ഇല്ലിനോയ്സ്: ഇന്നലെ (നവംബര്‍ 8) നടന്ന ഇല്ലിനോയ്സ് സംസ്ഥാനത്തിന്റെ 103-മത് ജനറൽ അസംബ്ലിയിലേക്ക് 2022 നവംബർ 8 ന് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ കെവിന്‍ ഓലിയ്ക്കലിന് വന്‍ വിജയം. 118 ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന ഈ തിരഞ്ഞെടുപ്പിൽ, കെവിൻ 16-ആം ഡിസ്ട്രിക്റ്റില്‍ നിന്ന് പ്രൈമറി വിജയിക്കുകയും പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയും ചെയ്തു. ഇല്ലിനോയിസിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, കമ്മ്യൂണിറ്റി നേതാക്കൾ, ശക്തമായ യൂണിയനുകൾ എന്നിവരുടെ അംഗീകാരം കെവിൻ നേടിയിരുന്നു. എബ്രഹാം ലിങ്കണും ബരാക് ഒബാമയും പാർലമെന്ററി ജീവിതം ആരംഭിച്ച ഇല്ലിനോയിസ് ജനറൽ അസംബ്ലിയിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കെവിൻ ഓലിക്കലിന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യാക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക്, അഭിമാനിക്കാവുന്ന വിജയമാണ് കെവിന്‍ നേടിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ ഇല്ലിനോയ്സ് സംസ്ഥാന അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കെവിന്റെ പിതാവ് മൂവാറ്റുപുഴ വാഴക്കുളം ഓലിക്കൽ ജോജോ ഇല്ലിനോയ്സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്…
Category: AMERICA
ഗ്രേഗ് ഏബട്ട് മൂന്നാം തവണയും ടെക്‌സസ് ഗവര്‍ണ്ണറായി തിരഞ്ഞെടുക്കപ്പെട്ടു
ഓസ്റ്റിന്‍: നവംബര്‍ 8ന് നടന്ന ടെക്‌സസ് ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടിന് തകര്‍പ്പന്‍ വിജയം. ദേശീയ പ്രമുഖ മാധ്യമങ്ങള്‍ ഗ്രേഗ് ഏബട്ടിന്റെ വിജയം പ്രഖ്യാപിച്ചു. പോള്‍ ചെയ്ത വോട്ടുകളില്‍ 55.7% ഏബട്ട് നേടിയപ്പോള്‍, എതിര്‍ സ്ഥാനാര്‍ത്ഥി ബെറ്റൊ.ഒ. റൂര്‍ക്കെക്ക് 43 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഒടുവില്‍ ലഭിച്ച വോട്ടു നില: ഗ്രേഗ് എബട്ട്-3655239-55.8% ബെറ്റൊ റൂര്‍ക്കെ 2828 890-43.0% മാര്‍ക്ക് ടിപ്പെറ്റ്‌സ്- 59 865-0.9% സലീല ബറിയോസ്-20 431-0.3% 67 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ തന്നെ ഗ്രേഗ് ഏബട്ടിന്റെ വിജയം ആഘോഷമാക്കി പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങള്‍ ആരംഭിച്ചു. കടുത്ത മത്സരം കാഴ്ചവെക്കുന്നതിന് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ യുവനേതാവ് ബെറ്റോ ഒ.റൂര്‍ക്കെക്ക് കഴിഞ്ഞുവെങ്കിലും, പ്രതീക്ഷകള്‍ക്കൊത്ത് ഡമോക്രാറ്റിക് പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. 1994 മുതല്‍ ഇതുവരെ ഒരു ഡമോക്രാറ്റിക് ഗവര്‍ണ്ണറെ പോലും തിരഞ്ഞെടുക്കുന്നതിന് ടെക്‌സസ്സിലെ വോട്ടര്‍മാര്‍ തയ്യാറായിട്ടില്ല. 2015…
ഡാളസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനേഴ്‌സ് ഓഫീസില്‍ വെടിവെപ്പ് :2 മരണം
ഡാളസ് : ഡാളസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനേഴ്‌സ് ഓഫീസര്‍ നവംബര്‍ 8 വ്യാഴാഴ്ച വൈകീട്ടു നടന്ന വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും, ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഡാളസ് കൗണ്ടി ജഡ്ജി ക്ലെ. ജങ്കാന്‍സിന്റെ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. ഡാളസ് സ്റ്റെമന്‍സില്‍ സ്ഥിതി ചെയ്യുന്ന ഓഫീസിലെ ജീവനക്കാരാണ് കൊല്ലപ്പെട്ട രണ്ടുപേരും. ഇതില്‍ ഒരാളാണ് വെടിയുതിര്‍ത്തതെന്നും, വെടിയേറ്റവരില്‍ ഒരാള്‍ കൊല്ലപ്പെടുകയും, മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും ചെയ്തു. ആശുപത്രിയില്‍ കഴിയുന്നയാളുടെ ആരോഗ്യ സ്ഥിതിയെകുറിച്ചോ, വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വെടിവെച്ചുവെന്ന് പറയപ്പെടുന്നയാള്‍ പിന്നീട് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതായും പോലീസ് പറഞ്ഞു. ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസ് കെട്ടിടത്തില്‍ എല്ലാം നിയന്ത്രണാതീതമാണെന്ന് കൗണ്ടി ഹെല്‍ത്ത് ഡയറക്ടര്‍ ഡോ.ഫിലിപ്പ് ഹോങ്ങ് പറഞ്ഞു. സംഭവസ്ഥലത്തു പോലീസ് ക്യാമ്പു ചെയ്യുന്നതായും, പോലീസ് ഹെലികോപ്റ്ററുകള്‍ വട്ടമിട്ടു പറക്കുന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മലയാളികൾക്ക് അഭിമാന നിമിഷം; മിസോറി സിറ്റി മേയറായി റോബിന്‍ ഇലക്കാട്ട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
ഹ്യൂസ്റ്റണ്‍: മിസോറി സിറ്റി മേയറായി മലയാളിയായ റോബിൻ ഇലക്കാട്ട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. യോലാൻഡാ ഫോർഡിനെയാണ് റോബിൻ പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു വർഷം മിസോറി സിറ്റിയെ അമേരിക്കയിലെ ഏറ്റവം നല്ല നഗരങ്ങളിലൊന്നായി വളർത്തിയെടുത്ത, മലയാളികളുടെ മാത്രമല്ല ഏഷ്യൻ വംശജരുടെ അഭിമാനയായി മാറിയ റോബിന്റെ വിജയത്തിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. മേയറായതിന് ശേഷം അദ്ദേഹം നടപ്പിൽ വരുത്തിയ പദ്ധതികൾക്ക് കണക്കില്ല. പ്രത്യേകിച്ച് പൊതുജന സുരക്ഷ, നികുതി ഇളവുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു. പുതിയ ബിസിനസ് സംരംഭങ്ങൾ സിറ്റിയിൽ വരാൻ നികുതിയിളവ് ഉൾപ്പെടെയുള്ളവ കൊണ്ട് സാധിച്ചു. പ്രോപ്പർട്ടി ടാക്സ് കുറയ്ക്കുകയും, മുതിർന്നവർക്കും വികലാംഗർക്കും പ്രത്യേക നികുതിയിളവ് നൽകിയത് സിറ്റിയുടെ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമായിരുന്നു . ജനങ്ങളുടെ മേൽ അമിതമായ നികുതിഭാരം അടിച്ചേൽപ്പിക്കാതെ സുസ്ഥിരമായ ഒരു ഭരണ സംവിധാനമാണ് റോബിൻ ഇലക്കാട്ട് നടപ്പിലാക്കിയത്. സിറ്റി സ്റ്റാഫിന്റേയും കൗൺസിലിന്റേയും സഹകരണത്തോടെ…
പ്രശസ്ത കലാകാരൻ കലാഭവൻ ജയനെ ന്യൂയോർക്കിൽ ആദരിച്ചു
ന്യൂയോർക്ക്: അമേരിക്കയിലെ വിവിധ നഗരങ്ങളിൽ കലാപരിപാടികൾ നടത്തുകയും കേരളപ്പിറവി ദിനത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ പ്രോഗ്രാം അവരിപ്പിക്കുകയും ചെയ്ത് അമേരിക്കൻ മലയാളികളുടെ ഇഷ്ട താരമായി മാറി വിജയകരമായ അമേരിക്കൻ പര്യടനം പൂർത്തിയാക്കി നാട്ടിലേക്ക് പോകുന്ന പ്രശസ്ത കലാകാരന്‍ കലാഭവൻ ജയനെ ന്യൂയോർക്ക് മലയാളികൾ ആദരിച്ചു. 4 മാസക്കാലം അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ച കലാഭവൻ ജയൻ “മിമിക്സ് വൺമാൻ ഷോ” യിൽ കൂടി ഏറെ പ്രശസ്തനായി. മിമിക്‌സിനൊപ്പം നാടൻ പാട്ടും, സിനിമാ ഗാനങ്ങളും സമകാലിക വിഷയങ്ങളുടെ നർമ്മാവിഷ്കാരമായ ചാക്യാർകൂത്തും ഉൾപ്പെടുത്തി പ്രേക്ഷകരുടെ മനം കവരുന്ന പരിപാടികളാണ് ജയൻ അവതരിപ്പിക്കുന്നത്. ഇന്ത്യ കാത്തലിൿ അസോസിയേഷൻ ഓഫ് അമേരിക്കയും വെസ്റ്റ്ചെസ്റ്റര്‍ വൈസ്മെൻ സർവീസ് ക്ലബ്ബും സംയുക്തമായാണ് ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്. ന്യൂയോർക്കിലെ ന്യൂറോഷേലില്‍ നടന്ന സമ്മേളനത്തിൽ ഇന്ത്യൻ കാത്തലിൿ അസോസിയേഷൻ പ്രസിഡണ്ട് ആന്റോ വർക്കി അദ്ധ്യക്ഷത വഹിച്ചു.…
ARTICLES AND STORIES FROM EPICS AND MYTHOLOGIES – KARTHAVEERYARJUNA
INTRODUCTION: From the readings and sapthahams and Navahams I attended in Mumbai, I could gather some knowledge which I would like to share with my readers who have always evinced and expressed great interest and inquisitiveness to acquire the knowledge potential. I too strongly believe that the knowledge we gather from books and discourses and even discussions with knowledgeable souls should be shared with others from time to time. Otherwise, it remains futile like the wealth with a miser which is of no use. I am sure these stories and…
ഫ്ളോറിഡയിൽ നിര്യാതയായ സൂസൻ ഏബ്രഹാമിന്റെ പൊതുദർശനം ബുധനാഴ്ച, സംസ്കാരം വ്യാഴാഴ്ച
ടാമ്പാ: ഇക്കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ ടാമ്പായിൽ നിര്യാതയായ നങ്ങിയാർകുളങ്ങര പെനിയേൽ വീട്ടിൽ പാസ്റ്റർ ഡോ.എം.ഏബ്രഹാമിന്റെ ഭാര്യ സൂസൻ ഏബ്രഹാമിന്റെ (ലിസി – 67 വയസ്സ് ) സംസ്‍കാരം നവംബർ 10 നു ശനിയാഴ്ച നടക്കും. പരേത തലവടി പട്ടത്തിൽ കുടുംബാംഗമാണ്. ദീർഘവർഷങ്ങളായി ടാമ്പാ സെന്റ് മാർക്സ് മാർത്തോമാ ഇടവകയിലെ സജീവ പ്രവർത്തകയായിരുന്നു. പൊതുദർശനം : നവംബർ 9 നു ബുധനാഴ്ച വൈകിട്ട് 6 മുതൽ 8 വരെ – ടാമ്പാ സെന്റ് മാർക്സ് മാർത്തോമാ ദേവാലയത്തിൽ (11029,Davis Rd, Tampa FL 33637) സംസ്കാര ശുശ്രൂഷകൾ: നവംബർ 10 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ടാമ്പാ സെന്റ് മാർക്സ് മാർത്തോമാ ദേവാലയത്തിൽ (11029,Davis Rd, Tampa FL 33637) ശുശ്രൂഷകൾക്ക് ശേഷം സൺസെറ്റ് മെമ്മറി ഗാർഡൻ സെമിത്തേരിയിൽ ( Sunset Memory Gardens, 11005 US-301, Thonotosassa,…
അമ്പതാം വിവാഹ വാർഷികം (സണ്ണി മാളിയേക്കൽ)
വെളുത്തു മെലിഞ്ഞു നീലക്കണ്ണുള്ള കുഞ്ഞച്ചൻ തികഞ്ഞ ക്നാനായകാരനാണ്. കുഞ്ഞച്ചന് നാല് സഹോദരന്മാരും ഒരു സഹോദരിയും ഉണ്ട്. എല്ലാവരും ഒത്തൊരുമയോടെ സ്നേഹമായി കഴിയുന്നു. കുഞ്ഞച്ചൻറെ കൂട്ടുകാരെ സ്വന്തം കൂട്ടുകാരെ പോലെയാണ് അവർ കരുതുന്നത്. കുഞ്ഞച്ചൻറെ അപ്പച്ചനും അമ്മച്ചിയും ആറുമാസം നാട്ടിലും ആറുമാസവും അമേരിക്കയിലുമാണ് താമസം . എല്ലാ വാരാന്ത്യങ്ങളിലും കുഞ്ഞച്ചൻറെ വീട്ടിൽ എന്തെങ്കിലും പരിപാടി ഉണ്ടാവും. കഴിഞ്ഞാഴ്ച അപ്പച്ചന്റെയും അമ്മച്ചിയുടെയും അമ്പതാം വിവാഹ വാർഷികത്തിന് നേരത്തെ വരണമെന്ന് പറഞ്ഞിരുന്നു. കുഞ്ഞച്ചൻറെ റൗലറ്റിലെ വീട് അലങ്കരിച്ച് വളരെ മനോഹരമാക്കിയിരുന്നു . ആസ്ഥാന ഗായകൻ മാത്യു സൗണ്ട് സിസ്റ്റം സെറ്റപ്പ് ചെയ്യുന്നുണ്ടായിരുന്നു. കുഞ്ഞച്ചനെ അവിടെയെങ്ങും കണ്ടില്ല. ഏതാണ്ട് 7 മണി ആയപ്പോൾ കുഞ്ഞച്ചൻറെ അമ്മച്ചി സിൽക്ക് ചട്ടയും, സിൽക്ക് മുണ്ടും, മേക്കാമോതിരവും അണിഞ്ഞ് പ്രൗഡഗംഭീരയായി സോഫയിൽ വന്നിരുന്നു. നാടൻ മുറിക്കയ്യൻ ഷർട്ടും,ഒറ്റകരയാൻ വെള്ള മുണ്ട് ഉടുത്ത് കുഞ്ഞച്ചൻറെ അപ്പച്ചൻ മാത്യൂസിനെ സഹായിക്കുന്നുണ്ടായിരുന്നു.…
മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ നവംബര്‍ 11 മുതല്‍ ലോസ് ആഞ്ചലസില്‍
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മ ഇടവകയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 11 വെള്ളിയാഴ്ച മുതല്‍ 13 ഞായറാഴ്ച വരെ നടക്കും. വെള്ളി, ശനി ദിവസങ്ങളില്‍ സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഞായറാഴ്ച ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനക്കു ശേഷം നടക്കുന്ന യോഗത്തോടെ സമാപിക്കും. ഇന്‍ഡ്യനാപൊളിസ് മാര്‍ത്തോമ്മാ ഇടവക വികാരിയും അനുഗ്രഹീത പ്രഭാഷകനും ആയ റവ. ജോയി മോന്‍ എസ്. കെ. മുഖ്യ സന്ദേശം നല്‍കും. വിശ്വാസത്തിന്റെ പുതുക്കവും ബന്ധങ്ങളിലെ പുനഃസ്ഥാപനവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദൂതുകള്‍ നല്‍കപ്പെടും. 13ന് ഞായറാഴ്ച വൈകിട്ട് അഞ്ചിന് 14ാം ഇടവക ദിനവും കണ്‍വന്‍ഷന്‍ സമാപനയോഗവും വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കും. ഇടവക വികാരി റവ. ബിജോയ് എം ജോണ്‍ സന്ദേശം നല്‍കും. ഗായക സംഘം ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഇടവക വികാരി റവ. ബിജോയ് എം. ജോണ്‍, സെക്രട്ടറി എഡ്വിന്‍…
കൗമാരക്കാരിയെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചു മരത്തില്‍ കെട്ടിയിട്ട കേസ്സില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ഫ്‌ളോറിഡാ: കൗമാരക്കാരിയായ പെണ്‍കുട്ടിയെ അലബാമയില്‍ നിന്നും തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച ശേഷം അതിര്‍ത്തികള്‍ കടത്തി ഫ്‌ളോറിഡായിലെ ജാക്‌സണിലെ ഒഴിഞ്ഞ പ്രദേശത്ത് മരത്തില്‍ കെട്ടിയിട്ട കേസ്സില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തതായി തിങ്കളാഴ്ച ജാക്‌സണ്‍ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. കോമ്പി ജെറോം ജോര്‍ദന്‍, മോളി മിഷല്‍ ജാരറ്റ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയായിരുന്നു കൗമാരക്കാരിയെ കാണാതായത്. സംഭവത്തെ കുറിച്ചു കൗണ്ടി ഷെറിഫ് ഓഫീസ് നല്‍കുന്ന വിശദീകരണം. വെള്ളിയാഴ്ച വൈകീട്ട് അലബാമയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദനാണ് പെണ്‍കുട്ടിയെ വാഹനത്തില്‍ കടത്തി കൊണ്ടു പോയതും വഴി മദ്ധ്യേ രണ്ടു സ്്ത്രീകള്‍ കൂടി ഇദ്ദേഹത്തോടൊപ്പം വാഹത്തില്‍ കയറ്റി. തുടര്‍ന്ന് ഫ്‌ളോറിഡാ ജാക്‌സണിലെ ഒരു ഒഴിഞ്ഞ കെട്ടിടത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഈ പെണ്‍കുട്ടിയെ കൊണ്ടുവന്ന് ജോര്‍ദ്ദന്‍ ഉപദ്രവിക്കുകയും, കൈയും, കാലും, ഡക്റ്റ് ടേപ് ഉപയോഗിച്ചു ബന്ധിച്ച ശേഷം അവിടെ തന്നെയുള്ള മരത്തില്‍ കെട്ടിയിടുകയുമായിരുന്നു.…
