സംസ്ഥാന ഗവര്‍ണ്ണര്‍മാരില്‍ ഏറ്റവും കൂടുതല്‍ വാർഷിക വരുമാനം ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ക്ക്; കുറവ് മെയ്ന്‍ ഗവര്‍ണ്ണര്‍ക്ക്

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന ഗവര്‍ണ്ണര്‍മാരില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് ന്യൂയോര്‍ക്കിലെ ഗവര്‍ണ്ണര്‍ കാത്തി ഹോച്ചുലാണെന്ന് റിപ്പോര്‍ട്ട്. വാർഷിക ശമ്പളമായി 225000 ഡോളറാണ് ആഗസ്റ്റ് 2021 മുതല്‍ 2023 വരെ ഗവര്‍ണ്ണര്‍ക്ക് ലഭിച്ചത്. സംസ്ഥാന ഗവര്‍ണ്ണര്‍മാരില്‍ ഏറ്റവും കുറവു വരുമാനം മെയ്ന്‍ വര്‍ണ്ണര്‍ക്കാണ് (70,000). കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ രണ്ടാം സ്ഥാനത്തും (209747), മൂന്നാം സ്ഥാനം പെന്‍സില്‍വാനിയ (201729). ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടിന് ലഭിക്കുന്ന വാർഷിക വരുമാനം (153750). ഗവര്‍ണ്ണര്‍മാരുടെ വാർഷിക വരുമാനത്തെകുറിച്ചു കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ച ബുക്ക് ഓഫ് സ്റ്റേറ്റ്‌സി (2021)ലാണ് വിവരങ്ങള്‍ ലഭിക്കുന്നത്. ഇല്ലിനോയ് സംസ്ഥാനത്തെ ഗവര്‍ണ്ണര്‍ വാർഷിക വരുമാനത്തില്‍ എട്ടാം സ്ഥാനത്താണ് (181670). 48, 49 സ്ഥാനത്തെ സംസ്ഥാനങ്ങളായ അരിസോണ കൊളറാഡോ എന്നിവയിലെ ഗവര്‍ണ്ണര്‍മാര്‍ക്ക് യഥാക്രമം 95000, 92700 ഡോളറും വാർഷിക ശമ്പളമായി ലഭിക്കുന്നു. ഗവര്‍ണ്ണര്‍മാരുടെ ശമ്പളം…

ഇന്ത്യാക്കാര്‍ക്ക് യു എസ് വിസ പ്രൊസസിംഗ് സമയം അടുത്ത വര്‍ഷം കുറയുമെന്ന് യു എസ് എംബസി

ന്യൂഡൽഹി: യു എസ് വിസകൾ അനുവദിക്കുന്നതിനുള്ള കാത്തിരിപ്പ് കാലയളവ് 2023 വേനൽക്കാലത്ത് ഗണ്യമായി കുറയുമെന്ന് എംബസി ഉദ്യോഗസ്ഥര്‍. ഇത് ഏകദേശം 1.2 ദശലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ന്യൂഡല്‍ഹിയിലെ യുഎസ് എംബസി ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച പറഞ്ഞു. അമേരിക്കന്‍ വിസ അനുവദിക്കുന്നതില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. അടുത്ത വർഷം പകുതിയോടെ സ്ഥിതിഗതികൾ കോവിഡ്-19-ന് മുമ്പുള്ള നിലയിലേക്ക് കൊണ്ടുവരുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊറോണ വൈറസുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം യുഎസ് വിസയ്ക്കുള്ള അപേക്ഷകളിൽ വലിയ ഉയർച്ചയുണ്ടായ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. വിസ അനുവദിക്കുന്നതിനുള്ള നീണ്ട കാത്തിരിപ്പ് സമയം കണക്കിലെടുത്ത്, കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതും “ഡ്രോപ്പ് ബോക്സ്” സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള നിരവധി സംരംഭങ്ങളും യുഎസ് ആവിഷ്കരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിമാസം ഒരു ലക്ഷത്തോളം വിസകൾ അനുവദിക്കാനാണ് പദ്ധതി. ഇന്ത്യക്കാർക്കുള്ള എച്ച് (എച്ച് 1 ബി),…

നബീല സയ്യദ് ഇല്ലിനോയ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം വനിത

ചിക്കാഗോ: അട്ടിമറി വിജയത്തിലൂടെ ഇല്ലിനോയ് ജനപ്രതിനിധി സഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം വനിത എന്ന പദവി നബീല സയ്യദിന്. നബീലക്ക് 22234(52.3%) വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 20250(47.7%) വോട്ടുകളാണ്. ഇല്ലിനോയ് 51 ഹൗസ് ഡിസ്ട്രിക്റ്റില്‍ നിന്നും മത്സരിച്ച നബീല പരാജയപ്പെടുത്തിയത് നിലവിലുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ക്രിസ് ബോസിനെയാണ്. സഭയിലെത്തുന്ന  ആദ്യ സൗത്ത് ഏഷ്യന്‍ എന്ന ബഹുമതിയും ഇവര്‍ക്ക് ലഭിക്കും. ഇല്ലിനോയിയിലെ പലാറ്റിന്‍ ജനിച്ചു അവിടെയുള്ള പബ്ലിക് സ്‌ക്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ച നബീല കമ്മ്യൂണിറ്റി ഓര്‍ഗനൈസറായി ഹോം ടൗണില്‍ തന്നെ സേവനം അനുഷ്ഠിച്ചിരുന്നു. വോട്ടിങ്ങിനുള്ള അവകാശം, ഗര്‍ഭഛിദ്രാവകാശം, വിദ്യാഭ്യാസം, ടാക്‌സ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് ഇവര്‍ തിരഞ്ഞെടുപ്പു പ്രചരണം നടത്തിയത്. ഡെമോക്രാറ്റുകളെ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കുന്നതിന് പണം സ്വരൂപിക്കുന്നതിനായി എമിലിയുടെ ലിസ്റ്റ് (EMILY’s List) ഉൾപ്പെടെ വിവിധ പുരോഗമന സംഘടനകളുമായി സയ്യിദ്…

നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ – പ്രവാസി മലയാളി ഗോഡ്‍ലി മേബിൾ

കാൽഗറി : 19-ാം വയസ്സിൽ ട്രാൻസ്‌പോർട്ട് കാനഡയിൽ നിന്ന് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ റേറ്റിംഗ് ലൈസൻസ് കരസ്ഥമാക്കിയ നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ എന്ന സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് കാനഡ കാൽഗറിയിൽ നിന്നുമുള്ള പ്രവാസി മലയാളി ഗോഡ്‍ലി മേബിൾ. 2022 മാർച്ചിൽ കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത എന്ന റെക്കോർഡും മേബിൾ കരസ്ഥമാക്കിയിരുന്നു. കൂടാതെ, ഇന്ത്യൻ വംശജയായ ഏറ്റവും പ്രായം കുറഞ്ഞ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ, ഏറ്റവും പ്രായം കുറഞ്ഞ മലയാളി ഫ്ലൈറ്റ് ഇൻസ്ട്രക്ടർ എന്നീ റെക്കോർഡുകളും മേബിൾ സ്വന്തമാക്കിയിരിക്കുകയാണ്. എയർ ലൈൻ ക്യാപ്റ്റൻ ആകാനുള്ള തൻ്റെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ ഒരു നേട്ടത്തോടുകൂടി മേബിൾ കൈവരിച്ചിരിക്കുന്നത്. കാൽഗറി ബിഷപ്പ് മക്നാലി ഹൈസ്കൂളിൻ നിന്ന് ഹൈസ്കൂൾ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം സ്പ്രിംഗ് ബാങ്ക് എയർ ട്രൈനിംഗ് കോളേജിൽ…

ഡാളസ് കൗണ്ടി ജഡ്ജി ക്ലേ ജങ്കിൻസിന് തകർപ്പൻ വിജയം; ഹാരിസ് കൗണ്ടി ജഡ്ജി കഷ്ടിച്ചു രക്ഷപ്പെട്ടു

ഡാളസ്/ഹൂസ്റ്റൺ: ടെക്സസിലെ സുപ്രധാന കൗണ്ടി ജഡ്ജി തിരഞ്ഞെടുപ്പിൽ ഡാളസ് കൗണ്ടി ജഡ്ജിയായി ക്ലേ ജങ്കിൻസ് വൻ‍ ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡൽഗോ രക്ഷപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിന്. കോവിഡിന്റെ പാരമ്യത്തിൽ ടെക്സസ് ഗവർണർ ഗ്രെഗ് ഏബട്ട് സ്വീകരിച്ച നിലപാടുകളെ ഭാഗികമായോ പൂർണമായോ നിഷേധിക്കുകയോ തള്ളിക്കളയുകയോ ചെയ്ത ഈ രണ്ടു ജഡ്ജിമാരുടെയും തീരുമാനങ്ങൾ സംസ്ഥാനത്തു മാത്രമല്ല, ദേശീയ ശ്രദ്ധവരെ പിടിച്ചുപറ്റിയിരുന്നു. 2010 മുതൽ തുടർച്ചയായി ഭരണത്തിലിരിക്കുന്ന ക്ലേ ജങ്കിൻസിന്റെ വിജയത്തെക്കുറിച്ചു ആശങ്കയുണ്ടായിരുന്നുവെങ്കിലും, ഡാളസ് ഡെമോക്രാറ്റിന്റെ ശക്തി കേന്ദ്രമായതിനാൽ വിജയം അനായാസമാകുകയായിരുന്നു. ആകെ പോൾ ചെയ്ത വോട്ടുകളിൽ 68 ശതമാനം ജങ്കിൻസ് നേടിയപ്പോൾ റിപ്പബ്ലിക്കൻ ജഡ്ജിയായി മത്സരിച്ച ലോറൽ ഡേവിഡിന് ആകെ ലഭിച്ചത് 38 ശതമാനമായിരുന്നു. രണ്ടാം തവണ മത്സരത്തിനിറങ്ങിയ ഹൂസ്റ്റണിലെ ലിന ഹിഡൽഗോ രക്ഷപ്പെട്ടത് അവസാന നിമിഷമാണ്. പ്രഥമ വനിത ജിൽ ബൈഡൻ പള്ളികൾ…

ലാഭത്തിനുവേണ്ടി യുക്രൈൻ സംഘർഷം അമേരിക്ക നീട്ടിക്കൊണ്ടുപോകുന്നു: റഷ്യൻ പ്രതിനിധി

വാഷിംഗ്ടണ്‍: യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സൈനിക ഉപകരണങ്ങളുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും (എൽഎൻജി) വിൽപനയിൽ നിന്ന് ലാഭം നേടുന്നതിനാണ് അമേരിക്ക യുക്രെയ്നിലെ യുദ്ധം നീട്ടിക്കൊണ്ടു പോകുന്നതെന്ന് വാഷിംഗ്ടണിലെ റഷ്യൻ അംബാസഡർ പറഞ്ഞു. “സംഘർഷം നീട്ടിക്കൊണ്ടുപോവുകയും നിരപരാധികളെ കൊല്ലുകയും ചെയ്തതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് വൈറ്റ് ഹൗസിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. എന്നിരുന്നാലും, ഉക്രേനിയക്കാർ, റഷ്യക്കാർ, യൂറോപ്യന്മാർ, സാധാരണ അമേരിക്കക്കാർ എന്നിങ്ങനെ എല്ലാവരെയും ക്ഷീണിപ്പിച്ചുകൊണ്ട് യുദ്ധത്തിന്റെ തന്ത്രങ്ങൾ പാലിക്കാനുള്ള ഉന്മാദമായ സ്ഥിരോത്സാഹം അമേരിക്ക തുടരുന്നു. ബുധനാഴ്ച സ്പുട്നിക്കിന് നൽകിയ അഭിമുഖത്തിലാണ് അംബാസഡർ അനറ്റോലി അന്റോനോവ് ഇക്കാര്യം പരാമര്‍ശിച്ചത്. “ഇതിന് നിരവധി കാരണങ്ങളുണ്ട്, അവയിലൊന്ന് സാമ്പത്തിക താൽപ്പര്യത്തിന്റെ സാന്നിധ്യമാണ്. സൈനിക ഉപകരണങ്ങളുടെയും എൽഎൻജി സപ്ലൈകളുടെയും വൻതോതിലുള്ള വിൽപ്പനയിലൂടെ ധനം സമ്പാദിക്കാനുള്ള ആഗ്രഹം.: ബിസിനസ്സ് മാത്രം, വ്യക്തിപരമായി ഒന്നുമില്ല,” അന്റോനോവ് കൂട്ടിച്ചേർത്തു. യുക്രെയ്‌നിന്റെ പങ്കാളിത്തമില്ലാതെ യുക്രെയിനിനെക്കുറിച്ച് റഷ്യയുമായി സംസാരിക്കില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ പലപ്പോഴും പറയാറുണ്ടെന്നും ചർച്ചാ മേശയിൽ…

അഭിമാന വിജയം നേടിയ മലയാളികളെ മന്ത്ര അഭിനന്ദിച്ചു

യു എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ വിജയിച്ച മലയാളികൾക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുമായി മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര). അമേരിക്കയിലെ മുഖ്യ ധാര രാഷ്ട്രീയത്തിൽ ഇന്ത്യൻ സാന്നിധ്യം പ്രകടമാണെങ്കിലും മലയാളികൾ കൂടുതൽ ആയി മുന്നോട്ടു വരുന്നതും വിജയിക്കുന്നതും അവരുടെ മാതൃകാപരമായ പ്രവർത്തനങ്ങളുടെ ഫലം ആണെന്ന് കരുതുന്നതായി മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനു കൂടുതൽ ആത്മവിശ്വാസവും രാഷ്ട്ര നിർമാണത്തിൽ പങ്കു ചേരുന്നതിനു കൂടുതൽ ആളുകൾക്ക് മുന്നോട്ടു വരാൻ പ്രചോദനം ആകുന്ന വിജയം ആയി ഇതിനെ കണക്കാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. റോബിൻ ഇലക്കാട്ട്, കെ.പി. ജോർജ്, ജൂലി മാത്യു, സുരേന്ദ്രൻ പട്ടേൽ എന്നിവരാണ് ഹ്യുസ്റ്റണിലെ ഫോർട്ട്‌ ബെൻഡ് കൗണ്ടിയിൽ വിജയിച്ചത്. ഇവരെ കൂടാതെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിജയം നേടിയവർക്ക് ആശംസകൾ നേരുന്നതായി ശ്രീ ഹരി അറിയിച്ചു.

എസ്ബി -അസംപ്ഷന്‍ അലുംനി ദേശിയ ഉപന്യാസ മത്സരത്തിനുള്ള അപേക്ഷ ക്ഷണിച്ചു

ചിക്കാഗോ : ചിക്കാഗോ എസ്ബി -അസംപ്ഷന്‍ അലുംനി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശിയ ഉപന്യാസ മത്സരത്തിനുള്ള അപേക്ഷ ക്ഷണിച്ചു . എസ്ബി – അസംപ്ഷന്‍ അലുംനി അംഗങ്ങളുടെ മക്കള്‍ക്കായിമാത്രമുള്ള ഉപന്യാസ മത്സരസരമാണിത്. ഹൈസ്‌കൂള്‍ ,കോളേജ് എന്നീ രണ്ടു വിഭാങ്ങളിലായിട്ടായിരിക്കും മത്സരം നടക്കുന്നത്. ഹൈസ്‌കൂളില്‍ ജൂനിയറോ സീനിയറോ ആയവര്‍ക്കും കോളേജില്‍ ഫ്രഷ്മെനോ സോഫ്‌മോര്‍ ആയവര്‍ക്കോ അപേക്ഷിക്കാവുന്നതാണ്. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. രെജിസ്‌ട്രേഷനും മത്സരത്തിനുള്ള എന്‍ട്രികളും ഇവിടെക്കാണിച്ചിരിക്കുന്ന ഈമെയിലുവഴി (csbaessaycomp@gmail.com) യാണ് ചെയ്യേണ്ടത്. നവംബര്‍ 20 മുതല്‍ 30 വരെ രെജിസ്‌ട്രേഷനുള്ള സമയവും മത്സരത്തിനുള്ള ഉപന്യാസ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ഡിസംബര്‍ 31 ഉം ആണ്. രജിസ്‌ട്രേഷനെയോ മത്സരത്തെയോ സംബന്ധിച്ചു ചോദ്യങ്ങളോ സംശയങ്ങളോ കൂടുതല്‍ വിവരങ്ങളോ അറിയണമെന്നുണ്ടെങ്കില്‍ ഉപന്യാസ മത്സരക്കമ്മിറ്റിയംഗമായ ഡോ:തോമസ് സെബാസ്റ്റ്യനുമായി (6017152229) ബന്ധപ്പെടുക.

കാന്‍ജ്‌ ജിംഗിൾ ബെൽസ് ക്രിസ്‌മസ്‌ സെലിബ്രേഷൻ ഫാമിലി നൈറ്റ് ബാങ്ക്വറ്റ് ഡിസംബർ 4 ന്

ന്യൂജേഴ്‌സി: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (കാന്‍ജ്‌ ) ജിംഗിൾ ബെൽസ് ക്രിസ്തുമസ് സെലിബ്രേഷൻ ഫാമിലി നൈറ്റ് ബാങ്ക്വറ്റ് 2022 ഡിസംബർ 4 ഞായറാഴ്ച , കാർട്ടററ്റ് സെയിൻറ് ഡെമിട്രിയസ് യുക്രേനിയൻ കമ്യുണിറ്റി സെന്ററിൽ വച്ചു നടത്തപ്പെടുന്ന ആഘോഷങ്ങളിൽ മുഖ്യ അതിഥിയായി പ്രമുഖ മലയാളം പ്ലേബാക്ക് സിംഗർ രഞ്ജിനി ജോസ് പങ്കെടുക്കും, ന്യൂ ജേഴ്സിയിലെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന പ്രത്യേക കലാവിരുന്നും,നിരവധി കലാകാരന്മാർ പങ്കെടുക്കുന്ന ഗാനമേളയും ഡി ജെ നെറ്റും, സിത്താർ പാലസ് ഒരുക്കുന്ന സ്പെഷ്യൽ വിഭവങ്ങൾ അടങ്ങുന്ന ഡിന്നർ നൈറ്റ്, കുട്ടികൾക്കുള്ള ക്രിസ്‌മസ്‌ സമ്മാനങ്ങളുമായി സാന്റാക്ലോസുമൊക്കെ ജിംഗിൾ ബെൽസ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും, വിശദമായ വിവരങ്ങൾക്കും എൻട്രി ടിക്കറ്റുകൾക്കും ദയവായി കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് KANJ.ORG സന്ദർശിക്കണമെന്ന് ട്രഷറർ ബിജു ഈട്ടുങ്ങൽ,…

ചടുലമായ കൃത്യനിര്‍‌വ്വഹണം രണ്ടാമൂഴത്തിലും ജഡ്ജി കെ.പി. ജോര്‍ജിനെ വിജയകിരീടമണിയിച്ചു

ഹ്യൂസ്റ്റണ്‍: അമേരിക്കന്‍ മണ്ണിലേക്ക് കുടിയേറി വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച് വിജയക്കൊടി പാറിക്കുന്ന മലയാളികള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍, അമേരിക്കന്‍ രാഷ്ട്രീയ ഗോദായിലിറങ്ങി പയറ്റിത്തെളിയുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്, ഒന്നല്ല രണ്ടല്ല പല പ്രാവശ്യവും. അത്തരത്തില്‍ പയറ്റിത്തെളിഞ്ഞ് വിജയക്കൊടി പാറിച്ച വ്യക്തിത്വങ്ങളിലൊരാളാണ് ടെക്സാസ് ഫോര്‍ട്ട്ബെന്റ് കൗണ്ടി ജഡ്ജിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കെ.പി. ജോര്‍ജ്. പ്രൈമറിയിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് കെ. പി. ജോർജ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് ചരിത്രത്തിന്റെ തുടർച്ചയായി. ആദ്യ തിരഞ്ഞെടുപ്പിൽ അസാധ്യമെന്ന് കരുതിയ വിജയം മറ്റു പലര്‍ക്കുമുള്ള മറുപടിയായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തന മികവും മലയാളികൾ ഒറ്റക്കെട്ടായി അദ്ദേഹത്തോടൊപ്പം അണിനിരന്നുവെന്നതുമാണ് തുടർച്ചയായി രണ്ടാം പ്രാവശ്യവും വിജയിച്ചതിന്റെ രഹസ്യം. ജനകീയനായ കെ. പി. ജോർജ് പൊതുകാര്യനിർവഹണ രംഗത്തെ അതിവിദഗ്ധനാണ്. കെ. പി. ജോർജിന്റെ തുടർച്ചയായ വിജയം ഇന്ത്യൻ സമൂഹത്തിന്റെ ശക്തിയും കരുത്തും വീണ്ടും…