നവനീതം (കവിത): തൊടുപുഴ കെ. ശങ്കർ അയ്യർ, മുംബൈ

(പ്രണയ സുദിനത്തിൽ രാധാകൃഷ്ണന് നവനീത നിവേദ്യം അർപ്പിക്കുന്നു. ലോകമെമ്പാടുമുള്ള എന്റെ വായനക്കാർക്ക് പ്രണയദിനാശംസകൾ!) ഹൃദയകമലത്തിൽ കാർവർണ്ണൻ നിക്ഷേപിച്ച ഹൃദ്യമാം നവനീതം “ഭക്തി”യെന്നതാം ഗുണം! ഗ്രഹിക്കാതതുനാമും കുങ്കമം ചുമക്കുന്ന ഗർദഭാസമാനരായ് കഴിക്കുന്നല്ലോ കാലം! മറക്കാത്തനുദിനമെത്രതാൻ തിരക്കേലും മുടങ്ങാതടിക്കടി ഭക്ഷണം കഴിപ്പു നാം! മനുഷ്യജന്മം നേടി ജീവിതം നയിക്കുമ്പോൾ മനസ്സിൽ വിളങ്ങുമാചൈതന്യം സ്മരിക്കേണം അമ്മതൻ ഗർഭത്തിലെ ശിശുവെന്നപോലല്ലോ നമ്മുടെ ചിത്തങ്ങളിൽ വിളങ്ങും ഭഗവാനും ശിശുവിൻ ഹിതം നോക്കിയുണ്ണുമമ്മയെപ്പോലെ – യീശനുഹിതമാകും ഭക്തി നാം സമർപ്പിക്കാം! മതമേതെന്നാലും ജാതിയേതാണെന്നാലും മനുഷ്യരൊന്നാണെന്ന ചിന്ത താൻ സർവ്വോത്തമം യുഗങ്ങൾ നാലുണ്ടേലും ഭക്തിതൻ വളർ ച്ച യ്ക്കാ യുത്തമയുഗം കലി യുഗമായ് കരുതുന്നു കലിതൻ വിളയാട്ടവീര്യത കുറയ്ക്കുവാൻ കഴിയും ഭഗവാന്റെ കാരുണ്യ മുണ്ടേൽ നൂനം ഭഗവത്‌കൃപയേറ്റം മുഖ്യമെന്നറികവേ ഭക്തിയൊന്നുതാനത് നേടുവാനാവും മാർഗ്ഗം! സ്വത:സ്സിദ്ധമായുള്ളിൽ ഭക്തിയങ്കുരിപ്പതും സ്വസ്ഥത ലഭിപ്പതും മുജ്ജന്മ സുകൃതം താൻ! ഈശ്വരകാരുണ്യവും ഭക്തിയും, വിരക്തിയും…

ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ടാക്‌സ് സെമിനാര് വിജ്ഞാനപ്രദമായി

ഗാർലൻഡ്(ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച വാർഷിക നികുതി സെമിനാർ ഇന്ന് ഗാർലൻഡിലെ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് വിജയകരമായി നടന്നു. പുതിയ നികുതി നിയമങ്ങളെക്കുറിച്ചും ഫയലിംഗ് രീതികളെക്കുറിച്ചും കൃത്യമായ ധാരണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച സെമിനാറിന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും മുൻ ഐ.ആർ.എസ് (IRS) ഓഡിറ്ററുമായ ഹരി പിള്ള നേതൃത്വം നൽകി . വ്യക്തികൾക്കും കുടുംബങ്ങൾക്കും ലഭ്യമായ വിവിധ നികുതി ഇളവുകൾ എങ്ങനെ പ്രയോജനപ്പെടുത്താം.,പുതിയ നിയമങ്ങൾ: ഈ വർഷത്തെ നികുതി ഫയലിംഗിൽ ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങൾ,പ്ലാനിംഗ്,സമ്മർദ്ദമില്ലാതെ നികുതി അടയ്ക്കുന്നതിനായുള്ള സ്മാർട്ട് പ്ലാനിംഗ് രീതികൾ.ഐ ആർ എസ്‌ പാലിക്കേണ്ട കാര്യങ്ങൾ: ഐ.ആർ.എസ് ചട്ടങ്ങൾ ലംഘിക്കാതെ കൃത്യമായി ഫയലിംഗ് നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ.എന്നിവ സെമിനാറിൽ വിശദമായ ചർച്ചകൾ നടന്നു…

ഡാലസിനെ സംഗീതസാന്ദ്രമാക്കി ‘സസ്നേഹം വാലന്റൈൻ’; കേരള അസോസിയേഷൻ്റെ സംഗീത വിരുന്ന് വൻ വിജയം

ഡാലസ് :പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സുന്ദരമായ ഓർമ്മകൾ പങ്കുവെച്ച് കേരള അസോസിയേഷൻ ഓഫ് ഡള്ളസ് സംഘടിപ്പിച്ച ‘സസ്നേഹം വാലന്റൈൻ’ സംഗീത വിരുന്ന് അരങ്ങേറി. ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം കരോൾട്ടണിലെ സെന്റ് ഇഗ്നേഷ്യസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡള്ളസിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നിരവധി സംഗീത പ്രേമികളും പങ്കെടുത്തു. കേരള അസോസിയേഷൻ പ്രസിഡണ്ട് ഷിജു അബ്രഹാം ചടങ്ങിൽ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായി എത്തിയ എസ്.കെ. മഠത്തിൽ വാലന്റൈൻ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേക പ്രഭാഷണം നടത്തി. ആർട്സ് ഡയറക്ടർ ജിജി  സ്കറിയ പരിപാടികൾ വിശദീകരിക്കുകയും, വാലന്റൈൻ ദിനത്തിൽ ഇത്തരമൊരു സംഗീത വിരുന്ന് സംഘടിപ്പിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെക്കുകയും ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി മൻജിത്  കൈനിക്കര ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. സംഗീതജ്ഞർക്കും കലാപ്രേമികൾക്കും പുറമെ,ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റര് പ്രസിഡന്റ് മാത്യു നൈനാൻ ,  കേരള ലിറ്റററി…

ഫിലിപ്പ് ഫ്രാൻസിസ് പുളിക്കൽ (78) ന്യൂജേഴ്‌സിയിൽ അന്തരിച്ചു

എമേഴ്‌സൻ, ന്യു ജേഴ്‌സി: ഫിലിപ്പ് ഫ്രാൻസിസ് പുളിക്കൽ (78) ന്യൂജേഴ്‌സിയിലെ എമേഴ്‌സണിൽ  അന്തരിച്ചു.  പാലാ മെരിലാൻഡ് സ്വദേശിയാണ്. ഭാര്യ ലൈലാമ്മ ഫിലിപ് കാഞ്ഞിരപ്പള്ളി കപ്പാട് നെടുവക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഡെജി, ഡെന്നി (ഇരുവരും ന്യു ജേഴ്‌സി), ഡോൺ (ഓസ്‌ട്രേലിയ) മരുമക്കൾ: ബിന്ദു, റീനി, സിമി. ഏഴു കൊച്ചുമക്കളുണ്ട്. പൊതുദർശനം: ഫെബ്രുവരി 17-ന് ചൊവ്വാഴ്ച വൈകുന്നേരം 4.00 മുതൽ 7.00 വരെ റോക്ക്‌ലാൻഡ്  വെസ്ലി ഹിൽസ് ഹോളി ഫാമിലി സിറോ-മലബാർ കത്തോലിക്കാ പള്ളിയിൽ (5 Willow Tree Rd, Monsey, NY 10952) സംസ്കാര ശുശ്രുഷ: ഫെബ്രുവരി 18-ന് ബുധനാഴ്ച രാവിലെ 10:00 മണിക്ക്   ഹോളി ഫാമിലി സിറോ-മലബാർ കത്തോലിക്കാ പള്ളിയിൽ . തുടർന്ന് സംസ്കാരം എയർമോണ്ടിലെ അസൻഷൻ സെമിത്തേരിയിൽ (650 സാഡിൽ റിവർ റോഡ്, എയർമോണ്ട്, ന്യൂയോർക്ക് 10952)

എട്ടു നാൾ വചനമാരി വർഷിച്ച മാരാമൺ മഹായോഗം സമാപിച്ചു

ഹൂസ്റ്റൺ/മാരാമൺ: “ഉണർവിൻ വരം ലഭിപ്പാൻ ,ഞങ്ങൾ വരുന്നൂ തിരുസവിധേ “എന്ന ഗാനത്തോടെ ഫെബ്രുവരി 8 ന് പമ്പാതീരത്തെ ഓലപ്പന്തലിൽ എട്ടു നാൾ ആത്മീയമാരി വർഷിച്ച് നൂറ്റി മുപ്പത്തി ഒന്നാമത് മാരാമൺ കൺവെൻഷൻ സമാപിച്ചു. മാർത്തോമാ സുവിശേഷ പ്രസംഗ സംഘം പ്രസിഡണ്ട് അഭിവന്ദ്യ ഡോ.ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ മലങ്കര മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശവും, ആശിർവാദവും നടത്തി. ബിഷപ്പ് ഡോ.പോൾ സ്വരൂപ് മുഖ്യ സന്ദേശം നൽകി. വിദേശ മിഷനറിമാരെ കൂടാതെ സഭയിലെ മറ്റ് ബിഷപ്പുമാർ ,ഇതര സഭകളിൽ നിന്നുള്ള ബിഷപ്പുമാർ,വനിതാ സുവിശേഷകർ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ വചന പ്രഘോഷണം നടത്തി. കനത്ത വേനൽചൂടിനെ അവഗണിച്ചും സുവിശേഷകരുടെയും, എക്യുമെനിക്കൽ ,വനിതാവേദി, തുടങ്ങിയ മീറ്റിങ്ങുകളിലും ധാരാളം വിശ്വാസികൾ സംബന്ധിച്ചു. യുവ വേദിയിൽ റവ.ഫാ.ഡോ. അലക്സാണ്ടർ ജെ കുര്യൻ (Liaison…

ഹൂസ്റ്റണിലെ സ്മോക്ക് ഷോപ്പ് ഉടമ വെടിയേറ്റ് മരിച്ച നിലയിൽ; ഒരാൾ കസ്റ്റഡിയിൽ

ഹൂസ്റ്റൺ: വടക്കൻ ഹൂസ്റ്റണിലെ ഒരു സ്മോക്ക് ഷോപ്പിനുള്ളിൽ ഉടമയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് ഹൂസ്റ്റൺ റോസ്‌ലിൻ റോഡിലെ ‘ഡേസ് എലവേറ്റഡ്’  എന്ന കടയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെ ജോലിക്ക് എത്തിയ ജീവനക്കാരനാണ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടയുടെ പിന്നിൽ വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഇന്നലെ അർദ്ധരാത്രിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് കരുതപ്പെടുന്നു. ഉച്ചയ്ക്ക് കടയുടെ മുന്നിൽ ഉടമയുടെ കാർ കാണാത്തതിനെ തുടർന്ന് അകത്തു കയറി പരിശോധിച്ച ജീവനക്കാരനാണ് വിവരം പോലീസിനെ അറിയിച്ചത്. ഈ കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മോഷ്ടിച്ച കാറുമായി പോകുന്നതിനിടെയാണ് പിടിയിലായത്. മരിച്ച വ്യക്തിയുടെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹൂസ്റ്റൺ പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

അന്താരാഷ്ട്ര വാർത്താ രചനാ മത്സരം: വിജയികളെ ഫെബ്രുവരി 21-ന് ആദരിക്കുന്നു

ഡാളസ്: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബും (IAPC) ഗ്ലോബൽ ഇന്ത്യൻ കൗൺസിലും (GIC) സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ അന്താരാഷ്ട്ര വാർത്താ രചനാ മത്സരത്തിലെ വിജയികളെ ആദരിക്കുന്നു. ഫെബ്രുവരി 21 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30-ന് (9.00 AM CST) സൂം പ്ലാറ്റ്‌ഫോമിൽ നടക്കുന്ന വെർച്വൽ യോഗത്തിൽ വെച്ചാണ് അവാർഡുകൾ പ്രഖ്യാപിക്കുന്നതും വിജയികളെ ആദരിക്കുന്നതും. ലോകമെമ്പാടുമുള്ള യുവ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ദ്യുതിസൂസൻ സഖറിയ ഒന്നാം സ്ഥാനം നേടി. ബംഗളൂരുവിലെ മണിപ്പാൽ അക്കാദമി ഓഫ് ഹൈയർ എജുക്കേഷനിലെ പി.ജി.വിദ്യാർത്ഥിനിയായ ദ്യുതിക്ക് 50,001 രൂപയാണ് പുരസ്കാരം. വസ്തുതാപരമായ കൃത്യതയും പ്രൊഫഷണൽ മികവും പുലർത്തിയ രചനയാണ് ദ്യുതിയുടേതെന്ന് സമിതി വിലയിരുത്തി. കേരള സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിനിയായ നെബ അന്ന തോമസ് രണ്ടാം സ്ഥാനംകരസ്ഥമാക്കി. നേബയ്ക്ക് 30,001 രൂപ പുരസ്കാരമായി ലഭിക്കും. മനുഷ്യകഥകളെ മുൻനിരയിൽ കൊണ്ടുവന്ന നേബയുടെ…

ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് ഫ്രൈഡേ ഫാസ്റ്റിംഗ് പ്രയർ അംഗങ്ങൾ രാജീവ് സുകു അച്ചന് സ്നേഹോഷ്മളമായ യാത്ര അയപ്പ് നൽകി

ഡാളസ്; കഴിഞ്ഞ മൂന്നു വർഷത്തെ സ്‌തുത്യർഹമായ സേവനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങി പോകുന്ന സി എസ് ഐ കോൺഗ്രിയേഷൻ ഗാർലാൻഡ് ഇടവക വികാരി റവ. രാജീവ് സുകു അച്ചന് ഡാളസ് സെന്റ് പോൾസ് ഫ്രൈഡേ ഫാസ്റ്റിംഗ് പ്രയർ ഗ്രൂപ്പ് അംഗങ്ങൾ സ്നേഹോഷ്മളമായ യാത്ര അയപ്പ് നൽകി. ഫെബ്രുവരി 13 വെള്ളിയാഴ്ച നടത്തിയ ഫ്രൈഡേ പ്രയറിൽ മുഖ്യ പ്രാസംഗികൻ സുകു അച്ചൻ ആയിരുന്നു.ഉപവാസ പ്രാത്ഥനയോടു അനുബന്ധിച്ചു നടത്തിയ ലളിതമായ യാത്ര അയപ്പ് യോഗത്തിൽ ഇടവക വികാരി റെജിൻ അച്ചൻ അദ്യക്ഷത വഹിച്ചു.പ്രസ്തുത യോഗത്തിൽ ശ്രി. കെ എസ് മാത്യു  ശ്രിമതി സാറാ ചെറിയാൻ, ശ്രി.എം സി അലക്സാണ്ടർ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.പ്രയർ ഗ്രൂപ്പ് അംഗങ്ങൾ ശേഖരിച്ച സമ്മാന തുക പ്രയർ ഗ്രൂപ്പിനെ പ്രതിനിധീകരിച്ചു ശ്രീ.എൻ വി എബ്രഹാം സ്നേഹപൂർവ്വം സുകു അച്ചനു നൽകി.റവ.രാജീവ് സുകു അച്ചന്റേയും കൊച്ചമ്മയുടെയും…

വിധിക്ക് തോൽപ്പിക്കാനായില്ല; ഭർത്താവ് മരിച്ച് 10 വർഷത്തിന് ശേഷം 49-ാം വയസ്സിൽ അമ്മയായി നടി ലോറ ഒറിക്കോ

ലോസ് ആഞ്ചലസ്: സ്നേഹത്തിനും വിശ്വാസത്തിനും മരണത്തെപ്പോലും മറികടക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹോളിവുഡ് നടി ലോറ ഒറിക്കോ . അന്തരിച്ച തന്റെ ഭർത്താവ് റയാന്റെ കുഞ്ഞിന് 49-ാം വയസ്സിൽ ലോറ ജന്മം നൽകി. ഫെബ്രുവരി 5-നാണ് ‘അവിയാന റോസ്’ എന്ന പെൺകുഞ്ഞ് പിറന്നത്. മസ്തിഷ്ക മുഴയെത്തുടർന്ന് 2015-ലാണ് റയാൻ അന്തരിച്ചത്. 2007-ൽ ഇവർ റയാന്റെ ബീജം ശീതീകരിച്ച് സൂക്ഷിച്ചിരുന്നു (Frozen sperm). ഇതിനുമുമ്പ് അഞ്ച് തവണ ഗർഭമലസൽ അനുഭവിച്ച ലോറ, തന്റെ 48-ാം വയസ്സിലാണ് ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ വളർത്താൻ തീരുമാനിച്ചത്. “സ്വപ്നങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുത്” എന്നാണ് പുതിയ അമ്മയായ ലോറയ്ക്ക് ലോകത്തോട് പറയാനുള്ളത്. തന്റെ ഭർത്താവിന്റെ പൈതൃകം കുഞ്ഞിലൂടെ നിലനിൽക്കുന്നതിൽ അതീവ സന്തോഷവതിയാണെന്നും അവർ പറഞ്ഞു. ‘CSI: Miami’, ‘Kevin Can Wait’ തുടങ്ങിയ പരമ്പരകളിലൂടെ പ്രശസ്തയാണ് ലോറ.

റവ. ഫാ. അലക്സാണ്ടർ ജെയിംസ് കുര്യനെ വരവേറ്റ് കോഴഞ്ചേരി

കോഴഞ്ചേരി: ലോകപ്രശസ്തമായ മാരാമൺ കൺവെൻഷൻ യുവവേദിയിൽ ഇന്ന് (ശനി) ഉച്ചകഴിഞ്ഞ് 4 മണിക്ക് മുഖ്യപ്രഭാഷണം നടത്തുന്ന റവ. ഫാ. അലക്സാണ്ടർ ജെയിംസ് കുര്യന് കോഴഞ്ചേരിയിലെ കോലത്ത് തറവാട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി ആദരിച്ചു. വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് ലിയാസൺ, സീനിയർ എക്സിക്യൂട്ടീവ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ, യു.എസ്. ഗവൺമെന്റ് (വാഷിംഗ്ടൺ ഡി.സി., യു.എസ്.എ.) എന്നീ പ്രമുഖ നിലകളിൽ സേവനം ചെയ്യുന്ന റവ. ഫാ. അലക്സാണ്ടർ ജെയിംസ് കുര്യനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച സ്നേഹസമ്മേളനത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. പ്രസ്തുത സ്നേഹസംഗമത്തിൽ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ മാനേജിംഗ് ഡയറക്ടർ ഫാ. അലക്സാണ്ടർ കൂടാരം, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, WMC ഖത്തർ പ്രൊവിൻസ് വനിതാ ഫോറം പ്രസിഡന്റ് ശ്രീമതി ഷീലാ ഫിലിപ്പോസ്, FOMAA (USA)…