അമേരിക്കയെ അത്ഭുതപ്പെടുത്തി ഉത്തര കൊറിയയുടെ നീക്കം. ഞായറാഴ്ച, അമേരിക്കൻ മണ്ണിൽ എത്താനും ആക്രമിക്കാനും കഴിവുള്ള ഒരു മിസൈൽ എഞ്ചിൻ രാജ്യം വിജയകരമായി പരീക്ഷിച്ചു. കിം ജോങ് ഉൻ അതിന് സാക്ഷ്യം വഹിച്ചു. യുഎസ്-ഇറാൻ സംഘർഷത്തിനിടയിൽ ഉത്തരകൊറിയ വീണ്ടും തങ്ങളുടെ സൈനിക ശേഷി തെളിയിച്ചു. ദീർഘദൂര മിസൈലുകൾക്കുള്ള ഖര ഇന്ധന എഞ്ചിനാണ് വിജയകരമായി പരീക്ഷിച്ചത്. യുഎസ് മണ്ണിനെതിരെ നേരിട്ട് ആക്രമണം നടത്താനുള്ള കഴിവ് കൈവരിക്കുക എന്നതാണ് ഉത്തര കൊറിയയുടെ വ്യക്തമായ ലക്ഷ്യം. ഇറാനെതിരായ ആക്രമണങ്ങളിൽ കിം ജോങ് ഉൻ യുഎസിനോടും ഇസ്രായേലിനോടും കടുത്ത ദേഷ്യത്തിലാണെന്ന് കൊറിയൻ ഏജൻസി പറയുന്നു. തന്റെ പ്രസംഗത്തിൽ അദ്ദേഹം യുഎസിനെ ഭീകരരെന്ന് പോലും വിളിച്ചു. 2,500 കിലോടൺ പേലോഡ് വഹിക്കാൻ ശേഷിയുള്ള ഒരു ഖര ഇന്ധന എഞ്ചിനാണ് ഇന്ന് ഉത്തര കൊറിയ പരീക്ഷിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സെപ്റ്റംബറിൽ നടന്ന മുൻ പരീക്ഷണത്തിൽ, എഞ്ചിന് 1,900…
Category: AMERICA
കേരളത്തിൽ ഭരണമാറ്റം അനിവാര്യം; യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ഡാലസ് കോൺഗ്രസ് പ്രവർത്തക യോഗം
ഡാലസ്: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ഡാലസിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തക യോഗം അഭ്യർത്ഥിച്ചു.മാർച്ച് 29 ഞായറാഴ്ച വൈകീട്ട് 5 മണിക് മെസ്ക്വിറ്റിലെ റെഡ് ചില്ലി ഇന്ത്യൻ റെസ്റ്റോറന്റിൽ വെച്ച് നടന്ന യോഗത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. കഴിഞ്ഞ പത്ത് വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ജനദ്രോഹ നയങ്ങളാണ് പിന്തുടരുന്നതെന്ന് യോഗം വിലയിരുത്തി. പ്രവാസി മലയാളികളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസികൾ കേരളത്തിൽ പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ നടത്തുന്ന ശ്രമങ്ങൾക്ക് യാതൊരുവിധ പിന്തുണയും സർക്കാർ നൽകുന്നില്ലെന്ന് മാത്രമല്ല, ചുവപ്പുനാടയിൽ കുരുക്കി അവരെ ബുദ്ധിമുട്ടിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ഇനി ഒരു കാരണവശാലും എൽ.ഡി.എഫ് സർക്കാരിന് ഭരണത്തുടർച്ച ഉണ്ടാകാൻ അവസരം നൽകരുത്. കേരളത്തിന്റെ വികസനത്തിനും പ്രവാസികളുടെ ക്ഷേമത്തിനുമായി യു.ഡി.എഫ് അധികാരത്തിൽ വരണമെന്ന്…
ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് യോഗത്തിൽ നിന്ന് വിട്ടുനിന്നു
ഹൂസ്റ്റൺ :രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന കൗണ്ടി കമ്മീഷണർ കോടതിയുടെ ആദ്യ യോഗത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പങ്കെടുത്തില്ല. തൽസ്ഥാനത്ത് നിന്ന് രാജിവെക്കാൻ അദ്ദേഹം തയ്യാറാകാത്ത സാഹചര്യത്തിൽ യോഗത്തിൽ അദ്ദേഹത്തിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടു. കമ്മീഷണർമാരായ വിൻസെന്റ് മോറലിസ്, ഡെക്സ്റ്റർ മക്കോയ് എന്നിവർ കെ.പി. ജോർജ് ഉടനടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. തന്നെ അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാനത്ത് കുറ്റാരോപിതനായ ഒരാൾ തുടരുന്നത് ശരിയല്ലെന്ന് ഡെക്സ്റ്റർ മക്കോയ് വ്യക്തമാക്കി. കെ.പി. ജോർജ് ഒപ്പിട്ട ഗ്രാന്റുകൾ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ഗ്രെഗ് ആബട്ട് കത്തയച്ചു. ഇതോടെ ഇരകൾക്കുള്ള സഹായം, മാനസികാരോഗ്യ സേവനങ്ങൾ തുടങ്ങിയവയ്ക്കുള്ള 27 സജീവ ഗ്രാന്റുകൾ നിലവിൽ മരവിപ്പിച്ചിരിക്കുകയാണ്. ഗ്രാന്റുകൾ പുനഃസ്ഥാപിക്കുന്നതിനായി കമ്മീഷണർ ഗ്രേഡി പ്രെസ്റ്റേജിനെ പുതിയ ചുമതലക്കാരനായി കൗണ്ടി തിരഞ്ഞെടുത്തു. കൂടാതെ, ജോർജ് ഒപ്പിട്ട രേഖകൾ…
ക്രിപ്റ്റോയിലും AI-യിലും ലോകത്തെ നയിക്കാൻ അമേരിക്ക; പ്രഖ്യാപനവുമായി ട്രംപ്
ഫ്ലോറിഡ: ഫ്ലോറിഡയിലെ മിയാമിയിൽ നടന്ന പത്താമത് ‘ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്’ ഉച്ചകോടിയിൽ, അമേരിക്കയെ ലോകത്തിന്റെ “ക്രിപ്റ്റോ തലസ്ഥാനം” ആക്കി മാറ്റുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഡിജിറ്റൽ കറൻസി രംഗത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലും രാജ്യം ആധിപത്യം ഉറപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ബിറ്റ്‌കോയിൻ അതിശക്തമാണെന്നും ഇടപാടുകൾക്കായി കൂടുതൽ ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ലോകത്തിലെ തർക്കമില്ലാത്ത “ബിറ്റ്‌കോയിൻ സൂപ്പർ പവർ” ആയി അമേരിക്കയെ മാറ്റുകയാണ് ലക്ഷ്യം. ഡോളർ അധിഷ്ഠിത സ്റ്റേബിൾകോയിനുകൾക്കായി കഴിഞ്ഞ വർഷം ഒപ്പിട്ട ‘ജീനിയസ് ആക്റ്റ്’ ക്രിപ്റ്റോ മേഖലയിലെ നിക്ഷേപങ്ങൾക്കും പുതിയ ആശയങ്ങൾക്കും കരുത്തേകുമെന്ന് അദ്ദേഹം പറഞ്ഞു. അനാവശ്യമായ നിയന്ത്രണങ്ങൾ ഒഴിവാക്കി “ഫ്രീ എന്റർപ്രൈസ്” രീതിയിൽ ക്രിപ്റ്റോ വിപണിയെ വളർത്താനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ചൈനയെ മറികടന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ അമേരിക്ക ഒന്നാമതായി തുടരുമെന്ന് ട്രംപ് പറഞ്ഞു. സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി…
“ദി ഗ്രീൻ അലേർട്ട്” ഡോക്യുമെന്ററി ഫിലിം: ആഗോള പരിസ്ഥിതി പ്രതിസന്ധിയ്ക്കെതിരായി ശക്തമായ മുന്നറിയിപ്പ്
മാവേലിക്കര: പരിസ്ഥിതി സംരക്ഷണത്തിന്റെ അടിയന്തര പ്രാധാന്യം വിളിച്ചോതുന്ന “ദി ഗ്രീൻ അലേർട്ട്” എന്ന ഡോക്യുമെന്ററി ഫിലിം ആഗോള തലത്തിൽ ശ്രദ്ധ നേടുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ശക്തമായ സന്ദേശം കൈമാറുന്ന ഈ ഡോക്യുമെന്ററി, ലോകമെമ്പാടുമുള്ള സർക്കാരുകളുടെയും പരിസ്ഥിതി സംഘടനകളുടെയും ശ്രദ്ധയിൽപ്പെടുന്ന പ്രധാന വിഷയങ്ങളെ ആവിഷ്കരിക്കുന്നു. പ്രൊഫ. കെ. പി. മാത്യു രചനയും കെ. സി. തുളസിദാസ് സംവിധാനവും നിർവഹിച്ച ചിത്രം, ബോസ്റ്റണിലെ കുര്യൻ ഫൗണ്ടേഷന്റെ ബാനറിൽ തമ്പി കുര്യൻ നിർമ്മിച്ചതാണ്. 150-ലധികം കലാകാരന്മാരുടെ പങ്കാളിത്തത്തോടെയാണ് ചിത്രം സാക്ഷാത്കരിച്ചത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ദൃശ്യാവിഷ്‌കാരം സവിശേഷമാക്കിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെ പത്ത് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗം, വിവിധ അന്താരാഷ്ട്ര സംഘടനകൾ, ചലച്ചിത്രമേളകൾ എന്നിവിടങ്ങളിൽ ചിത്രം പ്രദർശിപ്പിക്കാൻ പദ്ധതിയുണ്ട്. പരിസ്ഥിതി വിഷയങ്ങളിൽ വിദഗ്ധരും സിനിമാ മേഖലയിലെ പ്രമുഖരും പങ്കെടുത്ത പ്രിവ്യൂ ഷോയിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ്…
സംരക്ഷണ ഉത്തരവ് ലഭിച്ചതിന്റെ തൊട്ടുപിന്നാലെ ഭാര്യയെയും സുഹൃത്തിനെയും ഭർത്താവ് വെടിവെച്ചു കൊന്നു
വാഷിംഗ്ടൺ സ്റ്റേറ്റിലെ മേസൺ കൗണ്ടിയിൽ, 60 വയസ്സുകാരനായ റോബർട്ട് ടി. ചൈൽഡ് തന്റെ ഭാര്യ അന്നാ ചൈൽഡിനെയും (46) സുഹൃത്ത് ജേസൺ ഹിൽഡെയെയും (46) ഷോട്ട്ഗൺ ഉപയോഗിച്ച് വെടിവെച്ചു കൊന്നു. കോടതിയിൽ നിന്ന് ഭർത്താവിനെതിരെ സംരക്ഷണ ഉത്തരവ് ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ ദാരുണ സംഭവം നടന്നത്. തനിക്ക് ലഭിക്കില്ലെങ്കിൽ മറ്റാർക്കും അവളെ വിട്ടുകൊടുക്കില്ലെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തുന്നതായും താൻ സുരക്ഷിതയല്ലെന്നും ചൂണ്ടിക്കാട്ടി മാർച്ച് 9-നാണ് അന്ന സംരക്ഷണ ഉത്തരവിനായി അപേക്ഷിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച കോടതി ഈ അപേക്ഷ അംഗീകരിക്കുകയും ഭാര്യയുടെ 250 അടി പരിധിയിൽ പ്രവേശിക്കുന്നതിൽ നിന്ന് റോബർട്ടിനെ വിലക്കുകയും ചെയ്തു. ഇരുവരും വിവാഹമോചന നടപടികളിലുമായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഹൂഡ്‌സ്പോർട്ടിലെ വീട്ടിൽ അതിക്രമിച്ചു കയറിയ റോബർട്ട്, ഭാര്യയെയും സുഹൃത്തിനെയും വെടിവെക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ട്രക്കിൽ രക്ഷപ്പെട്ട പ്രതിയെ ബുധനാഴ്ച വൈകുന്നേരത്തോടെ…
ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ വാർഷിക പൊതുയോഗം നടത്തി
ഗാർലൻഡ്, ടെക്സസ്: ഡാളസിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ (ICEC) 2025 വർഷത്തെ വാർഷിക പൊതുയോഗം മാർച്ച് 28, ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ഗാർലൻഡിലെ സെന്ററിൽ വെച്ച് നടന്നു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുത്തു.പ്രസിഡന്റ് മാത്യു നൈനാൻ അധ്യക്ഷത വഹിച്ചു സെക്രട്ടറി തോമസ് ഈശോ റിപോർട്ടും ട്രഷറർ നെബു കുരിയാക്കോസ് ഓഡിറ്റ് ചെയ്ത വാർഷിക കണക്കുകളും യോഗത്തിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ സെന്ററിന്റെ പ്രവർത്തനങ്ങൾ അംഗങ്ങൾ വിലയിരുത്തി. 2026 സാമ്പത്തിക വർഷത്തേക്കുള്ള പുതിയ ബജറ്റ് നിർദ്ദേശം പൊതുയോഗം ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. ഐ.സി.ഇ.സി , കേരള അസോസിയേഷൻ ഓഫ് ഡാളസ് എന്നിവ സംയുക്തമായി നടത്തുന്ന 2026-ലെ പരിപാടികളുടെ കലണ്ടർ യോഗത്തിൽ പ്രകാശനം ചെയ്തു. സെന്ററിലെ നിരവധി ലൈഫ് മെമ്പർമാർ യോഗത്തിൽ സംബന്ധിച്ചു.…
പുൽക്കൊടിയുടെ ദുഃഖം (കവിത): അബ്ദുൾ പുന്നയൂർക്കുളം
വാടിക്കിടക്കുന്നു പുൽക്കൊടികൾ നിമ്‌നോന്നതമാം ധരണിയിൽ… സ്വാസ്ഥ്യവുമാനന്ദവും നടനമാടിയിരുന്ന സൗധങ്ങൾ, ഇന്നെവിടെയും ഇഷ്ടികക്കൂനകൾ..! ധരയിലെങ്ങും പ്രിയരുടെ വിലാപം… കാളമേഘങ്ങൾ മാരിവർഷിക്കാൻ മടിച്ച്, ഊഴിയിലെ ദൗർഭാഗ്യരെ നോക്കിച്ചിരിക്കുന്നു പുതുനാമ്പുകൾ കിളിർക്കാതിരിക്കാനെന്നപോൽ! പുൽപ്പരപ്പെങ്ങും കേഴുന്നു അല്പം ദാഹജലത്തിനായ്- വിധ്വംസകർ വംശവെറിയാൽ വെട്ടിവീഴ്ത്തിയ മർത്ത്യരക്തം കഴുകിക്കളയാനുമായ്! തമസ്സിനെ കീറിമുറിച്ചുവരും ഉഷസ്സിൻകതിരൊളി കാണ്മാൻ… മനസ്സിൽ ദുന്ദുഭികൊട്ടുo സ്നേഹസുദിനമാസ്വദിക്കാൻ… പൈതലിൻ പുഞ്ചിരി ഒരുനാൾ നുകരാനായ് ആശ്വാസനിശ്വാസത്തിൻ കുളിർതെന്നനിലായ്….
കേരള ലിറ്റററി സൊസൈറ്റി, ഡാളസ് പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു
ഡാളസ്: അമേരിക്കയിൽ സർഗ വാസനയുള്ള മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 1992 ൽ ഡാളസിൽ ആരംഭിച്ച എഴുത്തുകാരുടെയും സാഹിത്യ ആസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രണ്ട് അവാർഡുകളും. സൊസൈറ്റിയുടെ സ്ഥാപക പ്രസിഡൻ്റായ മലയാള കവി മനയിൽ ജേക്കബ് 2021 ൽ നമ്മെ വിട്ടുപിരിഞ്ഞു. 2022 മുതൽ എല്ലാ വർഷവും അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം മികച്ച കവിതയ്ക്ക് അവാർഡ് നൽകി വരുന്നു. 2024 ല്‍ നമ്മെ വിട്ടുപിരിഞ്ഞ കെ.എൽ. എസിൻ്റെ സ്ഥാപക നേതാവും സാഹിത്യകാരനുമായ എബ്രഹാം തെക്കേമുറിയുടെ നാമത്തിലുള്ള കഥാ പുരസ്‌കാരവും കഴിഞ്ഞ വര്‍ഷം മുതല്‍ നല്‍കി വരുന്നു. ഇന്ത്യയ്‌ക്ക് പുറത്ത് താമസിക്കുന്ന മലയാളം എഴുത്തുകാര്‍ക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. രചനകള്‍ മൗലികമായിരിക്കണം. പുസ്തക രൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങള്‍, സോഷ്യല്‍…
കേരള തെരഞ്ഞെടുപ്പ് ഫലം യു ഡി എഫ് നു നേരിയ മുൻതൂക്കം; പക്ഷെ ബിജെപിയുടെ പിന്തുണയോടുകൂടി എൽ ഡി എഫ് കേരളം ഭരിക്കുവാൻ സാധ്യത: എ.എം.ഡബ്ല്യൂ.എ അഭിപ്രായ സർവ്വേ
ഡാളസ്: പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ അമേരിക്കൻ മലയാളി വെൽഫെയർ അസ്സോസിയേൻ ആയിരത്തോളം പ്രവാസി മലയാളികളുടെ ഇടയിൽ നിന്നും കേരളം ആരു ഭരിക്കും??എന്ന വിഷയത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിൽ പല രാഷ്രീയ നിരീക്ഷകരുടെയും പ്രവചനത്തിനു വിവരീതമായുള്ള വിധിതീർപ്പ് ആണ് ലഭിച്ചത്. പ്രതീക്ഷിക്കാവുന്ന സീറ്റുകളുടെ എണ്ണം: യു ഡി എഫ് മുന്നണി -60 മുതൽ 68 എൽ ഡി എഫ് മുന്നണി — 55 മുതൽ 67 ബി ജെ പി സഖ്യം– 3 മുതൽ 7 സീറ്റ് വരെ സ്വതന്ത്രര്‍ — 0 140 അസംബ്ലി സീറ്റുകൾ ഉള്ള കേരളാ നിയമസഭയിൽ 70 സീറ്റിനു മേൽ നേടി ഇരു മുന്നണികൾക്കും ഭരണ പക്ഷത്തു എത്തുവാൻ ഭൂരിപക്ഷം കിട്ടില്ല എന്നാണ് സർവേയിൽ നിന്നും മനസ്സിലാക്കുവാൻ കഴിയുന്നത്. 100 സീറ്റുകൾ നേടുമെന്ന് അമിത വിശ്വാസത്തിൽ കഴിയുന്ന യു ഡി…
