മേയർ റോബിൻ ഇലക്കാട്ടിന്റെ സത്യപ്രതിജ്ഞ ചടങ്ങ് പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ: രണ്ടാമൂഴത്തിലും വൻ ഭൂരിപഷം നേടി വിജയക്കൊടി പാറിച്ച മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിന്റെ സത്ര്യപ്രതിജ്ഞ ചടങ്ങ് സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മിസ്സോറി സിറ്റി ഹാൾ കോംപ്ലെക്സിലെ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ വിവിധ തുറകളിലുള്ള നിരവധിയാളുകൾ പങ്കെടുത്തു. നവംബർ 21 നു തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ചടങ്ങുകൾ ആരംഭിച്ചു. കൌൺസിൽ മെമ്പർമാരായി തിരഞ്ഞെടുക്കപ്പെട്ട സോണിയ ബ്രൗൺ മാർഷലിന്റെയും ലിൻ ക്‌ളൗസ്‌റിന്റെയും സത്യപ്രതിജ്ഞയ്ക്ക് ശേഷം മേയർ റോബിൻ ഇലക്കാട്ടിനെ സത്യപ്രതിജ്ഞക്കായി ക്ഷണിച്ചപ്പോൾ ഹാളിൽ തിങ്ങി നിറഞ്ഞു നിന്ന സദസ്സ് ഒന്നടങ്കം ഹർഷാ രവത്തോടെ എഴുന്നേറ്റു നിന്ന് റോബിനെ ആദരിച്ചു. ആദരണീയനായ കോൺഗ്രസ്സ്മാൻ അൽ ഗ്രീനാണു സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. ഇന്ത്യയെന്ന മഹാരാജ്യത്തെയും ആ രാജ്യത്തിൻറെ വൈവിധ്യത്തെയും ഏറെ പുകഴ്ത്തിയ അൽ ഗ്രീൻ എല്ലാ രാജ്യങ്ങളെയും ജനങ്ങളെയും…

ഇടക്കാല തിരഞ്ഞെടുപ്പ്: ജേതാക്കള്‍ക്ക് അഭിനന്ദനമര്‍പ്പിക്കാന്‍ ഫോമയുടെ കോണ്‍ഫറന്‍സ് കോള്‍ ഇന്ന്

ന്യൂയോർക്ക് : അമേരിക്കൻ മലയാളിയുടെ അഭിമാനം വാനോളം ഉയർത്തിയ വിജയികൾക്ക് ആശംസകളുമായി ഫോമാ, അമേരിക്കയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ മലയാളികളായ സെനറ്റർ കെവിൻ തോമസ്, സ്റ്റേറ്റ് റെപ്രസെന്ററ്റീവ് കെവിൻ ഓലിക്കൽ, കൗണ്ടി ജഡ്‌ജ്‌ കെ.പി. ജോർജ്, മേയർ റോബിൻ ജെ ഇലക്കാട്, ഡിസ്ട്രിറിക്ട് ജഡ്‌ജ്‌ സുരേന്ദ്രൻ കെ പട്ടേൽ, ജഡ്‌ജ്‌ ജൂലി മാത്യൂ എന്നിവരെ ഫോമാ അഭിനന്ദിക്കുന്നു, ഇന്ന് വൈകിട്ട് രാജ്യവ്യാപകമായി വിളിച്ചു ചേർക്കുന്ന സൂം കോൺഫ്രൻസ് കോളിൽ ( Tuesday Nov 22nd 9 PM to 10 PM ET) ഫോമാ പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മറ്റി, നാഷണൽ കമ്മറ്റി, വിമൻസ് ഫോറം പ്രതിനിധികൾ അടക്കം അനേകം ഫോമാ പ്രവർത്തകരും ഫോമയുടെ അഭ്യുദയകാംഷികളും കൂടാതെ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കും. അമേരിക്കൻ മലയാളികളുടെ അഭിമാനമായി മാറിയ ഈ വിശിഷ്ട വ്യക്തികളെ…

സംഗീതാത്മക നിമിഷങ്ങളുണർത്തുന്ന നൊസ്റ്റാൾജിക് ഗാനസന്ധ്യ നവംബര്‍ 26 ശനിയാഴ്‌ച ഫ്ലോറൽ പാർക്കിൽ

ന്യൂയോർക്ക്: ഗതകാല സ്മരണകളുണർത്തി നമ്മിൽ നിന്നും വിട്ടുപോയ സംഗീത സംവിധായകർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് ന്യൂയോർക്ക് ഫ്ലോറൽ പാർക്ക് ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നവംബർ 26 ശനിയാഴ്ച വൈകിട്ട് 5 മുതൽ പഴയകാല ഗാനങ്ങളെ കോർത്തിണക്കി ഗാനസന്ധ്യ അരങ്ങേറുന്നു. “തിയേറ്റർ ജി ന്യൂയോർക്ക്” എന്ന സംഗീത പ്രേമികളുടെ സംഘടന സെന്റർ ഓഫ് ലിവിങ്, കലാകേന്ദ്രം എന്നിവയുമായി കൈകോർത്തൊരുക്കുന്ന ഗാന സന്ധ്യ പഴയകാല സംഗീത സാഗരത്തിലൂടെ പ്രേക്ഷകരെ ആറാടിക്കും എന്നതിൽ സംശയമില്ല. മലയാള സംഗീതത്തിന് എക്കാലവും മുതൽക്കൂട്ടായിരുന്ന പ്രശസ്ത സംഗീത സംവിധായകർ ജീവൻ നൽകിയ ഒരു പിടി മനോഹര ഗാനങ്ങളുടെ ഒരു സദ്യ തന്നെ സംഗീതാസ്വാദകർക്കായി ഒരുക്കുന്നതിനാണ് സംഘാടകർ ശ്രമിക്കുന്നത്. മലയാള സംഗീത ലോകത്തെ മുടിചൂടാമന്നന്മാർ ആയിരുന്ന വി. ദക്ഷിണാ മൂർത്തി സ്വാമി, ദേവരാജൻ മാസ്റ്റർ, കെ. രാഘവൻ മാസ്റ്റർ, ബാബുരാജ്, എം. കെ. അർജുനൻ മാസ്റ്റർ, സലിൽ…

പിതാവിന്റെ വധശിക്ഷയ്ക്കു ദൃക്സാക്ഷിയാകണമെന്നാവശ്യപ്പെട്ട് മകള്‍ കോടതിയില്‍

സെന്റ് ലൂയിസ് (മിസോാറി): നവംബര്‍ 29ന് വധശിക്ഷക്കു വിധേയനാകുന്ന പിതാവിന്റെ മരണത്തിന് ദൃക്സാക്ഷിയാകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തൊമ്പതുകാരിയായ മകള്‍ ഫെഡറല്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. 2005ല്‍ കാര്‍ക്ക് വുഡ് മിസോറി പോലീസ് ഓഫീസര്‍ വില്യം മെക്കന്റിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെവിന്‍ ജോണ്‍സന്റെ വധശിക്ഷയാണ് നവംബര്‍ 29ന് നിശ്ചയിച്ചിരിക്കുന്നത്. മിസ്സോറിയില്‍ നിലവിലുള്ള നിയമമനുസരിച്ചു 21 വയസിന് താഴെയുള്ളവര്‍ക്ക് വധശിക്ഷക്കു ദൃക്സാക്ഷികളാകാന്‍ അനുമതിയില്ല. മകളെ തന്റെ വധശിക്ഷ കാണാന്‍ അനുവദിക്കണമെന്ന് പിതാവും ആവശ്യപ്പെട്ടു. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിയാണ് പിതാവ്. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങള്‍ കാണാന്‍ എനിക്ക് അവകാശമുണ്ടെന്നും, ഇതില്‍ ഒരു സുരക്ഷാ പ്രശ്നവും ഉണ്ടാകില്ലെന്നും കാന്‍സസ് സിറ്റി ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മകള്‍ കോറി റാമി ആവശ്യപ്പെട്ടു. എന്റെ പിതാവ് ആശുപത്രിയില്‍ കിടന്നാണ് മരിക്കുന്നതെങ്കില്‍ കിടക്കയുടെ സമീപം ഇരുന്നു കൈപിടിച്ചു പ്രാര്‍ത്ഥിക്കുവാന്‍ എനിക്ക് തടസമില്ലെങ്കില്‍ എന്തുകൊണ്ട് ഇവിടെ…

മാതാവിനേയും മൂന്നു മക്കളേയും വെടിവച്ചു കൊലപ്പെടുത്തിയ മുന്‍കാമുകന്‍ അറസ്റ്റില്‍

ചെസ്റ്റര്‍ഫീല്‍ഡ് (വെര്‍ജീനിയ): മൂന്നു മക്കള്‍ക്കും, തനിക്കും പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയതിനുശേഷം, ഇവര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറി മാതാവിനേയും മൂന്നു മക്കളേയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ചെസ്റ്റര്‍ഫീല്‍ഡ് കൗണ്ടിയിലെ ജനങ്ങള്‍. നവംബര്‍ 18 വെള്ളിയാഴ്ച രാവിലെയാണ് 38 വയസുകാരനായ മുന്‍ കാമുകന്‍ ജോനാ ആംഡംസ് (35) ലോറല്‍ ഓക്സിലുള്ള കാമുകി ജൊആന്‍ കോട്ടിലും പതിമൂന്നു വയസും, നാലു വയസും ഉള്ള ഇരട്ട കുട്ടികളും താമസിക്കുന്ന വീട്ടില്‍ നിന്നും 911 കോള്‍ ലഭിക്കുന്നത്. ആരോ ഒരാള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയിരിക്കുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. മിനിട്ടുകള്‍ക്കുള്ളില്‍ സംഭവസ്ഥലത്തെത്തി പോലീസ് കേള്‍ക്കുന്നത് തുടര്‍ച്ചയായ വെടിയൊച്ചയായിരുന്നു. പോലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ട ആംഡംസിനെ മേരിലാന്റ് വാള്‍ഡോള്‍ഫിലുള്ള വീടിനു സമീപം ച്ചെു പിടികൂടുകയായിരുന്നു. മരിച്ച മൂന്നു കുട്ടികളില്‍ നാലുവയസുള്ള ഇരട്ട കുട്ടികളുടെ പിതാവാണ് ആംഡംസെന്ന് പോലീസ് പറഞ്ഞു. മാതാവും…

സുവിധ നിർത്തലാക്കിയ കേന്ദ്ര വിദേശ കാര്യാ വകുപ്പിനും, അതിന് പിന്നിൽ പ്രവർത്തിച്ച ഡോ. ജോൺ ബ്രിട്ടാസ് എം.പി ക്കും അഭിനന്ദങ്ങൾ

കോവിടിന്റെ അതിവ്യാപന കാലത്ത് അത്യാവശ്യവും എന്നാൽ ഇപ്പോൾ പ്രവാസി മലയാളികളുടെ യാത്രകളിൽ ഒട്ടുമേ അത്യന്താ പേഷിതം അല്ലാത്തതുമായഎയർ സുവിധ നിർത്തലാക്കണം എന്നാവശ്യപ്പെട്ടു മലയാളികളുടെ ഇടയിൽനിന്നും ധാരാളം പരാതികൾ ലഭിച്ചിരുന്നു. ഇതിന് വേണ്ടി ഫൊക്കാന പ്രസിഡന്റ് ഡോക്ടർ ബാബു സ്റ്റീഫന്റെ നടത്തിയ ഇടപെടലിന്റെ ഫലമായി ഇന്ന് രാത്രി മുതൽ എയർസുവിധ പ്രാബല്യത്തിൽ ഇല്ല എന്ന വാർത്ത ഓരോ പ്രവാസി മലയാളികൾക്കും അഭിമാനിക്കാവുന്നതാണ്. ഇങ്ങനെ പരാതി നമ്മുടെ ആളുകളുടെ ഇടയിൽ നിന്നും ലഭിച്ച ഉടൻതന്നെ ഫൊക്കാന പ്രസിഡന്റ്, ഡോ. ജോൺ ബ്രിട്ടാസ് എം .പി യുമായി ബന്ധപ്പെടുകയുംഅദ്ദേഹത്തോട് ഇതിന് വേണ്ടി വിദേശകാര്യവകുപ്പുമായി ബന്ധപ്പെടണമെന്നു അഭ്യർത്ഥിക്കുകയും ചെയ്തത് ഡോ.ജോൺ ബ്രിട്ടാസ് എം .പി വളരെ ചടുതലയോടെ ഈ പൊതു പ്രശനത്തിൽ ഇടപെട്ടകയും, ഇതിനു പരിഹാരം കാണാൻ സമ്മർദം ചെലുത്തുകയും ചെയ്യ്ത. ഇതിന് വേണ്ടി പ്രവർത്തിച്ച ഡോ ജോൺ ബ്രിട്ടാസിനും അത് നടപ്പിലാക്കിയ…

ഡാളസ് കേരള അസ്സോസിയേഷന്‍ സീനിയര്‍ ഫോറം ഡിസംബർ 3 ന്

ഗാര്‍ലന്റ് (ഡാളസ്): ഡാളസ് കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി ഡിസംബർ 3 ന് സീനിയര്‍ സിറ്റിസണ്‍ ഫോറം സംഘടിപ്പിക്കുന്നു. സമ്മേളനത്തില്‍ ഒന്നാം ഭാഗത്തിൽ പ്രമേഹ നിയന്ത്രണവും ഹൃദയ-വൃക്ക സംരക്ഷണവും എന്ന വിഷയത്തെക്കുറിച്ച് ഡോ. നിഷ ജേക്കബും, രണ്ടാം ഭാഗത്തിൽ സായാഹ്നം എങ്ങനെ സ്മാർട്ട് ആക്കാം \സോഷ്യൽ മീഡിയ ഉപയോഗപ്രദമായ ഫീച്ചറുകളെക്കുറിച്ച് പ്രത്യേക പ്രഭാഷണം മൻജിത് കൈനിക്കരയും നടത്തും. ഡാളസ് ഫോര്‍ട്ട്‌വർത്ത് മെട്രോപ്ലെക്സിലെ എല്ലാ മുതിര്‍ന്ന അംഗങ്ങളും ഈ സെമിനാറില്‍ പങ്കെടുക്കണമെന്ന് കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, സെക്രട്ടറി അനശ്വരം മാമ്പിള്ളി, ലേഖാ നായർ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉച്ച ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

ഗീത സേതുമാധവൻ മന്ത്ര ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റ്

മന്ത്രയുടെ ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റ് ആയി ഗീത സേതുമാധവനെ തിരഞ്ഞെടുത്തു .സംഘടനാ പ്രവർത്തനത്തിൽ തൻറേതായ ശൈലി തന്നെ രൂപപ്പെടുത്തിയ ഗീത ഫ്ലോറിഡയിലെ ഭാരതീയ സമൂഹത്തിലെ അറിയപ്പെടുന്ന ഒരു വ്യക്തിത്വത്തിനുടമയാണ് .ഫ്ലോറിഡയിലെ പ്രമുഖ മലയാളീ ഹൈന്ദവ സംഘടന ആയ ഒഎച്ച്‌എം (ഒർലാൻഡോ ഹിന്ദു മലയാളി) സ്ഥാപക അംഗങ്ങളിൽ ഒരാളാണ് അവർ.കൂടാതെ ഭാരതീയ കലകളും സംസ്കാരവും അമേരിക്കൻ മണ്ണിൽ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച സൃഷ്ഠി ഫൗണ്ടേഷൻ സ്ഥാപക ഡയറക്ട്ർ കൂടിയാണ് ശ്രീമതി ഗീത .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളുടെ വിദ്യാഭ്യാസ സാമൂഹ്യ മുന്നേറ്റത്തിന് സഹായിക്കുന്ന ദി എംപവർ ഫൗണ്ടേഷൻ സ്ഥാപക ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ചെന്നൈയിൽ ജനിച്ചു വളർന്ന ഗീത സേതുമാധവൻ വിവാഹശേഷം ഫ്ലോറിഡയിൽ സ്ഥിരതാമസമാണ്. ഒരു സംരംഭക കൂടിയായ ഗീത, ഇന്ത്യൻ കലകളും ആർട്ടിഫാക്‌റ്റുകളും കൈകാര്യം ചെയ്യുന്ന ബിസിനസ്സ് ബോസ്റ്റണിൽ തുടങ്ങി . സെൻട്രൽ ഫ്ലോറിഡ…

എലോൺ മസ്‌ക് ട്വിറ്ററിന്റെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു

സാൻഫ്രാൻസിസ്കോ: ആരോഗ്യം, ഉൽപ്പാദനക്ഷമത, ഹോം ഇൻറർനെറ്റ്, പരിശീലനവും വികസനവും, ഔട്ട്‌സ്‌കൂളുകൾ, ഡേകെയർ, ത്രൈമാസിക ടീം പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ ജീവനക്കാർക്കുള്ള കമ്പനി ആനുകൂല്യങ്ങൾ ട്വിറ്റർ മേധാവി എലോൺ മസ്‌ക് വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്. “അലവൻസുകൾ കാലക്രമേണ പുനർമൂല്യനിർണ്ണയം ചെയ്യപ്പെടും, കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ അവ തിരികെ ചേര്‍ക്കും,” റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സോഷ്യൽ നെറ്റ്‌വർക്കിന്റെ നേരിട്ടുള്ള സന്ദേശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ആഗ്രഹം മസ്‌ക് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. കമ്പനി ഡിഎമ്മുകൾ എൻക്രിപ്റ്റ് ചെയ്യുമെന്നും അക്കൗണ്ടുകൾക്കിടയിൽ എൻക്രിപ്റ്റ് ചെയ്ത വീഡിയോയും വോയിസ് കോളിംഗും ചേർക്കാൻ പദ്ധതിയുണ്ടെന്നും മസ്‌ക് തന്റെ ജീവനക്കാരോട് പറഞ്ഞു. “ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയെക്കുറിച്ച് ആശങ്കയില്ലാതെ ആശയവിനിമയം നടത്താൻ പ്രാപ്‌തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, [അല്ലെങ്കിൽ] Twitter-ലെ ഡാറ്റാ ലംഘനത്തെ കുറിച്ച് അവരുടെ എല്ലാ DM-കളും വെബിൽ എത്തുന്നതിന് കാരണമാകുന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ, അല്ലെങ്കിൽ Twitter-ൽ ആരെങ്കിലും അവരുടെ ഡിഎമ്മുകളിൽ ചാരവൃത്തി നടത്തിയേക്കാമെന്ന്…

അടിച്ചമർത്തലുകളുടെ ലോകം (ലേഖനം)

അടിച്ചമർത്തലുകളുടെ ഒരു ലോകത്തിലൂടെയാണ് നാം ഇന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഇത് കുടുംബങ്ങൾ മുതൽ സമൂഹം, മതം, രാഷ്ട്രീയം, നീതി പീഠങ്ങൾ വരെ എത്തി. അവസാനം ലോകം മുഴുവൻ ഈ ദുർ വ്യാധി ബാധിച്ചിരിക്കുകയാണ്. പല കുടുംബങ്ങളിലും ഭാര്യ ഭർത്താവിനെയോ ഭർത്താവ് ഭാര്യയെയോ മക്കളെയോ അല്ലെങ്കിൽ അവരുടെ മാതാപിതാക്കളെയോ ചവുട്ടി ഒതുക്കുന്നതായി നാം ദിനംപ്രതി കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്. ഇന്ന്‌ ദിനംപ്രതി നടക്കുന്ന സംഭവങ്ങളുടെ നൂറിൽ ഒരു പത്തു ശതമാനം പോലും സമൂഹമോ ലോകമോ അറിയുന്നില്ല. കാരണം പലരും ഇത് മറ്റുള്ളവരോട് പറയാൻ മടിക്കുന്നു. സ്വന്തം സഹോദരങ്ങളെ അടിച്ചൊതുക്കി അവരുടെ മേൽ കടന്നു കയറ്റം നടത്തുന്ന മാന്യ വേഷധാരികളായ എത്രയോ സഹോദരങ്ങൾ ഉണ്ട് നമ്മുടെ ഇടയിൽ ഉണ്ട്. സ്വന്തം ഭര്‍ത്താവിനെയും ഭാര്യയെയും മാതാപിതാക്കളെയും മരുമക്കളുടെയും മുഖത്ത് കരി വാരി തേച്ചു അവരെ സമൂഹത്തിൽ ഇല്ലാതാക്കാൻ നല്ല പോരാട്ടം നടത്തുന്ന…