അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള എയർ സുവിധ ഫോം പൂരിപ്പിക്കുന്നത് സർക്കാർ ഒഴിവാക്കി

ന്യൂഡൽഹി: കൊറോണ വൈറസ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന ആളുകൾക്ക് എയർ സുവിധ ഫോം പൂരിപ്പിക്കേണ്ട ആവശ്യകത സർക്കാർ തിങ്കളാഴ്ച റദ്ദാക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW) പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ നവംബർ 22 മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ, വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർ എയർ സുവിധ ഫോം പൂരിപ്പിക്കണമെന്ന് മാർഗനിർദേശങ്ങൾ ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് പാൻഡെമിക്കിന്റെ പശ്ചാത്തലത്തിലാണ് ഈ ഫോം അവതരിപ്പിച്ചത്. വിമാന യാത്രയിൽ മാസ്‌ക് നിർബന്ധമല്ലെന്നും എന്നാൽ യാത്രക്കാർ അവ ഉപയോഗിക്കണമെന്നും കഴിഞ്ഞയാഴ്ച സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. MoHFW-ന്റെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, വിമാന യാത്രക്കാർ അവരുടെ രാജ്യത്ത് COVID-19 നെതിരെയുള്ള വാക്സിനേഷന്റെ അംഗീകൃത പ്രാഥമിക ഷെഡ്യൂൾ അനുസരിച്ച് പൂർണ്ണമായും വാക്സിനേഷൻ എടുക്കുന്നതാണ് നല്ലത്. എത്തിച്ചേരുമ്പോൾ, യാത്രക്കാർ ശാരീരിക…

കൊളറാഡോ വെടിവെയ്പ്: അക്രമിക്കെതിരെ വിദ്വേഷ കുറ്റകൃത്യം ചുമത്തിയേക്കാമെന്ന് അധികൃതര്‍

കൊളറാഡോ സ്പ്രിംഗ്സിൽ ശനിയാഴ്ച നടന്ന മാരകമായ വെടിവയ്പ്പിലെ കുറ്റവാളിക്കെതിരെ പ്രോസിക്യൂട്ടർമാർ വിദ്വേഷ കുറ്റം ചുമത്തുമോ എന്നത് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ശനിയാഴ്ച വൈകുന്നേരമാണ് തോക്കുധാരി ക്ലബ് ക്യൂവിൽ അതിക്രമിച്ച് കയറി വെടിയുതിർത്തത്. അഞ്ച് പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരുപത്തിരണ്ടുകാരനായ ആൻഡേഴ്സൺ ലീ ആൽഡ്രിച്ചിനെ നിശാക്ലബിലെ രണ്ട് ഗാര്‍ഡുമാര്‍ കീഴ്പ്പെടുത്തിയ ശേഷം പോലീസിന് കൈമാറി. ഇപ്പോൾ, പോലീസ് അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ആക്രമണം ഒരു വിദ്വേഷ കുറ്റകൃത്യമാണോ എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കൽ അലൻ പറഞ്ഞു. കൊളറാഡോയിൽ, ഒരു വിദ്വേഷ കുറ്റകൃത്യം പക്ഷപാതപരമായ കുറ്റകൃത്യം എന്നും അറിയപ്പെടുന്നു. ഒരു വ്യക്തിയുടെ യഥാർത്ഥമായ അല്ലെങ്കിൽ തിരിച്ചറിഞ്ഞ വംശം, മതം, ദേശീയത, പ്രായം, വൈകല്യം, ലൈംഗിക ആഭിമുഖ്യം അല്ലെങ്കിൽ പക്ഷപാതത്താൽ ഭാഗികമായെങ്കിലും പ്രചോദിപ്പിക്കപ്പെടുന്ന ആക്രമണം അതില്‍ ഉള്‍പ്പെടുന്നു. പക്ഷപാതപരമായ ഒരു കുറ്റകൃത്യം…

ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന് നവ നേതൃത്വം

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നവംബർ 19 ശനിയാഴ്ച്ച ഓർലാന്റോയിൽ വെച്ച് നടത്തപ്പെട്ടു. റീജിയൻ ഭാരവഹികളായി പാസ്റ്റർ കെ.സി ജോൺ (പ്രസിഡന്റ്‌), പാസ്റ്റർ എ.സി ഉമ്മൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ റോയി വാകത്താനം (സെക്രട്ടറി), നിബു വെള്ളവന്താനം (ജോയിന്റ് സെക്രട്ടറി), എബ്രഹാം തോമസ് (ട്രഷറർ) എന്നിവരും ജനറൽ കൗൺസിൽ അംഗങ്ങളായി പാസ്റ്റർ ഡോ. ജോയി എബ്രാഹം, ജിം ജോൺ മരത്തിനാൽ, മീഡിയ കോർഡിനേറ്ററായി രാജു പൊന്നൊലിൽ, പ്രയർ കോർഡിനേറ്ററായി പാസ്റ്റർ സിബി കുരുവിള എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 27 അംഗ റീജിയൻ കൗൺസിലിനും രൂപം നൽകി. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് ഇലക്ഷൻ ഓഫീസർ പാസ്റ്റർ സിബി കുരുവിള നേതൃത്വം വഹിച്ചു. ജനറൽ കൗൺസിൽ അംഗങ്ങളായ ബ്രദർ രാജൻ ആര്യപ്പള്ളി, ജോൺ ശമുവേൽ മരത്തിനാൽ എന്നിവർ സന്നിഹിതരായിരുന്നു. ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത്‌ കരോലിന…

താമ്പായിൽ ഇരുപത്തിമൂന്നാമത് അന്തർദേശീയ 56 ചീട്ടുകളി മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നു

ഇരുപത്തിമൂന്നാമത് അന്തർദേശീയ 56 ചീട്ടുകളി മത്സര മഹോത്‌സവത്തിന് താമ്പാ ( ഫ്ലോറിഡ)യിലുള്ള ക്നാനായ സെന്ററിൽ (Knanaya Center,2620 Washington Rd, Valrico,FL 33594)ഒരുക്കങ്ങൾ പൂർത്തിയായതായി ടൂർണമെന്റിന്റെ നാഷണൽ കോർഡിനേറ്റേഴ്സ് അറിയിക്കുന്നു.2022 ഡിസംബർ 2 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് രെജിസ്ട്രേഷനോടെ ടൂർണമെന്റിന് ഔദ്യോഗികമായി തിരി തെളിയും. ഡിസംബർ 4 ഞായറാഴ്ച ഉച്ച കഴിയുന്നത് വരെ ഈ ബൗദ്ധിക മത്സരവ്യായാമം ചിട്ടയോടെ തുടരും. മത്സരശേഷം വിജയികൾക്ക് ക്യാഷ് അവാർഡ് നൽകുന്നതാണ്. ഒന്നാം സമ്മാനം രണ്ടായിരത്തി അഞ്ഞൂറ് ഡോളർ (ഈ തുക സ്പോൺസർ ചെയ്തിരിക്കുന്നത് ജോയ് മുണ്ടപ്ലാക്കൽ), രണ്ടാം സമ്മാനം ആയിരത്തി അഞ്ഞൂറ് ഡോളർ (സ്പോൺസർ ചെയ്തിരിക്കുന്നത് ABE വൈൻ & സ്പിരിറ്റ്), മൂന്നാം സമ്മാനം 1200 ഡോളർ (സ്പോൺസർ ചെയ്തിരിക്കുന്നത് ദിലീപ് വർഗീസ്), നാലാം സമ്മാനം 1000 ഡോളർ (സ്പോൺസർ ചെയ്തിരിക്കുന്നത് തോമസ് തടത്തിൽ), കൂടാതെ, മോസ്റ്റ് വാല്യൂവബിൾ…

ഇന്ത്യന്‍ എഞ്ചിനീയേഴ്സ് അസ്സോസിയേഷന്‍ മില്‍വോക്കി വിസ്‌കോണ്‍സിന്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു

മില്‍വോക്കി: ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ കേന്ദ്ര സംഘടനയായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (എ.എ.ഇ.ഐ.ഒ) മില്‍വോക്കി, വിസ്‌കോണ്‍സിന്‍ ചാപ്റ്റര്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സോമനാഥ് ഘോഷ്, യുഎസ് കോണ്‍ഗ്രസ് മാന്‍ ബ്രയന്‍ സ്റ്റെയില്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, മില്‍വോക്കി ചാപ്റ്റര്‍ പ്രസിഡന്റ് മുരളി രാഘവേന്ദ്രന്‍, യൂണിവേഴ്‌സിറ്റി ഓഫ് മില്‍വോക്കി ബിസിനസ് കോളജ് ഡീന്‍ ഡോ. കൗഷല്‍ ചാരി, മില്‍വോക്കി ടെക് ഹബ് സി.ഇ.ഒ കാത്തി ഹെന്‍ റിച്ച് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. കോണ്‍സല്‍ ജനറല്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ അമേരിക്കയുടെ വിവിധ സിറ്റികളില്‍ ഇതുപോലുള്ള എന്‍ജിനീയര്‍മാരുടെ ചാപ്റ്ററുകള്‍ തുടങ്ങണമെന്നും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ടെക്‌നോളജി ട്രാന്‍സ്ഫറിന് സംഘടന മുന്‍കൈ എടുക്കണമെന്നും അറിയിച്ചു. യു.എസ് കോണ്‍ഗ്രസ്മാന്‍ ബ്രയന്‍ സ്റ്റെയിന്‍ താന്‍ ചെയര്‍മാനായുള്ള വാഷിംഗ്ടണ്‍…

ഡാളസ് എക്യൂമിനിക്കൽ ക്രിസ്തുമസ്സ് കരോൾ ഡിസംബർ 3 ശനിയാഴ്ച

ഡാളസ്സ്: ഡാളസ്സ് കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നാല്‍പത്തി നാലാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 3 ശനിയാഴ്ച വൈകീട്ട് 5 നു ആരംഭിക്കുമെന്ന് കെ ഇ സി എഫ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു. മലങ്കര ഓർത്തഡോക്സ്‌ സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്കയുടെ പുതിയ മെട്രോപോലിത്തയായി നിയമിതനായ ഡോ:തോമസ് മാർ ഇവാനിയോസാണ് ‌ ഈ വര്‍ഷത്തെ മുഖ്യാതിഥി യായി ക്രിസ്തുമസ് സന്ദേശം നൽകുന്നത്. ഡാളസ്സ് ഫോർട്ട് വ്ർത്തിലെ 21 ക്രിസ്തീയ വിഭാഗങ്ങള്‍ സംയുക്തമായി എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് സെന്റ് പോൾ മലങ്കര ഓർത്തഡോൿസ് ചർച് (പ്ലാനോ)യാണ് മാർത്തോമാ ഇവന്റ് സെന്റര് ഡല്ലാസ് ഫാർമേഴ്‌സ് ബ്രാഞ്ച് ചർച്ചിൽ നടത്തപെടുന്ന ആഘോഷങ്ങൾ കേരൾ റ്റി വി , ഫേസ്ബുക് ,ഓൺലൈനിലൂടെ തത്സമയ സംപ്രേക്ഷണം ഉണ്ടയായിരിക്കുമെന്നും സെക്രട്ടറി…

പൊന്നമ്മ പിള്ളയുടെ ശവ സംസ്ക്കാരം നവംബര്‍ 23 ബുധനാഴ്ച

ഓസ്റ്റിന്‍ (ടെക്സസ്): നവംബര്‍ 18 വെള്ളിയാഴ്ച അന്തരിച്ച പൊന്നമ്മ പിള്ളയുടെ ശവ സംസ്ക്കാരം നവംബര്‍ 23 ബുധനാഴ്ച ഓസ്റ്റിനിലെ ബെക്സ് ഫ്യൂണറല്‍ ഹോമില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. നവംബര്‍ 23 ബുധനാഴ്ച രാവിലെ 9:00 മണി മുതല്‍ 10:00 മണിവരെ ബെക്സ് ഫ്യൂണറല്‍ ഹോമില്‍ (Beck’s Funeral Home, 15709 Ranch Road 620, Austin, TX 78717) പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. 10:00 മണി മുതല്‍ 11:00 മണിവരെ പ്രാര്‍ത്ഥനയും തുടര്‍ന്ന് സംസ്ക്കാരവും നടക്കും. തിരുവല്ല ചാത്തങ്കരി കേശവ സദനത്തില്‍ പരേതരായ കേശവ പിള്ളയുടേയും പങ്കിയമ്മയുടേയും മകളും, പെരുമ്പട്ടി ചെറിയാനവട്ടത്തില്‍ ഗംഗാധരന്‍ പിള്ളയുടെയും ഭാര്യയാണ് പരേത. 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയിലേക്ക് കുടിയേറിയ അവര്‍ അനേക വര്‍ഷങ്ങള്‍ ന്യൂയോര്‍ക്ക് ആല്‍ബനിയില്‍ രജിസ്റ്റേഡ് നഴ്സ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ചതിനു ശേഷമാണ് ഏതാനും വര്‍ഷം മുന്‍പ് ഓസ്റ്റിനിലേക്ക് താമസം മാറ്റിയത്.…

“എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്” ഡിസംബർ 9 നു നൽകുന്നു; അവാർഡ് 2,500 ഡോളറും പ്രശംസാ ഫലകവും

ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ECHO (Enhance Community through Harmonious Outreach) ഈ വർഷത്തെ ഹ്യുമാനിറ്റേറിയൻ അവാർഡ് ഡിസംബർ 9 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ നടക്കുന്ന വാർഷിക ഡിന്നർ മീറ്റിംഗിൽ നൽകുന്നതാണ്. ന്യൂയോർക്ക് ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റാറെന്റിൽ (440 Jericho Turnpike, Jericho) നടക്കുന്ന ചടങ്ങിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തങ്ങളുടേതായ സംഭാവനകൾ നൽകുന്ന നല്ലവരായ വ്യക്തികളെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കഴിഞ്ഞ വർഷം മുതൽ നടപ്പിലാക്കി വരുന്ന “ECHO ഹ്യുമാനിറ്റേറിയൻ അവാർഡ്”-നു 2022-ൽ അർഹനാകുന്ന വ്യക്തിയെ ആദരിക്കുന്ന ചടങ്ങു കൂടി അന്നേ ദിവസം നടത്തപ്പെടുന്നതാണ്. അവാർഡിന് അർഹരായവരെ തെരഞ്ഞെടുക്കാൻ ECHO പ്രത്യേക അവാർഡ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തു ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന അമേരിക്കയിൽ സ്ഥിര താമസം ആക്കിയിട്ടുള്ള ഇന്ത്യൻ-അമേരിക്കൻ വ്യക്‌തികൾക്കു ഈ അവാർഡിനായി…

വലിയ ടിവി, കാർ, റഫ്രിജറേറ്റർ എന്നിവ വാങ്ങുന്നത് ഒഴിവാക്കുക: ജെഫ് ബെസോസ്

സാൻഫ്രാൻസിസ്‌കോ: സാമ്പത്തിക മാന്ദ്യം മുൻനിർത്തി അവധിക്കാലത്ത് വലിയ പർച്ചേസുകൾ മാറ്റിവെക്കണമെന്ന് ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും മുന്നറിയിപ്പ് നൽകി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. പണം സുരക്ഷിതമായി സൂക്ഷിക്കാനും അനാവശ്യ ചെലവുകൾ ഒഴിവാക്കാനും അദ്ദേഹം ഉപഭോക്താക്കളെ ഉപദേശിച്ചു. സാമ്പത്തിക മാന്ദ്യം കാരണം, വിലകൂടിയ കാറുകളും ടെലിവിഷനുകളും പോലുള്ള വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് അദ്ദേഹം അമേരിക്കക്കാരെ ഉപദേശിച്ചു. “നിങ്ങൾ ഒരു ‘ബിഗ് സ്‌ക്രീൻ’ ടിവി വാങ്ങുന്നത് പരിഗണിക്കുന്ന വ്യക്തിയാണെങ്കിൽ, കാത്തിരിക്കാനും നിങ്ങളുടെ പണം മുറുകെ പിടിക്കാനും, അടുത്തത് എന്താണ് സംഭവിക്കുന്നതെന്ന് കാണാനും നിങ്ങൾക്ക് ആഗ്രഹം കാണും. പുതിയ ഓട്ടോമൊബൈൽ, റഫ്രിജറേറ്റർ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യത്തിലായാലും ഇതുതന്നെയാണ് സത്യം. അപകട സാധ്യത മുന്‍‌കൂട്ടി കണ്ട് പ്രവര്‍ത്തിക്കുക,” അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്. അതേസമയം, തന്റെ 124 ബില്യൺ ഡോളർ ആസ്തിയുടെ ഭൂരിഭാഗവും…

ഹണ്ടര്‍ ബൈഡന്‍റെ വിദേശ ബിസിനസ് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുമെന്ന് റിപ്പബ്ലിക്കന്മാര്‍

വാഷിംഗ്ടണ്‍: ഹണ്ടര്‍ ബൈഡന്‍റെ വിദേശ ബിസിനസ് ഇടപാടുകളെക്കുറിച്ചും അതില്‍ ബൈഡനുള്ള പങ്കിനെക്കുറിച്ചും ഇതിനകം തന്നെ ആരംഭിച്ചിരിക്കുന്ന അന്വേഷണങ്ങൾ ഊര്‍ജ്ജിതപ്പെടുത്തുമെന്നു റിപ്പബ്ലിക്കന്‍ ജനപ്രതിനിധികള്‍. യൂ എസ് പ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉറപ്പാക്കിയതിനു പുറകെ സഭയിലെ ഓവര്‍സൈറ്റ് കമ്മിറ്റി ചെയര്‍മാനായി സ്ഥാനമേറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന റിപ്പബ്ലിക്കന്‍ നേതാവ് ജയിംസ് കോമര്‍ അറിയിച്ചു. ജോ ബൈഡന്‍ വൈസ് പ്രസിഡന്‍റായിരുന്ന സമയത്ത് മകനു വഴി വിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടെന്നും ഇത് അധികാര ദുര്‍വിനിയോഗമാണെന്നും റിപ്പബ്ലിക്കന്മാര്‍ ആരോപിച്ചു.ഇക്കാര്യത്തില്‍ പ്രസിഡന്‍റ് അമേരിക്കന്‍ ജനതയോടു നുണ പറഞ്ഞുവെന്നും ബൈഡന്‍ കുടുംബത്തിന്‍റെ ഇടപാടുകള്‍ ദേശീയസുരക്ഷയ്ക്കു ഭീഷണിയാണെന്നും കൂട്ടിച്ചേര്‍ത്തു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഹണ്ടര്‍ ബൈഡനെതിരേ അന്വേഷണമുണ്ടെങ്കിലും കുറ്റങ്ങള്‍ ചുമത്തിയിട്ടില്ല.റിപ്പബ്ലിക്കൻ പാർട്ടി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നു വൈറ്റ്ഹൗസ് പ്രതികരിച്ചു.