ഡാളസ് എക്യൂമിനിക്കൽ ക്രിസ്തുമസ്സ് കരോൾ ഡിസംബർ 3 ശനിയാഴ്ച

ഡാളസ്സ്: ഡാളസ്സ് കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നാല്‍പത്തി നാലാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 3 ശനിയാഴ്ച വൈകീട്ട് 5 നു ആരംഭിക്കുമെന്ന് കെ ഇ സി എഫ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു. മലങ്കര ഓർത്തഡോക്സ്‌ സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്കയുടെ പുതിയ മെട്രോപോലിത്തയായി നിയമിതനായ ഡോ:തോമസ് മാർ ഇവാനിയോസാണ് ‌ ഈ വര്‍ഷത്തെ മുഖ്യാതിഥി യായി ക്രിസ്തുമസ് സന്ദേശം നൽകുന്നത്.

ഡാളസ്സ് ഫോർട്ട് വ്ർത്തിലെ 21 ക്രിസ്തീയ വിഭാഗങ്ങള്‍ സംയുക്തമായി എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് സെന്റ് പോൾ മലങ്കര ഓർത്തഡോൿസ് ചർച് (പ്ലാനോ)യാണ്

മാർത്തോമാ ഇവന്റ് സെന്റര് ഡല്ലാസ് ഫാർമേഴ്‌സ് ബ്രാഞ്ച് ചർച്ചിൽ നടത്തപെടുന്ന ആഘോഷങ്ങൾ കേരൾ റ്റി വി , ഫേസ്ബുക് ,ഓൺലൈനിലൂടെ തത്സമയ സംപ്രേക്ഷണം ഉണ്ടയായിരിക്കുമെന്നും സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു .

വെരി .റവ രാജു ഡാനിയേൽ പ്രസിഡന്റ് ,റവ ജിജോ അബ്രഹാം (വൈസ് പ്രസിഡന്റ് ) ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍, ട്രഷറര്‍ ബിജോയ് ഉമ്മൻ , ക്വയര്‍ കോര്‍ഡിനേറ്റര്‍ തോമസ് ജോണ്‍ (കുഞ്ഞ്) യൂത്ത് കോര്‍ഡിനേറ്റര്‍ ലിതിന് ജേക്കബ് , എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മറ്റിയാണ് പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. എല്ലാ സഭാ വിഭാഗങ്ങളുടേയും സഹകരണവും, സഹായവും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News