ചെകുത്താന്‍ വിളയാടും നാട് ദൈവത്തിന്‍ സ്വന്തം നാട്! പുരുഷ വിളയാട്ടം മാറി നാവിനു നീളം കൂടിയ നാരികള്‍ യക്ഷികളായി ചുറ്റിനടന്നു! സരിതയും സ്വപ്നയുമൊക്കെ ഒരുക്കിയ വഴികളിലങ്ങനെ നൂതന യക്ഷികള്‍ നിന്നുവിളങ്ങി കഷായം ഗ്രീഷ്മ, സൈനയിഡു ജോളി എന്തിനു നരഭോജി ലൈലാമാരങ്ങനെ! ഉഗ്രവിഷം ചീറ്റും പെണ്‍ പാമ്പുകള്‍ പത്തിവടര്‍ത്തി ആടും നമ്മുടെ നാടോ ദൈവത്തിന്‍ നാട്? ഹലോവിനു നൂതന നിറമേകും നമ്മുടെ നാട്, നശിച്ചു നാറാക്കല്ലായി ചെകുത്താന്‍ കയറിയ നാട്! ഹണികളെവിടയുങ്ങനെ ചാറ്റിചീറ്റി മണികളടിച്ചു മാറ്റും ചെറ്റകള്‍! തണുംചാരി നിന്നവരൊക്കെ മാനംപോയി ചുറ്റി നടന്നു! അടിമുടിയങ്ങനെ തട്ടിപ്പിന്‍ ചുഴിയില്‍ മുങ്ങിതാഴും നമ്മുടെ നാട് പിശാചിന്‍ നാടല്ലെന്നുണ്ടോ!! എന്തിനു വെറുമൊരു ആഘോഷ, ഹലൊവിന് നമ്മുടെ നാട്ടില്‍ നിത്യഹലോവിന്‍ വിളയാട്ടമതങ്ങനെ!!
Category: AMERICA
കാനഡ മലയാളി പെന്തക്കോസ്റ്റൽ ചർച്ചസ് കോൺഫറൻസ്
കാനഡ മലയാളി പെന്തെക്കോസ്റ്റൽ ദൈവ സഭകളുടെ ആഭി മുഖ്യത്തിൽ നടക്കുന്ന റിവൈവ് കാനഡ‘ Revive Canada’ (CMPCC) 7 മത് കോൺഫെറൻസ് ഒരുക്കങ്ങൾ നടക്കുന്നു. കാനഡയിലെ 7 പ്രൊവിൻസുകളിൽ നിന്നും അൻപതിൽ പരം സഭകളും, അതോടൊപ്പം USA, UK, Australia, Middle East, India തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ദൈവമക്കൾ പങ്കെടുക്കുന്നു. November മാസം 19 ശനിയാഴ്ച 2022 വൈകിട്ട് (7 Pm – EST, 5 Pm -AB, 4 Pm – BC ) ഈ പ്രാവശ്യവും Zoom Platform ലൂടെ നടക്കുന്നു. കാനഡ പാസ്റ്റെർസ് ഫെല്ലോഷിപ്പ് നേതൃത്വം കൊടുക്കുന്ന ഈ സമ്മേളനത്തിൽ പ്രധാന പ്രസംഗകനായി പാസ്റ്റർ ജോൺ തോമസ് കാനഡ വചന പ്രഘോഷണം നടത്തുകയും വിവിധ പ്രൊവിൻസുകളിലെ സഭകൾ ഗാന ശ്രുഷകകൾക്കു നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. ഈ മഹാമാരിയുടെ നടുവിൽ കഴിഞ്ഞ നാളുകളിൽ…
ന്യൂയോർക്ക് സിറ്റിയിൽ ദീപാവലിക്ക് സ്‌കൂൾ അവധി പ്രഖ്യാപിച്ച് മേയർ എറിക് ആദംസ്
ന്യൂയോർക്ക്: ചരിത്രത്തിലാദ്യമായി ന്യൂയോർക്ക് സിറ്റി മേയർ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിൽ അതിവിപുലമായി ദീപാവലി ആഘോഷം നടത്തി. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസ് ഏകദേശം 1400 പേർക്കാണ് ദീപാവലിയോടനുബന്ധിച്ചു അദ്ദേഹത്തിൻറെ ഔദ്യോഗിക വസതിയിൽ ആഥിത്യമരുളിയത്. അതിൽ ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണെക്ടികട്ട്, പെൻസിൽവാനിയ എന്നീ സംസ്‌ഥാനങ്ങളിൽ നിന്നുമായി നൂറിലധികം മലയാളി സുഹൃത്തുക്കളും സാമൂഹിക സാംസ്കാരിക നേതാക്കളും ഉണ്ടായിരുന്നു. മേയർ എറിക് ആദംസിൻറെ ഭരണത്തിലുള്ള ഏഷ്യൻ കമ്മ്യൂണിറ്റി ആഫെയ്ർസിന്റെ ഡെപ്യൂട്ടി കമ്മീഷണർ ചുമതല വഹിക്കുന്ന ഇന്ത്യക്കാരനായ ദിലീപ് ചൗഹാനാണ് ദീപാവലി ആഘോഷങ്ങൾ നടത്തുന്നതിന് ചുക്കാൻ പിടിച്ചത്. മേയറുടെ ഇലക്‌ഷൻ ക്യാമ്പയിൻ ഉപദേഷ്ടാവും ന്യൂയോർക്ക് സിറ്റി ആരോഗ്യ വകുപ്പ് കമ്മറ്റി മെമ്പറും മലയാളിയുമായ ഡോ. ബിന്ദു ബാബു മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു. മലയാളി സെനറ്റർ കെവിൻ തോമസ്, മലയാളിയായ ആദ്യത്തെ സിറ്റി കൗൺസിൽ മെമ്പർ ശേഖർ കൃഷ്ണൻ, ആദ്യത്തെ…
ഡാളസിൽ അന്തരിച്ച മത്തായി മാത്യുവിന്റെ സംസ്കാരം ഇന്ന്
ഡാളസ്: കൊച്ചി അയ്യംപ്പള്ളി മഴുവൻച്ചേരി പറമ്പത്ത് മത്തായി മാത്യു (മത്തായി കുഞ്ഞ് 73) അന്തരിച്ചു. ഡാളസ് കാരോൾട്ടൺ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ ഇടവകാംഗമാണ്. ഭാര്യ: പെരുമ്പാവൂർ കീഴില്ലം പുളിനാട്ട് കുടുംബാംഗം. മക്കൾ: ദിവ്യാ എബ്രഹാം, ദീപ എബ്രഹാം (ഇരുവരും ഡാളസിൽ) മരുമക്കൾ: യൂജിൻ മാർക്ക് എബ്രഹാം, ജോബി എബ്രഹാം. കൊച്ചുമക്കൾ: നോറ സോസാന എബ്രഹാം, ബെഞ്ചമിൻ എബ്രഹാം. സഹോദരങ്ങൾ: പോൾ മാത്യു (ചിക്കാഗോ), വിമലാ വർക്കി (എറണാകുളം), റാണി ജേക്കബ് (മാവേലിക്കര) പൊതുദർശനം നവംബർ 1 ചൊവ്വാഴ്ച്ച (ഇന്ന്) ഉച്ചക്ക് 2 മണിക്ക് കോപ്പേൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ (400 Freeport Pkwy, Coppell, TX 75019) വെച്ചും തുടർന്ന് 3 മണിക്ക് സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കരിക്കും. കൂടുതൽ വിവരങ്ങൾക്ക്: യൂജിൻ എബ്രഹാം 972…
മാൽക്കം എക്‌സിന്റെ കൊലപാതകത്തിൽ കുറ്റവിമുക്തരാക്കപ്പെട്ടവർക്ക് 36 മില്യൺ ഡോളർ ലഭിക്കും
ന്യൂയോർക്ക്: 1965-ൽ മാൽക്കം എക്‌സിന്റെ കൊലപാതകക്കുറ്റം ചുമത്തി, കഴിഞ്ഞ വർഷം കുറ്റവിമുക്തരാക്കപ്പെട്ട രണ്ട് പേരുടെ നഷ്ടപരിഹാര കേസ് ന്യൂയോര്‍ക്ക് സിറ്റി തീർപ്പാക്കുന്നു. തെറ്റായ ശിക്ഷാവിധികൾക്ക് 26 മില്യൺ ഡോളർ നൽകാമെന്ന് സമ്മതിച്ചു. ന്യൂയോർക്ക് സംസ്ഥാനം 10 മില്യൺ ഡോളർ അധികമായി നൽകും. കുറ്റവിമുക്തരാക്കപ്പെട്ട മുഹമ്മദ് അസീസിനേയും ഖലീൽ ഇസ്ലാമിനേയും പ്രതിനിധീകരിച്ച് അഭിഭാഷകനായ ഡേവിഡ് ഷാനിസ് ഞായറാഴ്ച ഒത്തുതീർപ്പ് സ്ഥിരീകരിച്ചു. “മുഹമ്മദ് അസീസും ഖലീൽ ഇസ്ലാമും അവരുടെ കുടുംബങ്ങളും 50 വർഷത്തിലേറെയായി ഈ അന്യായമായ ശിക്ഷാവിധികൾ കാരണം കഷ്ടപ്പെടുന്നു. ന്യൂയോര്‍ക്ക് സിറ്റി ചെയ്ത ഗുരുതരമായ അനീതികൾ തിരിച്ചറിഞ്ഞു, വ്യവഹാരങ്ങൾ പരിഹരിക്കാൻ കൺട്രോളർ ഓഫീസും കോർപ്പറേഷൻ കൗൺസലും കാണിച്ച ആത്മാർത്ഥതയെയും വേഗതയെയും ഞാൻ അഭിനന്ദിക്കുന്നു,” ഷാനിസ് പറഞ്ഞു. “പോലീസിന്റെയും പ്രോസിക്യൂട്ടര്‍മാരുടേയും തെറ്റായ നീക്കം വലിയ നാശം വിതയ്ക്കുന്നു, അനീതികൾ തിരിച്ചറിയാനും തിരുത്താനും നമ്മള്‍ ജാഗ്രത പാലിക്കണം” എന്ന സന്ദേശമാണ് സെറ്റിൽമെന്റുകൾ…
വേൾഡ് മലയാളി കൗൺസിൽ ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്കായി മെഡിക്കൽ ഹെൽപ്‌ലൈൻ ആരംഭിച്ചു
2022 ജൂണിൽ ബഹ്റൈനില്‍ നടന്ന ഗ്ലോബൽ കോൺഫറന്‍സിനോടനുബന്ധിച്ച് തുടങ്ങിവച്ച വിവിധ ഇന്റർനാഷണല്‍ ഫോറങ്ങളുടെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പ്രവാസി മലയാളികൾക്ക് പ്രയോജനപ്പെടുത്തക്ക രീതിയിൽ പ്രാബല്യത്തിലാക്കുമെന്ന് ഗ്ലോബൽ ചെയർമെൻ ഗോപാല പിള്ളയും ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായിയും സംയുക്തമായി ഒരു പ്രസ്‌താവനയിൽ അറിയിച്ചു. വേൾഡ് മലയാളി കൗണ്‍സിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം ഹെൽപ്‌ലൈനിന്റെ സേവനങ്ങൾ ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയ്‌ലന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. ലോകമെബാടുമുള്ള മലയാളികളുടെ സഹായത്തിനായി ഉപദേശം, വിദഗ്ധാഭിപ്രായം, പരിശീലനം, മാർഗ്ഗനിർദേശം, കൌൺസിലിംഗ് എന്നിവയ്ക്കായി ഓരൊ വിഭാഗത്തിലെയും വിദഗ്ധരെയും അനുഭവപരിചയമുള്ള വ്യക്തികളെയും ഏകോപിച്ചാണ് ഹെൽപ് ലൈൻ സേവനം സജ്ജീകരിച്ചിരിക്കുന്നത്. വാട്ട്‌സ് ആപ്പ് നമ്പർ വഴിയാണ് ഹെൽപ് ലൈൻ പ്രവർത്തിക്കുന്നത്. ഈ സൗകര്യം പ്രേയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ആർക്കും ഹെൽപ് ലൈൻ നമ്പറിലേക്ക് വാട്ട്‌സ് ആപ്പ് സന്ദേശം അയക്കാം.സന്ദേശവും ബന്ധപ്പെടാനുള്ള വിശദാ൦ശങ്ങളും ബന്ധപ്പെട്ട ഉപവിഭാഗം ഹെൽപ്പ്…
ബെയ്ജിംഗിനെ ‘നിയന്ത്രിക്കാനും അടിച്ചമർത്താനുമുള്ള’ അമേരിക്കയുടെ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ചൈനയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി തിങ്കളാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി നടത്തിയ ഒരു ഫോണ്‍ സംഭാഷണത്തില്‍, ബെയ്ജിംഗിനെതിരെയുള്ള നിയന്ത്രണത്തിന്റെയും അടിച്ചമർത്തലിന്റെയും യുഎസ് നയത്തെ അപലപിച്ചു. ചൈനയ്‌ക്കെതിരായ നിയന്ത്രണവും അടിച്ചമർത്തലും യുഎസ് അവസാനിപ്പിക്കണമെന്നും, ഇരുപക്ഷവും തമ്മിലുള്ള ബന്ധത്തിൽ പുതിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനെതിരെ വാഷിംഗ്ടണിന് മുന്നറിയിപ്പ് നൽകണമെന്നും, വാങ് യു എസ് സ്റ്റേറ്റ് സെക്രട്ടറിയോട് പറഞ്ഞതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. “ചൈനയെ നിയന്ത്രിക്കാനും അടിച്ചമർത്താനുമുള്ള ശ്രമങ്ങൾ യുഎസ് പക്ഷം അവസാനിപ്പിക്കണം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ തടസ്സങ്ങൾ സൃഷ്ടിക്കരുത്,” ചൈനീസ് വിദേശകാര്യ മന്ത്രാലയം ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. ചൈന-യുഎസ് ബന്ധം തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ചും വാങ് യി സൂചിപ്പിച്ചു. സുസ്ഥിരമായ വികസനത്തിന്റെ പാത ചൈനയുടെയും യുഎസിന്റെയും പൊതു താൽപ്പര്യങ്ങൾ മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതു പ്രതീക്ഷയും കൂടിയാണെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. യുഎസിന്റെ…
ഫിലഡൽഫിയ കോട്ടയം അസോസിയേഷന് നവ നേതൃത്വം
ഫിലഡൽഫിയ: അക്ഷരനഗരിയുടെ അഭിമാനമായി അമേരിക്കയിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി പ്രവർത്തിച്ചു വരുന്ന കോട്ടയം അസോസിയേഷന്റെ 2022–24 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. കോട്ടയം അസോസിയേഷൻ നിർധനരായ കുടുംബങ്ങൾക്ക് ഭവനം നിർമിച്ചു നൽകുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ പഠന സഹായപദ്ധതിക്കുള്ള സഹായഹസ്തം നൽകി വരികയും, കൂടാതെ ഇതര ചാരിറ്റി പ്രവർത്തനങ്ങൾക്കും മറ്റു നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്കും കേരളത്തിലും അമേരിക്കയിലുമായി നേതൃത്വം കൊടുത്തുവരികയും ചെയ്യുന്നു. സണ്ണി കിഴക്കേമുറി (പ്രസിഡന്റ്), ബെന്നി കൊട്ടാരത്തിൽ (വൈസ് പ്രസിഡന്റ്), കുര്യൻ രാജൻ (ജന. സെക്രട്ടറി), ജെയിംസ് അന്ത്രയോസ് (ട്രഷറാർ), സാബു ജേക്കബ് (സെക്രട്ടറി), സാജൻ വർഗീസ് (ചാരിറ്റി കോഓർഡിനേറ്റർ), സാബു പാമ്പാടി (പ്രോഗ്രാം), ജീമോൻ ജോർജ് (പിആർഒ), മാത്യു ഐപ്പ്, വർഗീസ് വർഗീസ് (പിക്നിക്), ജോൺ മാത്യു (ജോ. ട്രഷറാർ). ജോബി ജോർജ്, ജോസഫ് മാണി, ജോൺ പി. വർക്കി, ഏബ്രഹാം…
കനേഡിയൻ നിർമ്മിത നാവിഗേഷൻ മൊഡ്യൂളുകൾ’ ഉപയോഗിച്ച് ക്രിമിയ ആക്രമണത്തിൽ ഉക്രൈൻ ഡ്രോണുകൾ കണ്ടെടുത്തതായി റഷ്യ
ക്രിമിയൻ പെനിൻസുലയിലെ റഷ്യയുടെ കരിങ്കടൽ കപ്പലിനെതിരെ “ഭീകരാക്രമണം” നടത്താൻ ഉക്രേനിയൻ സൈന്യം ഉപയോഗിച്ച ഡ്രോണുകളുടെ ശകലങ്ങൾ വീണ്ടെടുക്കുകയും വിശകലനം ചെയ്യുകയും ചെയ്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആളില്ലാ വിമാനങ്ങളിൽ “കനേഡിയൻ” നാവിഗേഷൻ മൊഡ്യൂളുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന നിഗമനത്തിലെത്തി. ശനിയാഴ്ച പുലർച്ചെ 16 ഡ്രോണുകളുമായി ക്രിമിയയിലെ സെവാസ്റ്റോപോൾ തുറമുഖത്തിന് സമീപമാണ് ഉക്രേനിയൻ ആക്രമണം നടത്തിയത്, റഷ്യൻ സൈന്യത്തിന് ഇതിനെ ചെറുക്കാൻ കഴിഞ്ഞുവെന്ന് പറഞ്ഞു. “റഷ്യൻ പ്രതിരോധ മന്ത്രാലയത്തിലെ വിദഗ്ധരും മറ്റ് സ്റ്റേറ്റ് ഏജൻസികളുടെ പ്രതിനിധികളും സംയുക്തമായി മറൈൻ ഡ്രോണുകളുടെ കനേഡിയൻ നിർമ്മിത നാവിഗേഷൻ മൊഡ്യൂളുകൾ പരിശോധിച്ചു. നാവിഗേഷൻ റിസീവറിന്റെ മെമ്മറിയിൽ നിന്ന് ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിൽ, ഒഡെസയ്ക്ക് സമീപമുള്ള തീരത്ത് നിന്നാണ് മറൈൻ ആളില്ലാ വിമാനങ്ങൾ വിക്ഷേപിച്ചതെന്ന് സ്ഥിരീകരിച്ചു,” മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ക്രിമിയൻ പെനിൻസുലയിലെ ഏറ്റവും വലിയ നഗരമായ സെവാസ്റ്റോപോളിലെ റഷ്യയുടെ നാവിക താവളത്തിലേക്ക്…
വേൾഡ് മലയാളി കൗണ്‍സിൽ യുണിഫൈഡ് സാമൂഹ്യ നന്മക്കായി പ്രവർത്തിക്കും; ഒപ്പം യോജിപ്പിനായി ശ്രമം തുടരും
ന്യൂജേഴ്‌സി: ഡോ. രാജ് മോഹൻ പിള്ള അദ്ധ്യക്ഷനായി വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സൂം വഴി കൂടിയ യോഗത്തിൽ അമേരിക്ക റീജിയൻ യൂണിഫൈഡ് ഭാരവാഹികള്‍ പങ്കെടുത്തു. യോഗത്തില്‍ ഒരു ഗ്ലോബൽ അഡ്‌ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഗ്ലോബൽ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. വേൾഡ് മലയാളിയിൽ നിന്ന് പിരിഞ്ഞുപോയ എല്ലാ വിഭാഗത്തേയും ഒന്നിപ്പിക്കുവാൻ ശ്രമിക്കും. ജോണി കുരുവിള നയിക്കുന്ന ഗ്രൂപ്പ്, മോഹൻ പാലക്കാട്ടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു (പി.ഡബ്ല്യൂ.എം.സി) ഗ്രൂപ്പ്, ഗോപാല പിള്ളയുടെ നേതൃത്വത്തിലുള്ള മറ്റൊരു ഗ്രൂപ്പും ഇപ്പോൾ നിലവിലുണ്ട്. വിഘടിച്ചതിന്റെ പ്രധാന കാരണങ്ങൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുവാൻ യൂണിഫൈഡ് ഗ്രൂപ്പ് സ്ഥാപക അംഗങ്ങളുടെ സഹായം തേടാനും തീരുമാനമായി. 1. വിഘടിച്ചു നിൽക്കുന്ന ഇരു ഗ്രൂപ്പുകളെ ഒരു കുടകീഴിൽ കൊണ്ടുവരുവാൻ എല്ലാ ശ്രമങ്ങളും നടത്തുക. 2. സമാന വീക്ഷണമുള്ള മറ്റു സാമൂഹിക സംഘടനകളോട് ചേർന്നു സാമൂഹ്യ നന്മക്കായി…
