഇതാണ് ഇരുവരേയും അവരുടെ വീട്ടില്‍ കയറി കൊലപ്പെടുത്തുവാന്‍ കാരണമെന്ന് പ്രോസിക്യൂട്ടേഴ്സ് സമര്‍ത്ഥിച്ചു. അണ്ടര്‍വുഡിന്റെ ബേബി ഷവറിന്റെ ദിവസമാണ് ഇരുവരേയും കാണാതായത്. പിന്നീട് ഡന്റന്‍ കൗണ്ടിയിലെ ഷാലൊ ഗ്രേവില്‍ ഇരുവരേയും മറവു ചെയ്തതായി കണ്ടെത്തുകയായിരുന്നു. ബാര്‍ബി കുറ്റം സമ്മതിക്കുകയും…

ഗ്വാട്ടിമാലയില്‍ അമേരിക്കൻ ദമ്പതികളുടെ വീട്ടിൽ നിന്ന് നൂറുകണക്കിന് പ്രീ-ഹിസ്പാനിക് പുരാവസ്തുക്കൾ കണ്ടെത്തി

ചരിത്രാവശിഷ്ടങ്ങൾ കടത്തിയെന്നാരോപിക്കപ്പെടുന്ന അമേരിക്കൻ ദമ്പതികളുടെ വീട്ടിൽ നിന്ന് ഹിസ്പാനിക്കിന് മുമ്പുള്ള 1,222 പുരാവസ്തു വസ്തുക്കൾ കണ്ടെത്തിയതായി ഗ്വാട്ടിമാലയിലെ പ്രോസിക്യൂട്ടർമാർ അവകാശപ്പെടുന്നു. വിനോദസഞ്ചാര നഗരമായ ആന്റിഗ്വയിലെ സ്റ്റെഫാനി ആലിസൺ ജോല്ലക്കിന്റെയും ജോർജിയോ സാൽവിഡോർ റോസിലിയുടെയും വീട്ടിൽ 12 മണിക്കൂർ നീണ്ട പരിശോധനയിലാണ് വലിയ കല്ലിൽ കൊത്തുപണികൾ മുതൽ ചെറിയ മൺപാത്രങ്ങൾ വരെയുള്ള പുരാവസ്തുക്കൾ കണ്ടെത്തിയത്. അമേരിക്കൻ ദമ്പതികളുടെ വീട്ടിൽ നടത്തിയ റെയ്ഡ് സാംസ്കാരിക വസ്തുക്കൾ അനധികൃതമായി കടത്തുന്ന റാക്കറ്റുകള്‍ക്ക് കനത്ത പ്രഹരമാണെന്ന് തെക്കേ അമേരിക്കൻ രാജ്യത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്ത വസ്തുക്കളില്‍ ജേഡും ബസാൾട്ടും കൊണ്ട് നിർമ്മിച്ച കല്ല് ഉരുപ്പടികളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവ പരിശോധനയ്ക്കായി സാംസ്കാരിക മന്ത്രാലയത്തിന് കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു. എ ഡി 600 നും 900 നും ഇടയിലുള്ള രണ്ട് ശിലാ കൊത്തുപണികളുമായി ഗ്വാട്ടിമാലയിൽ നിന്ന് പറക്കാൻ…

കെ.സി.സി. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് അമേരിക്കയിൽ

ഹൂസ്റ്റൺ: കേരളത്തിലെ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ് അമേരിക്കയിൽ സന്ദർശനത്തിനെത്തി. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, ക്നാനായ സഭ, കൽദായ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ, ബിലീവേഴ്സ് ഈസ്റ്റേൺ സഭ, സൽവേഷൻ ആർമി മുതലായ 16 സഭകളുടെയും വൈ. എം. സി. എ, വൈ. ഡബ്ലു. സി. എ, ബൈബിൾ സൊസൈറ്റി തുടങ്ങി 21 ക്രൈസ്തവ സംഘടനകളുടെയും ഐക്യ വേദിയാണ് കേരളാ കൗൺസിൽ ഓഫ് ചർച്ചസ്. 1940 മുതൽ കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്ന കെ. സി. സി.യുടെ സോണുകൾ അമേരിക്കയിൽ രൂപീകരിക്കുന്നതിനും കെ. സി. സി.യുടെ പ്രവർത്തനങ്ങൾ അംഗ സഭകളിലെ ജനങ്ങളിൽ എത്തിക്കുന്നതിനും ആണ് ഈ സന്ദർശനം. കെ.…

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിസ് മാധ്യമ സെമിനാർ വിജ്ഞാനപ്രദമായി

ഡാലസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് സംഘടിപ്പിച്ച മാധ്യമ സെമിനാർ വിജ്ഞാനപ്രദമായി. നവംബർ 12 ശനിയാഴ്ച രാവിലെ 9 മണിക്ക് സൂം വഴിയായി സംഘടിപ്പിച്ച സെമിനാറിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കാ മുൻ പ്രസിഡന്റും ആഴ്ചവട്ടം ചീഫ് എഡിറ്ററുമായ ഡോക്ടർ ജോർജ് കാക്കനാട്. “അമേരിക്കൻ മലയാളി രണ്ടാം തലമുറയുടെ സാംസ്കാരിക വ്യതിയാനം” എന്ന ആനുകാലിക വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു. അമേരിക്കൻ മലയാളികളുടെ രണ്ടാം തലമുറ മാനസീക പിരിമുറുക്കവും സമ്മർദങ്ങളും ഉൾപ്പെടെയുള്ള പ്രത്യേക സാഹചര്യത്തിൽ വളർന്നുവരുമ്പോൾ ഇവിടെ നിലനിൽക്കുന്ന അമേരിക്കൻ സംസ്കാരവും മലയാളികളുടെ തനതായ സംസ്കാരവും സമന്വയിപ്പിച്ചു ശരിയായ നേതൃത്വം നൽകുന്നതിൽ തിരക്കു പിടിച്ച ജീവിത ചര്യകൾക്കിടയിൽ മുതിർന്ന തലമുറ പരാജയപെട്ടു എന്നത് നിരാശാജനകമാണെണ് കാക്കനാട് അഭിപ്രായപ്പെട്ടു. ഇതിൽ നിന്നും അവരെ കൈപിടിച്ചുയർത്തി ശരിയായ സംസ്കാര പന്ഥാവിലൂടെ ആനയിക്കുവാൻ നമ്മുക്ക് കഴിയണമെന്നും…

പി.വി. ചെറിയാന്‍ (71) ഹ്യൂസ്റ്റണില്‍ നിര്യാതനായി

ഹൂസ്റ്റൺ: കിടങ്ങന്നൂർ പുത്തൻപറമ്പിൽ പി.വി. ചെറിയാൻ ( രാജൻ – 71) നിര്യാതനായി. ഭാര്യ സോഫി ചെറിയാൻ പത്തനംതിട്ട കാവുമ്പാട്ടു കുടുംബാംഗമാണ്. മക്കൾ: ജിനു പി. ചെറിയാൻ, ടിനു പി. ചെറിയാൻ (ഇരുവരും ഹൂസ്റ്റൺ). മരുമക്കൾ: ലിന്റ ചെറിയാൻ, സ്വപ്‍ന ചെറിയാൻ. കൊച്ചുമക്കൾ : ഏഷെൽ, ഏബെൽ, ഇവാ, ലിയാം. സഹോദരങ്ങൾ: ടോണി.കെ വർഗീസ്, അച്ചാമ്മ തോമസ്, ജോഷ് പി. കുര്യൻ ( എല്ലാവരും ഹൂസ്റ്റൺ) പൊതുദർശനം: നവംബർ 20 ഞായറാഴ്ച വൈകീട്ട് 4.30 മുതൽ 8 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Rd, Houston, TX 77048). സംസ്കാര ശുശ്രൂഷകൾ: നവംബർ 21 ന് തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ. ശുശ്രൂഷകൾക്ക് ശേഷം 12.30-ന് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (1310, N…

ഫൊക്കാനാ 2020-22 തെരഞ്ഞെടുപ്പിനെ സാധൂകരിച്ചു കൊണ്ട് കോടതി വിധി: ജോർജി വർഗീസ്, ഫൊക്കാന മുൻ പ്രസിഡന്റ്

ലീലാ മാരേട്ട്, ജോസഫ് കുരിയാപുറം, അലക്സ് തോമസ് എന്നിവർ ചേർന്ന് ഫൊക്കാനയുടെ 2020 ലെ തെരെഞ്ഞെടുപ്പിൽ വിജയിതരായ ജോർജി വർഗീസ്- സജിമോൻ ആന്റണി- സണ്ണി മറ്റമന ടീമിനെതിരായി ന്യൂ യോർക്ക് ക്യുൻസ് കൗണ്ടി സുപ്രീം കോടതിയിൽ നൽകിയ കേസ് നിരുപാധികം തള്ളിക്കൊണ്ട് ഇന്നലെ (Nov. 16) കോടതി ഉത്തരവിട്ടു. ശ്രീമതി ലീലാ മാരേട്ട് കേസിൽ നിന്നും നേരത്തെ തന്നെ പിന്മാറിയിരുന്നു. ഡോ. മാമ്മൻ സി ജേക്കബ്, ബെൻ പോൾ, ഫിലിപ്പോസ് ഫിലിപ്പ്, കുരിയൻ പ്രാക്കാനം, ജോർജി വർഗീസ്, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക എന്നിവരെ പ്രതി ചേർത്താണ് കേസ് കൊടുത്തിരുന്നത്. തെരഞ്ഞെടുപ്പ് അസാധുവാക്കുന്നതിനു ഉപോൽബദമായ തെളിവുകൾ ഹാജരാകുവാൻ വാദി ഭാഗത്തിന് സാധ്യമായില്ല എന്നു കോടതി നിരീക്ഷിച്ചു. അവരുടെ വാദങ്ങൾ കോടതി നിരുപാധികം തള്ളിക്കളഞ്ഞു. ഇതായിരുന്നു കാനയുമായുള്ള തൽപ്പര കക്ഷികളുടെ മെയിൻ കേസ് .…

ലില്ലി ജെയിംസ് (74) അന്തരിച്ചു

ന്യൂയോർക്ക്/തൃശ്ശൂർ: തൃശ്ശൂർ പഴഞ്ഞി പുലിക്കോട്ടിൽ പി സി ജെയിംസ് മാസ്റ്ററുടെ ഭാര്യ ലില്ലി പി ഐ (ലില്ലി ജെയിംസ് 74) തൃശൂർ പഴഞ്ഞിയിൽ നിര്യാതയായി. പഴഞ്ഞി ഇമ്മാനുവേൽ മാർത്തോമ ചർച്ച് അംഗമാണ്. നിരവധി തവണ ന്യൂയോർക്കിൽ സന്ദർശനം നടത്തിയിട്ടുള്ള ഇവർക്ക് വലിയൊരു സുഹൃത്ബന്ധം ആണ് ഇവിടെയുള്ളത്. മക്കൾ: ജിൻസി ബിജോയ് – ബിജോയ് തോലത്ത്, ചെറിഷ് ജെയിംസ് – നിസ ചെറീഷ് (ന്യൂയോർക്ക് ) സംസ്കാരം പഴഞ്ഞി ഇമ്മാനുവേൽ മാർത്തോമ ചർച്ചിൽ നവംബർ 20 ഞായറാഴ്ച 3 മണിക്ക്. കൂടുതൽ വിവരങ്ങൾക്ക് ചെറിഷ് ജയിംസ്, ന്യൂയോർക്ക് 646 683 0489.

ബാബു വർഗീസ് ഡാളസിൽ അന്തരിച്ചു

മെസ്കീറ്റ് (ഡാളസ് ): വെസ്റ്റ് കല്ലട കേതാകപള്ളിൽ പരേതരായ ഉണ്ണുണ്ണി കൊച്ചു വർഗീസിനെയും സാറാമ്മ വർഗീസിന്റെയും മകൻ ബാബു വർഗീസ് മെസ്കീറ്റില്‍ (ഡാളസ് )നിര്യാതനായി. ഭാര്യ ഷെർലി വർഗീസ് പുല്ലംപള്ളിൽ കടമ്പനാട് കുടുംബാംഗമാണ്. മക്കൾ: ഷീന രാജു – ഷിജു രാജു, ഷാൻ വർഗീസ് -ബെൻസി, രജനീഷ് വർഗീസ് 1993ൽ ഡാളസിൽ എത്തിയ ബാബു വർഗീസ് സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ അംഗമായിരുന്നു. സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഷൈലോ റോഡ് അംഗമാണ്. പൊതുദർശനം: നവംബർ 19 ശനിയാഴ്ച രാവിലെ 11 മുതൽ. സ്ഥലം: സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഷൈല റോഡ്, ഡാളസ് 75228. തുടർന്ന് 2 മണിക്ക് സംസ്കാരം: ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം, സണ്ണിവെയ്ൽ, ഡാളസ്. live stream :www.eventson.live/live

നാൻസി പെലോസി സ്പീക്കര്‍ സ്ഥാനത്തു നിന്ന് പടിയിറങ്ങുന്നു

വാഷിംഗ്ടണ്‍: ജനുവരിയിൽ റിപ്പബ്ലിക്കൻമാർ ചേംബറിന്റെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ യുഎസ് ജനപ്രതിനിധി സഭയിലെ ആദ്യ വനിതാ സ്പീക്കറായ ഡമോക്രാറ്റ് നാൻസി പെലോസി പടിയിറങ്ങുന്നു. “അടുത്ത കോൺഗ്രസിൽ ഡമോക്രാറ്റിക് നേതൃത്വത്തിലേക്ക് ഞാൻ വീണ്ടും തിരഞ്ഞെടുക്കപ്പെടില്ല” എന്ന് ഇന്ന് നാന്‍സി പെലോസി ഹൗസ് ഫ്ലോറിലെ വികാരഭരിതമായ പ്രസംഗത്തിൽ പറഞ്ഞു. ഡമോക്രാറ്റിക് കോക്കസിനെ ഒരു പുതിയ തലമുറ നയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും 82-കാരിയായ പെലോസി പറഞ്ഞു. പാർട്ടി നേതൃസ്ഥാനത്തുനിന്നുള്ള വിടവാങ്ങൽ വാഷിംഗ്ടണിലെ ഒരു യുഗത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. കഴിഞ്ഞയാഴ്ച നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻമാർ ഹൗസ് ഭൂരിപക്ഷം നേടിയതിന് ശേഷമാണ് നാന്‍സി പെലോസിയുടെ പടിയിറക്കം. അതേസമയം, ഡമോക്രാറ്റുകൾ സെനറ്റിന്റെ നിയന്ത്രണം നിലനിർത്തി. “ജനാധിപത്യത്തിന്റെ കടുത്ത സംരക്ഷക” എന്നും “നമ്മുടെ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി സമ്പാദിച്ച, ജനപ്രതിനിധി സഭയുടെ സ്പീക്കർ” എന്നുമാണ് പ്രസിഡന്റ് ജോ ബൈഡന്‍ പെലോസിയെ പ്രശംസിച്ചത്. റിപ്പബ്ലിക്കൻ മുൻ പ്രസിഡന്റ്…

ചിക്കാഗോ കെസി‌എസിന്റെ ക്‌നാനായ എക്‌സലന്‍സ് അവാര്‍ഡുകള്‍ നവംബര്‍ 20-ന് വിതരണം ചെയ്യും

ചിക്കാഗോ: 2022 ല്‍ ചിക്കാഗോയിലെ ക്‌നാനായ സമൂഹത്തില്‍ നിന്നും അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചവരെ ആദരിക്കുന്നതിനായി ചിക്കാഗോ കെ.സി.എസ്. ഏര്‍പ്പെടുത്തിയിരിക്കുന്ന എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ 20 ന് ചിക്കാഗോ ഗേറ്റ്‌വേ തീയേറ്ററില്‍ വച്ച് നടക്കുന്ന ക്‌നാനായ നൈറ്റില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ജോയി നെടിയകാലയ്ക്കാണ് ബിസിനസ് എക്‌സലന്‍ഡ് അവാര്‍ഡ്. ഗ്യാസ് ഡിപ്പോ ഓയില്‍ കമ്പനി, ക്യാപിറ്റല്‍ ഡിപ്പോ, ഗ്രാന്റ് ഹ്യാത്ത് ചിക്കാഗോ തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങളുടെ സ്ഥാപകനും പ്രസിഡന്റുമായ ജോയി നെടിയകാലായുടെ നേട്ടങ്ങള്‍ നിരവധി മലയാളികള്‍ക്ക് വ്യവസായ മേഖലയിലേക്ക് കടന്നുവരുന്നതിന് പ്രചോദനവും സഹായകരവും ആയെന്ന് ജൂറി വിലയിരുത്തി. ഇന്ത്യയിലും അമേരിക്കയിലുമുള്ള കിഡ്‌നി ഫൗണ്ടേഷനുകളും റോട്ടറി ക്ലബുകളുമായി സഹകരിച്ച് കേരളത്തിലെ ആയിരക്കണക്കിന് നിര്‍ദ്ധനരായ രോഗികള്‍ക്ക് കിഡ്‌നി ചികിത്സാരംഗത്ത് സൗകര്യം ഒരുക്കുക വഴി ശ്രദ്ധേയനായ ഷിബു പീറ്റര്‍ വെട്ടുകല്ലേലിനാണ് ഇത്തവണത്തെ സോഷ്യല്‍ കമ്മിറ്റ്‌മെന്റ് അവാര്‍ഡ്. ഗിഫ്റ്റ് ഓഫ് ഹോപ്…