വാഷിംഗ്ടൺ: കൊളറാഡോയില്‍ സ്വവർഗ്ഗാനുരാഗ നിശാക്ലബ്ബായ ക്ലബ് ക്യൂവിൽ ശനിയാഴ്ച നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 11:57 മുതൽ നിരവധി 911 ടെലഫോണ്‍ കോളുകൾ അധികാരികൾക്ക് ലഭിച്ചുവെന്നും സംഭവത്തോട് പ്രതികരിച്ചുവെന്നും കൊളറാഡോ സ്പ്രിംഗ്സ് പോലീസ് ലെഫ്റ്റനന്റ് പമേല കാസ്ട്രോ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 3430 നോർത്ത് അക്കാദമി ബൊളിവാർഡിലെ അറിയപ്പെടുന്ന എൽജിബിടിക്യു+ നൈറ്റ്ക്ലബ്ബായ ക്ലബ് ക്യൂവിലാണ് വെടിവെപ്പ് നടന്നതെന്നും, വിവരം ലഭിച്ചയുടനെ പോലീസ് സംഭവസ്ഥലത്ത് കുതിച്ചെത്തിയെന്നും അക്രമിയെ കീഴ്പ്പെടുത്തിയെന്നും പമേല കാസ്ട്രോ പറഞ്ഞു. 22 കാരനായ ആൻഡേഴ്സൺ ലീ ആൽഡ്രിച്ച് എന്ന 22-കാരനെയാണ് പോലീസ് പിടികൂടിയത്. ഞായറാഴ്ച രാവിലെ വരെ ഇയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിൽ എഫ്ബിഐയും സഹായിക്കുന്നുണ്ട്. കെട്ടിടത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് പോലീസിന് ഇതുവരെ അറിവായിട്ടില്ല,…
Category: AMERICA
ഇന്ത്യന്‍-അമേരിക്കന്‍ സുനിൽ കുമാറിനെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റി പ്രസിഡന്റായി നിയമിച്ചു
മാസച്യുസറ്റ്സ്: ഇന്ത്യൻ അമേരിക്കൻ വംശജന്‍ സുനിൽ കുമാറിനെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റി പ്രസിഡന്റായി നിയമിച്ചു. 1852ലാണ് സ്വകാര്യ ഗവേഷണങ്ങൾക്കായുള്ള ഈ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യൻ അമേരിക്കൻ യൂണിവേഴ്സിറ്റി പ്രസിഡന്റാകുന്നത്. ജോൺ ഹോപ്‌കിൻസ് യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്റും പ്രിന്‍സിപ്പാളുമായ കുമാർ, 2023 ജൂലൈ ഒന്നിന് ചുമതലയേല്‍ക്കും. നിലവിലെ പ്രസിഡന്റ് ആന്റണി പി മൊണാക്കോ വിരമിക്കുന്ന സ്ഥാനത്തേക്കാണ് കുമാറിന്റെ നിയമനം. 2016-ല്‍ ഷിക്കാഗോ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ ഡീൻ ആയി പ്രവര്‍ത്തിച്ചിരുന്നു. മംഗലാപുരം യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം എൻജിനിയറിംഗ് ബിരുദം കരസ്ഥമാക്കിയത്. പിന്നീട് ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നു കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് എടുത്തു. 1996ൽ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിൽ നിന്നാണ് പിഎച്ച്ഡി ലഭിച്ചത്. പിന്നീട്, സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ അധ്യാപകനായി കരിയർ ആരംഭിച്ചു.
ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു
വാഷിംഗ്ടൺ: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു. അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് ഇലോൺ മസ്‌ക് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇന്ന് (ഞായറാഴ്ച) ട്രംപ് വീണ്ടും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. അക്രമത്തിന് പ്രേരിപ്പിച്ചതിന് മുൻ പ്രസിഡന്റിനെതിരായ 22 മാസത്തെ സസ്‌പെൻഷൻ നീക്കുന്നതായി ഇലോൺ മസ്‌ക് പ്രഖ്യാപിച്ച് മിനിറ്റുകൾക്കുള്ളില്‍ ട്രംപിന്റെ ഒരിക്കൽ ബ്ലോക്ക് ചെയ്‌ത ട്വിറ്റർ അക്കൗണ്ട് വീണ്ടും പ്രത്യക്ഷപ്പെട്ടു. നേരത്തെ അക്രമത്തിന് പ്രേരിപ്പിച്ചതിന്റെ പേരിൽ ആജീവനാന്ത വിലക്കിന് വിധേയനായ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമോ എന്നതിനെക്കുറിച്ച് വോട്ടു ചെയ്യാൻ മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റിന്റെ ഉപയോക്താക്കളോട് ആവശ്യപ്പെട്ട് ട്വിറ്റർ സിഇഒ മസ്‌ക് ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. സർവേ പ്രകാരം, 15 ദശലക്ഷത്തിലധികം ട്വിറ്റർ ഉപയോക്താക്കൾ വോട്ടെടുപ്പിൽ പങ്കെടുത്തു. അതില്‍ 51.8 ശതമാനം പേർ പുനഃസ്ഥാപിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. 2024-ൽ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച ട്രംപ്, മസ്‌കിനെ പുകഴ്ത്തുകയും…
വികസനമേ അകലെപ്പോകൂ വിവാദമേ അരികിലെത്തൂ (ലേഖനം)
കേരളത്തില്‍ ഭരണത്തേക്കാള്‍ വിവാദമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ഭരണമുണ്ടോയെന്നു ചോദിച്ചാല്‍ ഉണ്ടെന്നു പറയാം. എന്നാല്‍ അതിനേക്കാള്‍ വിവാദമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നതെന്നതാണ് സത്യം. ഭരണമെന്നത് ഒരു പേരിനുമാത്രമായി നടക്കുന്ന കേരളത്തില്‍ അതിനേക്കാള്‍ ആഘോഷമായി നടക്കുന്നത് വിവാദങ്ങളും അഴമിതി ആരോപങ്ങളും അനധികൃത നിയമന വിവാദങ്ങളുമാണ്. ആരൊക്കെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നതല്ലാതെ ഭരണമെന്ന ഒരു യന്ത്രത്തിന്‍റെ എല്ലാ ഭാഗങ്ങളും പ്രവര്‍ത്തിക്കുന്നില്ലായെന്നതാണ് ഇന്ന് കേരളത്തിലെ ഭരണത്തെക്കുറിച്ച് പറയാനുള്ളത്. സര്‍ക്കാര്‍ ഒരു ഭാഗത്തും സര്‍ക്കാരിനെ നിരീക്ഷിക്കുന്ന ഗവര്‍ണ്ണര്‍ മറുഭാഗത്തും പല വിഷയങ്ങളിലും ഏറ്റുമുട്ടുന്നുയെന്നതാണ് ഒരു കാര്യമെങ്കില്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്ന സ്വപ്ന വേറൊരു ഭാഗത്താണ്. സര്‍ക്കാരിനെയും ഗവര്‍ണ്ണറെയും തള്ളാതെയും കൊള്ളാതെയും കിട്ടുന്ന വടികൊണ്ട് അടിക്കുന്ന പ്രതിപക്ഷം മറ്റൊരു ഭാഗത്തുമായി അരങ്ങു തകര്‍ക്കുന്ന കാഴ്ചയാണ് ഈ കുറെ നാളുകളായി കാണാന്‍ കഴിയുന്നത്. ഇതിനിടയില്‍ എങ്ങോട്ടു നോക്കണമെന്നറിയാതെയും ആരു പറയുന്നത് കേള്‍ക്കണമെന്നറിയാതെയും ജനം പന്തം കണ്ട പെരിച്ചാഴിയെപ്പോലെ…
ഫൊക്കാന കേരളാ കൺവെൻഷൻ സംഘാടക സമിതി പ്രവർത്തനോദ്ഘാടനം മന്ത്രി ശിവൻകുട്ടി നിർവഹിച്ചു
തിരുവനന്തപുരം: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക, ഫൊക്കാന 2023 മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളാ കൺവെൻഷൻ സംഘാടക സമിതി പ്രവർത്തന ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ ഗ്ലോബൽ കേരള ഇനീഷ്യേറ്റീവ് കേരളീയം വർക്കിംഗ് ചെയർമാൻ ജി.രാജമോഹൻ അധ്യക്ഷത വഹിച്ചു. കേരളീയം സെക്രട്ടറി ജനറൽ എൻ ആർ ഹരികുമാർ ,ഫൊക്കാനയുടെ സ്ഥാപക ജനറൽ സെക്രട്ടറി മധു നായർ , കേരളീയം ട്രഷറർ ജി.അജയകുമാർ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി . ഇൻറ്റർനാഷണൽ ലെയ്സൺ സെക്രട്ടറി ലാലു ജോസഫ് സ്വാഗതവും, ട്രിവാൻഡ്രം ക്ലബ് മുൻ പ്രസിഡൻ്റ് ബാബു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു ഫൊക്കാന കേരളചരിത്രത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയെന്നും , അമേരിക്കൻ പ്രവാസികൾ സ്വന്തം…
ടെക്‌സാസ് കപ്പ് എവർ റോളിംഗ് ട്രോഫി: എഫ്സിസി ജേതാക്കൾ; 14 ഗോളടിച്ചു ടോം വാഴേക്കാട്ട്
ഡാളസ്: ഡാളസിൽ നടന്ന ഒൻപതാമത് ടെക്സാസ് കപ്പ് മനോജ് ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി ഓപ്പൺ സോക്കർ ടൂർണമെന്റിൽ ഫുടബോൾ ക്ലബ് ഓഫ് കരോൾട്ടൻ (എഫ്സിസി) ജേതാക്കളായി. ന്യൂയോർക്ക് ചലഞ്ചേഴ്‌സാണ് റണ്ണേഴ്‌സ് ആപ്പ്. ഡാളസിലെ മലയാളി സോക്കർ ക്ലബായ എഫ്‌സിസി ആഭിമുഖ്യത്തിലായിരുന്നു ടൂർണമെന്റ്. എട്ടു ടീമുകളാണ് പങ്കെടുത്തത്. ഹൂസ്റ്റൺ സ്‌ട്രൈക്കേഴ്‌സ്, ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് എന്നിവർ സെമി ഫൈനലിൽ വരെയെത്തി പുറത്തായി. എഫ്സിസി ക്കുവേണ്ടി 14 ഗോളടിച്ചു ടോം വാഴേക്കാട്ട് മികച്ച സ്‌ട്രൈക്കർക്കുള്ള ഗോൾഡൻ ബൂട്ട് നേടി. റൂബൻ കടന്തോട് (എഫ്സിസി) ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള എവിപി ട്രോഫിയും, ന്യൂയോർക്ക് ചലഞ്ചേഴ്‌സിന്റെ ഗ്ലാഡിൻ ബെസ്റ് ഡിഫൻഡർക്കുള്ള ട്രോഫിയും നേടിയപ്പോൾ യോഹാൻ കോവൂർ (എഫ്സിസി) ടൂർണമെന്റിലെ മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടു. എഫ്‌സിസിയിലെയും ന്യൂയോർക്കിന്റെയും യുവതാരങ്ങളുടെ മികച്ചപ്രകടനം ഇത്തവണ ശ്രദ്ധേയമായി. ജേതാക്കൾക്കുള്ള ട്രോഫി ടൂർണമെന്റിന്റെ പ്രധാന സ്പോൺസറുമാരായ ഷിനു പുന്നൂസ്…
വർണാഞ്ജലി നാട്ട്യാല സംഘടിപ്പിച്ച നടന സംഗമം 2022 കാണികൾക്ക് നവാനുഭൂതി പകർന്നു
ടൊറോണ്ടോ: വര്‍ണ്ണാഞ്ജലി നാട്ട്യാലയുടെ പത്താം വാർഷിക ആഘോഷംആയ ‘നടന സംഗമം 2022’ കാണികൾക്ക് കലാ സാംസ്കാരിക വിരുന്ന് നൽകികൊണ്ട് വളരെ ചിട്ടയോടെ സെന്റന്നിയേൽ ബിൽഡിംഗ് തിയേറ്ററിൽ നടന്നു. ശ്രീമതി വർണ പനീയത്ത് സരസ്വതി ശ്ലോകം ചൊല്ലി തുടങ്ങിവെച്ച നൃത്ത സന്ധ്യയിൽ അലാറിപ്പൂ, ഗണപതി സ്തുതി തുടക്കം കുറിച്ചതിനു ശേഷം മോഹിനിയാട്ടം, വർണം, കൗതുവം വേദിയിൽ സമയാ സമയത്ത് അരങ്ങേറി. നൃത്തം പഠിക്കാൻ എത്തുന്ന വിദ്യാർത്തികൾക്കു മാനസികമായി തയാറെടുക്കേണ്ടത് എങ്ങനെ എന്നുള്ളതിനെ നാടക രൂപത്തിൽ അവതരിപ്പിച്ചത് ആൾക്കൂട്ടത്തിന്റെ മനം കവർന്നു. കാനഡയിലെ മലയാളികൾക്കിടയിലെ സാമൂഹ്യ പ്രവർത്തകനും, പരിപാടിയുടെ ഗ്രാൻഡ് സ്പോണ്സറുമായ മനോജ് കർത്താ കലാകാരന്മാർക്കും , കലാകാരികൾക്കും സമ്മാനദാനം നിർവഹിച്ചു . ഈ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി ടൊറോണ്ടോയുടെ വിവിധ പ്രദേശങ്ങളിൽ ആളുകൾ എത്തിച്ചേർന്നിരുന്നു . 25 കൊല്ലം നൃത്തച്ചുവടുകളെ നെഞ്ചോടു ചേർത്ത് പിടിച്ചുകൊണ്ട് വർണാഞ്ജലി നാട്ട്യാല മുന്നോട്ട്…
500 ബില്ല്യണ്‍ ഡോളര്‍ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാന്‍ അനുവദിക്കണമെന്ന് ബൈഡന്‍ ഭരണകൂടം അപ്പീല്‍ നല്‍കി
മിസ്സോറി/ടെക്സസ് : 500 ബില്യണ്‍ ഡോളര്‍ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാനുള്ള നടപടികള്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബൈഡന്‍ ഭരണകൂടം യുഎസ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ടെക്സസ്, മിസോറി കോടതികള്‍ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളല്‍ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കുകയും ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ബൈഡന്‍ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് സുപ്രീം കോടതിയെ സമീപിച്ചത്. നടപടികള്‍ നിര്‍ത്തിവെക്കുന്നത് അമേരിക്കന്‍ ജനതയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയും പാന്‍ഡെമിക്കിനെ തുടര്‍ന്ന് ലോണ്‍ അടക്കുന്നതിന് നീട്ടിക്കൊടുത്ത സമയപരിധി അവസാനിക്കുകയും ചെയ്യുമെന്ന് കോടതിയില്‍ ഭരണകൂടം വാദിക്കുന്നു. മിസോറി, ആര്‍ക്കന്‍സാസ്, ഐഓവ, നെബ്രാസ്‌ക സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങള്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ലോണ്‍ റദ്ദാക്കലിന് എതിരെ ഇതിനകംതന്നെ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട് . കീഴ്‌ക്കോടതികളുടെ വിധി സുപ്രീംകോടതി റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ഇതുവരെ ലഭിച്ച പതിനായിരക്കണക്കിന് അപേക്ഷകള്‍ റിട്ടായി…
വിജേഷ് കാരാട്ട് മന്ത്ര ന്യൂജേഴ്‌സി റീജിയണൽ കോ-ഓർഡിനേറ്റർ
വിജേഷ് കാരാട്ടിനെ മന്ത്ര ന്യൂജേഴ്‌സി റീജിയണൽ കോ-ഓർഡിനേറ്ററായി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ സാമൂഹ്യ സംഘടനാപരമായ അറിവും അനുഭവപരിചയവും മന്ത്രയുടെ വരും കാല പ്രവർത്തനങ്ങളിൽ ഏറെ സഹായകരമാകും എന്നു പ്രസിഡന്റ് ഹരി ശിവരാമൻ പ്രത്യാശ പ്രകടിപ്പിച്ചു. തൊഴിൽപരമായി എൻവയോൺമെന്റൽ എഞ്ചിനീയറായ വിജേഷ് കാരാട്ട്, സ്റ്റാൻടെക് കൺസൾട്ടിംഗ് ഇൻകോർപ്പറേറ്റിന്റെ നോർത്ത് അമേരിക്കൻ സെക്ടർ ലീഡറാണ്. വിജേഷ് നിലവിൽ ന്യൂയോർക്ക് വാട്ടർ എൻവയോൺമെന്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ്, 2026 ൽ പ്രസിഡന്റാകും. മലയാളി സംഘടനാ പ്രവർത്തനങ്ങളിലും സജീവമായ വിജേഷ് കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി വൈസ് പ്രസിഡന്റ് ആണ്.കോഴിക്കോട് സ്വദേശിയായ വിജേഷ്, ഭാര്യ ശ്രീവിദ്യ, മക്കളായ അർണവ്, നവമി എന്നിവരോടൊപ്പം പ്ലെയിൻസ്‌ബോറോയിൽ താമസിക്കുന്നു.
സ്വവര്‍ഗ വിവാഹ ബില്ലിനെ അനുകൂലിച്ച് മോര്‍മന്‍ ചര്‍ച്ച് രംഗത്ത്
വാഷിംഗ്ടണ്‍: മിഡ് ടേം തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ ആവേശം കെട്ടടങ്ങുന്നതിനു മുമ്പ് സെനറ്റില്‍ ഭൂരിപക്ഷം ലഭിച്ച ഡെമോക്രാറ്റുകള്‍ ഫെഡറല്‍ നിയമങ്ങള്‍ക്ക് വിധേയമായി സ്വവര്‍ഗ്ഗവിവാഹ ബില്‍ സെനറ്റില്‍ അവതരിപ്പിച്ചു പാസാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 50 സെനറ്റര്‍മാരും 12 റിപ്പബ്ലിക്കന്‍ അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി (62 37) ആയി. പഴയ യു.എസ് കോണ്‍ഗ്രസ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഈ ബില്ലിന് അനുമതി ലഭിക്കുന്നതിനുള്ള ത്വരിത നടപടികളാണ് ഡെമോക്രാറ്റുകള്‍ സ്വീകരിച്ചിരിക്കുന്നത്. സെനറ്റിന്റെ അവസാന അനുമതി ലഭിച്ചതിനു ശേഷം യു.എസ് ഹൌസിലേക്ക് തിരിച്ചയച്ചു ഭേദഗതികള്‍ക്ക് അനുമതി ബൈഡനില്‍ നിന്നും ലഭിച്ച ശേഷം നിയമം ആക്കുന്നതിന് ആണ് ഡെമോക്രാറ്റുകള്‍ ശ്രമിക്കുന്നത്. ജൂലൈ മാസം 47 പബ്ലിക് യു.എസ് ഹൌസ് അംഗങ്ങള്‍ ഡെമോക്രാറ്റുകളുമായി സഹകരിച്ച് റെസ്പെക്ട് ഫോര്‍ മാരേജ് ആക്ട് 267 -157 വോട്ടുകളോടെ ചേംബറില്‍ പാസാക്കിയിരുന്നു. താങ്ക്സ് ഗിവിങ് കഴിയുന്നതോടെ…
